സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍

February 27, 2010 Anonymous

അരികുകള്‍ പൊട്ടിപ്പൊളിഞ്ഞ് മങ്ങിത്തുടങ്ങിയ ബ്ലാക്ക് അന്റ് വൈറ്റ് ചിത്രം പോലെ, ഓര്‍മ്മകള്‍ വരി വരിയായി....
ഹൃദയത്തിന്നിടയിലൂടെ വേദന ഒളിച്ചു കളിക്കുന്നു, ശ്വാസം ഒരപരിചിതനെപ്പോലെ മടിച്ചു മടിച്ചു മാത്രം ....
അടഞ്ഞ കണ്ണിന്റെ മുന്നിലൂടെ പാഞ്ഞു കളിക്കുന്ന കുറേ ചിത്രങ്ങള്‍....

വളഞ്ഞു പുളഞ്ഞോടുന്ന പാടവരമ്പിലൂടെ, അതിനെയും തോല്‍പ്പിച്ച് മുന്നിലോടാന്‍,
കറുത്ത് മെലിഞ്ഞൊരു സൈക്കള്‍ ടയര്‍ കൂടെ വേണമെന്ന് ആദ്യം സ്വപ്നം കണ്ടത്, തലേന്ന് രാജുവിന്റെ കയ്യിലന്നൊന്ന്കണ്ടപ്പോളാണ്...
നീണ്ട കരച്ചിലിനൊടുവില്‍, ഇരുണ്ടു തുടങ്ങിയ ഒരു ഞായറാഴ്ച്ച വൈകുന്നെരമാണ്, ആ സ്വപ്നം, കയ്യിലേക്കെത്തിയത്...

ലിമിയയുടെ യാത്രകള്‍

February 25, 2010 രാജേഷ്‌ ചിത്തിര

നിറം നഷ്ടപെട്ട ആ തുണികള്‍ യാത്രാസഞ്ചിയുടെ കീശകളിലെ ഒഴിവുകളിലേക്കു തിരുകി വയ്ക്കുന്നതിനിട യില്‍ ‍അവളുടെ നടുവ് വേദന അസഹ്യമായി. കുറെ നേര മായി കുനിഞ്ഞു നിന്നുനിന്നത് കൊണ്ടാവണം; അവള്‍ സ്വയം സമാധാനിച്ച്‌ കൈരണ്ടും അരക്കെട്ടി ല്‍ താങ്ങി നിവര്‍ന്നു നില്‍കാന്‍ ശ്രമിച്ചു .ആ ഒരു മാത്രയില്‍ ചുവരിലെ നില ക്കണ്ണാടി അവളെ പകര്‍ത്തി. കണ്ണാടി അവളെ കൈവിടും മുന്‍പ് ദിവസങ്ങള്‍ക്കുശേഷം അവള്‍ കണ്ണാടിയില്‍ സ്വയം കണ്ടു. മുഖം രക്തച്ഛവി മാഞ്ഞും, കണ്ണുകള്‍ പ്രകാശം കുറഞ്ഞും അവള്‍ അവള്‍ക്ക് മുന്നില്‍ അപരിചിതയായി. അവളുടെ സ്വകാര്യാഭിമാനമായിരുന്ന, അവളുടെ അണിവയര്‍ അവളുടെ മുട്ടെത്തുന്ന കാലുറക്കും ബനിയനും ഇടയിലൂടെ അവളെ നോക്കി പരിഹസിച്ചു. സ്വയമറിയാതെ അവള്‍ നിവര്‍ന്നു കണ്ണാടിക്കു മുന്നില്‍ സ്വയം പ്രത്യക്ഷയായി. സ്വന്തം കണ്ണിലേക്കു കണ്ണുകളാഴ്ത്തി അവള്‍ സ്വയം മറന്നു.

അച്ഛന്‍ മരിച്ചു

February 23, 2010 പട്ടേപ്പാടം റാംജി

കാക്കേം പട്ടീം തൂറിയ ഭാരതപ്പുഴയുടെ പഞ്ചാരമണലില്‍ മുട്ടുകാല്‍ ഊന്നിയിരുന്നാണ് അച്ഛനെ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കയച്ചത്‌.

