സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ലോക്ക്ഡൌൺ

May 10, 2020 abith francis

മുടിയാകെ വളർന്നുകൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രികക്കായി കൊതിച്ചിരിക്കുന്നുസ്വതമേ തെക്കോട്ടു ചീവി വച്ചാൽ വടക്കോട്ടു പോകുന്ന എന്റെ മുടി ഇപ്പൊൾ വളർന്നു പടർന്നു പന്തലിച്ച് കുടപ്പനയുടെ ഓലകൾ പോലെ ആയിപലരുടെയും സ്റ്റാറ്റസുകൾ കണ്ട ഭാര്യ "എന്നെ നിർബന്ധിക്കുവാണെങ്കിൽ ഞാൻ വേണോങ്കിൽ വെട്ടി തരാം.." എന്ന ഓഫർ മുൻപോട്ടു വച്ചെങ്കിലുംഅവൾ വെട്ടുക മുടിയാണോ അതോ മുടിയിരിക്കുന്ന തലയാണോ  എന്ന് ചെറിയൊരു കൺഫ്യൂഷൻ തോന്നിയതുകൊണ്ട്  ഓഫർ സ്നേഹത്തോടെ നിരസിച്ചുലോക്ക്ഡൌൺ കാരണം ഒരു ആക്രമണം ഏതു നേരവും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞുആദ്യം വീട്ടിലിരിക്കാൻ ഒരു ആക്രാന്തംപിന്നെ വീട്ടിലെ പണിയും ഓഫീസിലെ പണിയും ഒരുമിച്ചു  കിട്ടി തുടങ്ങിയപ്പോൾ വെറുപ്പ്അത്  കഴിഞ്ഞെപ്പോളോ വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് സ്നേഹമായികാര്യങ്ങൾ അവിടെയും നിന്നില്ലസ്നേഹം നിസ്സംഗതയായിമരവിപ്പായിമടുപ്പായി... പുറം ലോകം കാണാൻട്രാഫിക് ജാമിൽ കിടക്കാൻകുറച്ചു കരിയും പുകയും ശ്വസിക്കാൻകെ എസ് ആർ ടി സി ബസിൽ ഇടിച്ചു തൂങ്ങി നിൽക്കാൻകണ്ടക്ടറിന്റെ ചീത്ത കേൾക്കാൻപാതിരക്കും നിർത്താതെയുള്ള ഹോൺ അടി സംഗീതം കേൾക്കാൻഅന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കാൻമാർക്കറ്റിൽ പോയി സാധനം വാങ്ങാൻതിരക്കുപിടിച്ച ജീവിതത്തെപ്പറ്റി പരിതപിക്കാൻ , അഞ്ച് ദിവസം പണിയെടുത്തു രണ്ടു ദിവസത്തെ അവധിക്കായി ദിവസങ്ങൾ എണ്ണി എണ്ണി ഒടുവിൽ "ഹോഇന്ന് വെള്ളിയാഴ്ചയായിഎന്ന് പറഞ്ഞു ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടാൻ... എന്തൊക്കെ കാര്യങ്ങൾ ആണല്ലേ മിസ് ചെയ്യുന്നത്.

