സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!മൂട്ടക്കത.....

November 06, 2010 Aneesh e.v

വായിക്കുനതിനു മുന്‍പ്::- ഇതിലെ മൂട്ടയുമായി, നിങ്ങള്‍ക്കോ നിങളുടെ സുഹൃത്തുക്കള്‍ക്കോ സാമ്യം ഉണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്....

മൂട്ടക്കത......
       ശൈലാജി....പ്രായം 60 നോട് അടുത്ത് വരും...തലയില്‍ നരവീണ് തുടങ്ങിയിക്കുന്നു....എന്നാലും ഇപ്പോഴും .നിറ യവ്വനം...വേലക്കാര്‍ പിള്ളേര്‍ ഇപ്പോഴും ശൈലയെ അവരുടെ ഒഴിവു  സമയങ്ങളില്‍ ഓര്‍ക്കാരുണ്ടത്രേ !!!!!!!!.............

       അവര്‍  തന്റെ i tune ഇല്‍ പാട്ട് കേട്ട് കൊണ്ടു...i pad ഇല്‍ അന്നത്തെ ഫാക്ടറി കണക്കുകള്‍ നോക്കി കൊണ്ടിരിക്കുകയായിരുന്നു.......
         പെട്ടന്ന്...തന്റെ ബ്ലാക്ക്‌ബെറി മെസ്സെന്ചെര്‍ലെ  മെസ്സേജ് കണ്ടു അവര്‍ ഒരുനിമിഷം തലപുകയ്ക്കുന്ന കണക്കുകളില്‍ നിന്നും മാറി...... ആ മെസ്സേജ് "കൃഷ്‌"
ഇല്‍  നിന്നും ആയിരുന്നു...
        ഒരു നിമിഷം അവരുടെ ചിന്തകള്‍ "കൃഷ്‌ " ന്‍റെ  അടുത്തേക്ക് ഓടി പോയി.....40 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ സൌഹ്രദം..ഇന്നും മുന്നോട്ടു ഓടിക്കൊടിരിക്കുന്നു...മനസിന്റെ ഉള്ളില്‍ സ്നഹം മാത്രം ഉള്ള ഒരുത്തന്‍, ഗൂഗിള്‍ചാറ്റ്   ദേവിയുടെ അനുഗ്രഹം കിട്ടിയവന്‍ ....‍..അതിലും ഉപരിയായി തനിക്കു എന്തൊക്കെയോ ആണ് അവന്‍..അവന്‍ തന്നെ ഇപ്പോഴും സ്നേഹിക്കുന്നു/ആരാധിക്കുന്നു എന്നറിയുമ്പോള്‍ ശൈലാജി പുളകിതയായി.... ആരും  തന്നെ ഇത്ര ആഴത്തില്‍ സ്നേഹിചിടുണ്ടാവില്ല....അവന്‍.ഇപ്പോള്‍ സൌദിയില്‍ അടിമക്കച്ചവടം നടത്തുന്നു...വലിയ കോടീശ്വരന്‍..അറബി പെണ്കുടിയെ കല്യാണം കഴിച്ചു അവിടെ തന്നെ കൂടിയിരിക്കുന്നു..അവനെ കുറിച്ച് ഓര്‍ത്തപോഴേ അവരുട ചുണ്ടില്‍ എന്തിനെന്നു അറിയാതെ  ഒരു ചെറിയ ചിരി  വന്നു...

