അള്‍ത്താരയുടെ പുറകില്‍ നിന്നും സജു തോമസച്ചന്‍ കുമ്പസാരിപ്പിക്കുന്നിടത്തേക്ക് നോക്കി !
"ഭാഗ്യം പാപികളെല്ലാം തീരാറായ് ഇയൊരണ്ണം കൂടി കഴിഞ്ഞാല്‍ രക്ഷപെട്ടേനെ" സജുവിന്റെ മാനസീകവിചാരങ്ങള്‍ ആ വിധമായിരുന്നു.
അനുസരണയും സഭയുടെ അചാരനുഷ്ടാനുങ്ങളോട് ബഹുമാനവും ഉള്ള ഒരു ശുശ്രൂഷകന്‍ ചിന്തിക്കാന്‍ പാടില്ലാത്തതാണെങ്കിലും സജുവിന് ഈ കുമ്പസാര പ്രക്രിയയില്‍ ഒരു വിശ്വാസവുമില്ലായിരുന്നു. പലരുടെയും പാപം പറച്ചിലുകള്‍ അവന്‍ കേട്ടിട്ടുമുണ്ട്, പതിവായ് ഒരേ പാപം പറയുന്നവരേയും സജുവിനറിയാം. കുമ്പസാരം വിശ്വാസികള്‍ പാപം ചെയ്യാതിരിക്കാന്‍ വേണ്ടി നിലകൊള്ളുന്ന അചാരം ആണെങ്കിലും ഭൂരിഭാഗം വിശ്വാസികളും അത് പാപം ചെയ്യാനുള്ള അനുവാദമായ് കാണുന്നുവെന്നും സജുവിന് പല വട്ടം തോന്നിയിട്ടുണ്ട്.
അത് മാത്രമല്ല ഇന്നു ഇന്ത്യ ഓസ്ട്രേലിയ മാച്ച് നടക്കുന്ന ദിവസമാണ് ഇതു കഴിഞ്ഞിട്ടു വേണം പള്ളി അടച്ച് താക്കോല്‍ മഠത്തില്‍ ഏല്പ്പിച്ച് വീട്ടിലേക്കോടാന്‍. തോമസച്ചന്‍ പുതിയതായ് വന്നതാണ് അതുകൊണ്ട് അച്ചനെ ഒന്നും ഏല്പ്പിക്കാനും പറ്റില്ല.
പള്ളിയുടെ ജനലുകളെല്ലാം അടച്ച് സജു അവസാനത്തെ പാപിക്കും തോമസച്ചനും ചില സൂചനകളൊക്കെ നല്‍കി. ഇപ്പോള്‍ പാപങ്ങള്‍ക്കു മറുപടിയായുള്ള തോമസച്ചന്റെ മൂളലുകള്‍ മാത്രമെ പള്ളിയില്‍ നിന്നും കേള്‍ക്കാനുണ്ടായിരുന്നുള്ളു. പിന്നെ ഇതെല്ലാം കണ്ടുകൊണ്ട് പള്ളിയുടെ മേല്‍ക്കൂരയില്‍ താമസിച്ചിരുന്ന പ്രാവുകളും ചില സ്വരങ്ങളൊക്കെ പുറപ്പെടുവിച്ചു.
വാതില്‍ പൂട്ടാനുള്ള താക്കോലുമായ് വരുമ്പോഴാണ് സജു ടോമിച്ചന്റെ വിളി കേട്ടത്!
കുഞ്ഞേ ! പൂട്ടല്ലേ കുഞ്ഞേ............! അതും പറഞ്ഞ് ടോമിച്ചന്‍ പടി കയറി വരികയാണ്
"ഹൊ തീര്‍ന്നെന്നു കരുതിയപ്പൊഴാ!.."
"ഒരു രണ്ട് മിന്നുറ്റെടാ മോനേ,നിനക്കറിയത്തില്ല്യൊ ടോമിച്ചന് എത്ര നേരം വേണോന്ന്?"
" ടോമിച്ചന്‍ ചെല്ലന്നേ അച്ചന്‍ എഴുന്നേറ്റ് പോവും മുമ്പ് ..."
