
കള്ള്
March 30, 2010
Renjith
വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..
March 27, 2010
സുരേഷ് ബാബു
വേതാളത്തെയും ചുമന്നുള്ള വിക്രമാദിത്യ മഹാരാജാവിന്റെ യാത്ര കുന്നും മലയും, കല്ലും മുള്ളും താണ്ടി ഏറെ ദൂരം പിന്നിട്ടിരുന്നു .അവസാനത്തെ കഥ പറഞ്ഞു തീര്‍ന്നിടത്ത് നിന്ന് തുടങ്ങിയ യാത്രയാണ്..ദാഹം തീര്‍ക്കാന്‍ കൂടി എങ്ങും നിന്നിട്ടില്ല.
" രാജാവേ.., അങ്ങു ക്ഷീണിതനായെന്കില്‍ ഇനി അല്പ നേരം വിശ്രമിച്ച് ക്ഷീണം തീര്‍ത്തിട്ടാകം മുന്നോട്ടുള്ള യാത്ര ...യാത്രാ മദ്ധ്യേ ഞാനൊരു പുതിയ കഥ പറയുകയും ആവാം..."
"വേണ്ട വേതാളമേ ...നമുക്ക് പുതിയ കഥ കേള്‍ക്കാന്‍ തിടുക്കമായി ...അതിനു ശേഷമാവാം വിശ്രമം ..അങ്ങു കഥ തുടങ്ങിക്കോളൂ. "
" എല്ലാ കഥയുടെയും അവസാനം തന്നെ കുരുക്കുന്ന ചോദ്യമാണെന്നറിഞ്ഞിട്ടും താങ്കളുടെ ഈ ആവേശം എന്നെ അദ്ഭുദപ്പെടുത്തുന്നു ."
".വേതാളമേ ഓരോ കഥയും അറിവിന്റെ പുതിയ അദ്ധ്യായങ്ങളാണ് എനിക്ക് പകര്‍ന്നു തരുന്നത്..എന്റെ ബോധ മണ്ഡലത്തിന്റെ വെളിച്ചവും ഈ കഥകള്‍ തന്നെ ..അങ്ങു മടിക്കാതെ തുടങ്ങിക്കോളൂ .."
.
ഈ കഥ നടക്കുന്നത് കുറച്ചു തെക്കുള്ള വാമനപുരം എന്ന ഗ്രാമത്തിലാണ്...അവിടെയാണ് ബാങ്ക് ക്ലാര്‍ക്ക് ശശീന്ദ്രനും കുടുംബവും താമസിച്ചു പോന്നത് ...ശശീന്ദ്രന്റെ ഭാര്യ ശ്രീകല രണ്ടു വര്‍ഷം മുന്‍പ് കാന്‍സര്‍ പിടിപെട്ടു മരിച്ചിരുന്നു ...അതിനു ശേഷം അയാളും മൂത്ത മകള്‍ പതിനാലു വയസ്സുകാരി ശ്രീജയും ,അനിയന് അഞ്ചാം തരംകാരന്‍ ശ്രീജിത്തും ആണ് അവിടെ താമസിച്ചു പോന്നത് ..ശ്രീകലയുടെ മരണ ശേഷം ശശീന്ദ്രന് ജീവിക്കുന്നത് തന്നെ മക്കള്‍ക്ക് വേണ്ടി മാത്രമാണെന്ന് നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്....
അമ്മയുടെ മരണ ശേഷം വീട്ടു കാര്യങ്ങള്‍ നന്നായി നോക്കി നടത്തി ശ്രീജ അമ്മയ്ക്ക് പകരക്കാരിയായി . പാചകവും , തുണി അലക്കലും,ഇസ്തിരി ഇടലും ഒന്നിലും സമയക്കുറവു ഒരു കാരണമായി അവള്‍ക്കു തോന്നിയിട്ടില്ല ...സ്വന്തം പഠിപ്പ് മുടങ്ങുമെന്ന അവസ്ഥയിലും അവള് അനിയന്റെ ഭാവിയില്‍ ഉത്കണ്ഠപ്പെട്ടു ..കളി പറഞ്ഞു പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി നടക്കേണ്ട പ്രായത്തില്‍ കാലം അവളെ പക്വമതിയായ ഒരു കുടുംബിനിയുടെ കുപ്പായമണിയിച്ചു.
