സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!ഹോട്ട് വാട്ടര്‍ ബാത്ത്...

February 14, 2010 പ്രൊമിത്യൂസ്


മൂട്ട കടിച്ചത് തന്നെ ആവണം, ചുവന്നു തിണര്‍ത്തിട്ടുണ്ട്, ഇടത്തെ കൈത്തണ്ടയില്‍.. നല്ല ചൊറിച്ചിലും ഉണ്ട്.. പടര്‍ന്നു പടര്‍ന്നു വരുന്നുണ്ടോ എന്നൊരു സംശയം..
മൈ ഗോഡ്! മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നു.. ഉച്ചയ്ക്ക് എങ്ങാണ്ടോ ഓഫ് ചെയ്തതാണ്. ദീപ വിളിച്ചു കാണും. ഇനിയിപ്പോ എന്തൊക്കെ പൊല്ലാപ്പാണോ ഉണ്ടാകാന്‍ പോണേ ..! ഇപ്പോഴെങ്കിലും ഓര്‍ത്തത് നന്നായി. കുടുംബസ്ഥന്‍റെ ഓരോ ടെന്‍ഷന്‍സേ.. ഹോ..
ഓണ്‍ ചെയ്തതും ദേ അവളുടെ കോള്‍..
"ആം റിയലി സോറി ഹണി.. ഒരു മീറ്റിങ്ങില്‍ ആയിരുന്നു.. ഞാന്‍ പറഞ്ഞിരുന്നില്ലേ.. യാ വിത്ത് ചെയര്‍മാന്‍...യെസ്.. പെണങ്ങല്ലേ മോളെ.. ഐ വില്‍ ബി ദേര്‍ ഇന്‍ ജസ്റ്റ് ഹാഫ് ആന്‍ അവര്‍.. മുടിഞ്ഞ മഴയാ.. അതുകൊണ്ടല്ലേ.. പ്ലീസ്.. ഐ വില്‍ കോള്‍ യൂ ബാക്ക്.. എ സ്മാള്‍ ഇഷ്യൂ .. "
ഏതോ ഒരുത്തന്‍ കുറുകെ ചാടിയതാണ്.. ഈ തന്തയ്ക്കു പിറക്കാത്തവന്മാര്‍ക്ക് വന്നു ചാടാന്‍ എന്‍റെ കാറ് മാത്രേ കിട്ടിയുള്ളോ..? ആശിച്ചു വാങ്ങിയ എന്‍റെ എസ്. എക്സ്. ഫോര്‍. രണ്ടു മാസം തികച്ചിട്ടില്ല. അതിനു മുന്‍പാണ് ഓരോരുത്തന്‍റെ ഈ സാഹസം.. ബാസ്ടാര്‍ഡ്‌..!