ടോമിച്ചന്‍ പറഞ്ഞത് ശരിയാണ് പുള്ളിക്കാരന്റെ പതിവു പല്ലവികള്‍ രണ്ട് മിനുറ്റുകൊണ്ട് തീരും. അതു പോലെ സജു വേറൊരു കാര്യവും ഓര്‍ത്തു തോമസച്ചന്‍ ആദ്യമായാണ് ടോമിച്ചന്റെ കുമ്പസാരം കേള്‍ക്കാന്‍ പോവുന്നത്. അതോര്‍ത്ത് സജു ചിരിച്ചു പോയ് കാരണം ടോമിച്ചന്‍ പാപങ്ങള്‍ക്കെല്ലാം ഓരോ കോഡ് നാമം വച്ചിട്ടുണ്ട് അതൊന്നും പാവം തോമസച്ചനറിയില്ല.
ഇതൊന്ന് കണ്ടിട്ടു തന്നെ കാര്യം സജു ഉറപ്പിച്ചു.
കുമ്പസരക്കൂടിനടുത്തുള്ള ജനായിലെ വിടവിലൂടെ സജു അകത്തേക്കു നോക്കി
ടോമിച്ചന്‍ മുട്ടുകുത്തി നില്‍ക്കുകയാണ്, തോമസച്ചന്‍ കുമ്പസരക്കൂട്ടില്‍ ഒന്നു തട്ടി വരാനുള്ള സിഗ്നല്‍ നല്‍കി
" കര്‍ത്താവെ എന്റെ പാപങ്ങള്‍ പൊറുക്കേണമേ" ടോമിച്ചന്‍ പതിവു ശൈലിയില്‍ കാര്യങ്ങള്‍ തുടങ്ങി
" രണ്ടാഴ്ചയായ് കുമ്പസരിച്ചിട്ട്" തോമസച്ചന്‍ പതിവുപോലെ മൂളല്‍ ആവര്‍ത്തിച്ചു.
"വളവിലെ എല്‍സയുമായിട്ട് റബര്‍ തോട്ടത്തില്‍ ചുള്ളി പറക്കാന്‍ പോയിട്ടുണ്ട്"
പതിവു പോലെ മൂളാന്‍ കാത്തിരുന്ന തോമസച്ചന്‍ ഒന്നു ഞെട്ടി! കര്‍ത്താവെ റബര്‍ തോട്ടത്തില്‍ ചുള്ളി പറക്കാന്‍ പോകുന്നത് ഒരു പാപമാകുമോ? ഗ്യാസ് കണക്ഷന്‍ ഒന്നുമില്ലാത്ത ഈ ഗ്രാമത്തില്‍ റബര്‍ തോട്ടത്തില്‍ പോയ് ചുള്ളി പറക്കി അടുപ്പ് കത്തിക്കുന്നത് ഒരു പാപമല്ല.
ഇതു കേട്ട് സജു ശരിക്കും ചിരിച്ചു പോയ് കാരണം വളവില്‍ എല്‍സ ടോമിച്ചന്റെ ഒരു ചുറ്റിക്കളിയാണ്. റബര്‍ തോട്ടത്തില്‍ ചുള്ളി പറക്കുക എന്നതു കൊണ്ട് പുള്ളിക്കാരന്‍ ഉദേശിച്ചത് രതിനിര്‍വ്വേദവും . ടോമിച്ചന്‍ തുടരുകയാണ്
"പള്ളി സിമിത്തേരിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്"
ഇപ്പൊഴും ഞെട്ടിയത് തോമസച്ചനാണ്! കര്‍ത്താവെ ഈ പഹയന്‍ എന്നെ കളിയാക്കുകയാണോ?ചിലപ്പോള്‍ പള്ളിക്കകത്തു കേറാതെ സിമിത്തേരിയില്‍ പോയി പ്രാര്‍ത്ഥന നടത്തിയതാവം പാപം എന്നു കരുതി തോമസച്ചന്‍ അടുത്ത പാപത്തിനായ് ചെവികൂര്‍പ്പിച്ചു.
കാര്യം പിടികിട്ടിയത് സജുവിനു മാത്രം പോലീസുകാര്‍ക്ക് എളുപ്പം പിടികിട്ടാത്ത പള്ളിസിമിത്തേരിയിലാണ് ടോമിച്ചന്റെ മാദ്യപാനവും കഞ്ജാവു വലിയും അതാണ് അശാന്‍ കൂട്ടപ്രാര്‍ത്ഥനയാക്കിയത്.
