സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഇല...

March 16, 2011 abith francis

ഒഴുകുവാന്‍ ഇനിയും ജലം അവശേഷിക്കുന്ന ആ പുഴയുടെ കരയില്‍ നിന്നിരുന്ന ഇലഞ്ഞി മരത്തിന്റെ ചില്ലകളില്‍ ചെറുകാറ്റു വീശിയടിച്ചു...
ഒരു നിമിഷത്തെ ഹൃദയഭേദകമായ വേദനയ്ക്കൊടുവില്‍ ഇളംകാറ്റില്‍ ആടിയാടി ഒരു വയസന്‍ ഇല താഴേക്കു പതിച്ചു...

ഞെട്ടറ്റ നിമിഷത്തിലെ നുറുങ്ങുന്ന വേദനയ്ക്ക് ശേഷം കുഞ്ഞു കാറ്റിന്റെ മടിയില്‍ തല ചായ്ച്ചു, താഴെ പുഴയിലേക്ക് വീഴുമ്പോള്‍ ആ ഇല തന്റെ പ്രിയപ്പെട്ട സ്വപ്നത്തെ പുല്‍കാന്‍ കൊതിച്ചു...

ആ നിമിഷത്തിലെക്കുള്ള ദൂരം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം...

ഓര്‍മ്മകള്‍ നമ്മുടെ ഇലയെ മാടി വിളിച്ചു..ഒരു കാലത്ത് ഹരിതാഭാമായിരുന്ന തന്റെ ശരീരം ഇന്ന് മഞ്ഞച്ചിരിക്കുന്നു..ഞരമ്പുകളില്‍ നീരോട്ടം കുറഞ്ഞിരിക്കുന്നു..കളിക്കൂട്ടുകാരായിരുന്ന പലരും സമയംതെറ്റി വീശുന്ന കാറ്റില്‍ ജീവിതം അവസാനിപ്പിച്ചു മണ്ണില്‍ അലിഞ്ഞിരിക്കുന്നു..

ശരീരത്തിലെ വാര്‍ധക്യം
മനസിനെ ബാധിക്കാത്ത നമ്മുടെ ഇല ഇങ്ങിനെ ചിന്തിച്ചിരിക്കണം...
"ഞാന്‍ ജനിച്ചപ്പോളും എന്റെ നിറം മഞ്ഞയായിരുന്നല്ലോ...
ഈ വാര്‍ദ്ധക്യം ഒരര്‍ഥത്തില്‍ ശൈശവം തന്നെ..."

ഇലയ്ക്ക് ഒരു പാട് ആഗ്രഹ
ങ്ങള്‍ ഉണ്ടായിരുന്നു...യാത്രകള്‍..യാത്ര ചെയുവാന്‍...കാണാത്ത നാടുകള്‍.‍..കിളികളും കാറ്റും പറഞ്ഞുകേട്ട കാണാന്‍ കൊതിക്കുന്ന ഒരു നൂറു കാഴ്ചകള്‍...അതിനായി ഒഴുകുന്ന പുഴയെ പുല്‍കാന്‍ അവന്‍ കൊതിച്ചു...പുഴക്കൊപ്പം യാത്രചെയ്യുന്ന രംഗം പല രാത്രികളും അവന്റെ സ്വപ്നങ്ങളെ അപഹരിച്ചു...ആ രാവുകളില്‍ മീനുകള്‍ അവനു അകമ്പടിയായി...പുഴയോരത്തെ മരങ്ങളിലെ ഇനിയും കൊഴിയാത്ത ഇലകള്‍ അവനെ നോക്കി അസൂയ പൂണ്ടു...

അങ്ങനെ ആ ഇല തന്നെ പുഴയിലെത്തിക്കുവാന്‍ വേണ്ടി വീശുന്ന കാറ്റിനെ കാത്തിരുന്നു...ഇന്ന് വരെ...

ഇല അപ്പോളും
താഴേക്കു വീണുകൊണ്ടിരുന്നു...പുഴയുടെ കുളിരിനെ തൊടാന്‍ അത് തന്റെ കണ്ണുകളടച്ചു...
.............................
..........................