                ആ മെസ്സേജ് അവര്‍ ഓപ്പണ്‍ ചെയ്തു വായിച്ചു...മെസ്സേജ് ഇതായിരുന്നു.."""മൂട്ടയെ നരകത്തില്‍ നിന്നും ഭൂമിയിലേക്ക്‌ കൊടുവരുവാന്‍ ഉത്തരവായി..ദയവായി ഏഷ്യാനെറ്റ്‌ വാര്‍ത്ത കാണൂ..........""" മെസ്സേജ് വായിച്ചതും അവരുടെ ചുണ്ടിലെ വശ്യമായ ചിരി മാഞ്ഞു.....കവിളുകളിലെ  ചോര വറ്റി..കണ്ണിന്റെ കോണില്‍ എവിടെയോ ഒരു ഭയം നിഴലിച്ചപോലെ.......അറിയാതെ അവരുടെ കയ്യില്‍നിന്നും ബ്ലാക്ക്‌ ബെറി താഴെ വീണു ... .............ശൈലാജി ചുമരിന്റെ ഓരം പറ്റി വേച്ചു വേച്ചു നടന്നു. എന്നിട്ട്  തന്റെ പട്ടു മെത്തയിലേക്ക് വീണു...അവര്‍മെല്ലെ കണ്ണടച്ച്....മനസിലെ ദേഷ്യതെയും സങ്കടതെയും കുറക്കാന്‍ ശ്രമിച്ചു...മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നു....40 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള 18 ദിവസം നീണ്ടുനിന്ന യുദ്ധം..തോല്‍വി..ചതി..എല്ലാം അവരുടെ മനസിലേക്ക് ഓടിക്കയരിവന്നു........
          40 വര്‍ഷങ്ങള്‍ക്കു മുന്‍പ് .....സുന്ദരിയായിരുന്നു അവര്‍ ആരെയും വശീകരിക്കുന്ന നോട്ടം..സ്നേഹത്തോടെ ഉള്ള പെരുമാറ്റം..ചോരതുടിക്കുന്ന കവിളുകളും ചുണ്ടുകളും....അവരുടെ മുറിച്ചിട്ട മുടി പോലും ലേലത്തില്‍ വില്പനയ്ക്ക് വച്ചിരുന്നു.......അത് വാങ്ങാന്‍ ദുബായില്‍ നിന്നും പോലും ആളുകള്‍ വന്നെത്തു മായിരുന്നു...നാട്ടുകാരുടെ പ്രിയങ്കരി...അവരുടെ ഒരു നോട്ടത്തിനു വേണ്ടി മുതുകെളവന്മാര്‍ വരിക്കു നിന്ന് തിരുവനന്തപുരം നഗരം ബ്ലോക്ക് ആയ ചരിത്രവും ഉണ്ടത്രേ !!!!!!!!!........                                           പലവട്ടം "ബെസ്റ്റ് ചാറ്റിംഗ് വുമെന്‍ അവാര്‍ഡ്" ഗൂഗിളില്‍ നിന്നും ഏറ്റുവാങ്ങിയ ഒരേ ഒരു ഇന്ത്യന്‍ വനിത....   40 വര്‍ഷങ്ങള്‍ ഓര്‍മ്മകള്‍ .... തന്റെ ഓര്‍മകളുടെ ഡ്രൈവിംഗ് സീറ്റില്‍  കേറി  ശൈല റിവേര്‍സ്‌ ഗിയര്‍ ഇട്ടു.....

