മഴ കനത്തു. ചിങ്ങത്തിലെ മഴയ്ക്കും ഇത്ര രൌദ്രഭാവമൊ? തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിയുകയാണ്. ഭീകരമാകുന്ന മഴയുടെ ഭാവത്തിന് മിന്നലും ഇടിവെട്ടും കൊഴുപ്പേകി. ശക്തിയോടെ വെള്ളം കുത്തിയൊലിച്ച് പലവഴിക്കും പായുന്നു.
പാടത്തെ കീറിമുറിച്ച് കടന്നു പോകുന്ന റോഡ് ഉയരത്തില്‍ മണ്ണിട്ട് നിര്‍മ്മിച്ചതാണ്. രണ്ട് സൈഡും കരിങ്കല്ല് കൊണ്ട് ഭദ്രമായി കെട്ടിയിട്ടുണ്ട്. പാടനിരപ്പില്‍ നിന്ന് പത്ത് പന്ത്രണ്ടടി ഉയരത്തിലാണ് റോഡ്. സമതലനിരപ്പില്‍ നിന്ന് കരിങ്കല്‍ കെട്ടിന്റെ അരികു ചേര്‍ന്ന് പാടത്തേക്ക് ഇറങ്ങിപ്പോകാന്‍ നടന്നു നടന്ന് ചാലായ വഴിയുണ്ട്. ആ വഴിക്കരുകിലാണ് പുറമ്പോക്ക് കിടക്കുന്ന സ്ഥലത്ത് അഞ്ചെട്ട് കുടിലുകള്‍ അടുപ്പിച്ചടുപ്പിച്ച്.
മുകളില്‍ നിന്ന് മഴവെള്ളവും ചളിയും കുത്തിയൊലിച്ച് വഴിച്ചാലിലൂടെ പാടത്തേക്ക് പതിക്കും. പലപ്പോഴും വഴിച്ചാല് തിങ്ങി നിറഞ്ഞ് കുടിലുകള്‍ക്കകത്തേക്ക് കലക്കവെള്ളം കയറും. വെള്ളം കയറുന്നതില്‍ അതിനകത്തുള്ളവര്‍ക്ക് പരാതി ഇല്ലായിരുന്നു. മഴയിലും കാറ്റിലും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാതിരുന്നാല്‍ മതിയെന്നാണ് അവരുടെ പ്രാര്‍ത്ഥന.
പൊട്ടിച്ചിമാതുവിന്റെ കൂരയാണ് ഏറ്റവും മോശം. സിമന്റ് ചാക്കുകളും തുരുമ്പ് പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക് പേപ്പറുകളുംകൊണ്ട് വികൃതമായ ഒരു പ്രകൃതം. മറ്റുള്ളവയെല്ലാം ഓലക്കീറുകള്‍ കൊണ്ട് ഒതുക്കത്തില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളായിരുന്നു. കൊച്ച് കുടിലുകളായതിനാല്‍ തല കുനിച്ച് ഞൂണ്ടു വേണം അകത്തേക്ക് കയറാന്‍.
പൊട്ടിച്ചിമാതുവൊഴികെ ബാക്കി എല്ലാവരും തമിഴരായിരുന്നു. അവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പൊട്ടിച്ചിമാതു ഏതെങ്കിലും വീട്ടില്‍ പണിക്ക് പോകും.
കൊച്ചൌസേപ്പ് മാപ്ളയുടെ വീട്ടിലാണ് സ്ഥിരം പണി. അവിടെ പണി ഇല്ലെങ്കിലേ വേറെ എവിടെയെങ്കിലും പോകു.
ഒട്ടനോട്ടത്തില്‍ ഒരു ഭ്രാന്തിയാണെന്ന് തോന്നുമെങ്കിലും ഭ്രാന്തില്ല.
ഒരു പൊട്ടി.
വ്യക്തമല്ലാതെ മൂക്കു കൊണ്ടുള്ള സംസാരം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു. എന്തിനേറെ, ഒരു പെണ്ണിന്റെ സൌന്ദര്യത്തിന് മാറ്റ് കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ് പോലും പേരിനില്ല.
തൊട്ടടുത്ത കുടിലിലെ തമിഴത്തിത്തള്ളക്ക് പൊട്ടിച്ചിയെ ഇഷ്ടമായിരുന്നു. പൊട്ടിച്ചിയോട് കൂടാനും ചിരിക്കാനും അവര്‍ മാത്രമായിരുന്നു കൂട്ടിന്. പറയുന്നത് മുഴുവന്‍ മനസ്സിലാകില്ലെങ്കിലും തമിഴത്തി വായിലവശേഷിച്ച പല്ലുകള്‍ പുറത്ത് കാട്ടി കുലുങ്ങിച്ചിരിക്കും. മൂക്കിലെ രണ്ട് ഭാഗത്തേയും മൂക്കുത്തികള്‍ക്കൊപ്പം തുള വീണ ചെവിയും ചിരിയില്‍ ലയിക്കും. ആ ചിരി കാണുമ്പോള്‍ പൊട്ടിച്ചി വലിയ തൊള്ള തുറന്ന് ഒരു പ്രത്യേക ശബ്ദത്തോടെ ചിരിയില്‍ പങ്കുചേരും.
കൊച്ചൌസേപ്പ് മാപ്ളയുടെ പറമ്പില്‍ തെങ്ങ് കയറ്റം. പൊട്ടിച്ചി നാളികേരമെല്ലാം പെറുക്കി കൂട്ടുകയാണ്. പരിസരത്ത് മറ്റാരുമില്ല. കൊച്ചൌസേപ്പിന്റെ ഇളയ മകന്‍ ജോസ് അതുവഴി വന്നു. കുനിഞ്ഞുനിന്ന് നാളികേരം മാറ്റിയിടുന്ന പൊട്ടിച്ചിയുടെ ചന്തിയില്‍ ഒറ്റപ്പിടുത്തം. പെട്ടെന്നായതിനാല്‍ ഒന്നു ഞെട്ടിയ പൊട്ടിച്ചി ഒരു കയ്യില്‍ നാളികേരവുമായി ഉയര്‍ന്നപ്പോള്‍ ജോസ് പുറകില്‍. ജോസിനൊരു വെപ്രാളം. ഒരടി പുറകോട്ട് നീങ്ങിയപ്പോള്‍ പൊട്ടിച്ചി കയ്യില്‍ കയറി പിടിച്ചു.
" ഇഞ്ഞിം പിടിക്ക്. നല്ല സൊകം"
പെട്ടെന്ന് കൈ വിടുവിച്ച് ജോസ് തിരിഞ്ഞ് നടന്നു. ഇതൊന്നും അറിയാതെ തെങ്ങുകയറ്റക്കാരന്‍ പട്ട വെട്ടി താഴെ ഇടുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം കൊച്ചൌസേപ്പ് മാപ്ളയുടെ വീട്ടിലെ പണിക്ക് പോകാന്‍ മാത്രമെ പോട്ടിച്ചിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളു. തരം കിട്ടുമ്പോഴൊക്കെ ജോസ് പൊട്ടിച്ചിയുടെ ചന്തിക്ക് പിടിച്ച് കൊണ്ടിരുന്നു.
തമിഴത്തിയോട് മാത്രമെ എല്ലാം പറയൂ. എന്ത് കേട്ടാലും ചിരിക്കുക എന്നതാണ് തള്ളയുടെ പണി.
"പൊത്തിച്ചി, ഉന്‍ വയറ് റൊമ്പ പെറ്‍സായിറ്‍ക്ക്. എന്നാച്ച്?" ഉയര്‍ന്ന വയറ് കണ്ട് തള്ളക്ക് ആശങ്ക.
"ആവൊ"
എന്തുകൊണ്ട് വയറ് വീര്‍ത്തു എന്ന് തിട്ടമില്ലാതെ എന്താണ് ഉത്തരം പറയുക. പലതും ചോദിച്ചെങ്കിലും പൊട്ടിച്ചിക്ക് ഒന്നും അറിയില്ലായിരുന്നു. അവസാനമാണ് ജോസിനെക്കുറിച്ച് സംസാരിച്ചത്. ജോസ് എന്ന വാക്ക് കേള്‍ക്കുമ്പോഴേക്കും പൊട്ടിച്ചിയില്‍ ഉണര്‍വും ആവേശവും അണപൊട്ടുന്നത് കണ്ട് തമിഴത്തിത്തള്ള എല്ലം ചോദിച്ചു.
