സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പുളിമരവും കിണറും

April 10, 2010 വിപിൻ. എസ്സ്


പുളിമരവും കിണറും അവക്കിടയിലൂടെ ദൂരെ ഒരു സർവ്വെകല്ലിൽ അവസാനിക്കുന്ന അതിരും. രണ്ടും രണ്ടുപേരുടെ വസ്തുവിൽ ആണ്. ഇതിൽ കിണറാണ് ഞങ്ങളുടെത്. കിണറിനടുത്തായി അതിരിനപ്പുറത്ത് വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുകയാണ് പുളിമരം. പുളിമരം നിൽക്കുന്ന പുരയിടം ഒരു എക്സർവ്വീസ് മിലിട്ടറി അങ്കിളിന്റെതാണ്. ഞങ്ങളുടെ വീടിന് കുറച്ചകലെ ആയാണ് പുള്ളിക്കാരന്റെ താമസം.

ഞാനദ്യമായി കാക്കയെ കാണുന്നത് ആ പുളിമരത്തിൽ ആണ്. ഇത് തികച്ചും ശരിയായി കൊള്ളണമെന്നില്ല. എങ്കിലും എന്റെ ഓർമ്മയിൽ അങ്ങിനെയാണ്. പണ്ട് ബാലരമ, പൂമ്പാറ്റ, ആദിയായ സാധനങ്ങൾ വായിച്ചുതീർക്കുന്നത് ആ പുളിമരത്തിന്റെ കോമ്പിൽ കയറി യിരുന്നാണ്. പലജാതികിളികൾ ഇടക്കിടെ വിരുന്നു വരുന്ന ആ മരവും അതിന്റെ ചില്ലകളും തണലും ഒക്കെ കുട്ടിക്കാലത്ത് ഇഷ്ടമുള്ളകോണുകളിൽ ഒന്നായിരുന്നു.

കുട്ടിക്കാലത്തെ ഇഷ്ടം വളർന്നപ്പോൾ എന്തുകോണ്ടോ ആ മരത്തോട് ഇല്ലാതായി. കേവലം അയല്പക്കകാരന്റെ വസ്തുവിൽ ഉള്ള ഒരു വലിയ മരം എന്നതു മാത്രം ആയി. ഒരു വഴിതർക്കത്തെ തുടർന്ന് പുളിമരത്തിന്റെ ഉടമസ്തനായ എക്സർവ്വീസ് മിലിട്ടറി അങ്കിളിനോട് ഉണ്ടായ നീരസം, വീട്ടിലെല്ലാവർക്കും പുളിമരത്തോട് അതുവരെ ഉണ്ടായിരുന്ന സമീപനത്തിൽ നിന്ന് കാര്യമായ ഒരു മാറ്റമുണ്ടാകാൻ കാരണം ആയി.വഴിതർക്കം ഞങ്ങളുമായിട്ട് ആയിരുന്നില്ല. അച്ഛൻ അതിൽ മധ്യസ്ഥത വഹിക്കാൻ ചെന്നതായിരുന്നു. ന്യായം പക്ഷത്തില്ലെങ്കിലും വഴികോടുക്കാൻ തയ്യാറാകാത്ത എക്സർവ്വീസ് അങ്കിൾ അങ്ങനെ വെറുക്കപ്പെട്ടവനായി.

അപ്പോൾ മുതൽ പുളിമരത്തിന്റെ ഇല കാറ്റത്ത് തോഴിഞ്ഞ് കിണറ്റിൽ വീഴുന്നതും അത് അവിടെ കിടന്ന് അഴുകുന്നതും അങ്ങനെ കുടിക്കാനുള്ളവെള്ളം മലിന മാകുന്നതും ഞങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. വലവാങ്ങി കിണർപോതിഞ്ഞാലും പുളിയില വലക്കണ്ണിക്ക് ഇടയിലൂടെ കിണറ്റിലെക്ക് വീഴുമെന്ന് മുൻകൂട്ടി ഒരു നിരീക്ഷണം നടത്തി. കടുത്ത വേനലിലും വറ്റാത്ത ഞങ്ങളുടെ കിണർ ആണ് വേനൽക്കാലത്ത് അയല്പക്കത്തുകാർക്കും ആശ്രയം. അപ്പോൾ പുളിയില വീണ് വെള്ളം മലിനപ്പെടുന്നത് ഞങ്ങളുടെ മാത്രമല്ല, നാട്ടുകാരുടെ ആകെ പ്രശ്നമാണ് എന്നരീതിയിൽ ഞങ്ങൾ ഉയർത്തിക്കോണ്ടുവന്നു.