           "കൃഷ്‌" ആയിരുന്നു മൂട്ടയെ തനിക്കു പരിചയ പെടുത്തിയത്.... മൂട്ടക്കു സ്നേഹം പങ്കിടാനും തലചായ്ക്കാനും ശൈലയുടെ  ഹൃദയത്തില്‍ ഒരു സ്ഥലം ഉണ്ടോ എന്ന് ചോദിച്ചു കൃഷ്‌ വിളിച്ചപോള്‍ ആദ്യമൊക്കെ ഒരു വെറുപ്പായിരുന്നു...വെറും ഒരു മൂട്ടയെ എങ്ങനെ സ്ത്രീ ആയ  എന്റെ ഹൃദയത്തിന്റെ കോണില്‍ കുടിയിരുത്തും??????..........                                                                                                         എന്നാല്‍ മൂട്ട വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല...അവനറിയാമായിരുന്നു അവന്‍ ജയിക്കുമെന്ന്...പിന്നെ മൂട്ടയ്ക്ക് പരീക്ഷണ ദിവസങ്ങള്‍ ആയിരുന്നു...ശൈലാജിയുടെ ഓരോ പരീക്ഷണങ്ങളും അവന്‍ പുല്ലു പോലെ ജയിച്ചു കയറി..... അവന്റെ ഗുരു "മുതുകാട്" അവനു കടത്തനാടന്‍ വിദ്യകള്‍ പഠിപ്പിച്ചു കൊടുത്തത് വെറുതെ ആയില്ല.....അങ്ങനെ അവരുടെ ഹൃദയത്തില്‍..അവരുടെ മനസിന്റെ സ്പന്ദനങ്ങള്‍ കേട്ട് അവരുടെ ആയിരക്കണക്കിന് ആരാധകരുടെ കൂടെ ആ വലിയ ഹൃദയത്തിന്റെ ഒരു കോണില്‍ മൂട്ടയും താമസം ആക്കി....മൂട്ടയുടെ സ്നേഹം പൂത്ത്  തളിര്‍ത്തു ....മൂട്ടയുടെ മനസില്‍  ഒരു മുല്ലവള്ളി പോലെ  ശൈല പടര്‍ന്നു കേറി .... 
                  ഐശ്വര്യ റോയ്  ചോദിച്ചിട്ട് പോലും കൊടുക്കാത്ത തന്റെ ഹ്രദയം പറിച്ചെടുത്തു മൂട്ട ,ശൈലാജി ക്ക് കൊടുത്തു....അവന്‍ ഒരു ഹൃദയം ഇല്ലാത്തവനെ പോലെ അവളുടെ ഹൃദയത്തില്‍ ......
                  എന്നാല്‍ ശരാശരി മലയാളിയുടെ അപ്പുറം പോവാന്‍ മൂട്ടയ്ക്കും കഴിയുമായിരുന്നില്ല.......അവന്‍ തന്റെ കൂടുതല്‍ സുഹൃത്തുക്കളെ  ശൈലയുടെ ഹൃദയത്തിലേക്ക് കൊണ്ടുവന്നു...ശൈലയുടെ  ഹൃദയവിശാലത...എല്ലാവര്ക്കും അവള്‍ ഇടം കൊടുത്തു തന്റെ ഹൃദയത്തില്‍.....പിന്നെ മധ്യ സല്കാരങ്ങളും, പാര്‍ട്ടികളും...മൂട്ടയ്ക്കും കൂട്ടുകാര്‍ക്കും ഒഴിഞ്ഞ നേരം ഉണ്ടായിരുന്നില്ല...ശൈലാജിയുടെ ഹൃദയത്തിന്റെ മുറ്റം ഓരോ തവണയും വൃത്തിയാക്കും തോറും   മധ്യ കുപ്പികള്‍ കൊണ്ടും കഞ്ഞാവ്‌ ബീടികള്‍ കൊണ്ടുംകാലി സോഡാ കുപ്പികള്‍ കൊണ്ടും മൂട്ടയും കൂട്ടരും നിറച്ചു...ശൈലയുടെ  ഹൃദയത്തിലെ ഏറ്റവും വലിയ ചട്ടമ്പി ആയി മൂട്ട മാറി...ഇത് മെല്ലെ മെല്ലെ അവരുടെ സമാധാനം കെടുത്തി തുടങ്ങി......

              ആളുകള്‍ അവരെ കളിയാക്കി.. തുടങ്ങി...അവരുടെ ഹൃദയതില്‍നിനും ആരാധകരുടെ കൊഴിഞ്ഞു പോക്ക് തുടങ്ങി.....അവര്‍ കൃഷു മായി ആലോചിച്ചു....ക്രിഷ്ന്റെ മുന്‍പില്‍ ഒരു കൊച്ചു  കുട്ടിയെ പോലെ  അവള്‍ നിന്ന് പൊട്ടി നിന്ന് കരഞ്ഞു......ഇത് അവനു സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആയിരുന്നു..
                                        കൃഷ്‌ , മൂട്ടയുമായി ഒരു മല്ലയുദ്ധം പ്രക്യാപിച്ചു...
              മല്ലയുദ്ധം ആരംഭിച്ചു...ആളും ആരവങ്ങളും ..ചീര്‍ ഗേള്‍സ് ....ലൈവ് ടെലികാസ്റിംഗ് ആരാധകരുടെ .....പ്രത്യേക പൂജകള്‍ ഇത് ലോകത്തെ ഒരു മഹാസംഭവം ആയി മാറി..