എവിടുന്നൊക്കെയോ പിന്നേം കടിക്കുന്നുണ്ട്‌ ഈ ഡാഷ് മക്കള്‍.. ഷര്‍ട്ടിന്‍റെയും പാന്റ്സിന്‍റെയും അടിയില്‍ എവിടെയൊക്കെയോ...ഒന്ന് വീടെത്തിയിട്ടു വേണം ഇതൊക്കെ ഒന്ന് അഴിച്ചു പറിച്ചു കളയാന്‍...
ഇനി അവനു വല്ലോം പറ്റിക്കാണുമോ? നല്ല മഴയായതു കൊണ്ട് റോഡില്‍ ആ വഴിക്കൊന്നും ആരേം കണ്ടിട്ടില്ല.. പിന്നെ ഇവന്‍ മാത്രം എന്തിന്, ഈ പാതിരാത്രിയ്ക്ക്.. അതും ഒറ്റയ്ക്ക്...ഇനി ഒന്ന് നിര്‍ത്തി നോക്കണമായിരുന്നോ...?
ആ.. അതിനെക്കാളും വലുത് എനിക്ക് ഈ ചൊറിച്ചില് തന്നെ...
ദേ അടുത്ത കോള്‍.. ജെനി കോളിംഗ്.
"യാ ടെല്‍ മി ജെനി. യെസ്.. ഓണ്‍ ദി വേ ടു മൈ പ്ലെയിസ്... ഓക്കേ .. മീറ്റ്‌ യൂ ദേര്‍ ഇന്‍ ഓഫീസ് ടുമാറോ .. അറ്റ്‌ ഷാര്‍പ് ത്രീ പീ എം .. യെസ്.. ഷുവര്‍.. യൂ വില്‍ ബി ദേര്‍ ഇന്‍ ന്യൂ പ്രോജെക്റ്റ്‌... യാ ഫൈന്‍ .. ഗുഡ് നൈറ്റ്.. സ്വീറ്റ് ഡ്രീംസ്.. ബൈ.. ടേക്ക് കെയര്‍ .."
ടീമിലെ പുതിയ കുട്ടിയാണ്. അവളുടെ ഫ്യൂച്ചര്‍ എന്‍റെ ഒരു അപ്പ്രിസല്‍ കമന്റില്‍ ആണെന്ന് ഇന്നലെ എന്‍റെ ക്യാബിനില്‍ വന്നു കരഞ്ഞിരുന്നു.. ഡോണ്ട് വറി, ഐ വില്‍ ടേക്ക് കെയര്‍ എന്ന് ആശ്വസിപ്പിച്ചു ഞാന്‍.. ഇതൊക്കെയല്ലേ പ്രോജക്റ്റ് മാനേജ്‌മന്റ്‌.. ഹ ഹ...

ഷര്‍ട്ടിനു മൊത്തത്തില്‍ ഒരു ജാസ്മിന്‍ പെര്‍ഫ്യൂം മണം.. ഇന്നുച്ചയ്ക്ക് ജെനിയോടൊപ്പം ഐനോക്സില്‍ ചേര്‍ന്നിരുന്നു പടം കാണുമ്പോള്‍ അവളുടെ പിന്‍ കഴുത്തിനും വിയര്‍പ്പു കലര്‍ന്ന ജാസ്മിന്‍ മണം തന്നെ ആയിരുന്നു.. ഇനിയിപ്പോ ഈ മൂട്ട കയറിയത് അവിടെ നിന്നാവുമോ? സാധ്യത കുറവാണ്.. അത് ഓപ്പണ്‍ ചെയ്തിട്ട് നാല് ദിവസം ആയിട്ടെ ഉള്ളൂ...

