കുന്നിൻ മുകളിലെ മരച്ചുവട്ടിലിരുന്നു രമ ആകാശത്തേക്കു നോക്കി!!.
മേഘങ്ങൾ പരസ്പരം മത്സരിച്ച് എങ്ങോട്ടോ പായുകയായിരുന്നു , എന്താ
ഇത്ര വേഗതയിൽ ? ഈ മേഘങ്ങൾക്ക് പതുക്കെ പൊക്കൂടേ?
രമയുടെ ചിന്തകൾ മേഘങ്ങൾക്ക് പിന്നാലെ ദൂരേക്ക് ദൂരെ ചക്രവാളത്തിൻ അടുത്തേക്ക് സഞ്ചരിച്ചു .
ആകാശത്തിനു നിറം മാറിവരികയായിരുന്നു , രമയുടെ മുടിയിഴകൾ ഇളം
കാറ്റിൽ ചെറുതായ് പറന്നു കളിച്ചു .കൈ കൊണ്ട് മുടി ഒതുക്കി രമ പിന്നെയും നിറം മാറികൊണ്ടിരുന്ന ആകാശത്തേക്കു നോക്കിയിരിപ്പായ് !!.
നീലയും , ചുവപ്പും , വെള്ളയുമോക്കെയായ് അകാശം നിറം മാറികൊണ്ടിരുന്നു.
കുന്നിൻ അരികിൽ നിന്നും കേട്ട ആട്ടിൻകുട്ടിയുടെ കരച്ചിൽ രമയെ സ്വപ്നാടനത്തിൽ നിന്നും ഉണർത്തി.
രമ ചക്രവാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്ന നേരത്തായിരുന്നു അത് .
ക്ടാവ് താഴ്വാരത്തിലേക്കുള്ള പാച്ചിലിൽ കാൽ വഴുതി മുൾച്ചെടിക്കുള്ളിൽ വീണിരിക്കുന്നു.
ഈ ക്ടാവിനെ കൊണ്ട് ഞാൻ തോറ്റു, കണ്ണു കാണില്ലേ ? സ്വപ്നം കണ്ടാണോ ഓടുന്നത് ?
രമ മറ്റേതോ ജന്മതിലേതുപോലെ ആടിന്റെ രക്ഷകയായി.
ജനൽ അടക്കുമ്പോൾ രമ പിന്നെയും ആകാശത്തേക്കു നോക്കി ,
നിറയെ നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യ!!!.
സ്വപ്‌നങ്ങൾ നിറഞ്ഞ രമയുടെ മനസ്സിൽ നക്ഷത്രങ്ങൾ മിന്നിതുടങ്ങിയിരുന്നു.
രമേ നിന്റെ ചിന്തകൾ മുഴുവനും പൈങ്കിളിയാണ് !!!!, ആനമരിയേടതാണ് പരാതി . അവൾ കളിയാക്കും പേര് പോലെതന്നെ രമയും നുറാണ്ടുകൾക്ക് മുമ്പ് പിറന്ന ഗ്രാമീണ പെണ്ണാണെന്ന് .
രമക്ക് മാത്രമേയുള്ളു ഇങ്ങനെ ഒരു പേരു, "രമ" !!. കേട്ടാൽ തന്നെ അറിയില്ലേ എതോ പൈങ്കിളി കഥാകാരന്റെ ഭാവനയിലെ പൈങ്കിളി പെങ്കിടാവിന്റെ പേരാണെന്ന് .
രമക്കും അത് പലപ്പോഴും തോന്നിയിട്ടുണ്ട് . ഒരു പക്ഷെ അതാവാം താനും ഇത്ര പൈങ്കിളിയായ് പോയത് .
തന്റെ ചിന്തകളും സ്വപ്നങ്ങളും ഈ കാലത്തിനു ചേർന്നതേയല്ല ,
ഭൂതകാലത്തിന്റെ പിടിയിൽ നിന്നും വിമുക്തമാകാത്ത ആത്മാക്കളുടെ വലയിത്തിലാണു താൻ .
തന്റെ കുട്ടുകാരുടെ പേരുകൾ എത്രയോ മനോഹരമാണ് !
കണ്ണടയുള്ളവൾ ആൻമരി! ഒരു ബ്രിട്ടീഷ് രാന്ജ്ഞ്ജിയുടെ പേരു പോലെയുണ്ട് , പിന്നെയുമുണ്ട് ജെന്നി , ക്രിസ്റ്റീന , പ്രവീണ , ലവ്യ , ഫൌസി അങ്ങനെ ഒത്തിരി. പക്ഷെ തന്റേതു മാത്രം രമ , പൈങ്കിളി കഥാകാരന്റെ നായിക !.
റ്റീച്ചർ ചോദിച്ചു ഫ്യൂച്ചർ പ്ലാൻസ് എന്തുവാന്നു ?
രമ പറഞ്ഞു , എനിക്ക് മലയാളം BA ക്ക് പോണം പിന്നെ MA പിന്നെ ....
റ്റീച്ചർ മുഴുവിക്കാൻ സമ്മതിച്ചില്ല !