അവളുടെ വീട്ടു മുറ്റത്തു ഇന്ന് പതിവില്ലാത്ത ആള്‍ക്കൂട്ടം.. .മനസ്സില്‍ നന്മ മാത്രം കൊണ്ട് നടന്ന ആ മാലാഖയും കളങ്കിതയാക്കപ്പെട്ടിരിക്കുന്നു...ആ നിഷ്കളങ്കത കടിച്ചു കീറിയ കാട്ടാളന് നാട്ടുകാരാല്‍ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുന്നു. അവര്‍ അവനെ നന്നായി ഭേദ്യം ചെയ്യുന്നുണ്ട് ...ചിലര്‍ കാതു പൊട്ടുന്ന തെറികള്‍ വിളിക്കുന്നു ...എല്ലാം കണ്ടും കേട്ടും നിസ്സംഗത സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു നരാധമന് ബന്ധനത്തില്‍ !...
എവിടുന്നൊക്കെയോ പത്രക്കാരും , സത്യത്തിന്റെ നേര് കാഴ്ചയ്ക്കായി ചാനല്‍ കണ്ണുകളും മഴപ്പാറ്റകളേപ്പോലെ അവിടെ കുതിച്ചെത്തി. മുറിയുടെ മൂലയില്‍ ചവ്ട്ടിയരയ്ക്കപ്പെട്ട്, വാടിക്കരിഞ്ഞു കിടന്ന ചെമ്പനീര്‍ പൂവിലെയ്ക്ക് ഒരുപാട് ഫ്ലാഷുകള്‍ മിന്നി മറഞ്ഞു ..
ഇതിനിടെ ചില നാട്ടു പ്രമാണിമാര്‍ വിഷയത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു ചാനലുകളുമായി അഭിമുഖ സംഭാഷണത്തിലേര്‍പ്പെട്ടു..ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു പൊങ്ങി ..
'ഇവനെ പരസ്യമായി തൂക്കിലേറ്റണം...ഇനിയൊരിക്കലും ഇതാവര്ത്തിക്കപ്പെടരുത്' ..എന്നായി ചിലര്‍ ...
'ഇവന്റെ ലിംഗം മുറിക്കണം !... പാപികള്‍ക്കൊരു പാഠമാകണം ഇവന്..എന്ന് മറ്റു ചിലര്‍ ..
.ഒടുവില്‍ മണം പിടിച്ചു കാക്കിവേഷക്കാരുമെത്തി ...
"ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുത് ..ഇവനെ നിയമത്തിനു വിട്ടു തരിക " ...അവര്‍ അലറി വിളിച്ചു .....
"ഇല്ലാ..കോടതി മുറികളിലെ നീതിയുടെ തുലാസ്സില്‍ ഞങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു ...പൊതു ജനം മറു കൂവല്‍ കൂവി... ഇവന്റെ ശിക്ഷ ഇവിടെ തന്നെ നടപ്പാക്കപ്പെടും ...അപമാനിക്കപ്പെട്ടവള്‍ തന്നെ ഇവന്റെ തലയെടുക്കും ....അങ്ങനെ ഈ കപട ലോകത്തിനു ഇവള് പഴുതില്ലാത്ത പുതിയ നിയമം കാട്ടിക്കൊടുക്കും "...
പെട്ടെന്ന് അവള് അലമുറയിട്ടുകൊണ്ട് അവിടെയ്ക്കൊടി വന്നു പറഞ്ഞു ...
"അയ്യോ ! എന്നെക്കൊണ്ടാവില്ല ..നിങ്ങള്‍ അയാളെ ഉപദ്രവിക്കരുത് ...ദയവു ചെയ്തു അയാളെ അഴിച്ചു വിട്ടേക്കൂ.."
ഒരു നിമിഷം ആ മറുപടി എല്ലാവരെയും അന്ധാളിപ്പിച്ചു....പിന്നെ നാല് ചുറ്റും നിന്ന് ആക്രോശങ്ങള്‍ ഉയര്‍ന്നു .....'.രണ്ടിനേം ബാക്കി വെച്ചേക്കരുത്' !! ....നീതി ദേവതയുടെ മാനം കാക്കണം.. കൊല്ലവരെ !!....
