പതിവുപോലെ അന്നും ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ ക്യൂബിക്കിളിൽ നനഞ്ഞൊട്ടാൻ തുടങ്ങുന്ന തന്റെ ചുരിദാറിലെ ചുളുക്കുകൾ കൂടിക്കൂടി വന്നപ്പോൾ ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു:
“ഹോ നിന്റെ പ്രണയത്തിന്റെ നോവ്, ഇന്നിത്തിരി കൂടുതലാ......!”
“അല്ലെങ്കിലും ഈ സുവോളജി പൊതുവെ ഇത്തിരി ടഫാ മോളൂ“ മുഖമുയർത്താതെ അവൻ.
കീ ബോർഡിലെ “എ“ യും “ബി”യും “സി”യുമൊക്കെ അവളുടെ വിയർപ്പിന്റെ രുചി നൊട്ടി നുണഞ്ഞു രസിച്ചു...ഇടയ്ക്കവന്റെയും... മൌസ്സിന് അതൊരു ആഘോഷമായിരുന്നു. മോണിറ്റർ പക്ഷെ സ്ക്രീൻ സേവറിട്ട് മുഖം പൊത്തിക്കളഞ്ഞു.
ഒക്കെ കണ്ട് കൊതി തീർന്നിട്ടോ വെറുത്തിട്ടോ മടുത്തിട്ടോ എന്തോ യു.പി.എസ്സ്. പോലുമറിയാതെ ആ സിസ്റ്റം ഒരിക്കൽ ഷട്ട്‌ഡൌൺ ആയി. ട്രിപ്പായതാവും എന്നാണ് ആദ്യം കരുതിയത്, പക്ഷെ സത്യത്തിൽ കറണ്ട് അടുത്ത ട്രാൻസ്സ്‌ഫോർമറിൽ പോലും ഉണ്ടായിരുന്നില്ല.
പവർ....... ‘കട്ട്’ !!
April 15, 2010
Renjishcs
Labels: മിനിക്കഥ
Subscribe to:
Post Comments (Atom)
16 Comments, Post your comment:
തേങ്ങ ഞാന്‍ തന്നെ ഉടച്ചേക്കാം... മാറുന്ന യൌവനം... കൊള്ളാം... നന്നായിട്ടുണ്ട്..
പുതിയ കാലഘട്ടത്തിലെ പുതുമുഖങ്ങൾ....!!?
തകര്‍ത്തു. ട്രാന്‍സ്ഫോര്‍മര്‍ മാത്രമല്ല,
പ്രണയത്തിന്റെ 210 കെ.വി. ലൈനും..!!
നല്ല കുറുക്കിയെഴുത്ത്..വരികള്‍ക്കിടയിലെ
കെമിസ്ട്രിയും സുവോളജിയും...!!
പുതിയ കാലഘട്ടത്തിലെ പ്രണയത്തിന്റെ കഴമ്പില്ലായ്മകള്‍ പങ്കു വയ്ക്കാനുള്ള എന്റെ ഈ ശ്രമത്തെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.......!!
അത് കലക്കി, പുതിയ കാലത്തിന്റെ പുതിയ കഥ!
Good one ranju....
capsooled..
നന്നായിട്ടുണ്ട്.. ആറ്റികുറുക്കിയ ഈ ക്യാപ്സൂൾ കഥ..
ചുരുങ്ങിയ വാക്കുകളില്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു ... അഭിനന്ദനങ്ങള്‍ സുഹൃത്തേ ..
അടിപൊളി...ഓരോ വരികളും വളരെ രസകരമായിത്തന്നെ വായിച്ചു തീര്‍ത്തു. പ്രണയം ക്യുബിക്കിളില്‍ വിന്യസിക്കുന്ന പുതിയ തലമുറ...ഇനിയും നല്ല എഴുത്തുകള്‍ വരട്ടെ...
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ 'കിടിലം' മാഷേ...വളരെ നന്നായിട്ടുണ്ട് ...
a good one renith!!
a good one renjith!!!
a good one renjith!!!
ഒരു "വലിയ നോവല്‍" ...എത്ര അഭിനന്ദിച്ചാലും
മതി വരില്ല...
രസാക്കിയിട്ടുണ്ട്. രസത്തിനു വേണ്ടിയാണല്ലോ മനിതന്‍ ക്യുബിക്കുകള്‍ ഉണ്ടാക്കുന്നത്! ക്യുബിക്കിലെ മൂന്നു ചുമരുകള്‍ പോലും അറിയാതെ ചെയ്യുന്നത് തുറന്നങ്ങെഴുതുക. ഇതൊക്കെ.... ചെയ്യുന്ന.... മനുഷ്യനല്ലെ?വായിച്ചു പോകും.
Post a Comment