ചെളിപിടിച്ച് വൃത്തികെട്ട പുണൂല്‍ ധാരികളായ രണ്ടു നമ്പൂതിരിമാരാണ്‌ അച്ഛനെ യാത്രയാക്കാന്‍ കാര്‍മ്മികത്വം നല്‍കിയത്‌. കേട്ട്‌ തഴമ്പിച്ച ഏതോ മന്ത്രോച്ചാരണങ്ങള്‍ പറപറ ശബ്ദത്തോടെ നമ്പൂതിരിമാരുടെ വായില്‍ നിന്ന്‌ പുറത്തുചാടിക്കൊണ്ടിരുന്നു. രാവിലെ നാലുമണി കഴിഞ്ഞതെ ഉള്ളു. തണുപ്പില്‍ ശരീരമാകെ മരവിച്ചിരിക്കുന്നു. തണുപ്പിന്‍റെ കാഠിന്ന്യത്താല്‍ ശരീരം വിറച്ചുകൊണ്ടിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ഭാരതപ്പുഴയിലെ തണുത്ത വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന്‌ മണലില്‍ വന്നിരുന്നപ്പോള്‍ നമ്പൂതിരിമാരെ മനസ്സില്‍ പിരാകി.

അതിര്‍ത്തിത്തര്‍ക്കം

Jayesh/ജയേഷ്

ഒരു സന്ധ്യനേരത്ത് വേലായുധനും പൌലോസും കാറ്റ് കൊണ്ടിരിക്കുകയായിരുന്നു. നല്ല ചൂടുള്ള പകലായിരുന്നു അന്ന്. വിയര്‍ക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. വൈകുന്നേരം കുറച്ചാശ്വാസത്തിന്‌ വേണ്ടി ആണുങ്ങള്‍ പുഴയില്‍ കുളിക്കാന്‍ പോയിരുന്നു. വേലായുധനും പൌലോസും അങ്ങിനെ കുളി കഴിഞ്ഞ് വരുന്ന വഴിയിലാണ്‌ കാറ്റ് കൊള്ളാനിരുന്നത്. പുഴയില്‍ നല്ല തിരക്കായിരുന്നു, ബഹളവും . അത് കാരണം അവര്‍ വേഗം കുളി കഴിഞ്ഞ് വന്നു. വേലായുധന്‍ തോര്‍ ത്തിന്റെ അറ്റം പിരിച്ച് ചെവിയില്‍ തിരുകി വെള്ളം വലിച്ചെടുത്തു. അങ്ങിനെ ചെയ്തില്ലെങ്കില്‍ അയാള്‍ക്ക് ചെവി വേദന വരും . പൌലോസിന്‌ അങ്ങനത്തെ പ്രശ്നമൊന്നുമില്ല. തല ഇടത്തോട്ടും വലത്തോട്ടും ചെരിച്ച് ഓരോ തട്ട്. അത്രേയുള്ളൂ.

ഒരു അഹങ്കാരിയുടെ കഥ

February 21, 2010 Renjishcs

സുകു നിനക്കറിയാമോ എന്റെ അടുത്ത കഥ നിന്നെക്കുറിച്ചാണ്.“
അവന്റെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് നീലിമഅതുപറയുമ്പോൾ സുകുവിന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു. അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച്തെല്ലൊരാകാംക്ഷയോടെ അവൻ ചോദിച്ചു:

“എന്നെക്കുറിച്ചോ?

“അതെ സുകൂ, നിന്നെക്കുറിച്ചു തന്നെ. ജീവിതസന്ധികളിലെവിരഹത്തിന്റെ കയ്പും ഏകാന്തതയുടെ നഷ്ടങ്ങളും മരണത്തിന്റെശൂന്യതയും ഒക്കെ ഒരുപാടെഴുതി മടുത്തിരിക്കുന്നു.! ഇനിപുതിയതെന്തെങ്കിലും വേണം. ഇതിലൂടെ നീലിമയെന്നഎഴുത്തുകാരിയുടെ ഒരു പുതിയ മുഖം പുറംലോകം കാണട്ടെ. സമൂഹം എന്റെ മേൽ ഒട്ടിച്ചുവെച്ച സദാചാരത്തിന്റെ മുഖംമൂടിഅഴിഞ്ഞുവീഴട്ടെ.“

ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍

February 20, 2010 സിന്ധു മേനോന്‍


അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിത്യനിതാന്തമായ നിശബ്ദതയില്‍ നിന്ന് പുറത്തിറങ്ങി ആദ്യമായി പുറംലോകം കാണുന്ന കുഞ്ഞിനെ പോലെ സെറീനാ മേരി ജോസഫ് അന്ന് കണ്ണാടിയിലെ തന്റെ ക്രൂശിത രൂപത്തിലേക്ക് തുറിച്ച് നോക്കി നിന്നു. നരച്ച കുന്നുകള്‍ പോലെയുള്ള തലമുടി , ഇടിഞ്ഞ മലഞ്ചെരിവുകള്‍ പോലുള്ള തോളുകള്‍, ഉറക്കമില്ലാതെ ദാഹിച്ചു വലഞ്ഞ കണ്ണുകള്‍.
അവള്‍ ഒരു ചുളിവു പോലും വീഴാത്ത കിടക്കയിലേക്ക് നോക്കി നിശ്വസിച്ചു. ഇന്നലെ വരെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ? ഉള്ളതു പോലെ തോന്നിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല....ഒരു മാംസപിണ്ഡം മാത്രം. ചുമലുകള്‍ കുഴഞ്ഞ് പാതി മരിച്ച്....അവരുടെ കിടപ്പറ പണ്ടത്തേതിലും ഉണങ്ങി വരണ്ടിരുന്നു. അവള്‍ ചുണ്ടുകള്‍ കടിച്ച് മുഖത്തിന് ഒരു മയം വരുത്താന്‍ ശ്രമിച്ചു. ജനാലകള്‍ തുറന്നിട്ടു. അപ്പുറത്തെ അപ്പാര്‍ട്ടുമെന്റിലെ സുന്ദരിയായ പെണ്‍കുട്ടി അവളെ നോക്കി ചിരിച്ചു.. തിരിച്ചും ചിരി പോലെ എന്തൊ വരുത്താന്‍ ശ്രമിച്ച് അവള്‍ പരാജയപ്പെട്ടു. അവളുടെ പേര്‍ എന്തായിരിക്കും....?

പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..

February 18, 2010 സൂര്യ


രഞ്ജിത്തിന്‍റെ നിര്‍ബന്ധമാണ്‌ ഇത്രയും ദൂരെ ഒരു സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കാരണം..

ചിലപ്പോള്‍ തോന്നാറുണ്ട് മലയാള സാഹിത്യത്തെ കുറിച്ച് കേരളത്തില്‍ നടക്കുന്നതിനേക്കാള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത് പുറത്താണെന്ന്.. പക്ഷെ എല്ലാം അവസാനിക്കുന്നത് പതിവ് പല്ലിട കുത്തി മണക്കലില്‍ തന്നെ.. എന്തൊക്കെ സംസാരിച്ചുവെന്നോ മറുപടികള്‍ പറഞ്ഞുവെന്നോ ഒന്നും ഓര്‍മ്മയില്ല.. "കഥയിലെ പെണ്‍ വഴികള്‍" ആണ് വിഷയം. മടുത്തു പെണ്ണെഴുത്തും ആണെഴുത്തും... തല പെരുത്തപ്പോഴാണ് രഞ്ജിത്തിനെ വിളിച്ച് ഒന്ന് റൂമില്‍ വിട്ടു തരാമോ എന്ന് ചോദിച്ചത്..

കിളികളുടെ ഭാഷ

February 17, 2010 റോസാപ്പൂക്കള്‍




രാവിലെ ബാല്‍ക്കണി കഴുകിവൃത്തിയാക്കിക്കൊണ്ടിരിക്കേ ലതിക വിചാരിച്ചു.ഇന്നെന്തായാലും ഈ മുള്ളുമരത്തിന്റെ കുറച്ചു ശാഖകളെങ്കിലും മുറിപ്പിക്കണം

“ബാലേട്ടാ ഈ മരത്തിന്റെ ചില്ലകള്‍ വല്ലാതെ ബാല്‍ക്കണിയിലേക്കു ചാഞ്ഞിരിക്കുന്നു.സന്ധ്യക്കു ചേക്കേറുന്ന കിളികളുടെ കാഷ്ടം ശല്യം ചെയ്യുന്നു” ലതികയുടെ പരാതി ബാലചന്ദ്രനെ തെല്ലൊന്നമ്പരപ്പിച്ചു .കാരണം ലതികയുടെ ഉറ്റതോഴരാണ് ആ ചെറിയ പക്ഷികള്‍.
“എന്താ നീ നിന്റെ കിളികളുമായി പിണങ്ങിയോ?” ബാലചന്ദ്രന്‍ അവളെ കളിയാക്കി ചോദിച്ചു
“അതല്ലാ ..ബാലേട്ടാ…കുറച്ചു ശാഖകള്‍ മാത്രം മുറിച്ചാല്‍ മതി..ലതിക ചിരിച്ചുകൊണ്ടു പറഞ്ഞു”
അതു ഗോപാലനെക്കൊണ്ടു ശരിയാക്കിക്കാം എന്നുപറഞ്ഞാണ് ബാലചന്ദ്രന്‍ ഓഫീസിലേക്കു പോയത്.ഗോപാലനാണ് കോളനിയിലെ അങ്ങനെയുള്ള ചില്ലറ ജോലികള്‍ ചെയ്യുന്നയാള്‍

ഹോട്ട് വാട്ടര്‍ ബാത്ത്...