ആരും ഇല്ലാത്ത സമയത്ത് ജോസ് പലപ്പോഴും മേത്ത് കയറിക്കിടക്കാറുണ്ടെന്നും, അങ്ങനെ കയറിക്കിടക്കുന്ന സമയത്ത് പാവാട ഉയര്‍ത്തി മുഖവും തലയും മൂടാറുണ്ടെന്നും, അടിവയറ്റിലൊരു സുഖം വരാറുണ്ടെന്നും ഒക്കെ പറഞ്ഞു.
പൊട്ടിച്ചിക്ക് വയറ്റിലുണ്ടെന്ന് റോഡുവക്കുള്ളവരൊക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക് കഴിയുന്നു എന്ന് ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍ക്കിടയിലേക്ക് ഇടിച്ചിറങ്ങി.
ആക്രി പെറുക്കുന്ന തമിഴന്‍മാരുടെ കൂമ്പ് നോക്കി ഇടിച്ചു നാട്ടുകാര്‍. എന്തൊരു ധാര്‍മ്മികരോഷം..! കറുമ്പി പെണ്‍കുട്ടികളുടെ കൈക്ക് പിടിച്ച് വലിച്ചു. സഹികെട്ട തമിഴത്തിത്തള്ള വെട്ടോത്തിയെടുത്ത് പുറത്ത് വന്ന് അലറി.
"ടായ്..പുണ്ടച്ചിമക്കളെ..എന്നാ തിമിറ് ഉങ്കള്‍ക്കെല്ലാം. യാരാവത് അടുത്താല്‍ വെട്ടിടുവേന്‍." വെട്ടോത്തി വീശി തള്ള കോപം കൊണ്ട് വിറച്ചു.
ധാര്‍മ്മിക രോഷക്കാര്‍ റോഡിനു മുകളിലേക്ക് ഓടിക്കയറി.
"നാങ്കെ ആക്രി വേല താന്‍ പണ്ണത്. ആനാല്‍ നായ പോലെ അല്ലൈ. പശിക്കായ് പണി ശെയ്യത്, പാശത്ത്ക്കായ് പാവമാകത്. ആനാല്‍ മലയാലത്ത് മക്കള്‍ അന്തമാതിരി അല്ലൈ. പൊത്തിച്ചിയെ പാക്ക്...മലയാലത്ത്കാരന്‍ യൊരു നായ താന്‍ ഇന്ത മാതിരി പണ്ണി വെച്ചിറ്‍ക്ക്. അങ്കൈ പോയി കേള്." നീട്ടിത്തുപ്പിക്കൊണ്ട് മുകളിലേക്ക് നോക്കി വിളിച്ച് പറഞ്ഞ തമിഴത്തി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.
പിന്നെ ഇതാരായിരിക്കും? എല്ലാരും പരസ്പരം മുഖത്തോട് മുഖം നോക്കി. മുഖത്ത് നോക്കിയാല്‍ അടുക്കാന്‍ പോലും അറപ്പ് തോന്നുന്ന അതിന്റെ അടുത്ത് ഏതവനായിരിക്കും ഈ പണി ഒപ്പിച്ചത്. ആര്‍ക്കും അത്തരം ഒരു വ്യക്തിയെ കണ്ടെത്താന്‍ ആയില്ല. ഇക്കാര്യത്തില്‍ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന ചിലരുടെ അഭിപ്രായമാണ് പലരിലേക്കും സംശയങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്.
എന്നാലും ജോസിനെ സംശയിക്കാന്‍ പലര്‍ക്കും പ്രയാസമായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറാത്തവന്‍, സല്‍സ്വഭാവി, ദാനശീലന്‍ എന്നീ ഗുണങ്ങള്‍ക്ക് പുറമെ കൂട്ടുകാര്‍ക്ക് വെള്ളമടിയും അത്യാവശ്യം അല്ലറ ചില്ലറയും നല്‍കുന്നവന്‍. അതുകൊണ്ടുതന്നെ അല്ലെന്നു സമര്‍ത്ഥിക്കാനാണ് പലരും മെനക്കെട്ടത്.
മാസങ്ങള്‍ കഴിയുന്തോറും പൊട്ടിച്ചിയുടെ വയറ് വീര്‍ത്ത് വന്നു. മെല്ലിച്ച ശരീരത്തില്‍ ഒരു വലിയ വയറ് കൂടി ആയപ്പോള്‍ ഒന്നുകൂടി വികൃതമായി. പല മാന്യരുടേയും ധാര്‍മ്മികരോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാവം പൊട്ടിച്ചിയും വയറും അനാഥമായി തമിഴത്തിത്തള്ളയുടെ മങ്ങിയ ചിരിക്കുള്ളില്‍ സാന്ത്വനം തേടി.
ഒരു കറുത്ത രാത്രിയില്‍ മഴ വീണ്ടും ഗര്‍ജ്ജിച്ചു. ഇരുട്ടിലൂടെ കലക്കവെള്ളം കുത്തിയൊലിച്ച് വഴിച്ചാലിലൂടെ പാഞ്ഞു. ഇടിവെട്ടിനിടയില്‍ പൊട്ടിച്ചിയുടെ കരച്ചില്‍ തുരുമ്പിച്ചു. സംശയം തോന്നിയ തമിഴത്തി ഓടിയെത്തി കൂര മറച്ചിരുന്ന സിമന്‍റ് ചാക്ക് ഉയര്‍ത്തി നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, പൊട്ടിച്ചി അകത്ത് കയറിയ കലക്കവെള്ളത്തില്‍ കാലിട്ടടിച്ച് വയറ് പൊത്തി അലറുന്നത് കണ്ടു.
ശങ്കിക്കാതെ തിരിച്ചോടി സ്വന്തം കുടിലില്‍ നിന്ന് കുറേ പഴന്തുണിയും കറിക്കത്തിയുമായി തമിഴത്തിത്തള്ള, ചാരിവെച്ചിരുന്ന പൊട്ടിച്ചിയുടെ കൂരയുടെ പാട്ടക്കതക് തള്ളിത്തുറന്ന് അകത്ത് കടന്നു. കതകടച്ച് ചിമ്മിനി വെളക്ക് കത്തിച്ചു. അരണ്ട പ്രകാശത്തില്‍ അരക്ക് താഴെ ഉടുതുണിയില്ലാതെ മുക്കിയും മൂളിയും കലക്കവെള്ളത്തില്‍ കാലിട്ടടിക്കുന്നു പൊട്ടിച്ചി. ശകാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍. വഴുവഴുപ്പില്‍ നിന്ന് കൊച്ചിനെയെടുത്ത് പൊക്കിള്‍ക്കൊടി കത്തി കൊണ്ട് കണ്ടിച്ചു. വഴുവഴുപ്പെല്ലാം പഴന്തുണികൊണ്ട് തുടച്ച് വെള്ളമില്ലാത്ത ഭാഗത്ത് കൊച്ചിനെ കിടത്തി. പ്രസവച്ചോരയുടെ ചൂര് കൂരയില്‍ നിന്ന് സിമന്‍റ് ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു. ചെറിയൊരു അനക്കം മാത്രം അവശേഷിച്ച പൊട്ടിച്ചിയില്‍ നിന്ന് നിലയ്ക്കാത്ത ചോര അവശിഷ്ടങ്ങളുമായി ചേര്‍ന്ന് കലക്കവെള്ളത്തിലൂടെ പുറത്തേക്ക് ഇഴഞ്ഞു.
വിടവുകളിലൂടെ അകത്ത് കടന്ന കാറ്റ് ചിമ്മിനിവെട്ടം ഊതി കെടുത്തി.
അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച് മനസ്സ് ഇരുട്ടില്‍ കാറി കരഞ്ഞു.
പട്ടേപ്പാടം റാംജി.
59 Comments, Post your comment:
ഇതുപോലൊരു ‘പൊട്ടിച്ചി’ എന്റെ നാട്ടിലുണ്ട്. ഇതു വായിക്കുമ്പോള്‍ അവരെ ഓര്‍ത്തുപോകുന്നു. അവര്‍ക്കീ ദുരവസ്ഥ വരല്ലേ എന്നാണെന്റെ പ്രാര്‍ത്ഥന.
റാജീ.. കഥ ബ്ലോഗില്‍ നിന്നും വായിച്ചിരുന്നു. അന്ന് അവിടെ കമന്‍റിടാന്‍ മറന്നെന്നു തോന്നുന്നു. ഇവിടെ വന്നു വീണ്ടും വായിച്ചു. ഇതുപോലെ ഒരു പൊട്ടിച്ചിയെങ്കിലും ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടാവില്ല എന്നു തന്നെ പറയാം .. പാവം ..
നല്ല കഥയാണ്..