ആര്‍. എന്‍ നഗറിലെ അവളുടെ ഫ്ലാറ്റിനും അതേ മണം തന്നെ ആയിരുന്നു. ഞങ്ങള്‍ കയറി ചെന്നതും കുറച്ചു എമര്‍ജെന്‍സി വര്‍ക്ക് ഉണ്ടെന്നു പറഞ്ഞു അവളുടെ റൂം മേറ്റ്‌ ഇറങ്ങിപ്പോയി.
'നമുക്ക് കുറച്ചു പ്രൈവസി കിട്ടിക്കോട്ടേ എന്ന് കരുതിക്കാണും അവള്‍' എന്നും പറഞ്ഞ് ജെനി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി.. അവളുടെ ചുണ്ടിനു താഴത്തെ ചെറിയ കാക്കപ്പുള്ളി ശ്രദ്ധിച്ചത് അപ്പോഴാണ്‌..
'അതേയ് .. കാക്കപ്പുള്ളി അവിടെ മാത്രമല്ല, വേറേം ഒരുപാടിടത്തുണ്ട്' എന്നും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ ഞാനും വല്ലാതായി..
പിന്നീടവള്‍ പറഞ്ഞ് കൊണ്ടിരുന്നത് ബാത്ത് സോപ്പ്, പെര്‍ഫ്യൂം മുതല്‍ റൂം ഫ്രെഷ്നെര്‍ വരെ അവള്‍ തിരഞ്ഞെടുക്കുന്ന ജാസ്മിന്‍ മണത്തെ കുറിച്ച്..
ഒരേ പുതപ്പിനുള്ളില്‍ തളര്‍ന്നു കിടക്കുമ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞു, ഇതു സുഗന്ധം കൊണ്ടും മൂടി വെക്കാന്‍ പറ്റാത്ത ചില മാനങ്ങള്‍ ഉണ്ടെന്ന്.. അനുഭവിക്കുമ്പോള്‍ ലഹരി പിടിപ്പിക്കുകയും ഓര്‍ത്ത്‌ നോക്കുമ്പോള്‍ ഓക്കാനിപ്പിക്കുകയും ചെയ്യുന്ന ചില വിചിത്രങ്ങളായ മണങ്ങള്‍ ഉണ്ടെന്ന്.. അവള്‍ക്കു മനസ്സിലായോ എന്തോ.. തളര്‍ന്ന മയക്കത്തിനിടയിലും പുതിയ പ്രൊജെക്ടിനെ കുറിച്ചും അപ്പ്രിസലിനെ കുറിച്ചും അവള്‍ പിറുപിറുത്തു.. അവിടെ നിന്ന് തന്നെയാണ് മൂട്ടകള്‍ കയറിയിട്ടുണ്ടാവുക എന്ന് തോന്നുന്നു. ഹോ.. ഇനീം ചൊറിയാന്‍ വയ്യ.. ഇനി ഗേറ്റ്, പിന്നെ വെറും നാല് ഫ്ലോറുകള്‍.. ഹോ...

രണ്ടു തവണ കോളിംഗ് ബെല്‍ അടിച്ചിട്ടും വലിയ പ്രതികരണമൊന്നും ഇല്ല. ദീപ പിണങ്ങിക്കാണും.. ഇനി ചാവിയിട്ടു തുറന്നു കയറുക തന്നെ.. ഇനിയിപോ അതെവിടെ പോയി തപ്പണമോ ആവോ...
കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂ.. എതോകെ ദിശകളിലേക്കാണ് എല്ലാം വലിച്ചു പറിച്ചു കളഞ്ഞത് എന്ന് ഓര്‍മ്മയില്ല.. ഓടി ബാത്ത് റൂമിന്‍റെ മുന്‍പില്‍ ചെന്നപ്പോള്‍ ഉള്ളില്‍ അവള്‍. ഇതെന്തൊരു പരീക്ഷണം...!
'സുധീ.. ജസ്റ്റ് ഫൈവ് മിനുട്സ് .. ' അവള്‍ വിളിച്ചു പറഞ്ഞു.
ഹോ.. എനിക്കൊരു പത്തു കൈകളും അതിലെല്ലാം വിരലുകളും നഖങ്ങളും ഉണ്ടായിരുന്നെങ്കില്‍ ചൊറിയാന്‍ എന്തൊരു സുഖമായിരുന്നു എന്ന് ആഗ്രഹിച്ചു പോയി.. ഇനി ഇത് മൂട്ട തന്നെ അല്ലെ?
എനിക്കും കുളിക്കേണ്ടത് കൊണ്ട് ഗീസര്‍ ഓഫ്‌ ചെയ്യണ്ടാ എന്ന് ഇച്ചിരി ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു.. അതേ ഉച്ചത്തില്‍ തന്നെ അവളും യെസ് മൂളി..
കണ്ണാടിയുടെ മുന്‍പില്‍ നിന്നും നോക്കിയപ്പോഴാണ് മനസ്സിലാകുന്നത്‌ നിലക്കടലയുടെ വലിപ്പമുള്ള തിണര്‍പ്പുകള്‍.. ഹോ.. ഭീകരം..
'
ഇതെന്താ പിറന്നപടി കണ്ണാടീടെ മുന്പില്... ?' അവള് പൊട്ടിച്ചിരിച്ചു...
'ചെയര്‍മാന്‍ ആണത്രേ ചെയര്‍മാന്‍.. ഒരു മറ്റേടത്തെ മീറ്റിംഗ്.. ആ ഓഫീസ് മൂട്ട വളര്‍ത്തു കേന്ദ്രം ആണെന്ന് തോന്നുന്നു...' ചൂടുവെള്ളം ദേഹത്ത് വീഴുന്നതിന്‍റെ അവാച്യമായ അനുഭൂതിയില്‍ മയങ്ങി ഞാന്‍ അവളോട്‌ വിളിച്ചു പറഞ്ഞു..