     ശൈല:_. തന്റെ അങ്കരഷകരുടെ അകമ്പടിയോടെ കരിമ്പൂച്ചകള്‍ കാവല്നിക്കുന്ന ,ചുവപ്പ് പരവതാനി  വിരിച്ച വഴിയില്ലൂടെ...തന്‍റെ വെള്ള ഗൌന്‍ നിലത്തു വലിച്ചു കൊണ്ട്...മെല്ലെ ആരാധകരെ കൈവീശി കാണിച്ചുകൊണ്ട് ....തന്‍റെ സീറ്റില്‍ വന്നിരുന്നു.....ആയിരങ്ങള്‍ അവള്‍ക്കു വേണ്ടി ജയ് വിളിച്ചു....
   കൃഷ്‌ :_ 7 വെള്ള കുതിരകളെ പൂട്ടിയ രഥത്തില്‍  രണ്ടു കയ്യിലും AK47- തോക്കുമായി അവന്‍ വന്നു പിറകെ ഒരു ലോറി നിറയെ  ആണവായുധങ്ങളും....അവന്റെ അകമ്പടിക്കാര്‍ തന്നെ ആയിരക്കണക്കിന്....യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ജയിച്ചു കയറിയ ഒരു ജേതാവിനെ പോലെ...കൃഷ്‌..
മൂട്ട:_ ഒന്നും ഇല്ലാത്തവന്‍ ഹൃദയം പോലും ഇല്ലാത്തവന്‍.ഒറ്റ തോര്‍ത്തും  മനസുമുഴുവന്‍ ചങ്കൂറ്റവും..
           യുദ്ധം ആരംഭിച്ചു.. .മൂട്ട ശക്തന്‍ ആയിരുന്നു...പോരാത്തതിന് മുതുകാടിന്റെ ശിഷ്യനും..ക്രിഷ്ന്റെ ഓരോ അടികളും മൂട്ട തന്റെ കൊമ്പു കൊണ്ടും കൈകള്‍കൊണ്ടും തടുത്തു ഒഴിഞ്ഞു ,മാറി....   ..         എന്നാല്‍..സമാധാനപ്രിയനയിരുന്ന മൂട്ട എതിര്‍ത്ത് ഒന്നും ചെയ്തില്ലാ അതിലും കൂടുതലായി ശൈലയെയും ,കൃഷ്നെയും അവനു അത്രയ്ക്ക് ഇഷ്ടമായിരുന്നു.....