സുഖം കുറഞ്ഞു പോകുന്നതില്‍ പരിഭവിക്കുന്ന നമ്മള്‍ക്ക് വലിയൊരു പാഠം ആയി...വേദനയുടെ സൂചിമുനകള്‍ ആന്തരാളങ്ങളിലെതിക്കുന്നു കഥ...നന്നായി എഴുതി.
കഥ മനോഹരം, മനസ്സിലിപ്പൊഴും കഥയുടെ നീറ്റലുണ്ട്
പൊട്ടിച്ചിയുടെ കഥ മനസ്സില്‍
തട്ടി.
ബുദ്ധിമാന്ദ്യം പോലും മുതലെടുക്കുന്ന
ക്രൂരന്‍മാരുടെ ലോകമാണിത്...
പ്രിയ റാംജി,
ആഖ്യാനത്തിലോ പ്രമേയത്തിലോ ഭാഷയിലോ കഥാപാത്രത്തിലോ യാതൊരു വ്യത്യസ്‌തതയും കൊണ്ടുവരാന്‍ കഥാകൃത്തിനു കഴിയാത്ത ഈ കഥ ആര്‍ക്കുവേണ്ടിയാണ്,എന്തിനുവേണ്ടിയാണ് എഴുതിയതെന്നും പ്രസിദ്ധീകരിച്ചതെന്നും വ്യക്തമാക്കിയാല്‍ നന്നായിരിക്കും.കുറഞ്ഞപക്ഷം റാംജി എന്ന പേരിനുകീഴില്‍ വരുന്നതൊന്നും വായിക്കാതെ വിടനെങ്കിലും അതുപകരിക്കും.
സ്‌നേഹത്തോടെ,
സുസ്‌മേഷ് ചന്ത്രോത്ത്
സ്വപ്നസഖി,
ഹംസ,
jazmikkutty,
നാട്ടുവഴി,
~ex-pravasini*,
സുസ്മേഷ് ചന്ത്രോത്ത്,
അഭിപ്രായം അറിയിച്ച സുഹൃത്തുക്കള്‍ക്ക് നന്ദിയുണ്ട്.
സുസ്മേഷ് ആഗ്രഹിക്കുന്നത് പോലെ വ്യത്യസ്തത വരുത്താന്‍ എനിക്ക് കഴിയുമോ എന്നറിയില്ല. സുസ്മേഷിന്റെ വ്യത്യസ്തത എനിക്കും അറിയില്ല.
വായനക്ക് നന്ദി.
പൊട്ടിച്ചി എന്ന കഥാപാത്രത്തെ സുവ്യക്തമായവതരിപ്പിക്കാൻ കഥാക്ര്‌ത്തിനു കഴിഞ്ഞു. സാമൂഹികമായ ദുരവസ്ഥ വർച്ചുകാണിച്ചപ്പോൾ മനസ്സിൽ തട്ടി. നന്ദി.
ശ്രീ. സുസ്മേഷ് ചന്ദ്രോത്ത്,
ബഹുമാനമാണ്' താങ്കളോട്. താങ്കളുടെ കൃതികളിലൂടെ. മാധ്യമം വാരികയില്‍ വരാനിനിരിക്കുന്ന പേപ്പര്‍ ലോഡ്ജ് എന്ന താങ്കളുടെ നോവല്‍ കാത്തിരിക്കുന്ന വ്യക്തിയാണ് ഞാന്‍ .ശ്രീ.പട്ടേപ്പാടം റാംജിയുടെ പൊട്ടിച്ചി എന്ന കഥയ്ക്കു താങ്കളുടേതായി വന്ന അഭിപ്രായം അതിരു കടന്നതായിപ്പോയി എന്നതില്‍ തര്‍ക്കമേതുമില്ലെന്ന് വിനീതമായിപ്പറയുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകുന്നു. താങ്കള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തോടല്ല എന്റെ എതിര്‍പ്പ് അതിന്റെ രീതിയോടാണ്'.
താങ്കളെപ്പോലെ സാഹിത്യ സാംസ്കാരിക രംഗത്ത് ഉയര്‍ന്നു നില്ക്കുന്നവരല്ല ബ്ലോഗര്‍മാരിലധികം പേരും . കഴിവുള്ളവരുണ്ടായിട്ടും തലതൊട്ടപ്പന്‍ എന്ന ശക്തിയുടെ സംരക്ഷണമില്ലാത്തതുകൊണ്ട് തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞെന്നു കരുതി താലോലിച്ച് ബ്ലോഗില്‍ ആശ്വാസം കണ്ടെത്തുന്നു. തീര്‍ച്ചയായും അതിലൊക്കെ ഒരുപാട് അപാകതകള്‍ ഉണ്ടാകാം. അത്തരം കൃതികള്‍ കണ്ടെത്തിയാല്‍ സഹിഷ്ണുതയോടെ സമീപിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്നത് സാഹിത്യകാരന്‍ എന്ന നിലയിലും , ബ്ലോഗര്‍ എന്ന നിലയിലും താങ്കളുടെ കര്‍ത്തവ്യമാണ്'. ഇരുട്ടില്‍ തപ്പുന്ന ബ്ലോഗര്‍മാര്‍ക്കു വെളിച്ചമാകേണ്ട വ്യക്തിയായ താങ്കള്‍ അവരിലെ ഇത്തിരിവെട്ടത്തെ ഊതിക്കെടുത്തുവാന്‍ ശ്രമിക്കുന്നത് വേദനാജനകമാണ്'.
ശ്രീ .പട്ടേപ്പാടം റാംജി താങ്കള്‍ക്കു തന്ന മറുപടി എത്ര മാന്യമാണ്'.ആ മാന്യതയും സംസ്കാരവും സാംസ്കാരിക നായക പദവിയിലേക്കുയര്‍ന്നു വരുന്ന താങ്കളില്‍ കണ്ടില്ല. അതു വേദനാജനകമാണ്'.അങ്ങിനെ പറയേണ്ടി വന്നതില്‍ ദുഖമുണ്ട്.
'കണ്ണൂരാന്‍ ' എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ സത്വം സംരക്ഷിക്കാന്‍ വേണ്ടി പിതാവിനെയും ,പിതൃവ്യനേയും കുറിച്ച് സുഖകരമല്ലാത്ത പരാമര്‍ശം നടത്തിയപ്പോള്‍ അത് അധമമായ സംസ്കാരത്തിന്റെ ഭാഗമാണെന്നു ഞാന്‍ പ്രതികരിച്ചു. അന്ന് എനിക്കു കിട്ടിയ അടിയുടെ വേദന ഇനിയും മാറിയിട്ടില്ല. ഇന്ന് അദ്ദേഹം എന്റെ സുഹൃത്തായി മാറിക്കഴിഞ്ഞു.
നന്നായി കവിതയെഴുതുന്ന 'സണ്ണി ജെയിംസ് പാറ്റൂര്‍ 'അദ്ദേഹത്തിന്റെ കവിതയില്‍ കൂട്ടക്ഷരങ്ങളുടെ അതിപ്രസരം കടന്നു കൂടിയപ്പോള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു .അദ്ദേഹം എനിക്കു ഹൃദയത്തില്‍ ഇരിപ്പിടം തന്നു.
'ജാസ്മിക്കുട്ടി' എന്നൊരു ബ്ലോഗറുടെ അക്ഷരത്തെറ്റുകള്‍ അക്കമിട്ടു നിരത്തിയപ്പോള്‍ അവര്‍ നന്ദിയോടെ ആദരപൂര്‍വ്വം മറുപടി തന്ന് സംസ്കാരത്തിന്റെ ഔന്നിത്യത്തിലെത്തി.
'മിഴിനീര്‍ 'എന്ന ബ്ലോഗില്‍ അക്ഷരത്തെറ്റുകളുടെ ആവേശ ജാഥ ചൂണ്ടിക്കാണിച്ച് ഭാഷ അമ്മയാണ്'. അമ്മയെ ചവിട്ടരുത് എന്നുപറഞ്ഞപ്പോള്‍ അരിശം മൂത്ത ബ്ലോഗിണി അവരുടെ അടിയുടുപ്പ് പൊക്കി എന്നെ വിരട്ടിയപ്പോള്‍ ഞാനനുഭവിച്ച ദുര്‍ഗ്ഗന്ധം മാറ്റുവാന്‍ ഗംഗാ സ്നാനം നടത്തണം .അന്യോന്യമുള്ള അനാരോഗ്യകരമായ പുറം ചൊറിച്ചിലിനെ ഹാസ്യരൂപത്തില്‍ ഒരു നാടന്‍ പാട്ടായി അവതരിപ്പിച്ചപ്പോള്‍ പലരും കല്ലെറിഞ്ഞു. അതാണ്' ബൂലോകം . ഇവിടെ മലയാളം നെഞ്ചേറ്റുന്ന താങ്കളായിരിക്കണം വെളിച്ചമെന്ന് ഞാനാഗ്രഹിച്ചാല്‍ തെറ്റാകുമോ. പട്ടേപ്പാടം റാംജിയുടെ സാംസ്കാരിക നിലവാരം താങ്കള്‍ പുലര്‍ത്തിയില്ല എന്നു പറഞ്ഞാല്‍ കുറ്റമാകുമോ.