ഓഫീസിലേക്ക് പോകുന്ന ഇടവഴികളിൽ പച്ച പുല്ലുകൾ കിളിർത്തിട്ടുണ്ടാവുംകാർ പാർക്കിങ്ങിലെ പനിനീർ ചാമ്പയിലെ കായെല്ലാം താഴെ വീണു പോയിക്കാണുംവളഞ്ഞു തിരിഞ്ഞു പോകുന്ന ടാർ റോഡിൽ ഇലകൾ വീണു മൂടിക്കാണുംഓഫീസ് ഫ്ലോറിലെ ബാൽക്കണിയിൽ വച്ചിരിക്കുന്ന  ഒരു ചെടിയുണ്ട്ഞാൻ എന്നും ഭിത്തിയിൽ ചാരി ഫോണിൽ സംസാരിച്ചുകൊണ്ട് ഇലകൾ പറിച്ചെടുക്കുന്ന പേരില്ലാത്ത ഒരു ചെടിഅതിലിപ്പോൾ നിറച്ചും ഇലകൾ വന്നുകാണുംകൈയിലിപ്പോഴും ഉണ്ട്  ഇലകളുടെ മണംഎന്റെ കസേര ചക്രം ഉരുട്ടി ഞാൻ കൊന്നുകൊണ്ടിരുന്ന ഉറുമ്പുകളുടെ ആത്മാക്കൾ  കസേരയെ ബാക്കി വച്ചിട്ടുണ്ടാകുമോ ആവോകീബോർഡും മൗസും പ്രതിഷ്ഠിച്ചിരിക്കുന്ന വലിക്കുന്ന ട്രെയിൽ ചിലന്തികൾ എന്തായാലും ഉണ്ടാവും.





മനസ്സിൽ ചീത്ത വിളിച്ചുകൊണ്ട് രാവിലെ പോയി നിൽക്കുന്ന ടിം മീറ്റിങ്ങുകൾഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന പണികൾമാനേജർന്റെ ചീത്തവിളിഅതിനിടയിലെ ഗ്യാപ്പിൽ ഓടി പോയി ചായ കുടിക്കുന്ന കുട്ടി പെട്ടികട പോണ  വഴിയിലൊക്കെ കണ്ണിൽ ഉടക്കുന്ന സുന്ദരികളായ ഒരുപാട് പെൺകുട്ടികൾ. "ഇവരൊക്കെ ഏതു കമ്പനിയിലാനമ്മുടെ ഓഫീസിൽ പേരിനു പോലും ഇല്ലല്ലോ ഒരെണ്ണംഎന്ന് അത്ഭുതപ്പെടുന്ന എന്റെ അബോധ മനസിനെ "പോട്ടെ ഉണ്ണീ സാരവില്ല..ഒക്കെ വിധിയാ.. മനശ്ചാഞ്ചല്യം ഉണ്ടാവാതെ വേഗം പോയി പണിയെടുക്കാം.." എന്ന് ആശ്വസിപ്പിക്കുന്ന എന്റെ ഉപബോധ മനസ്അങ്ങനെ എന്തെല്ലാം എന്തെല്ലാംഎല്ലാം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളായി.

ലോക്ക്ഡൌൺന്റെ ആദ്യ നാളുകളിലൊക്കെ മോദിജി വീക്കിലി ടാസ്കുകൾ തന്നുകൊണ്ടിരുന്നതുകൊണ്ട് അല്പം ആശ്വാസം ഉണ്ടായിരുന്നുപുള്ളിയുടെ ആഹ്വാനങ്ങൾ അനുകൂലിച്ചും എതിർത്തും ട്രോൾ ഉണ്ടാക്കി സമയം കളയാമായിരുന്നുപിന്നെ പിന്നെ ആളിന് നാട്ടുകാർക്ക്  ടാസ്ക് കൊടുക്കുന്നതിലുള്ള ഇൻടെറസ്റ് പോയതോടെ ഒരു പ്രത്യേകതരം ഏകാന്തത എന്നെ മൂടി തുടങ്ങി നിസ്സഹായാവസ്ഥക്കു ഒരു മാറ്റം സംഭവിച്ചത് അതുവരെയും എക്സ്പ്ലോർ ചെയ്യാതിരുന്നഒരു സ്ഥലം വീട്ടിൽ ഉണ്ടെന്നു കണ്ടെത്തിയപ്പോളായിരുന്നുഅടുക്കള.