         ആദ്യ ദിവസം കഴിഞ്ഞു..രണ്ടാം ദിവസം കഴിഞ്ഞു..മൂന്നാം ദിവസം കഴിഞ്ഞു.കൃഷ്‌ പരാജയം മണത്തു തുടങ്ങി....   ആളുകള്‍ ശൈലയെയും , കൃഷ്നെയും കളിയാക്കി തുടങ്ങി...ഇന്ത്യന്‍ ഷെയര്‍ മാര്‍കെറ്റില്‍ "ശൈല ഗ്രൂപ്പ് " കമ്പനികളുടെ വില താഴേക്കു കൂപ്പുകുത്തി....ഗൂഗിളില്‍ നിന്നും അവളെ പുറത്തു കളയാനുള്ള നടപടികള്‍ ആരംഭിച്ചു...അതില്‍ക്കൂടുതല്‍ ആയി ലക്ഷക്കണക്കിന്‌ ആരാധകര്‍ വിട്ടു പോവാനും തുടങ്ങി.....
         അവരുടെ ആസ്ഥാന പണിക്കര്‍ ആയ ആറ്റുകാല്‍ രാധാകൃഷ്ണ പണിക്കരുടെ പ്രവചന പ്രകാരം 18 -ആം നാള്‍ മൂട്ടയെ കൊന്നിലെങ്കില്‍ പിന്നെ മരണം കൃഷ്‌  നുആണ്....അത് അവരുടെ മനസിലെ പരാജയ ഭീതിക്ക് ആക്കം  കൂട്ടി.....പേടികാരണം അന്നേദിവസം  കൃഷ്‌ ന്  കൂടുതല്‍ സമയവും ടോയ് ലെറ്റില്‍   ചിലവഴിക്കേണ്ടി വന്നു .....അവന്‍ തന്റെ വിധിയെ പഴിച്ചു...അല്ലെങ്കിലും മരണ ഭീതി ഏത് കരുത്തനെയും ദുര്‍ബലന്‍ ആക്കും.....
       18 -അം ദിവസം തലേന്ന്നു കൃഷും
ശൈലയും കൂലം കൂഷമായി ആലോചിച്ചു....അവന്സാനം ദുഷ്ട ബുധികളുടെ വക്ര  ബുദ്ധിയില്‍  പോംവഴി തെളിഞ്ഞു.... ചതിപ്രയോഗം ഇതില്‍ മൂട്ട വീഴും.. അവര്‍ ഉറപ്പിച്ചു....
        