'ഞാന്‍ ഫുഡ് കഴിച്ചു, സുധീ നിനക്കൊന്നും വേണ്ടേ? ' അവള്‍ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു..
തോര്‍ത്തുന്നതിന്റെ ഇടയ്ക്കാണ് പറഞ്ഞത് ഇനിയൊന്നും വേണ്ടാ, കിടക്കാമെന്ന്..
ഹോ.. ചൊറിച്ചിലിനു എന്തൊരാശ്വാസം..! മനസ്സിലേക്ക് നല്ല കാര്യങ്ങള്‍ തന്നെ കടന്നു വരുന്നു..
'ഹണി.. യൂ ആര്‍. ലുകിംഗ് സൊ ബ്യൂടിഫുള്‍ ഇന്‍ ദിസ്‌ ഗൌണ്‍.. ' അവളെ കണ്ടപ്പോള്‍ അങ്ങനെ പായാന്‍ തന്നെയാണ് തോന്നിയത്..
'മുഖസ്തുതി ഒന്നും വേണ്ടാ സുധീ.. വാ.. വേഗം കിടക്കാം.. നിനക്ക് ഉച്ചയ്ക്ക് പോയാല്‍ മതി.. എനിക്കേ കാലത്ത് എഴുന്നേറ്റു പോകാനുള്ളതാ.. മുടിഞ്ഞ പണി കാണും.. പുതിയ പ്രൊജക്റ്റ്‌ ആണ്.. കം ഡാര്‍ലിംഗ്.. ഫാസ്റ്റ്.. '

ദീപാ, ഇന്ന് നിനക്ക് ശരിക്കും വല്ലാത്തൊരു സുഗന്ധമുണ്ട്.. അവളുടെ നഖങ്ങള്‍ ചൊറിച്ചില്‍ എങ്ങനെ ലഹരിയുള്ളതാക്കാം എന്ന് ഓരോ ഉരസല്‍ കൊണ്ടും പഠിപ്പിച്ചു കൊണ്ടിരുന്നു.. ഈ പുതിയ പെര്‍ഫ്യൂം ശരിക്കും മത്തു പിടിപ്പിക്കുന്നു.. അവളും ഒരുപാട് ഇന്‍വോല്‍വ്ഡ്‌ ആയതു കൊണ്ടാവണം പൊടുന്നനെ തിരിഞ്ഞു കിടന്നു ഒരു ഗുഡ്നൈറ്റ് വിഷിനൊപ്പം മയങ്ങാന്‍ തുടങ്ങിയത്..

വിയര്‍പ്പു പൊടിഞ്ഞ അവളുടെ ശരീരത്തിലേക്ക് ബ്ലാങ്കറ്റ് വലിച്ചിടുമ്പോഴാണ് കണ്ടത് പുറം കഴുത്തിനു താഴെ നിന്ന് തുടങ്ങി താഴേയ്ക്ക് അവിടെയും ഇവിടെയുമായി നിലക്കടല വലിപ്പത്തിലെ തിണര്‍പ്പുകള്‍.. ഞാന്‍ മെല്ലെ തൊട്ടു നോക്കി.. എന്‍റെ നഖം ഉരസിയപ്പോള്‍ ആശ്വാസത്തിന്റെ ശബ്ദത്തില്‍ അവള്‍ ഞരങ്ങി...