ഹേ രാജാവേ ! ഞാന്‍ കഥയിവിടെ നിര്‍ത്തുകയാണ് ..ഇനി അങ്ങാണ് മറുപടി പറയേണ്ടത് ....ഇതില്‍ ആരാണ് ശരി ...?
തെറ്റ്കാരനെ നിയമത്തിനു വിട്ടു തരണമെന്നു വാദിക്കുന്ന നിയമപാലകരോ ..?
അതോ പരസ്യമായി പൊതുജനമദ്ധ്യത്തില്‍ കടുത്ത ശിക്ഷ നടപ്പാക്കണം എന്ന് വാദിക്കുന്ന ജനങ്ങളോ?
അതുമല്ല..തന്റെ ജീവിതം നശിപ്പിച്ചവനെ വെറുതെ വിടണം എന്ന് യാചിക്കുന്ന പെണ്‍കുട്ടിയോ ?
'ശരിക്കും ആലോചിച്ചോളൂ ..ഉത്തരം ശരിയെങ്കില്‍ നമുക്ക് യാത്ര തുടരാം ...അതല്ല അങ്ങയ്ക്ക് തെറ്റുന്നുവെങ്കില്‍...........അതു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ ..ഹ ഹ '...വേതാളം ഉറക്കെ ചിരിച്ചു ..
തെല്ലും അമാന്തിക്കാതെ തന്നെ വിക്രമാദിത്യന് ഉത്തരം പറഞ്ഞു തുടങ്ങി ..
"തീര്‍ച്ചയായും ആ പെണ്‍കുട്ടി തന്നെയാണ് നൂറു ശതമാനം ശരി ..കാരണം പ്രായത്തില്‍ കവിഞ്ഞ അറിവും വിവേകവുമുള്ള അവള്‍ക്കു നന്നായി അറിയാം ...ഒരു മനുഷ്യ ജന്മത്തില് ഏറ്റവും കൊടിയ പാപമാണ് പിതൃഹത്യയെന്ന്..".!!
"അല്ല രാജാവേ ..കഥയിലെ പ്രതി പിതാവാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞില്ല ..എന്നിട്ടും അങ്ങു ........?
"കഥകളെത്ര കേട്ടിരിക്കുന്നു വേതാളമേ .....ഇത് കേട്ടപ്പോഴേ മനസ്സിലായി ഉത്തരാധുനികമെന്ന് ...പിന്നെ ഉത്തരത്തിനായി അധികം തപ്പേണ്ടി വന്നില്ല...." !!
മറുപടി കേട്ട വേതാളം വിക്രമാദിത്യന്റെ കഴുത്തില്‍ നിന്ന് പിടി വിട്ടു മരക്കൊമ്പില്‍ തല കീഴായി കിടന്നു പൊട്ടിച്ചിരിച്ചു ......
***********************************************************************************
ഇന്നലത്തെ പേഷ്യന്റ്റ്!!
March 25, 2010
സുരേഷ് ബാബു
ഡോക്ടര്‍ സതീഷ് ചന്ദ്രന്റെ കണ്‍സല്‍ടിങ് റൂമിന് പുറത്തു നിമിഷങ്ങളെണ്ണിയിരിക്കുമ്പോള്‍ അജയ്കൃഷ്ണന് തികച്ചും അസ്വസ്ഥനായിരുന്നു ...
'കുറച്ചു കൂടി നേരത്തെ ഇറങ്ങന്ടതായിരുന്നു..ഇതിപ്പോ മുപ്പത്തി മൂന്നാമത്തെ ടോക്കണാ കിട്ടിയെക്കുന്നെ...ഇനീം എത്ര നേരമെടുക്കുവോ എന്തോ '?
അയാള്‍ കസേരയില്‍ നിന്നെണീറ്റ് ഗേറ്റു വരെ നടന്നു ..പിന്നെ തിരിച്ചു നടന്നു ....
"യമുനയെക്കൂടി കൊണ്ട് വരാമായിരുന്നു. പക്ഷേ അവളെ എന്ത് പറഞ്ഞു കൂട്ടിക്കൊണ്ടു വരും? ഒരു മെന്ടല് ഹോസ്പിറ്റലിലേക്ക് എന്തിന് തന്നെ കൊണ്ട് വന്നു എന്നവള്‍ ചോദിച്ചാല്‍ ...എന്ത് മറുപടി പറയും"? .