  
       18 -അം ദിവസം ഞായറാഴ്ച ആയിരുന്നു.....അവധി ദിവസം , അതുകൊണ്ടുതന്നെ യുദ്ധം കാണാന്‍ എന്തെനില്ലാത്ത തിരക്ക്.....ടിക്കെറ്റുകള്‍ കരിച്ചന്തയില്‍ പോലും കിട്ടാനില്ലാത്ത അവസ്ഥ....
               18 -അം ദിവസം യുദ്ധം തുടങ്ങി....കൊടുമ്പിരി കൊണ്ട മല്ലയുദ്ധം...ക്ഷീണിക്കുമ്പോള്‍ കൃഷ്‌ പൊയ് ഗ്ലുകോസ് പൊടി വയറുനിറച്ച് തിന്നു പിന്നെയും ഊര്‍ജം കൂട്ടി.....പാവം മൂട്ട അവനു ഊര്‍ജം അവന്റെ ആത്മ ധൈര്യം  മാത്രം..
  എല്ലാവരും ഉറപിച്ചിരുന്നു മൂട്ടയ്ക്ക് ആണ് വിജയം എന്ന് അത് പോലെ തന്നെ ആയിരുന്നു
കാര്യങ്ങളും...
              അവസാനം മൂട്ട കൃഷ്‌ നെ മലത്തി അടിച്ചു അവന്റെ നെഞ്ഞത്ത്‌ കാല്‍ വച്ചു....ഭൂര്‍ഷ്വ മുതലാളിക്കുമേല്‍ ....ദരിദ്രന്റെ വിജയം...
                 പെട്ടന്നാണ്  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്  നെഞ്ചു പോത്തി പിടിച്ചു മൂട്ട നിലത്തേക്ക് വീണത്‌!!!!!!....
.കണ്ണില്‍ നിന്നും ബോധം മറയുന്നതിന്നു മുന്‍പ് ശൈലാജി യെ നോക്കിയ മൂട്ട കണ്ടത് താന്‍ കൊടുത്ത തന്‍റെ ഹൃദയത്തെ   ശൈല  ഞെക്കി പോട്ടിക്കുന്നതാണ്..ഹൃദയം തകര്‍ന്നു പോയ മൂട്ടയ്ക്ക് പിന്നെ എന്ത് ജീവന്‍...      ചതി ചതി....അവന്‍ വിളിച്ചു പറഞ്ഞു....എന്നാല്‍ ആരവങ്ങള്‍ക്കിടയില്‍ ആര് കേള്‍ക്കാന്‍???? അവന്റെ ശബ്ദം മുങ്ങി പോയി ...കൂടെ ഓര്‍മയും....
                              ആശുപത്രിയിലേക്ക് കൊട്ണ്ട് പോവുന്ന വഴി അവര്‍ അവനെ കാലന് കൈമാറി....
നരകത്തില്‍ എത്തിയ മൂട്ട ഒരു പ്രാന്തന്‍ ആയി മാറിയിരുന്നു... അവന്‍ കണ്ണില്‍ കണ്ടതെല്ലാം എല്ലാം നശിപ്പിച്ചു  കൊണ്ടിരുന്നു...മൂട്ട കാരണം നരകത്തിലെ സമാധാനം നശിച്ചു, മറ്റു പാപികള്‍ക്ക് അവിടെ ജീവിക്കാന്‍ പറ്റാതെ ആയി.. .അവസാനം അവനെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു""തീരാത്ത മോഹങ്ങള്‍ തീര്‍ത്താല്‍ ഇവന്‍ പഴയ പോലെ ആവും"" എന്ന്....
     അവനോടു ആഗ്രഹങ്ങള്‍ ചോദിച്ച കാലനെ പോലും ഞെട്ടിച്ചു കൊണ്ട് മൂട്ട പറഞ്ഞു ഒരിക്കല്‍ കൂടി ശൈലാജിയുടെ മനസ്സില്‍ താമസിക്കണം ...മാത്രമല്ലാ അവള്‍ക്കു ഒരു മൂട്ട ജന്മം കൊടുത്തു തന്റെ ഭാര്യയായി തന്റെ മൂട്ട കുഞ്ഞുങ്ങളെ പെറ്റു പെരുകി കുറച്ചു കാലം ജീവിക്കണം കൂടാതെ ചതിയന്‍ കൃഷ്‌ നെ തന്റെ അടിമ ആക്കണം....
      അങ്ങനെ കാലനും മൂട്ടയും ഭൂമിയിലേക്ക്‌ യാത്ര ആയി...40 വര്‍ഷങ്ങള്‍ക്കു ശേഷം...അപ്പോള്‍ കാലന്റെ കയ്യിലെ  പെട്ടിയില്‍ ഇരുന്നു  ശൈലജിക്ക് വേണ്ടിയുള്ള മൂട്ടവേഷങ്ങള്‍ ചിരിച്ചു.....
                       നരവീണ് തുടങ്ങിയ ശൈലജിയുടെ നെറ്റിയില്‍ നിനും ഒരു വിയര്‍പ്പുതുള്ളി അവരുടെ കഴുത്തും കടന്നു താഴേക്കു താഴേക്കു ഒലിച്ചിറങ്ങി..        

9 Comments, Post your comment:

അന്വേഷകന്‍ said...

മൂട്ടക്കഥ വായിക്കാന്‍ നല്ല രസമുണ്ട്..

പാവം ശൈലാജി.. ഇനി എന്ത് ചെയ്യും ?

Manoraj said...

എന്തൊക്കെയോ ഒരു വ്യത്യസ്തതയുണ്ട്

Jithu said...

കൊള്ളാം

mini//മിനി said...

മൂട്ടകൾ പെരുകട്ടെ

സുജിത് കയ്യൂര്‍ said...

Rasichu vaayichu

തെച്ചിക്കോടന്‍ said...

വായിക്കാന്‍ രസമുണ്ട് പക്ഷെ എന്തോ ഒരു ദുരൂഹത!

അന്ന്യൻ said...

ദിസ് ഈസ് ചീറ്റിങ്ങ്... ദിസ് ഈസ് ചീറ്റിങ്ങ്...

ലീല എം ചന്ദ്രന്‍.. said...

ചതി ചതി........ആര് കേള്‍ക്കാന്‍???? ഓര്‍മയും....പാവം പാവം....എന്ത് ചെയ്യും ?...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതിനെയെല്ലാം കഥയെന്ന്, വിളിക്കാമോ ?