ഡാൽഗോണ എന്ന പേരിൽ പഞ്ചസാര ഇടാത്ത തണുത്ത പാലിന്റെ മുകളിൽ കാപ്പി പൊടി ഇട്ടുകൊണ്ടായിരുന്നു എന്റെ കുക്കിങാന്വേഷണ  പരീക്ഷണങ്ങളുടെ തുടക്കംഅഞ്ചു പൈസക്ക് കൊള്ളാത്ത രുചി ആരുന്നെങ്കിലും ഫോട്ടോ എടുക്കുമ്പോൾ നല്ല ലുക്ക് ഉണ്ടായിരുന്നതുകൊണ്ട് അങ്ങനെ അഡ്ജസ്റ്റ് ചെയ്തുഅതുകഴിഞ്ഞാണ് പൊറോട്ട അങ്ങ് ട്രെൻഡ് ആയത്എവിടെ നോക്കിയാലും പൊറോട്ടഎല്ലാവരും പൊറോട്ടഅപ്പോൾ നമ്മളായിട്ട് കൈ വെക്കാണ്ടിരുന്നാൽ മോശവല്ലേഉണ്ടാക്കി നല്ല എമണ്ടൻ പൊറോട്ട മുപ്പട്ടത്തിരണ്ടെണ്ണംപൊറോട്ട വീശിയടിച്ച വഴിയിൽ പൊട്ടിയ ഗ്ലാസ്സുകൾ മൂന്ന്വീണു ചളുങ്ങിയ പ്ലേറ്റ് ഒന്ന്കുപ്പി മറിഞ്ഞു ഒഴുകിപ്പോയ മുക്കാൽകുപ്പി വെളിച്ചെണ്ണഅടുക്കളയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഭാര്യയുടെ ഉപദേശം രണ്ടര ദിവസം.. എന്തായാലും പോസ്റ്റിനു നല്ല ലൈക് കിട്ടിശുഭം. 

പിന്നെയും ഉണ്ടായി ഒരുപാട്കെ എഫ് സി ചിക്കെൻ  വീട്ടിൽകരിഞ്ഞ ബക്കറ്റ് ചിക്കെൻപാൽ കേക്ക്ചക്കക്കുരു ഷേക്ക്അത് പറഞ്ഞപ്പോളാചക്കക്കുരു വിനു നല്ല ഡിമാൻഡ് ആയിരുന്നു ഈ സീസണിൽഅടുത്ത വീടുകളിലൊന്നും വേറെ പ്ലാവ് ഇല്ലാതിരുന്നതുകൊണ്ട് സാധാരണ ചക്ക സീസണിൽ അയലത്തെ ചേച്ചിമാരാണ് ചക്ക ചോദിച്ചു വരാറ്ഇത്തവണ വന്നത് അവരുടെ മക്കളായിരുന്നുചക്ക ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആയി പോലുംഅവർക്കു വേണ്ടത് ചക്കക്കുരു ആയിരുന്നുനല്ല മൂത്ത വരിക്ക ചക്കയുടെ കുരു.  ഇതെല്ലാമായി കണ്ണിൽ കണ്ട ഗ്രൂപ്പിൽ ഒക്കെ കയറി ഇൻട്രോ ഇട്ടിട്ടു നാട്ടുകാരെ വെറുപ്പിച്ചുഎന്റെ കണ്ടുപിടുത്തങ്ങൾ എനിക്കുമാത്രമാണല്ലോ മഹാസംഭവംഎന്റെ വേവ്ലെങ്ങ്തിൽ കാര്യങ്ങൾ മനസിലാക്കാൻ  സമൂഹം ഇനിയും വളരേണ്ടിയിരിക്കുന്നു.