ഒരു ചട്ടിയും ചില പാഠങ്ങളും
Minesh Ramanunni
കഴിഞ്ഞ ഓണക്കാലത്തെ ഒരു സുപ്രഭാതം . സുപ്രഭാതം എന്നതു ചുമ്മാ പറഞ്ഞതാ.നാട്ടില്‍ വെക്കേഷനു വന്നതു മുതല്‍ ഞാന്‍ റിയല്‍ സുപ്രഭാതം കണ്ടിട്ടില്ല. സമയം ഒന്‍പതുമണിയോടടുക്കുന്നു . ഒരു സുലൈമാനിയുമായി വീരഭൂമിയുടെ താളുകളില്‍ പരതികൊണ്ടിരിക്കുകയായിരുന്നു. പിണറായിയും വീരനും നേര്‍ക്കു നേര് ആയിരുന്നതു കൊണ്ടു വീരഭൂമിയില്‍ എന്നും ചില കുഞ്ഞു വെടിയൊച്ചകള്‍ ഉണ്ടായിരുന്നു. ദിവസം ഉഷാറയിത്തന്നെ തുടങ്ങാം എന്നു കരുതിയിരിക്കുമ്പൊഴാണ് ആ ശബ്ദം ചെവിയില്‍ എത്തുന്നതു. " ചട്ടി വേണോ, ചട്ടി ".
ഹംസക്കായും ഒരു ദുബായ്ക്കാരനാണ്...
March 24, 2010
മുരളി I Murali Mudra
ഇന്നു മുഴുവന്‍ ഹംസക്ക മാത്രമായിരുന്നു മനസ്സില്‍...
കിടന്നിട്ടു ഉറക്കം വരുന്നില്ല. ടി വിയുടെ ശബ്ദം അല്‍പ്പം കൂടി കൂട്ടി. ഓര്‍മ്മകളാണ് ഏകാന്തതയുടെ കൂട്ടുകാര്‍... ഈ മുറിയില്‍ ഇപ്പോള്‍ ഒരുപാട് പേര് ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോകുകയാണ്....
ചാനലിലെ റിയാലിറ്റിഷോയില്‍ നന്നായി പാടിയില്ലെന്നു പറഞ്ഞു കോടതിമുറിയിലെന്ന പോലെ ഒരു കൊച്ചുകുട്ടിയെ ചോദ്യം ചെയ്യുന്ന ജഡ്ജസ്... റിയാലിറ്റിയുടെ ശരിയായ അര്‍ത്ഥം എത്ര പേര്‍ക്ക് അറിയാം.??
തികച്ചും യാദൃശ്ചികമായാണ് ഇന്നു ഹംസക്കായെ കണ്ടത്. ഷാര്‍ജ-റോളയിലെ വരണ്ട തെരുവോരത്ത് ഒരു പറ്റം പാക്കിസ്ഥാനികളുടെ കൂടെ...
മോർച്ചറിയിൽ സംഭവിച്ചത്…
March 20, 2010
Manoraj
"രാവിലെ തന്നെ ഇത് എന്നാ ഇരിപ്പാ ഇരിക്കുന്നേ? എന്തോ പറ്റി?" ഗോവിന്ദൻ കുട്ടിയുടെ ഇരുപ്പ് കണ്ട് ഭാനുമതി ചോദിച്ചു.
"നീ ഇന്നത്തെ പത്രം കണ്ടോ?"
"പിന്നെ രാവിലെ തന്നെ പത്രം തിന്നുന്ന സ്വഭാവം നിങ്ങൾക്കല്ലേ.. വെറുതേ ഇവിടത്തെ പൊറുതി ഇല്ലാതാക്കല്ലേ" ഭാനുമതി കെറുവിച്ചു.