സസ്നേഹം അബ്ദുള്‍ഖാദര്‍
"അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച് മനസ്സ് ഇരുട്ടില്‍ കാറി കരഞ്ഞു."
well said
റാംജിയുടെ കഥ വായിച്ച് ശ്രീ.സുസ്മേഷ് ചന്ത്രോത്ത് എഴുതിവെച്ച അഭിപ്രായം(മെക്കിട്ടുകയറ്റം) വായിച്ച് ഞെട്ടിയവനാണ് ഈയുള്ളവനും. മര്യാദയുടെ അതിർവരമ്പ് ലംഘിക്കുന്ന വാക്കുകളാണവ. സാഹിത്യരംഗത്ത് ശ്രദ്ധേയനായി വരുന്ന ഒരാൾക്ക് പ്രസിദ്ധി തലയ്ക്ക് പിടിച്ചതിന്റേയും, അതിന്റെ ഫലമായി ആ മനസ്സിൽ കയറിക്കൂടിയ സർവ്വപുച്ഛത്തിന്റേയും ദുർഗന്ധം അവയിൽനിന്ന് ഉയരുന്നു. സുസ്മേഷിന്റെ പ്രകോപനപരമായ അഭിപ്രായപ്രകടനത്തിനു നേരെ സമചിത്തതയോടെ, സംസ്ക്കാരഭദ്രമായി പ്രതികരിച്ച കഥാക്ര്‌ത്ത് റാംജിയ്ക്കും അബ്ദുൽഖാദർ കൊടുങ്ങല്ലൂരിനും അഭിനന്ദനങ്ങൾ.
സുസ്മേഷ് ചന്ദ്രോത്ത്,
താങ്കൾ റാംജിയുടെ കഥയ്ക്ക് എഴുതിയ വിമർശനം വായിച്ചു.താങ്കൾ തീർച്ചയായും വലിയ ഏഴുത്തുകാരനാണ് കാരണം ഞങ്ങളാണല്ലോ(വായനക്കാർ) ആയിരക്കണക്കിന് സുസ്മേഷ്മാരിൽനിന്നും ഒരു "സുസ്മേഷ് ചന്ദ്രോത്തിനെ" സൃഷ്ടിച്ചത്. ആരെന്തെഴുതിയാലും അതിനെയെല്ലാം കണ്ണടച്ച് അഭിനന്ദിക്കേണ്ട കാര്യം താങ്കളെ പോലെയുള്ള വലിയ എഴുത്തുകാർക്കില്ലയെന്നത് ശരി തന്നെ.പക്ഷെ റാംജിയെ പോലെ എഴുത്തുകാരിലെ ശിശുവിന് ഒരു ചൂണ്ട് വിരൽ നീട്ടുകയായിരുന്നില്ലേ താങ്കൾ ചെയ്യേണ്ടിയിരുന്നത്.അതിനു കഴിവില്ലയെങ്കിൽ ആ കഥ കണ്ടില്ലെന്നു നടിക്കണമായിരുന്നു.പിന്നെ ഈ കഥ ആർക്ക് വേണ്ടി,എന്തിനു വേണ്ടിയെന്ന ചോദ്യം കേട്ട് ചിരിച്ചു പോയി കാരണം എന്താണെന്നോ ആയിരക്കണക്കിന് അവതാരങ്ങളും,മുനിമാരും,ബുദ്ധിജീവികളൂം,രാഷ്ട്രിയക്കാരും വിചാരിച്ചിട്ട് നന്നാകാത്ത ഈ നാടിനെ റാംജി പട്ടേപ്പാടമെന്നൊരു ബ്ലോഗർക്ക് (അല്ലെങ്കിൽ താങ്കൾക്ക്)നന്നാക്കാൻ കഴിയുമെന്നോ.
വിമർശനത്തെകുറിച്ച് ഫ്രാങ്ക്ലീൻ ഇങ്ങനെ പറയുന്നു."എന്നിലെ ചെളി ചൂണ്ടിക്കാട്ടും മുമ്പേ നിങ്ങളുടേ വിരൽ വൃത്തിയാക്കു"
സ്നേഹപൂർവ്വം.......
ഓക്കെ. എല്ലാവരും നന്നായി പ്രതികരിച്ചു. ഇത്രമതി. സാമാന്യരീതിയിൽ ഒരാൾക്കു വെളിവു വരാൻ.
കഥ മുമ്പും വായിച്ചിട്ടുള്ളതാണ്. വീണ്ടും ആ തലേക്കെട്ടു കണ്ടപ്പോൾ ആ പഴയ വേദന വീണ്ടൂം അരിച്ചു കയറിയതു കൊണ്ടു വീണ്ടും വായിക്കാൻ വന്നതാണ്. അപ്പോഴാണ് മഹദ്വചനം കണ്ടൂ ഞെട്ടിയത്.
കഥ മനോഹരമാണു റാംജി. ഒരു സാഹിത്യസൃഷ്ടി ചെയ്യേണ്ട ധർമ്മം അതു ചെയ്യുന്നുണ്ട്. അതുമതി.എഴുത്ത് മുന്നോട്ടു തന്നെ.
ആശംസകളോടെ.
@@
റാംജി:
സ്വയം ബുദ്ധിജീവി ചമഞ്ഞു ആസ്വാദകന്‍റെ കൂമ്പിനിട്ടു കൊടുക്കുന്ന ചില സന്തതികളുടെ ജല്പ്പനങ്ങള്‍ക്ക് മുന്‍പില്‍ പതറാതിരിക്കുക. ഇത്തരം കിറുക്കന്മാരുടെ(eccentric)അലമ്പ് പുലഭ്യങ്ങള്‍ കേട്ട് തളരുന്നതല്ല താങ്കളിലെ സര്‍ഗ്ഗവൈഭവം എന്ന് ഞങ്ങള്‍ക്കറിയാം. ഈ കഥ താങ്കളുടെ ബ്ലോഗില്‍ വന്നപ്പോള്‍ എണ്‍പത്തില്‍പരം കമന്റുകള്‍ ഉണ്ടായിരുന്നു എന്നത് ഞങ്ങള്‍, ജാടയില്ലാത്ത വായനക്കാര്‍ താങ്കളെ വായിക്കുന്നു എന്നതിന്റെ തെളിവാണ്.
"ആഖ്യാനത്തിലോ പ്രമേയത്തിലോ ഭാഷയിലോ കഥാപാത്രത്തിലോ യാതൊരു വ്യത്യസ്‌തതയും കൊണ്ടുവരാന്‍ കഥാകൃത്തിനു കഴിയാത്ത ഈ കഥ ആര്‍ക്കുവേണ്ടിയാണ്,എന്തിനുവേണ്ടിയാണ് എഴുതിയതെന്നും പ്രസിദ്ധീകരിച്ചതെന്നും" ഏതെന്കിലും കുട്ടി ചോദിച്ചാല്‍ അത് "എന്നെ സ്നേഹിക്കുകയും എന്റെ കഥകളെ ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന കുറേപേര്‍ ബ്ലോഗിലുന്ടെന്നു പറയാനുള്ള ആര്‍ജ്ജവം താങ്കല്‍ക്കില്ലാതെ പോയതില്‍ ഖേദിക്കുന്നു.
പറയാനുള്ളത് അപ്പോള്‍ തന്നെ പറയണം. ആരുടെ മുഖത്ത് നോക്കിയും പറയണം. അതിനു ആരുടേയും അനുവാദം ആവശ്യമില്ല റാംജീ. "പട്ടികള്‍ കുരയ്ക്കട്ടെ., സാര്ത്ഥവാഹക സംഘം മുന്നോട്ട്" എന്ന്നു കേട്ടിട്ടില്ലേ.. അത് തന്നെ..!
കഥ ഞാന്‍ ഇപ്പോഴാ വായിക്കുന്നത്.നന്നായിരിക്കുന്നു..