"പള്ളിതോട്ടത്തില്‍ നിന്നും ഇല മോഷ്ട്ടിച്ചിട്ടുണ്ട്"
സാരമില്ല! ഇലയല്ലേ വല്ല ക്രുഷിക്കും വളമിടാനെന്നു തോമസച്ചന്‍ കരുതി !
സജു വാ പൊത്തി ചിരിക്കാന്‍ തുടങ്ങിയിരുന്നു. വെറും ഇലയല്ല പള്ളിയുടെ വെറ്റില പ്ലാന്റില്‍ നിന്നും വെറ്റില മോഷ്ട്ടിച്ച കാര്യമാണിത്. ഹമ്പട ടോമിച്ചായ ഇതു അപാര കുമ്പസരം തന്നെ.
"അന്യമതസ്ഥന്റെ കടയില്‍ നിന്നും ജ്യൂസ് കുടിച്ചിട്ടുണ്ട് "
തോമസച്ചന്‍ ടോമിച്ചനെ മുഴുവിപ്പിക്കാന്‍ അനുവദിപ്പിക്കാതെ ചോദിച്ചു , "അതെങ്ങനാ ഒരു പാപമാകുന്നേ?"
അച്ചാ അത് ജ്യൂസ് കടയല്ല സോമന്‍ ചേട്ടന്റെ കള്ളുശാപ്പാണെന്ന് വിളിച്ചു പറയാന്‍ തോന്നി സജുവിന്. പക്ഷെ അപ്പൊഴേക്കും ടോമിച്ചന്‍ അതിലെ പാപം വിവരിക്കാന്‍ തുടങ്ങിയിരുന്നു.
" അതല്ലച്ചാ ആ സോമന്‍ ജ്യൂസില്‍ എന്തോ പൊടി ചേര്‍ത്തു, അതിന്റെതാവാം ഞാന്‍ ബോധം കെട്ട് ഓടയില്‍ വീണുപോയ് രാവിലെയാ വീട്ടിലെത്തിയത് . അപ്പോഴും ശരിക്കും ബോധമില്ലായിരുന്നു. പിള്ളാരുടെ മുന്നില്‍ വച്ച് ഞാനെന്റെ സാലിയെ ഉമ്മ വച്ചച്ചോ!!"
"ഹ അത് കുഴപ്പമില്ല പിള്ളാര് അപ്പനമ്മമാരുടെ സ്നേഹം കണ്ടാ വളരേണ്ടത് " തോമസച്ചന്‍ ഉപദേഷിച്ചു.
ഈശോയെ എന്നാണോ ടോമിച്ചന്‍ സാലി ചേച്ചിയെ ഉമ്മ വച്ചത് ? ഈ ഉമ്മ എന്നത് പുള്ളിക്കാരന്റെ ഇടിയുടെ കോഡ് നാമമാണെന്നത് പാവം തോമസച്ചനറിയുന്നില്ലല്ലോ!
കുറച്ച് നേരത്തേക്ക് ടോമിച്ചന്‍ ഒന്നും മിണ്ടാതിരുന്നപ്പോള്‍ തോമസച്ചന്‍ പ്രായശ്ചിത്തം നല്‍കാനുള്ള ചിന്തയിലായ്.ആ മുഖം കണ്ടാലറിയാം ഇത്രയും ക്രൂരമായ പാപങ്ങള്‍ക്ക് എന്തു പ്രായശ്ചിത്തം നല്‍കണമെന്ന് അച്ചനൊരു പിടിയുമില്ലെന്ന്.
സജു താക്കോലുമായ് വാതില്‍ക്കലേക്കു പോയി.തോമസച്ചന്‍ ഈ കുമ്പസരത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ഒന്നും മനസ്സിലാകാതെ പള്ളിമേടയിലേക്കു നടക്കാന്‍ തൂടങ്ങിയിരുന്നു.
ടോമിച്ചന്‍ തന്റെ പാപക്കറയെല്ലാം കഴുകി കളഞ്ഞ് നിഷ്ക്കളങ്കനായ ഒരു കുഞ്ഞാടായ് പടിയിറങ്ങി പോകുന്നത് സജു നോക്കിനിന്നു. ഇതെല്ലാം നിരീക്ഷിച്ചു പള്ളിയുടെ മേല്‍ക്കൂരയിലിരുന്ന പ്രാവുകളുടെ കുറുകലില്‍ ഒരു പരിഹാസച്ചുവയുള്ളതായ് സജുവിനു തോന്നി.