February 14, 2010 പ്രൊമിത്യൂസ്


മൂട്ട കടിച്ചത് തന്നെ ആവണം, ചുവന്നു തിണര്‍ത്തിട്ടുണ്ട്, ഇടത്തെ കൈത്തണ്ടയില്‍.. നല്ല ചൊറിച്ചിലും ഉണ്ട്.. പടര്‍ന്നു പടര്‍ന്നു വരുന്നുണ്ടോ എന്നൊരു സംശയം..
മൈ ഗോഡ്! മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നു.. ഉച്ചയ്ക്ക് എങ്ങാണ്ടോ ഓഫ് ചെയ്തതാണ്. ദീപ വിളിച്ചു കാണും. ഇനിയിപ്പോ എന്തൊക്കെ പൊല്ലാപ്പാണോ ഉണ്ടാകാന്‍ പോണേ ..! ഇപ്പോഴെങ്കിലും ഓര്‍ത്തത് നന്നായി. കുടുംബസ്ഥന്‍റെ ഓരോ ടെന്‍ഷന്‍സേ.. ഹോ..
ഓണ്‍ ചെയ്തതും ദേ അവളുടെ കോള്‍..
"ആം റിയലി സോറി ഹണി.. ഒരു മീറ്റിങ്ങില്‍ ആയിരുന്നു.. ഞാന്‍ പറഞ്ഞിരുന്നില്ലേ.. യാ വിത്ത് ചെയര്‍മാന്‍...യെസ്.. പെണങ്ങല്ലേ മോളെ.. ഐ വില്‍ ബി ദേര്‍ ഇന്‍ ജസ്റ്റ് ഹാഫ് ആന്‍ അവര്‍.. മുടിഞ്ഞ മഴയാ.. അതുകൊണ്ടല്ലേ.. പ്ലീസ്.. ഐ വില്‍ കോള്‍ യൂ ബാക്ക്.. എ സ്മാള്‍ ഇഷ്യൂ .. "
ഏതോ ഒരുത്തന്‍ കുറുകെ ചാടിയതാണ്.. ഈ തന്തയ്ക്കു പിറക്കാത്തവന്മാര്‍ക്ക് വന്നു ചാടാന്‍ എന്‍റെ കാറ് മാത്രേ കിട്ടിയുള്ളോ..? ആശിച്ചു വാങ്ങിയ എന്‍റെ എസ്. എക്സ്. ഫോര്‍. രണ്ടു മാസം തികച്ചിട്ടില്ല. അതിനു മുന്‍പാണ് ഓരോരുത്തന്‍റെ ഈ സാഹസം.. ബാസ്ടാര്‍ഡ്‌..!

ലാസ്റ്റ് വാലന്‍ന്റൈന്‍

മുരളി I Murali Mudra

ണുത്തുറഞ്ഞ ഈ രാത്രിയില്‍ വാഹനങ്ങള്‍ കുറഞ്ഞ റോഡിലൂടെ, എന്റെ ദേഹത്തെ ചുറ്റിപ്പിടിച്ച്  ഉച്ചത്തില്‍ പാട്ടുപാടിക്കൊണ്ട് നടക്കുന്ന ഈ പെണ്‍കുട്ടിയെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് എന്നെനിക്കറിയില്ല..
ഈയൊരു വാലന്റൈന്‍സ് ദിനത്തില്‍ തികച്ചും അപ്രതീക്ഷിതമായി എന്നിലേക്ക്‌ കടന്നു വന്ന ഷംനാബക്കര്‍ എന്ന ഈ കണ്ണൂരുകാരി ഇനിയുള്ള എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പറയാനും എനിക്ക്  കഴിയില്ല.....

വരൂ..ഒരു കഥ പറയാം

ഋതു

സുഹൃത്തേ,

കഥാരചനയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന താങ്കളെ, ഋതുവിലേക്കു സ്വാഗതം ചെയ്യുന്നു.!
ആദ്യമായി ഇവിടെ സ്വയം, പരിചയപ്പെടുത്തുക. ഒപ്പം,
ഈ ബ്ലോഗില്‍ സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാനാഗ്രഹമുണ്ടെങ്കില്‍,
താങ്കളുടെ ഇ മെയില്‍ വിലാസവും, ബോഗ് വിലാസവും ദയവായി
ഋതുവിന്റെ വിലാസത്തിലേക്ക് (kathavasantham@gmail.com) അയച്ചു തരിക.
ഈ വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്ക്
ഇവിടെത്തന്നെ അവ പോസ്റ്റ് ചെയ്യാവുന്നതാണ്.
ബ്ലോഗ് പരിശോധിച്ചതിനു ശേഷം,രചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് താമസിയാതെ,
താങ്കളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുന്നതാണ്.!