എന്താ രമാ ഇത് ? എന്തേലും യൂസ് ഉള്ള കാര്യം ചെയ്തുടെ? മെഡിസിൻ വിഭാഗം എന്തേലും അല്ലെങ്കിൽ ആർക്കിടെക്ചർ ഓർ എഞ്ചിനീയറിംഗ് അങ്ങനെ വല്ലതും ഇനി രമക്ക് ആര്ട്സ് ആണിഷ്ട്ടമെങ്കിൽ ഡിസൈനിംഗ് നോക്കൂ .
ഈ മലയാളം BA ഒന്നും ഈ കാലത്ത് കിട്ടാനില്ല .
ക്ലാസ് മുറിയിൽ നിറയെ ചിരി പടർന്നു.
രമ ജനാലക്കപ്പുറത്തെ ആകാശത്തേക്കു നോക്കി , മേഘങ്ങൾ ഇപ്പോഴും യാത്രയിലാണ്. മേഘങ്ങൾ കൂട്ടിമുട്ടി വലിയ സ്ഭോടനം നന്നിരുന്നേൽ എന്ന് രമ മോഹിച്ചു . നക്ഷത്രങ്ങൾ എല്ലാം തകർന്നു വീഴണം . കൂർത്ത അറ്റം പതിച്ചു ഈ ലോകം നശിച്ചിരുന്നേൽ , രമയുടെ വിചാരങ്ങൾ പൈങ്കിളി ഭാവനകളിൽക്കുടി നീങ്ങി .
ആട്ടിൻകുട്ടി കരയുന്നു !
രമക്ക് സൌര്യത നൽകാതെ ക്ടാവ് നിലവിളിച്ചുകൊണ്ടെയിരുന്നു,
കെട്ടഴിചുവിടൂ രമേ , എനിക്ക് പോണം എനിക്കാ കുന്നിന്റെ അരികിൽ നിന്നും താഴേക്ക് ചാടണം . ആ താഴ്വാരത്തിലേക്കു സ്വതന്ത്രമായി പറക്കണം ! എന്നെ കെട്ടഴിചുവിടൂ രമേ .
രമ തന്റെ സ്വാതന്ത്ര്യത്തെ കുറിച്ചോർത്തു, താൻ നിസഹായയാണു . കെട്ടില്ലാതെ പറക്കാൻ എനിക്ക് കഴിയില്ല , ചക്രവാളം മുറിച്ചു കടക്കാൻ , മേഘങ്ങൾക്കൊപ്പം വേഗത്തിൽ പായാൻ , നിറം മാറുന്ന ആകാശത്തിന്റെ കീഴിലിരുന്നു സ്വപ്നാടനം നടത്താൻ തനിക്കു കഴിയില്ല , താൻ ബന്ധനസ്തയാണു .
ഏതോ ഭ്രാന്തനായ പൈങ്കിളി കഥാകാരന്റെ ഭാവന .
രമ കരയാൻ തുടങ്ങി കരഞ്ഞു കരഞ്ഞു രമ കുന്നിൻ മുകളിലെ മരച്ചുവട്ടിൽ തളന്നുറങ്ങി.
ആട്ടിങ്കുട്ടി മോചിതനായി ! തുള്ളിചാടികൊണ്ട് അത് പാഞ്ഞു നടന്നു . കരച്ചിൽ മാറി ഇപ്പോൾ ആരെയൊക്കെയോ കളിയാക്കി പാടുകയായിരുന്നു ക്ടാവ്.
ആനമരിയേ....പന്നികുട്ടീ ....ക്ടാവ് പരിഹസിച്ചു പാടി ......
രമാ...രമാ .....ആ വിളിയിൽ സൌന്ദര്യം നിറയുന്നതായ് തോന്നി . നോക്കിയിട്ടും നോക്കിയിട്ടും കാണാതെ ക്ടാവ് കുന്നിന്റെ അരികിലേക്ക് ഓടി
താഴ്വാരത്തിലേക്കു പറന്നുകൊണ്ടിരിക്കുകയായിരുന്നു രമ!!, കെട്ടുകളൊന്നും ഇല്ലാതെ സ്വതന്ത്രയായി !.
ഇപ്പോൾ മേഘങ്ങൾ നിശ്ചലരായി നോക്കി നിൽക്കുന്നു, ആകാശത്തിൽ നിറങ്ങൾ എല്ലാം തെളിയുന്നു, നക്ഷത്രങ്ങൾ താഴേക്കു പതിക്കുന്നു.......
രമയുടെ സ്വപ്നങ്ങൾ എന്നും പൈങ്കിളിയാണു .
5 Comments, Post your comment:
രമപ്പൈങ്കിളി കൊള്ളാമേ....
ആശംസകള്‍
രമയുടെ സ്വപ്നങ്ങൾ എന്നും പൈങ്കിളിയാണു:-)Keep Writing Best Regards
ഒഴുക്കുള്ള വായന സമ്മാനിച്ചു....ആശംസകള്‍!!!!!!!
vaayanakkidayil evidokkeyo njaan poyi.
Nedumudi Venuvinte oru aathma lekhananthil addeham paranjirunnu, aagrahathode vannu chernnathaanengilum BA malayalam classil naanam kettaanu irunnathu ennu.
I really Appreciate the courageous Rama.
Post a Comment