ആദ്യപടിയായി പ്രശ്നം മരത്തിന്റെ ഉടമസ്തനെ അറിയിച്ചു. ഞങ്ങളുടെ പുരയിടത്തിലേക്ക്, കിണറ്റിന് മുക്കളിലേക്ക് വളർന്നുനിൽക്കുന്ന കൊമ്പുകൾ മുറിച്ചു മാറ്റിത്തരണം എന്നതാണ് ആവശ്യം. പൂത്തുതുടങ്ങിയ കൊമ്പുകൾ തൽകാലം മുറിക്കാൻ പറ്റില്ലെന്നായി എക്സർവ്വീസ് അങ്കിൾ. അടുത്തപടി പഞ്ചായത്താഫീസിൽ പരാതി കോടുക്കുക എന്നതായിരുന്നു. കൂടിക്കുവാനുള്ള വെള്ളം മലിനപ്പെടുന്നതും തുടർന്നുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൈലൈറ്റ് ചെയ്യിച്ച് പരാതി തയ്യാറാക്കി പഞ്ചയത്ത് ആഫീസിൽ കോടുത്തു. പക്ഷെ വർഗ്ഗശത്രുക്കൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന പഞ്ചായത്ത് കമ്മിറ്റി എടുത്തതീരുമാനം ഞങ്ങൾക്ക് എതിരായി. വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രദമദ്രഷട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് അച്ഛന് മനസ്സിലായി. വൈരുദ്ധ്യധിഷ്ടിത ഭൌതികവാദികളുടെ ബ്രാഞ്ച് സെക്രട്ടറിആയിരുന്ന അച്ഛൻ ബ്രഞ്ച് കമ്മിറ്റിയിലും ഉപരികമ്മിറ്റികളിലും ഞങ്ങളുടെ പുളിമര-കുടിവെള്ള പ്രശ്നം അവതരിപ്പിച്ചു.

പ്രശ്നങ്ങൾ ഇങ്ങനെ പുകയുമ്പോൾ പുളിമരത്തെ തട്ടാനുള്ള ഒരു മാസ്റ്റർപ്ലാൻ മുതിർന്നവരുടെ മൌനാനുവാദത്തോടെ ഞാൻ തയ്യാറാക്കി.എല്ലാം വളരെ ശാസ്ത്രീയമായിട്ടായിരുന്നു. വേര് മണ്ണിൽനിന്നും വലിച്ചെടുക്കുന്ന ജലവും ലവണവും സൂര്യപ്രകാശത്തിന്റെ സാനിധ്യത്തിൽ ഇലകളിൽ വച്ച് സസ്യത്തിന്റെ ആഹാരമായി മാറുന്നു. ക്സൈലവും ഫ്ലോയവും കാണാതെ പഠിച്ചത് ഓർത്തെടുത്തു. ജലവും ലവണവും ഇലകളിലെക്ക് എത്തുന്നതിനിടയിൽ അതിൽ വിഷം കലർത്തുക. മരത്തെ കോല്ലാൻ പറ്റുന്ന വിഷം വേണം. ഒരു തെർമോമീറ്റർ സംഘടിപ്പിക്കുച്ചു. അതു പോട്ടിച്ചു അതിലെ മെർക്കുറി എടുത്തു. വലിയോരു ആണികോണ്ട് മരത്തിന്റെ കാതലിലേക്ക് ഒരു വലിയ ദ്വാരം ഉണ്ടാക്കി അതിലെക്ക് മെർക്കുറി ഒഴിച്ചു.വളരെ സൈലന്റായ കില്ലിംങ്ങാണ്.

ഇനി ഓരോ ഇലകളായി വാടും, കരിയും, അങ്ങനെ ദിവസങ്ങൾക്കുള്ളിൽ മരം പടും.ഇലകൾ വാടി, ചില്ലകൾ കരിഞ്ഞു, മരം പട്ടു. ആർക്കും ഒരു സംശയവും ഉണ്ടായില്ല. പട്ട് അപകടാവസ്ഥയിലായ മരം ഉടനടി മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെട്ട് മരത്തിന്റെ ഉടമസ്തന് അപേക്ഷനൽകി. പട്ടു പോയ ആ വലിയ പുളിമരം ദിവസങ്ങൾക്കുള്ളിൽ മുറിച്ചു മാറ്റി.