കഥകളെ വിലയിരുത്താനുള്ള കഴിവൊന്നും എനിക്കില്ലെങ്കിലും ,
ഈ കഥ മോശം എന്ന് മുകളില്‍ ഒരു വലിയ എഴുത്തുകാരന്‍
അഭിപ്രായ പെട്ടതിനോടു യോജിക്കാന്‍ കഴിയുന്നില്ല്യ.
കമന്റില്‍ അല്പം മാന്ന്യത പുലര്‍താമായിരുന്നു.
ദൈവത്തെ മറന്നുകൊണ്ടുള്ള ഒരു കമന്റ് എന്ന് തോന്നി.
സ്വയം അഹങ്കരിക്കരുത് ആരും..
ആശംസകള്‍ റാംജി.
മോനെ സുഷു... എന്താ ഇത് ഇരിക്കും മുന്നേ കാല്‍ നീട്ടല്ലേ കുട്ടാ... നീ വെറും കുട്ടിയാ വെറും കുട്ടിയല്ല ഒരു ജാതി ഗ്രഹണികുട്ടി.
പിന്നെ , ഞങ്ങളെപോലെയുള്ള കുറച്ചു പേര് വായിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ ഇപ്പോള്‍ അറിയപെടുന്നത്. അല്ലേല്‍ താങ്കളുടെ സൃഷ്ടികള്‍ താങ്കളും, അച്ചനും അമ്മയും ,ഭാര്യയും,മക്കളും വായിക്കേണ്ടിവരും... വായനക്കാര്‍ ആണ് എഴുത്തുകാരെ വളര്‍ത്തുന്നത്.അതിനാല്‍ വളര്‍ന്നു വരുന്ന താങ്കളുടെ ഈ കമെന്റ് ശരിയല്ല. അതുകൊണ്ട് ചുമ്മാ വീട്ടില്‍ ഇരികുമ്പോള്‍ ആലോചിക്കു എന്നിട്ട് ഒരു മാപ്പ് പറയൂ പരസ്യമായി അല്ലേല്‍ താങ്കളുടെ കമന്റില്‍ ഇതിലും മോശമായി ഞാന്‍ ഒന്ന് വാള് വെച്ച് പോകും ..ചെല്ലരട അപ്പി...
ഭരണിപ്പട്ടുകാരോ ( ABDUL KADER KODUNGALLOOR) - സുഖം അല്ലെ ? എന്താ ഇത് ? മണപ്പിക്കാന്‍ വേറെ ഒന്നും കിട്ടിയില്ലേ ? ചുമ്മാ അല്ല നിങ്ങള് വരുമ്പോള്‍ ഒരു ചീഞ്ഞ നാറ്റം...നാണം ഇല്ലെ ഭായി ഇത്തരം ആഭാസം പറഞ്ഞു എല്ലാവര്ക്കും മെയില്‍ അയക്കാന്‍...താങ്ങള്‍ രഹസ്യമായി അവരോടു പറഞ്ഞിരുന്നു എങ്കില്‍ അത് നിങ്ങള്‍ മാത്രം അറിഞ്ഞേനെ, പക്ഷെ ഇത് നാട്ടുകാരെ അറിയിക്കാന്‍, നിങ്ങളുടെ കല്യാണകുറി അല്ലല്ലോ? താങ്കള്‍ വലിയ ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഈ സ്വഭാവം കാണിച്ചാല്‍ എന്താ ചെയ്യാ- താങ്കളുടെ വികാരം മനസ്സിലായി പക്ഷെ അത് കൊണ്ട് ചുമ്മാ ആണുങ്ങളുടെ വില കളയാതെ ബ്ലോഗ് ഡിലീറ്റ് ചെയ്തു പോയി രണ്ടു പെണ്ണുങ്ങളെ അറബിവീട്ടില്‍ നിന്ന് രക്ഷിക്കാന്‍ നോക്ക്. അപ്പോള്‍ രണ്ടുപേരും പരസ്യമായി ഒരു മാപ്പ് പറയുക... ഭീഷണിയല്ല ഇത് പക്ഷെ ചുമ്മാ സ്വഭാവം വെടക്കാക്കല്ലേ !
മിസ്റ്റര്‍ ചന്ദ്രോത്ത്,ജ്ഞാനപീഠം അവാര്‍ഡ് ഈ പുരുഷായുസ്സില്‍ താങ്കള്‍ക്കു കിട്ടില്ല അപ്പോള്‍ മറ്റുള്ളവരുടെ എഴുത്തിനോട് അല്‍പ്പം മര്യാദ കാണിക്കുക.
ഡെമോക്രാറ്റിക്ക് രീതിയില്‍ അഭിപ്രായം പറയാന്‍ ശ്രമിക്കുമല്ലോ സഹോദര.
@ സുസ്മേഷ് ചന്ത്രോത്ത് .
മോശമായി പോയി സുഹൃത്തെ താങ്കളുടെ കമന്‍റ്. വിമര്‍ശനം മാന്യമായി ആവുന്നതില്‍ ആര്‍ക്കും പരാതി ഉണ്ടാവില്ല. താങ്കളെ പോലെ വലിയ എഴുത്തുകാരന്‍ എന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന പണിയായി പോയില്ല . ആ വിമര്‍ശനം . ഇനിയും താങ്കള്‍ റാംജിയോട് മാപ്പ് പറഞ്ഞില്ലാ എങ്കില്‍ താങ്കളുടെ ഭാവി വളര്‍ച്ചയില്‍ ഇത് ഒരു കരിനിഴലായി കൂടെ ഉണ്ടാവും മറക്കരുതെ.
@ അബ്ദുല്‍ഖാദറിക്ക.
സുസ്മേഷിനുള്ള താങ്കളുടെ മറുപടി മൈലായി വന്നത് വായിച്ചപ്പോള്‍ തുടക്കത്തില്‍ താങ്കളെ കുറിച്ച് തോന്നിയ അഭിമാനം ആ കമന്‍റില്‍ തന്നെ താങ്കള്‍ നശിപ്പിച്ചു കളഞ്ഞു. എത്ര തന്നെ ബ്ലോഗിലൂടെ വഴക്കടിക്കുന്നവാരാണെങ്കിലും കുടുംബത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയെ കുറിച്ച് ഇത്ര തരം താന്ന പദപ്രയോഗം ഒഴിവാക്കാമായിരുന്നു. മാത്രമല്ല അത് എല്ലാവര്‍ക്ക് മൈലായി അയച്ചുകൊണ്ട് താങ്കള്‍ സ്വയം ഇല്ലാതാവണ്ടായിരുന്നു.
@@
കൊടുങ്ങല്ലൂരാന്‍:
ബൂലോകം മൊത്തം നിങ്ങള്‍ പാട്ടത്തിനെടുത്ത കാര്യം കണ്ണൂരാന്‍ അറിഞ്ഞിരുന്നില്ല. എന്നാലും മുതലാളിയോട് ചിലത് പറയട്ടെ.
നിങ്ങള പോലുള്ള ഒരു വിമര്‍ശകനെ ബൂലോകത്ത് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെയൊരാള്‍ ഇല്ലെങ്കിലും ഈ ബൂലോകം മുന്നോട്ടു തന്നെ പോകും. ഇയാള്‍ക്ക് മുന്‍പും ഇതൊക്കെ ഉണ്ടായിരുന്നുവെന്നതു മറക്കേണ്ട.
എന്റെ പോസ്റ്റില്‍ എന്നെ വിമര്‍ശിച്ചപ്പോള്‍ നിങ്ങളോട് എത്രയോ തവണ പറഞ്ഞു, ആ പോസ്റ്റ് ഒരു കൌമാരക്കാരന്റെ അന്നത്തെ കാഴ്ചപ്പാടില്‍ എഴുതിയതാണെന്ന്. പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന വാശിയില്‍ നിങ്ങള്‍ ഉറച്ചു നിന്നു. അതോണ്ടാ കണ്ണൂരാന് വാക്കുകള്‍ക്കു മൂര്‍ച്ച കൂട്ടേണ്ടി വന്നത്. ഇപ്പോള്‍ ഈ പോസ്റ്റില്‍ അത് വീണ്ടും കുത്തിപ്പൊക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
"ഞാന്‍ മറ്റുള്ളവരെ നന്നാക്കിയെന്നു" പൊങ്ങച്ചം വിളമ്പായിരുനായിരുന്നുവെങ്കില്‍ അതിനു എന്റെ മെക്കിട്ടു കേറെന്ടിയിരുന്നില്ല. ബ്ലോഗേര്‍സിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടു നിങ്ങള്‍ എന്താ ഉദ്ദേശിക്കുന്നത്? പോസ്റ്റിലെ അത്തരം തെറ്റുകള്‍ നിങ്ങള്ടെ 'കടി' കൂട്ടുന്നുണ്ടോ? അതവിടെ കിടന്നാല്‍ എന്താ കുഴപ്പം?
