സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ലോക്ക്ഡൌൺ

May 10, 2020 abith francis

മുടിയാകെ വളർന്നുകൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രികക്കായി കൊതിച്ചിരിക്കുന്നുസ്വതമേ തെക്കോട്ടു ചീവി വച്ചാൽ വടക്കോട്ടു പോകുന്ന എന്റെ മുടി ഇപ്പൊൾ വളർന്നു പടർന്നു പന്തലിച്ച് കുടപ്പനയുടെ ഓലകൾ പോലെ ആയിപലരുടെയും സ്റ്റാറ്റസുകൾ കണ്ട ഭാര്യ "എന്നെ നിർബന്ധിക്കുവാണെങ്കിൽ ഞാൻ വേണോങ്കിൽ വെട്ടി തരാം.." എന്ന ഓഫർ മുൻപോട്ടു വച്ചെങ്കിലുംഅവൾ വെട്ടുക മുടിയാണോ അതോ മുടിയിരിക്കുന്ന തലയാണോ  എന്ന് ചെറിയൊരു കൺഫ്യൂഷൻ തോന്നിയതുകൊണ്ട്  ഓഫർ സ്നേഹത്തോടെ നിരസിച്ചുലോക്ക്ഡൌൺ കാരണം ഒരു ആക്രമണം ഏതു നേരവും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞുആദ്യം വീട്ടിലിരിക്കാൻ ഒരു ആക്രാന്തംപിന്നെ വീട്ടിലെ പണിയും ഓഫീസിലെ പണിയും ഒരുമിച്ചു  കിട്ടി തുടങ്ങിയപ്പോൾ വെറുപ്പ്അത്  കഴിഞ്ഞെപ്പോളോ വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് സ്നേഹമായികാര്യങ്ങൾ അവിടെയും നിന്നില്ലസ്നേഹം നിസ്സംഗതയായിമരവിപ്പായിമടുപ്പായി... പുറം ലോകം കാണാൻട്രാഫിക് ജാമിൽ കിടക്കാൻകുറച്ചു കരിയും പുകയും ശ്വസിക്കാൻകെ എസ് ആർ ടി സി ബസിൽ ഇടിച്ചു തൂങ്ങി നിൽക്കാൻകണ്ടക്ടറിന്റെ ചീത്ത കേൾക്കാൻപാതിരക്കും നിർത്താതെയുള്ള ഹോൺ അടി സംഗീതം കേൾക്കാൻഅന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കാൻമാർക്കറ്റിൽ പോയി സാധനം വാങ്ങാൻതിരക്കുപിടിച്ച ജീവിതത്തെപ്പറ്റി പരിതപിക്കാൻ , അഞ്ച് ദിവസം പണിയെടുത്തു രണ്ടു ദിവസത്തെ അവധിക്കായി ദിവസങ്ങൾ എണ്ണി എണ്ണി ഒടുവിൽ "ഹോഇന്ന് വെള്ളിയാഴ്ചയായിഎന്ന് പറഞ്ഞു ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടാൻ... എന്തൊക്കെ കാര്യങ്ങൾ ആണല്ലേ മിസ് ചെയ്യുന്നത്.

ഓഫീസിലേക്ക് പോകുന്ന ഇടവഴികളിൽ പച്ച പുല്ലുകൾ കിളിർത്തിട്ടുണ്ടാവുംകാർ പാർക്കിങ്ങിലെ പനിനീർ ചാമ്പയിലെ കായെല്ലാം താഴെ വീണു പോയിക്കാണുംവളഞ്ഞു തിരിഞ്ഞു പോകുന്ന ടാർ റോഡിൽ ഇലകൾ വീണു മൂടിക്കാണുംഓഫീസ് ഫ്ലോറിലെ ബാൽക്കണിയിൽ വച്ചിരിക്കുന്ന  ഒരു ചെടിയുണ്ട്ഞാൻ എന്നും ഭിത്തിയിൽ ചാരി ഫോണിൽ സംസാരിച്ചുകൊണ്ട് ഇലകൾ പറിച്ചെടുക്കുന്ന പേരില്ലാത്ത ഒരു ചെടിഅതിലിപ്പോൾ നിറച്ചും ഇലകൾ വന്നുകാണുംകൈയിലിപ്പോഴും ഉണ്ട്  ഇലകളുടെ മണംഎന്റെ കസേര ചക്രം ഉരുട്ടി ഞാൻ കൊന്നുകൊണ്ടിരുന്ന ഉറുമ്പുകളുടെ ആത്മാക്കൾ  കസേരയെ ബാക്കി വച്ചിട്ടുണ്ടാകുമോ ആവോകീബോർഡും മൗസും പ്രതിഷ്ഠിച്ചിരിക്കുന്ന വലിക്കുന്ന ട്രെയിൽ ചിലന്തികൾ എന്തായാലും ഉണ്ടാവും.