"അതല്ലെടീ, ഇന്നലെ ഗവ: ഹോസ്പിറ്റലിലെ മോർച്ചറിയിൽ, ഒരു പെൺകൊച്ചിന്റെ ശവം വരുത്തിവെച്ച പുകിലു കണ്ടോ നീ"
താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്
March 18, 2010
Renjith

ശീലങ്ങളുടെ എന്റെ ഭാണ്ഡക്കെട്ടില്‍ നിന്നും എന്തെങ്കിലും കുടഞ്ഞിട്ടാല്‍ ചിലരെങ്കിലും നെറ്റി ചുളിച്ചെന്നു വരാം..... എന്റെ ശീലങ്ങളൊക്കെ അത്തരത്തിലുള്ളതാണ് .....ഇത്തരം വിചിത്രമായ ശീലങ്ങള്‍ കുട്ടിക്കാലത്തേ എന്നെ പിടികൂടിയിരുന്നു . അച്ഛന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനായതിനാല്‍ പലപ്പോഴായുള്ള സ്ഥലംമാറ്റങ്ങളും , അതിനു ചുറ്റും പെട്ടെന്ന് മാറിമറിയുന്ന അന്തരീക്ഷങ്ങളും എന്റെ ഇത്തരം ശീലങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്തി. മുംബൈയിലുള്ള അച്ഛന്റെ ക്വാര്‍ട്ടേഴ്സിന്റെ അരമതിലില്‍ കയറിയിരുന്ന് എല്ലാ വൈകുന്നേരങ്ങളിലും പുറത്തെ കാഴ്ചകളില്‍ കൂടി സഞ്ചരിക്കുന്നത് എന്റെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു ...
നിവേദിതയുടെ സ്വപ്നങ്ങള്‍
March 16, 2010
റോസാപ്പൂക്കള്‍
അങ്ങു ദൂരെ മീന്‍ പിടുത്തക്കാരുടെ തോണികള്‍ തിരകളിലൂടെ നീങ്ങുന്നതു നോക്കി ഗിരീന്ദ്രന് ഇരുന്നു. തൊട്ടരികില്‍ വാതോരാതെ സംസാരിച്ചു കൊണ്ട് നിവേദിത. ഗിരീന്ദ്രന് മിക്കാവറും അവളുടെ കേള്‍വിക്കാരനാണ്. ശനിയാഴ്ചയായതുകൊണ്ട് കുടുംബത്തോടെ സായാഹ്നം പോക്കാന്‍ ബീച്ചില്‍ വന്നിരിക്കുന്നവര്‍ ധാരാളം. കടലക്കാരന്‍ കാദര്‍ക്കാ പതിവുപോലെ അവരുടെ അടുത്തു വന്ന് കടല കൊടുത്തിട്ടു ധൃതിയില്‍ നടന്നു പോയി. എന്നും ഒരേ സ്ഥലത്തു വന്നിരിക്കാറുള്ള അവരെ നാളുകളായി അയാള്‍ക്കറിയാം. നിവേദിത സംസാരിച്ചു സംസാരിച്ച് പതിവുപോലെ അവള് കണ്ട സ്വപ്നങ്ങളില്‍ എത്തിച്ചേര്‍ന്നു.
10 Comments, Post your comment
Labels: കഥ
ബര്‍മ്മുഡ ട്രയാങ്കിള്‍
March 14, 2010
രാജേഷ് ചിത്തിര
തുടക്കം
March 12, 2010
Manoraj

അകലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത് കണ്ട് ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ് അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്. കിതചുകൊണ്ട് ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക് ഒരു കവറുണ്ട്"- പുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ ആ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും..
ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണ്. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത് കൊണ്ടുവരുന്നതാണ് ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക് നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ?
തലക്കെട്ടുകള്‍ കൊടുംങ്കാറ്റു സൃഷ്ടിക്കുമ്പോള്‍ ...
Renjith
വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......
March 11, 2010
jayanEvoor
മുത്തശ്ശി മരിച്ചു.
രണ്ടാഴ്ചയായി സുഖമില്ലായിരുന്നു.
വീട്ടില്‍ നിന്ന് പോകാന്‍ ഞാന്‍ മാത്രമേ ഉള്ളൂ..... അമ്മയാണെങ്കില്‍ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്. യാത്ര ചെയ്യാനാവില്ല.എത്രയും പെട്ടെന്നു പോകണം.