പറയാനാണെങ്കിൽ ഇനിയുമുണ്ട്ഓർമ്മവച്ച നാൾ മുതൽ ഒരു മുടക്കവും ഇല്ലാതെ ഓടിക്കൊണ്ടിരുന്ന ഒരു വണ്ടി പെട്ടെന്ന് നിന്നുസീരിയൽവീട്ടിൽ എല്ലാവരും വാർത്തകണ്ടു തുടങ്ങിഅതുകഴിഞ്ഞു പുറത്തേക്കിറങ്ങിയ പലരും അത്ഭുതപ്പെട്ടുസന്ധ്യയിലെ ആകാശത്തിനു എന്താ ഭംഗിഎന്തോരം നക്ഷത്രങ്ങൾപല വലുപ്പത്തിലുള്ള അമ്പിളിഎവിടെയോ പൂത്ത ഗന്ധരാജന്റെ മണവുമായി വരുന്ന ചെറിയ കാറ്റ്ഇടയ്ക്കു പറന്നു വരുന്ന വാവലുകൾകുഞ്ഞു കുഞ്ഞു പ്രാണികൾശബ്ദങ്ങൾ നേർത്ത് നേർത്ത് ഒടുവിൽ ചീവീടുകളുടെ സംഗീതം മാത്രമാവുന്ന രാവുകൾഎന്നോ മറന്നു തുടങ്ങിയ കാഴ്ചകൾ.
അതുപോലെയാണ് കുഞ്ഞു കുഞ്ഞു കൃഷിപ്പണികൾ തുടങ്ങിയ ആളുകൾ.അല്പം പയറുംഒരു കോവലിന്റെ തണ്ടുംഇത്തിരി വെണ്ടയുമൊക്കെ തൊടിയിൽ കുഴിച്ചു വച്ച് വെള്ളമൊഴിച്ച് തളിരിടുന്നുണ്ടോ എന്ന് ആകാംഷയോടെ നോക്കുന്ന ഒരു പുതിയ ജീവിതശൈലിആളും ആരവവുമൊഴിഞ്ഞ നാട്ടിൻപുറങ്ങളിൽ എന്നോ മണ്മറഞ്ഞു പോയെന്നു കരുതിയ പലരും വിരുന്നെത്തിപച്ചിലക്കുടുക്കഇരട്ടതലപൊന്മാൻഓലഞ്ഞാലി തുടങ്ങി ഓർമയുടെ കോണുകളിൽ എവിടെയോ മറഞ്ഞിരുന്ന ഒട്ടനവധി കിളികളും ശലഭങ്ങളും പറമ്പുകളിലേക്കു തിരിച്ചു വന്നു തുടങ്ങിഎന്തിനേറെഒരു കുഞ്ഞു കുറുക്കൻ വരെ വീട്ടു മുറ്റത്തൂടെ കയ്യാല ചാടി ഓടിപ്പോയിഇപ്പോൾ രാത്രികളിൽ അവരുടെ കോറസ്  ആയുള്ള കൂവൽ കേൾക്കാം.

ലിസ്റ്റ് നീളുകയാണ്കാടും പുഴയും തങ്ങളുടെ നഷ്ടപ്രതാപങ്ങൾ തിരിച്ചു പിടിച്ചു തുടങ്ങിയിരിക്കുന്നുയന്ത്രങ്ങളുടെ ശബ്ദങ്ങളില്ലാതെ പ്രകൃതി അതിന്റെ ഗാനം ആലപിക്കുന്നുപലരും പലയിടത്തും പറഞ്ഞതുപോലെ കൊറോണ ചരിത്രത്തെ ഭാഗിച്ചുലോകത്തിനെ ഒന്നടങ്കം വീടുകളിൽ പൂട്ടിയിട്ട  ഇത്തിരിക്കുഞ്ഞൻ വൈറസിനെ നമ്മൾ അതിജീവിക്കുകതന്നെ ചെയ്യുംഅതിൽ സംശയമേതുമില്ലപക്ഷെ അതുകഴിഞ്ഞുള്ള പുതിയ ലോകം എങ്ങനെ വേണമെന്നുള്ളത് നമ്മുടെ കൈയിലാണ്ഒരു പുതിയ തുടക്കമാണ് കാലം നമ്മുടെ മുൻപിലേക്ക് നീട്ടിയിരിക്കുന്നത്ഒന്നുകിൽ പഴയതുപോലെ ഓടി ഓടി ജീവിച്ച് ഓട്ടത്തിനൊടുവിൽ കിതച്ചു വീണ് അങ്ങ് കടന്നു പോകാം.. അല്ലെങ്കിൽ ഓട്ടത്തിന്റെ വേഗം അല്പം കുറച്ച്ചുറ്റും നോക്കിഒരു കൈ നീട്ടി ചേർത്തു പിടിച്ചു ഒരുമിച്ച് അങ്ങ് നടക്കാം - പ്രകൃതിയെയും സഹജീവികളെയും.