ഇപ്പോള്‍ ഇവിടെ ഇട്ട കമന്റും അത് മെയില്‍ ആയി എല്ലാവര്ക്കും അയച്ചതും നിങ്ങളിലെ അധമ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അഭിപ്രായം പറയാം. അത് പക്ഷെ ആസനത്തില്‍ മുളക്കുന്ന ആല്‍മരം ആകരുത്. അപ്പോള്‍ നാറും., "ഗുണ്ട" പറഞ്ഞത് പോലെ!
Note:
ചിലര്‍ കമന്റു ബോക്സ് അവരുടെ ചെറ്റത്തരങ്ങള്‍ കാണിക്കാനുള്ള മാര്‍ഗ്ഗമായി കരുതുന്നുണ്ട്. ദയവായി അത്തരം വഴികള്‍ ഒഴിവാക്കുക. ഉദ്ദേശ്യം "നന്നാക്കുക" ആണെങ്കില്‍ ആള്‍ക്കാരുടെ മുന്‍പില്‍ പരിഹസിക്കുന്നതിലും ഭേദം അവരുടെ സ്വകാര്യ മെയില്‍ ബോക്സിലേക്ക് അയക്കുകയല്ലേ? അതോ "നന്നയാക്കുക" ആണോ ഉദ്ദേശിക്കുന്നത്!
@@
കൊടുങ്ങല്ലൂരാന്‍:
ബൂലോകം മൊത്തം നിങ്ങള്‍ പാട്ടത്തിനെടുത്ത കാര്യം കണ്ണൂരാന്‍ അറിഞ്ഞിരുന്നില്ല. എന്നാലും മുതലാളിയോട് ചിലത് പറയട്ടെ.
നിങ്ങള പോലുള്ള ഒരു വിമര്‍ശകനെ ബൂലോകത്ത് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെയൊരാള്‍ ഇല്ലെങ്കിലും ഈ ബൂലോകം മുന്നോട്ടു തന്നെ പോകും. ഇയാള്‍ക്ക് മുന്‍പും ഇതൊക്കെ ഉണ്ടായിരുന്നുവെന്നതു മറക്കേണ്ട.
എന്റെ പോസ്റ്റില്‍ എന്നെ വിമര്‍ശിച്ചപ്പോള്‍ നിങ്ങളോട് എത്രയോ തവണ പറഞ്ഞു, ആ പോസ്റ്റ് ഒരു കൌമാരക്കാരന്റെ അന്നത്തെ കാഴ്ചപ്പാടില്‍ എഴുതിയതാണെന്ന്. പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന വാശിയില്‍ നിങ്ങള്‍ ഉറച്ചു നിന്നു. അതോണ്ടാ കണ്ണൂരാന് വാക്കുകള്‍ക്കു മൂര്‍ച്ച കൂട്ടേണ്ടി വന്നത്. ഇപ്പോള്‍ ഈ പോസ്റ്റില്‍ അത് വീണ്ടും കുത്തിപ്പൊക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
"ഞാന്‍ മറ്റുള്ളവരെ നന്നാക്കിയെന്നു" പൊങ്ങച്ചം വിളമ്പായിരുനായിരുന്നുവെങ്കില്‍ അതിനു എന്റെ മെക്കിട്ടു കേറെന്ടിയിരുന്നില്ല. ബ്ലോഗേര്‍സിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടു നിങ്ങള്‍ എന്താ ഉദ്ദേശിക്കുന്നത്? പോസ്റ്റിലെ അത്തരം തെറ്റുകള്‍ നിങ്ങള്ടെ 'കടി' കൂട്ടുന്നുണ്ടോ? അതവിടെ കിടന്നാല്‍ എന്താ കുഴപ്പം?
ഇപ്പോള്‍ ഇവിടെ ഇട്ട കമന്റും അത് മെയില്‍ ആയി എല്ലാവര്ക്കും അയച്ചതും നിങ്ങളിലെ അധമ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അഭിപ്രായം പറയാം. അത് പക്ഷെ ആസനത്തില്‍ മുളക്കുന്ന ആല്‍മരം ആകരുത്. അപ്പോള്‍ നാറും., "ഗുണ്ട" പറഞ്ഞത് പോലെ!
Note:
ചിലര്‍ കമന്റു ബോക്സ് അവരുടെ ചെറ്റത്തരങ്ങള്‍ കാണിക്കാനുള്ള മാര്‍ഗ്ഗമായി കരുതുന്നുണ്ട്. ദയവായി അത്തരം വഴികള്‍ ഒഴിവാക്കുക. ഉദ്ദേശ്യം "നന്നാക്കുക" ആണെങ്കില്‍ ആള്‍ക്കാരുടെ മുന്‍പില്‍ പരിഹസിക്കുന്നതിലും ഭേദം അവരുടെ സ്വകാര്യ മെയില്‍ ബോക്സിലേക്ക് അയക്കുകയല്ലേ? അതോ "നന്നയാക്കുക" ആണോ ഉദ്ദേശിക്കുന്നത്!
ശ്രീ.സുസ്മേഷിന്റെ രണ്ടു ചോദ്യങ്ങൾ... 1)...ആർക്കുവേണ്ടി? ശരീരമോ വേഷമോ ഭാഷയോ മാത്രമല്ല, സംസ്കാരമോ പോലും നോക്കാതെ കാമഭ്രാന്ത് കാട്ടുന്ന എത്രയോ മനുഷ്യരെപ്പറ്റി നാം പല പ്രകാരത്തിലും പല രീതിയിലും അറിയുന്നു. രാജാവോ മന്ത്രിയോ മന്ത്രവാദിയോ പണ്ഡിതനോ ആയി, ഒരു നടൻ രംഗത്തുവരും-അതെഴുതാൻ കഥാകാരനും. ഒരു ഭിക്ഷക്കാരനോ ഭ്രാന്തനോ ആയി അഭിനയിക്കാനും, അങ്ങനെ എഴുതാനും-പ്രത്യേകിച്ച്-വ്യത്യസ്തങ്ങളായ ആശയങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള കഴിവ്, കുറച്ചു പ്രാഗൽഭ്യചാതുരി ഉണ്ടാവണം. ആ കഴിവുള്ളവരിൽ ഒരാളായി പട്ടേപ്പാടം റാംജി അറിയപ്പെട്ടിട്ടുണ്ടെന്ന്,അദ്ദേഹത്തിന്റെ ഇതിനു മുമ്പുള്ള കഥകളും പ്രാന്തിച്ചിയും തെളിയിച്ചുകഴിഞ്ഞു.=അതൊക്കെ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി. 2)...എന്തിനുവേണ്ടി? ദുഷ്ടന്മാരുടേയും വിടന്മാരുടേയും വഞ്ചകരുടേയും കേളീഗൃഹമായ നമ്മുടെ ‘ദൈവരാജ്യ’ത്തിൽ, നിത്യേന നടക്കുന്ന പീഡനങ്ങൾക്ക് ഇരയാകുന്നവരേയും അവരുടെ കുടുംബങ്ങളിലെ പരിതാപാവസ്ഥകളേയും ജനങ്ങളെ ഒന്നുകൂടി ബോദ്ധ്യപ്പെടുത്തണം.അതിൽ എഴുത്തുകാർക്കുള്ള പങ്ക് ഏറെ വലുതാണ്. അതിന് ചേരികളെന്നോ കൊട്ടാരമെന്നോ വ്യത്യാസമൊന്നുമില്ല. എന്റെ ഉദ്ദേശം ശരിയാണെങ്കിൽ, കുറേ മാസങ്ങൾ കൂടി കഴിഞ്ഞാൽ ഈ ‘പൊട്ടിച്ചി’യുടെ ഒരു വോട്ട് മതി, ഒരുത്തനെ എം.പി. യാക്കി അങ്ങ് സ്വർഗ്ഗസ്ഥപീഠത്തിൽ കയറ്റിയിരുത്താൻ. ശേഷവും ഒരുത്തനും ഇവിടെ നടക്കുന്നതൊന്നും അറിയാൻ പോകുന്നില്ല. പിന്നെ അറിയേണ്ടത് ആരാണ്? ‘ജനം’, സാധാരണക്കാരായ നമ്മളെന്ന ജനങ്ങൾ മനസ്സിലാക്കാൻ വേണ്ടിയെന്ന് ചുരുക്കം. ചേരികളിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന്, ഒറ്റപ്പെട്ട ഒരു പ്രത്യേകരംഗം സുന്ദരമായി എടുത്തവതരിപ്പിച്ചതാണ്-‘പൊട്ടിച്ചി’ ഇത് ഈ ശൈലിയിൽ ഇങ്ങനെ കാണിച്ച കഥാകാരന്-‘റാംജി’ക്ക് എന്റെ അഭിനന്ദനങ്ങൾ .....ആശംസകൾ......