ഒരു മണം മൂക്കില്‍ നിന്നും അടിവയറ്റിലേക്ക് ഇറങ്ങിപ്പോകുന്നു.. ഓക്കാനിക്കാന്‍ തോന്നുന്നു... മൂട്ടകള്‍ ഒരു ബ്ലാങ്കറ്റ് പോലെ എന്നെ മൂടാന്‍ വരുന്നു.. കണ്ണുകള്‍ മുറുക്കി അടച്ചെങ്കിലും എനിക്ക് ഉറങ്ങിയേ പറ്റൂ......നാളെ ഓഫീസില്‍ പോകണം...

25 Comments, Post your comment:

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

good...

appo inganeyaanu aa manam varunnathu....

machoo...

മുരളി I Murali Nair said...

ഒരുപാട് ചിന്തകള്‍ മനസ്സിലുയര്‍ത്തുന്ന കഥ..
ആ മൂട്ടകള്‍ എന്റെ മനസ്സിലും അവിടിവിടെയായി കടിച്ചു നോവിക്കുന്നു..പച്ചയായ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിലേക്ക് കഥാകൃത്ത്‌ ഇറങ്ങി ചെന്നിരിക്കുന്നു...
അഭിനന്ദനങ്ങള്‍..

JIGISH said...

നല്ല ചൂടുണ്ട്..പൊള്ളുന്നു..!!

കണ്ണനുണ്ണി said...

മൂട്ടകള്‍...കഥകള്‍ കാട്ടി തരുന്നു ല്ലേ ..കഥകള്‍ക്ക് അപ്പുറവും

ഖാന്‍പോത്തന്‍കോട്‌ said...

അഭിനന്ദനങ്ങള്‍..!!

നീര്‍വിളാകന്‍ said...

കഥാലോകം വളരട്ടെ..... ഭാവുകങ്ങള്‍

കൊച്ചുതെമ്മാടി said...

ഇതു പോലുള്ള മൂട്ടകള്‍ യഥാര്‍ഥ്യമാവുകയാണേല്‍, നിലക്കടലയുടെ വലുപ്പമുള്ള ചിണര്‍പ്പുമായി ഒരു പക്ഷെ ഒരു പാടു പേരെ കാണാനാവുമായിരുന്നു...
ഈ പ്രണയദിനത്തില്‍, ഇന്നത്തെ ‘പ്രണയം’ അടുത്തറിഞ്ഞ ഒരു കഥ....
ക്രാഫ്റ്റ് ആണ് ഈ കഥയിലെ താരം....
വളരെ മനോഹരമായി പറഞ്ഞ കഥ....
ആശംസകള്‍

sunil panikker said...

കഥയുടെ വസന്തം തളിർക്കട്ടെ..!

പ്രൊമിത്യൂസ് said...

ഏറെ തിരക്കുകള്‍ക്കിടയിലും ഈ വഴി വരികയും ഈയൊരു കൈത്തെറ്റിനു നല്ലവാക്കു പറയുകയും ചെയ്ത എല്ലാ സന്മനസ്സുകള്‍ക്കും നന്ദി..
സ്നേഹം.

Renjishcs said...

ചെയ്തുകൂട്ടൂന്ന ശരികേടുകളുടെ കടിയും അതിന്റെ നിലക്കടല വലിപ്പത്തിലെ തിണര്‍പ്പുകളുമായി അവസാനിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ദിവസങ്ങള്‍......
സുധിയും ജനിയും ദീപയുമൊക്കെ പരിചിതര്‍ തന്നെ.

ഗുഡ് വണ്‍ ലാജു........

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പരിചയമുള്ള കഥ ... എവിടെയോ വായിച്ചപോലെ .. വായിക്കാന്‍ ഒരു സുഖമുണ്ടായിരുന്നു ..