മലപ്പുറത്തേക്കാണ് എന്നു പറഞ്ഞപ്പോള്‍ അളിയനും കൂടെ വരാം എന്നു പറഞ്ഞു. ഓരൊ തവണ പെരിന്തല്‍മണ്ണയ്ക്കു യാത്രചെയ്യുമ്പോഴും ആലോചിക്കും അച്ഛന് കാണിച്ച സാഹസത്തെ കുറിച്ച്! വര്‍ഷത്തിലൊരിക്കല്‍ ഒരു പകല്‍ മുഴുവന്‍ നീളുന്ന യാത്രകള്‍... എത്ര വര്‍ഷം.....
ഇപ്പോള്‍ യാത്രകള്‍ കുറഞ്ഞു.... ബന്ധുക്കള്‍ പല വഴിക്കായി... ചിലര്‍ വിദേശത്ത്, മറ്റു ചിലര്‍ അന്യ സംസ്ഥാനങ്ങളില്‍....
25 Comments, Post your comment
Labels: കഥ
ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം
March 08, 2010
Renjith
പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്‍ത്താവ്..
പ്രൊമിത്യൂസ്
16 Comments, Post your comment
Labels: കഥ, പ്രൊമിത്യൂസ്
സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം
March 06, 2010
KS Binu
ഓരോ വലത്ത് വയ്ക്കുമ്പോഴും അവള് ഇങ്ങോട്ട് നോക്കുന്നുണ്ട്. "ഒരിത്തിരി നേരം കൂടി" എന്ന ഒരു അപേക്ഷാഭാവവും കാത്തുനിര്‍ത്തുന്നതിന്റെ കുസൃതിയും മുഖത്ത്. "ഈ മീനാക്ഷി എന്തെടുക്കുവാണ്.? അമ്മയോ അങ്ങനെയായി. അവള്‍ക്കിങ്ങ് പോന്നൂടേ.? അവളും ചില നേരത്ത് അമ്മേടെ ബാക്കിയാണ്. ഞാന്‍ തൊഴുതിട്ട് ഇറങ്ങാന്‍ നേരത്ത് "വടക്കേനടയില്‍ നിന്നോളൂ.. ഒരു അഞ്ച് മിനിട്ട്, ഇപ്പോ വരാം" എന്ന് പറഞ്ഞതാണ്. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്.!"
പച്ച നെറത്തില് ഒരു കാട്....
March 05, 2010
സൂര്യ
"പറായിയേ.. ങ്ങ്യെന്താ ബരാന് ബയ്ക്യേ? നിക്ക് തിരിച്ച് പോണംന്ന് അനക്കറിഞ്ഞൂടേ?"
"എല്ലാടത്തും പോലീസ്കാരല്ലേ... കണ്ണീപ്പെടാണ്ടെ പോരണ്ടേ.. ആരേലും കിട്ടാന്‍ കാത്ത് നില്ക്കാ അവനുമ്മാര്..."
"അണക്കത് പറയാ തെയ്യോനേ.. ഇബടെ പ്പോ ഓരോ പെണ്ണിന്റേം ജീബിതം ഈ കാടിന്റെ പോലെ തന്നെ.. ഒറങ്ങാതെ പേടിച്ച് പേടിച്ച്... ന്റെ കണ്ണിന്റെ മുമ്പില്‍ ബെച്ചല്ലേ അന്നെ ഓരൊക്കെ കൂടി ബെലിച്ചു കൊണ്ടോയത്.. മറക്കൂലാ ഒന്നും ഞാന്‍..."
പെയ്തൊഴിയുമ്പോള്‍
March 02, 2010
ശിവകാമി

"വേഗം വരൂ.. അഞ്ചുമണി വരെയേ ഉള്ളൂ വിസിറ്റിംഗ് ടൈം"
"രാകേഷ് പോയിവരൂ.. ഞാനിവിടെയിരിക്കാം"
"ഏയ്... താനല്ലേ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്? തനിക്കൊരു കൂട്ടായി വന്നിട്ടിപ്പോ..."
"എനിക്ക്... എനിക്ക് വയ്യ.. "
സീതയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ളിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി.
പ്രണയം വരുന്ന വഴികൾ
March 01, 2010
mini//മിനി
ആറ് മണിമുതൽ അവൾ ആ നാൽക്കവലയിലെ സ്ട്രീറ്റ്ലൈറ്റിനു സമീപം നിൽക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ രാത്രി എട്ട് മണിയാവാറായി.
23 Comments, Post your comment
Labels: mini//മിനി, കഥ