ഞങ്ങൾ കിണർ ഇറച്ചു വ്രത്തിയാക്കി. ഇനി ഒരിക്കലും പുളിയില വീണ് കണറ്റിലെ വെള്ളം മലിനമാകില്ല.പക്ഷേ പിറ്റെ ദിവസം കിണർ ഇടിഞ്ഞു താഴ്ന്ന് അപ്രത്യക്ഷമായി. ചില പുതിയ പ്രക്രതി പ്രതിഭാസങ്ങൾ

10 Comments, Post your comment:

intimatestranger said...

oru naatinpuram..aviduthe kaazhachakal..oppam prakrithude chila vikrithikalum...

oru karyam paranjotte...rithuvil oru kadha post cheythu minimum 2 days kazhinju veenam mattonnu post cheyyan ennoru niyamam nilavil und..same date il already oru kadha rajesh post cheythirunnu..nerathe schedule cheythu vechirunna aa kadha oru pakshe thankalude shradhayil pedanjathum aavam..kandappol onnu paranju athramaathram...

aashamsakal.....

JIGISH said...

Yes. posting alternate daysil cheyyan
ellavarum sradhikkanam..! Ennale readersnu kathakal vayikkan time kittukayullu..!

Ellavarum sahakarikkumallo..?

കൂതറHashimܓ said...
This comment has been removed by the author.
കൂതറHashimܓ said...

തികച്ചും വ്യക്തി വിദ്വോഷത്തിന്റെ പേരില്‍ ആ മരത്തെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഒരിക്കലെങ്കിലും ചിന്തിക്കാമായിരുന്നു ഒരു വിത്ത് മരമായി വരാന്‍ പ്രകൃതി എടുക്കുന്ന പരിശ്രമത്തെ. ഒരു ചെടി മരമായി മാറാന്‍ എടുക്കുന്ന കാലദൈര്‍ഘ്യം, നാം അതിനെ ഒരു ദിവസം കൊണ്ട് നശിപ്പിക്കുമ്പോ എന്തേ ഓര്‍ക്കുന്നില്ലാ..!!!

priyag said...

ഇതാണിപ്പോള്‍ എല്ലായിടവും . ഒരു മരം കണ്ടാല്‍ അപ്പം മുറിക്കണം . എന്താ ഇങ്ങനെ നമ്മള്‍

mini//മിനി said...

എന്റെ വീട്ടിലെ ഗ്രിൽ‌സ് മൂടിയിട്ട കൊതുകുവലയിട്ട കിണറിനെ ഞാൻ ഓർത്തുപോയി. ഇതുപോലെ ഒരു ദരിദ്രവാസിയായ അയൽ‌വാസി കാരണം മരത്തിന്റെ ഒരു കമ്പ് പോലും മുറിക്കാനുള്ള എല്ലാ പരിശ്രമവും പാഴായി. സംഗതി ഒരു പ്ലാവ്, അതിന്റെ ഇലയും കമ്പും ചക്കയും നമ്മുടെ കിണറ്റിനും വീടിനും മുകളിൽ മാത്രം. അവരുടെ പറമ്പിലുള്ള കമ്പുകളെല്ലാം മുറിച്ച് അതിരു കടന്നത് മാത്രം വളരാൻ വിട്ടിരിക്കുന്നു. ഇപ്പോൾ പേടിച്ച് ഒന്നും ചെയ്യാറില്ല.

ചാണക്യന്‍ said...

kadhavaayichu..

Sulthan | സുൽത്താൻ said...

വിപിൻ,

പറഞ്ഞത്‌ വലിയ സത്യം. മറ്റുള്ളവരെ ദ്രോഹിക്കുവാൻ നമ്മൾ മുന്നിലുണ്ടാവും. നമ്മുടെ വഴി തടയാൻ മറ്റാരെങ്കിലും വരുമെന്ന് ചിന്തയില്ലാതെ.

വിപിൻ ഉദേശിച്ച സന്ദേശം വയനക്കരിൽ പലരും ഉൾകൊണ്ടില്ല എന്ന് തോന്നുന്നു. അവസാന വരികൾ കുറച്ചൂടെ നന്നാക്കിയിരുന്നെങ്കിൽ...

ആശംസകൾ.

Sulthan | സുൽത്താൻ

മീരാജെസ്സി said...

നല്ല എഴുത്ത്.. നമ്മുടെ സ്വാർത്ഥതയ്ക്കുവേണ്ടി നമ്മൾ ചെയ്യുന്നതിന് നമ്മുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരിക്കും.. പക്ഷെ, അതു പ്രകൃതിയുടെ സംതുലിതാവസ്ഥയെ തകിടം മറിക്കുന്നത് നമ്മൾ അറിയുന്നില്ല..

ഇനിയും എഴുതുക..

ഓർമ്മപുസ്തകം said...

paraspparaasrithamaaya nammudey prakrithi oru vikrithi kaanichu alleee.....
katha kollam....
pakshe avasaanam kinar edinjennu avatharippichathi kurachu koodi vachakangalil vivarikkamayirunnu ennu thonni...