കാറ്റിനു ശക്തി കൂടി...അത് വേഗത്തില്‍ വീശാന്‍ തുടങ്ങി...ഇല പറന്നു പുഴയോരത്തെ കരിയിലകൂട്ടത്തില്‍ ചെന്ന് വീണു..
കണ്ണ് തുറന്ന ഇല കണ്മുന്നിലൂടെ ഒഴുകുന്ന പുഴയെ ഞെട്ടലോടെ, കൊതിയോടെ നോക്കി...

എല്ലാം അവസാനിച്ചിരിക്കുന്നു...എന്നാലും തന്നെ പുഴയിലെത്തിക്കുന്ന മറ്റൊരു കാറ്റിനായി ആ ഇല പ്രതീക്ഷയോടെ അവി
ടെ കാത്തു കിടന്നു...മറ്റനേകം
ഇലകളോടൊപ്പം...



















http://abithfrancis.blogspot.com/

9 Comments, Post your comment:

SHANAVAS said...

വളരെ നന്നായി പറഞ്ഞിരിക്കുന്നു.ഒരു ഇലയുടെ നൊമ്പരം ഒപ്പി എടുത്തിരിക്കുന്നു.ആശംസകള്‍.

Lipi Ranju said...

എന്തെല്ലാം സ്വപ്‌നങ്ങള്‍....
വിധി ക്രൂരത കാട്ടിയിട്ടും,
വീണ്ടും പ്രതീക്ഷയോടെ.....
സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഇല്ലായിരുന്നെങ്കില്‍
നമ്മുടെയൊക്കെ ജീവിതം എങ്ങിനെയാകുമായിരുന്നു!
മനോഹരമായ അവതരണം.... അഭിനന്ദനങ്ങള്‍.

abith francis said...

ഷാനവാസിക്കാ ലിപിച്ചെച്ചി താങ്ക്യു....
കേട്ടുമറന്ന ഒരു പഴയ കഥ ഞാന്‍ വെറുതെ ഒന്ന് പൊടിതട്ടി എടുത്തു നോക്കിയതാ...അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി...

ചന്തു നായർ said...

കൂടുതൽ ഒന്നും പറയുന്നില്ല...പറഞ്ഞ് കേട്ട കഥാതന്തുവാകാം,എഴുതിക്കണ്ട കവിതകളിലെ ആശയങ്ങൾ മനസ്സിൽ ചേക്കേറിയിട്ടുണ്ടാകാം...പക്ഷേ...അത് താങ്കൾ എങ്ങനെ എഴുതി എന്നു മാത്രം നോക്കുന്നൂ..വളരെ മനോഹരം... ഭംഗി വാക്കല്ലാ..ആ നിമിഷത്തിലെക്കുള്ള ദൂരം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം.. ഭാവുകങ്ങൾ

Salini Vineeth said...

കഥ എനിക്ക് ഇഷ്ടമായി. വളരെ നല്ല ഒരു ആശയം ആണിത്. ഏത് സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകണം എന്ന ഹൃദ്യമായ സന്ദേശം. :) ആശംസകള്‍! അഭിനന്ദനങ്ങള്‍

Manoj vengola said...

നല്ല ഭാഷ.ലളിതം.മനോഹരം.ഇല പോലെ മനസും പറന്നു പോകുന്നു...

Philip Verghese 'Ariel' said...

നന്നായി കഥ പറയാന്‍ അറിയാം എന്ന് തോന്നുന്നു, മിനിക്കഥകള്‍ എഴുതിയാല്‍ നന്നായിരിക്കും സകല ഭാവുകങ്ങളും നേരുന്നും. വീണ്ടും കാണാം
വളഞ്ഞവട്ടം പി വി ഏരിയല്‍

abith francis said...

ചന്തു നായര്‍, ശാലിനി, മനോജേട്ടാ, ഫിലിപ്പേട്ടാ വായനക്ക് നന്ദി...ഇനിയും അഭിപ്രായങ്ങള്‍ പറയണേ..സമയം കിട്ടുമ്പോള്‍ ഈ വഴി ഒന്ന് പോന്നോളൂ..ഫിലിപ്പേട്ടാ തീര്‍ച്ചയായും കുഞ്ഞു കഥകള്‍ എഴുതാന്‍ ശ്രമിക്കുന്നതാണ്..വളരെ നന്ദി...

Anonymous said...

nannaayittundu ........
RK