ശ്രീ.സുസ്മേഷിന്റെ രണ്ടു ചോദ്യങ്ങൾ... 1)...ആർക്കുവേണ്ടി? ശരീരമോ വേഷമോ ഭാഷയോ മാത്രമല്ല, സംസ്കാരമോ പോലും നോക്കാതെ കാമഭ്രാന്ത് കാട്ടുന്ന എത്രയോ മനുഷ്യരെപ്പറ്റി നാം പല പ്രകാരത്തിലും പല രീതിയിലും അറിയുന്നു. രാജാവോ മന്ത്രിയോ മന്ത്രവാദിയോ പണ്ഡിതനോ ആയി, ഒരു നടൻ രംഗത്തുവരും-അതെഴുതാൻ കഥാകാരനും. ഒരു ഭിക്ഷക്കാരനോ ഭ്രാന്തനോ ആയി അഭിനയിക്കാനും, അങ്ങനെ എഴുതാനും-പ്രത്യേകിച്ച്-വ്യത്യസ്തങ്ങളായ ആശയങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള കഴിവ്, കുറച്ചു പ്രാഗൽഭ്യചാതുരി ഉണ്ടാവണം. ആ കഴിവുള്ളവരിൽ ഒരാളായി പട്ടേപ്പാടം റാംജി അറിയപ്പെട്ടിട്ടുണ്ടെന്ന്,അദ്ദേഹത്തിന്റെ ഇതിനു മുമ്പുള്ള കഥകളും പ്രാന്തിച്ചിയും തെളിയിച്ചുകഴിഞ്ഞു.=അതൊക്കെ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി. 2)...എന്തിനുവേണ്ടി? ദുഷ്ടന്മാരുടേയും വിടന്മാരുടേയും വഞ്ചകരുടേയും കേളീഗൃഹമായ നമ്മുടെ ‘ദൈവരാജ്യ’ത്തിൽ, നിത്യേന നടക്കുന്ന പീഡനങ്ങൾക്ക് ഇരയാകുന്നവരേയും അവരുടെ കുടുംബങ്ങളിലെ പരിതാപാവസ്ഥകളേയും ജനങ്ങളെ ഒന്നുകൂടി ബോദ്ധ്യപ്പെടുത്തണം.അതിൽ എഴുത്തുകാർക്കുള്ള പങ്ക് ഏറെ വലുതാണ്. അതിന് ചേരികളെന്നോ കൊട്ടാരമെന്നോ വ്യത്യാസമൊന്നുമില്ല. എന്റെ ഉദ്ദേശം ശരിയാണെങ്കിൽ, കുറേ മാസങ്ങൾ കൂടി കഴിഞ്ഞാൽ ഈ ‘പൊട്ടിച്ചി’യുടെ ഒരു വോട്ട് മതി, ഒരുത്തനെ എം.പി. യാക്കി അങ്ങ് സ്വർഗ്ഗസ്ഥപീഠത്തിൽ കയറ്റിയിരുത്താൻ. ശേഷവും ഒരുത്തനും ഇവിടെ നടക്കുന്നതൊന്നും അറിയാൻ പോകുന്നില്ല. പിന്നെ അറിയേണ്ടത് ആരാണ്? ‘ജനം’, സാധാരണക്കാരായ നമ്മളെന്ന ജനങ്ങൾ മനസ്സിലാക്കാൻ വേണ്ടിയെന്ന് ചുരുക്കം. ചേരികളിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന്, ഒറ്റപ്പെട്ട ഒരു പ്രത്യേകരംഗം സുന്ദരമായി എടുത്തവതരിപ്പിച്ചതാണ്-‘പൊട്ടിച്ചി’ ഇത് ഈ ശൈലിയിൽ ഇങ്ങനെ കാണിച്ച കഥാകാരന്-‘റാംജി’ക്ക് എന്റെ അഭിനന്ദനങ്ങൾ .....ആശംസകൾ......
റാംജി സാറിന്റെ കഥകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരിയാണു ഞാന്‍ . അദ്ദേഹത്തിന്റെ കഥയെ പുച്ഛിച്ചു കൊണ്ടുളള ഇത്രയും ക്രൂരമായ, കൂരമ്പിന്‍ മൂര്‍ച്ചയുളള, അഭിപ്രായം എന്തിനുവേണ്ടിയാണ് എഴുതിയതെന്നാണ് എനിക്കു മനസ്സിലാവാത്തത്.
ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതെല്ലാം വിശിഷ്ട സാഹിത്യ സൃഷ്ടികളാണെന്ന് ഇവിടെയാരും കരുതുന്നില്ല. കടലാസ്സിലൂടെ മാത്രം പ്രസിദ്ധീകരണം സാദ്ധ്യമായിരുന്ന കാലത്ത് സ്വപ്നം കാണാന്‍ പോലും പറ്റാതിരുന്ന സൗഭാഗ്യമാണ് സാധാരണക്കാര്‍ക്ക് ഈ ഡിജിറ്റല്‍ മാദ്ധ്യമം തുറന്നു തന്നിരിക്കുന്നത്. ആ അവസരം ഉപയോഗപ്പെടുത്തി എന്തെങ്കിലും കുത്തിക്കുറിക്കാന്‍ ശ്രമിക്കുന്ന പാവം ബ്ലോഗര്‍മാരെ മാനസികമായി തളര്‍ത്തുന്ന ഈ പ്രവണത ഒട്ടും ആരോഗ്യകരമല്ല. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്യും. കണ്ണുരുട്ടിക്കോളൂ, പക്ഷേ കല്ലെറിയരുത് പ്ലീസ്.
ഇവിടെയും നാറ്റം തുടങ്ങിയല്ലോ? മനുഷ്യനെ സ്വൈരമായി ഒന്നും വായിക്കാന്‍ സമ്മതിക്കില്ല അല്ലെ?വിവരം കൂടിപ്പോയാലും പ്രശ്നം തന്നെ! വെറുതെയല്ല നമ്മുടെ പഴയ പല്‍ ബ്ലോഗര്‍മാരെയും ഇപ്പോള്‍ തീരെ കാണാത്തത്!
നല്ല സാഹിത്യസൃഷ്ടി. ഇത്രയും നല്ല ഒരു കഥ വായിച്ചിട്ട് നാളേറെയായി. എന്നാല്‍ ചില പ്രയോഗങ്ങള്‍ നാച്വറലായി പ്രയോഗിക്കാമായിരുന്നു. ഉദാ: ഒരു പെണ്ണിന്റെ സൌന്ദര്യത്തിന് മാറ്റ് കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ് പോലും പേരിനില്ല എന്ന വരിയില്‍ മൊല എന്നോ സ്തനം എന്നോ പ്രയോഗിക്കാം. ബൂലോഗത്തെ എല്ലാ ചെറ്റകളും കടന്നുവരുവിന്‍ , ഇതാ ഒരു സുവര്‍ണ്ണാവസരം. നമുക്കിത് ആഘോഷിക്കണം. പിന്നെ ഒരു കാര്യം. ഞാന്‍ വെറുമൊരു പാവം ചെയറ്റാണ്. എന്ന് വെച്ച് എന്റെ കമന്റ് ചിലര്‍ ചെയ്ത പോലെ ഡിലീറ്റിയാല്‍ ഞാനീ ബ്ലോഗ് പൂട്ടിച്ചേ അടങ്ങൂ.. എന്നാ ഒത്തുപിടി ചെറ്റകളേ ഹി ഹി
ഞാന് പറയെണ്ടിയിരുന്നത് കുട്ടി സാര്‍ പറഞു കഴിഞു!!!
Things are going in a wrong way....pls be calm dear bloggers...in this digital world universal blog brotherhood is existing. We are extending our friendship by commenting in a blog.some new bloggers don't know how to Criticise intelligently . No one can under estimate Ramji's contributions.
Thanks
ഭാഗ്യത്തിനു ഞാന്‍ ഒരു മഹാനല്ല...അതു കൊണ്ടു ഈ കഥ എനിക്ക് ഒരു ഷോക്ക് ആയിപ്പോയി ..അത് റാംജിയുടെ കഴിവല്ലെ നാം അതു വകവെച്ചു കൊടുക്കേണ്ടതല്ലെ?