പുതിയൊരു നാളെക്കായി..

4 Comments, Post your comment:

മഴവില്ലും മയില്‍‌പീലിയും said...

Lockdown ആണ് ഇവിടെ എത്തിച്ചത്.വെറുത പഴയ ബ്ലോഗ് ഒക്കെ നോക്കുമ്പോൾ ഒരു മനസുഖം.. ഇവിടെ ഉണ്ടായിരുന്ന എണ്ണമറ്റ സൗഹൃദം... ഒക്കെ ഒരു നൊസ്റ്റാൾജിയ..ഒരു അപ്ഡേറ്റ് 2020 കാണുന്നത് ഈ മലയാളം ബ്ലോഗ് ൽ ആണ്.. നല്ല ഭംഗി ആയി എഴുതി .. ആശംസകൾ

प्रिन्स|പ്രിന്‍സ് said...

മനോഹരമായ എഴുത്ത്. ലോക്ക്ഡൗൺ എഫക്ട് എന്നൊക്കെ പറയേണ്ടിവരും, ബ്ലോഗൊക്കെ ഒന്ന് തുറന്നുനോക്കാൻ തോന്നിയത്. കുറച്ചുനാളുകളായി മരവിച്ചു കിടക്കുകയായിരുന്ന എഴുത്ത് പുനർജനിച്ചാൽ നന്നായിരിക്കുമെന്ന് തോന്നി. തകൃതിയായ തൊഴിലന്വേഷണത്തിനിടെ കാര്യമായി ഒന്നും എഴുതാൻ കഴിഞ്ഞുമില്ല. വായനാലോകത്തിന്റെ മുക്കാൽ ഭാഗവും പി.എസ്.സി കൈയ്യേറിയിരിക്കുന്നു. മുടിയൊക്കെ വളർന്ന് തലയിപ്പോ ഒരു കൂൺപൊലെയായിട്ടുണ്ട് :-)

കൊറോണ കാലം മാറ്റങ്ങളുടേത് കൂടിയാണ്. പ്രകൃതിയിലും മനുഷ്യനിലും. വീട്ടിലിരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് പലർക്കും തിരിച്ചറിവായതും ഈ കാലഘട്ടത്തിലാണ്. ഒരുവശത്ത് ബന്ധങ്ങൾ ശിഥിലമാകുമ്പോൾ മറുവശത്ത് പുതിയ സൗഹൃദങ്ങൾ പിറവിയെടുക്കുന്നു. ചിലർക്ക് വേദനകളുടെ കാലഘട്ടമാണ്. മറ്റുചിലർക്ക് സന്തോഷത്തിന്റെയോ സമാധാനത്തിന്റെയോ കാലമാണ്. കാലം... അത് രണ്ടായി പിരിയുന്നു. കൊറോണയ്ക്ക് മുമ്പും കൊറോണയ്ക്കു ശേഷവും.

എല്ലാവരും സുരക്ഷിത്രായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.

Unknown said...

Super

Dhruvakanth s said...

അതിമനോഹരമായി എഴുതിയിരിക്കുന്നു. ഇനിയും എഴുതുക. ആശംസകൾ