കുമ്പസാര രഹസ്യം


Labels: കഥ
Subscribe to:
Post Comments (Atom)
17 Comments, Post your comment:
ദൈവത്തെക്കാള്‍ ബുദ്ധി മനുഷ്യനാണെന്നു ചിലപ്പോളെക്കെ ടോമിച്ചന്മാര്‍ തെളിയിക്കുന്നു.
http://dassantelokam.blogspot.com
ദൈവത്തിനു പാര പആണിയുന്നവന്‍...!!
ഇങ്ങനെയൊരുത്തന്‍ അന്ത്യ കൂദാശ വേളയില്‍ ഇതു പോലെ പാപങ്ങളേറ്റു പറഞ്ഞ് പുണ്യവാളനായിത്തീര്‍ന്ന കഥ പറയുന്നുണ്ട്, ബൊക്കാച്ചിയോ ഡകാമറണ്‍ കഥകളില്‍. നമ്മുടെ ടോമിച്ചനും ഒരു പുണ്യാളനായിത്തീരുമെന്നു പ്രതീക്ഷിക്കാം. അതാണല്ലോ സ്ഥാപിത മതങ്ങളുടെ നടപ്പുരീതി...
കഥ കൊള്ളാം.
മുഹമ്മദ് ശമീം
നാവ്
ദിശ
good presentation
കഥ നന്നായിരിക്കുന്നു.
കഥ നന്നായിട്ടുണ്ട് ട്ടോ...
ടോമിച്ചനാളു വിരുതൻ തന്നെ! പാപങ്ങൾക്കെല്ലാം ഓരോ കോഡുനാമം വച്ച് കുമ്പസാരിയ്ക്കുന്ന ആദ്യത്തെ (അവസാനത്തെയും? :)) ‘വിശ്വാസി’ ടോമിച്ചൻ തന്നെയാവും!
കഥ നന്നായിട്ടുണ്ട്. ആശംസകൾ
കഥ നന്നായിരിക്കുന്നു.
നന്മകള്‍ നേരുന്നു!
പാവം പള്ളീലച്ചനു ഒന്നും മനസ്സിലായില്ല ,എന്തായാലും സജു ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റി.
gud work.
ന്നാലും കുഞ്ഞാടേ
കുമ്പസാരം ഒളിഞ്ഞു നിന്ന് കേട്ടതും പോരാ
അത് പോസ്റ്റാക്കി അല്ല്യോ?
" കര്‍ത്താവേ ഇവന്‍ ചെയ്യുന്നത് എന്തെന്ന് ഇവനറിയുന്നില്ല
ഇവനോട് പൊറുക്കേണമേ! .. ആമ്മേന്‍"
aashamsakal.............
കൊള്ളാം!
അടുത്ത തവണ കുമ്പസരിക്കാൻ കൂട്ടിൽ ചെല്ലുമ്പം അച്ചനോട് , ഇതിവിടെ എഴുതിയകാര്യം കൂടി ഏറ്റുപറഞ്ഞോണം!
എല്ലാവര്‍ക്കും നന്ദി !! നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേഷങ്ങളുമാണ് പിന്നെയും എഴുതാന്‍, മെച്ചമായ രീതിയില്‍ എഴുതാന്‍ എന്നെയും എഴുതി തുടങ്ങുന്ന ആരെയും പ്രേരിപ്പിക്കുന്നത്!!! വായിക്കാനും വയിച്ച് അഭിപ്രായം എഴുതാനും സമയം കണ്ടെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി!.
http://dassantelokam.blogspot.com/
നല്ല കുമ്പസാരം....:)
കഥ ഇഷ്ടമായി ......
nice............
if u like my blog follow and support me
കുമ്പസാരം ഒളിഞ്ഞു നിന്നു കേൾക്കുന്നത് പാപമല്ലേ കുഞ്ഞാടേ...? അതും പോരാഞ്ഞിട്ട് അതു മുഴുവൻ വള്ളിപുള്ളീ വിടാതെ പരസ്യമാക്കിയിരിക്കുന്നു...!!
എന്റെ കർത്താവേ, ഈ കുഞ്ഞാടിനു മാപ്പു കൊടുക്കേണമേ..!
കഥ നന്നായി.
കുമ്പസാരം കൊള്ളാം ... ടോമിച്ചനാണ് താരം !!!
Post a Comment