പട്ടേപ്പാടം റാംജി said...

അനുഭവിക്കുമ്പോള്‍ ലഹരി പിടിപ്പിക്കുകയും ഓര്‍ത്ത്‌ നോക്കുമ്പോള്‍ ഓക്കാനിപ്പിക്കുകയും ചെയ്യുന്ന ചില വിചിത്രങ്ങളായ മണങ്ങള്‍ ഉണ്ടെന്ന്

വരികള്‍ക്ക് നല്ല പച്ചപ്പ്‌.

പ്രൊമിത്യൂസ് said...

@ സുനില്‍,
അടിച്ചു മാറ്റിയതല്ല എന്നാണു വിശ്വാസം.. വായന കുറവായത് കൊണ്ട് എവിടെയെങ്കിലും സാമ്യമുള്ള കഥ കണ്ടാല്‍ അറിയിക്കുമെന്ന് വിശ്വസിക്കുന്നു.

രാംജി, രെഞ്ചൂ.. സന്തോഷം...
സ്നേഹം.

Sureshkumar Punjhayil said...

Kulirulla kuli...!
Manoharam, Ashamsakal...!!!

പ്രൊമിത്യൂസ് said...

thank you suresh...

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

മുരളി മുഖാന്തിരം ഇവിടെ എത്തി. ഈ പുതിയ സംരംഭത്തിന് എല്ലാവര്‍ക്കും നന്ദി

നല്ല ഒരു വായന അനുഭവം സമ്മാനിച്ചു.

മൂട്ടകളെ കൊണ്ട് തോറ്റു. എനിക്കും ചൊറിയുന്നു. അതുകൊണ്ട് ഞാനും ഒന്ന് ചൂടുവെള്ളത്തില്‍ കുളിക്കട്ടെ

തെച്ചിക്കോടന്‍ said...

നല്ല കഥ, ഇനിയും നല്ല കഥകള്‍ വിരിയട്ടെ.
ആശംസകള്‍

പ്രൊമിത്യൂസ് said...

കുറുപ്പിന്‍റെ കണക്കു പുസ്തകം, തെച്ചിക്കോടന്‍
ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.. നന്ദി, ഈ പ്രോത്സാഹനങ്ങള്‍ക്ക്...
സ്നേഹം..

റോസാപ്പൂക്കള്‍ said...

നന്നായിട്ടുണ്ട് പ്രൊമിത്യൂസ്..
മൂട്ടയുടെ പാടുകള്‍ ചിലന്തി വല പോലെ..

പ്രൊമിത്യൂസ് said...

റോസാപ്പൂവ്, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
സ്നേഹം.

arun said...

നല്ല കഥ , ഒരു നാടകാവിഷ്കാരം നന്നായിരിക്കുമെന്ന് തോന്നുന്നു .

ചന്ദ്രകാന്തന്‍ said...

ഇങ്ങനെ പച്ചയ്ക്ക് പറഞ്ഞ് കഥാകൃത്ത് വായനക്കരേയും വിഷമസന്ധിയിലാക്കിയല്ലോ.. യാഥാര്‍ഥ്യങ്ങള്‍ മൂട്ടകളെപ്പോലെ ദേഹത്ത് ഇഴയുന്നു.. ഓക്കാനം വരുന്ന മണങ്ങളും.. ഏതായാലും കഥ മനസ്സില്‍ ഒരു കൊളുത്തു പോലെ...

പ്രൊമിത്യൂസ് said...

അരുണ്‍, ചന്ത്രകാന്തന്‍ ..
സന്തോഷം,
സ്നേഹം..

jayanEvoor said...

സ്ഥിരം പാറ്റേണുകളിൽ നിന്നു വ്യത്യസ്തമായ കഥ.

അഭിനന്ദനങ്ങൾ ലാജു!

sindhu menon said...

puthiya kalathinte katha.........