റാംജീ,
എല്ലാവരുടെയും അഭിപ്രായങ്ങളും വായിച്ചു. പൊട്ടിച്ചിയും ഒരു പെണ്ണ്. ജോസ് അവളിലെ വികാരങ്ങള്‍ ഉണര്‍ത്തി. അവന്‍റ ആവശ്യം അതായിരുന്നു.പാവം പൊട്ടിച്ചി.ജോസ് സമൂഹത്തിലെ ഉന്നതന്‍.പണം കൊണ്ട്.സംസ്ക്കാരം കൊണ്ട് അവന്‍പൊട്ടിച്ചിയെക്കാള്‍ ദരിദ്രന്‍.കള്ളുകൊടുത്ത് എല്ലാവരെയും വശത്താക്കാന്‍ ത്രാണിയുള്ളവന്‍.അതുകൊണ്ട് അവന്‍റ പേര് ആരും പറയില്ല. അവളുടെ സഹായത്തിന് ഒരു തമിഴത്തി തള്ളയെങ്കിലും ഉണ്ടായല്ലൊ. ആരും സഹായത്തിനില്ലാതെ എത്രയോ പൊട്ടിച്ചിമാര്‍ ഇവടെ ജോസുമാരുടെ മക്കളെ
പ്രസവിക്കുന്നു....കൊല്ലുന്നു...അമ്മതൊട്ടിലില്‍ കിടത്തുന്നു..വീണ്ടും പൊട്ടിച്ചിയാകുന്ന..കൊള്ളാം കഥ
ജോസിനെ സേവുചെയ്തതില്‍ എനിക്കുപ്രതിഷേധമുണ്ട്.എന്തുകൊണ്ട് സമൂഹത്തിന്‍റ
മുമ്പില്‍ കൊണ്ടുവന്നില്ല
ഇതു ഞാന്‍ റാംഝിയുടെ ബ്ലോഗില്‍ എഴുതിയ അഭിപ്രായം ആണ്. ഇവിടെ വീണ്ടും അതെഴുതുന്നു.
ശ്രീ. സുസ്മേഷ് ചന്ദ്രോത്ത്, ഞാന്‍താങ്കളുടെ കൃതികളൊന്നും വായിച്ചിട്ടില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. എഴുത്ത് നേരത്തെ ഉണ്ടെങ്കിലും ബൂലോകത്ത് വന്നിട്ട് അധികം നാളായില്ല. അതുകൊണ്ടായിരിയ്ക്കാം അറിയാതെ പോയത്.ഏതായാലും വഴിതുറന്നുകിട്ടിയതു കൊണ്ട്
വരുന്നുണ്ട്.പട്ടേപ്പാടം റാംജീ നല്ല ഒരു പ്രമേയമല്ലേ അതരിപ്പിച്ചത്. അതിനെ ആ കണ്ണുകൊണ്ട് താങ്കള്‍
കാണാതിരുന്നത് കഷ്ടമായിപ്പോയി..എം കൃഷ്ണന്‍നായരെന്ന ഒരു നിരൂപകനുണ്ടായിരുന്നു. അദ്ദേഹം പോലും ഇത്ര നിശിതമായി വിമര്‍ശിച്ചു കണ്ടില്ല. ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട്. വളയ്ക്കുകയേ ആകാവൂ ഒടിയ്ക്കരുതെന്ന്
അയ്യേ പൂയ് ... കഥയല്ല, ആ സുസ്മെഷിനു.
പിന്നെ റാംജി ഇങ്ങനെ സാധു ആകല്ലേ... ഇവിടെ ബ്ലോഗില്‍ വളരെ നന്നായി എഴുതുന്ന ആള്‍ക്കാര്‍ ഉണ്ട്. സംശയം ഉണ്ടെങ്കില്‍, വേറെ ഒരു കമ്പ്യൂട്ടറില്‍ നിന്നും സ്വന്തം ബ്ളോഗ് വായിച്ചു നോക്കൂ ;)
വളരെ നന്നായി പറഞ്ഞിരിക്കുന്നു കഥയിലെ പൊട്ടിച്ചി ഒരു നൊംബരമായി മനസിൽ മായാതെ കിടക്കുന്നു .അവളുടെ രൂപവും ഭാവവും എന്തിനേറെ പേറ്റു നോവു പോലും അറപ്പുളവാക്കാത്ത ഭാഷയിൽ നല്ല ശൈലിയിൽ പറഞ്ഞിരിക്കുന്നു.. ഇങ്ങനെയുള്ള ജോസുമാർ നാട്ടിനൊരു ശാപമായി വിലസുന്നുണ്ടാകും എല്ലായിടത്തും. ആശംസകൾ.. ഭാവുകങ്ങൾ..
@ സുഷ്മേഷ് - ആനപ്പുറത്തിരിക്കുമ്പോള്‍ താങ്കള്‍ക്കു തോന്നും മറ്റുള്ളവര്‍ എല്ലാം ചെറുതാണെന്ന് , ഒരുപക്ഷെ താങ്കള്‍ താഴേക്കു വന്നാലോ അതോ മറ്റുള്ളവര്‍ മേലോട്ട് വന്നാലോ ? എല്ലാവരും തുല്യര്‍ !
പിന്നെ ബ്ലോഗില്‍ വന്നു എന്തെങ്കിലും കുത്തി കുറിച്ച് പോസ്റ്റുന്നത് കുടുംബം പുലര്‍ത്താന്‍ അല്ല, പ്രവാസ ജീവിതത്തിലെ വിരസത മാറ്റാന്‍ വേണ്ടി എന്തൊക്കെയോ കുത്തികുറിച്ചു പോസ്റ്റുന്നു. അത് വല്യ സംഭവംഅല്ല , എന്നാല്‍ താങ്കളെ പോലെയുള്ളവര്‍ ബ്ലോഗില്‍ വന്നു ഇതിലെ കുഞ്ഞാടുകളെ കൊന്നു എന്തിനാ ചോര കുടിക്കുന്നെ ?
എല്ലാവരും താങ്കളെ പോലെ പുലി ആയിരുന്നു എങ്കില്‍ നിങ്ങള്‍ എല്ലാം ചുമ്മാ ചൊറികുത്തി വീട്ടിലിരിക്കും...
@ അബ്ദുള്‍ കാതര്‍ക്ക - താങ്കളുടെ പോസ്റ്റുകള്‍ വിലയിരുത്തല്‍ ഒരിക്കല്‍ എനിക്കും കിട്ടിയിട്ടുണ്ട്, അതുകാരണം ഞാന്‍ അക്ഷരതെറ്റുകള്‍ വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി അതിനു നന്ദി ഉണ്ട്... കാരണം മറ്റുള്ളവരുടെ പോസ്റ്റ് സൂഷ്മമായി പരിശോദിച്ചു തെറ്റുകള്‍ തിരുത്തുന്ന ഇക്ക അവരെ കൂടുതല്‍ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രാപ്തരാക്കുന്നു..
പക്ഷെ താങ്കള്‍ കൊടുക്കുന്ന അഭിപ്രായം തിരുത്തി എഴുത്ത് നന്നാക്കേണ്ടത് എഴുത്തുകാരനാണ്,അവര്‍ക്ക് അത് നന്നാക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എന്തിനാണ് അവരുടെ പിന്നാലെ നടന്നു അവരെ നിര്‍ബന്ധിച്ചു അത് ചെയ്യിക്കുന്നത്.
താങ്കള്‍ക്കു ഇഷ്ടമുള്ള അഭിപ്രായം പറയാം, അത് അവര്‍ക്ക് ഇഷ്ടമായെങ്കില്‍ മാറ്റം അല്ലേല്‍ മാറ്റാതിരിക്കാം. പിന്നെ അവരുടെ പിന്നാലെ കടിച്ചു തൂങ്ങി അശ്ലീശചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അവരെ തളര്ത്തുന്നതില്‍ എന്ത് അര്‍ഥം. ഇതുപോലെ ഒരു സഹോദരനോ, സഹോദരിയോ താങ്കള്‍ക്കും ഉണ്ടാകില്ലേ ? അവരോടു താങ്കള്‍ ഇങ്ങനത്തെ വാക്കുകള്‍ പറയുമോ ? അതുകൊണ്ട് ,താങ്കള്‍ അത് ഇവിടെ ഉപയോഗിച്ച് താങ്കളുടെ വില കളഞ്ഞു.
@ സാബി - താങ്കള്‍ക്കു കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താങ്കള്‍ക്കു വേണമെങ്കില്‍ ഫോളോ ചെയ്യാം, അല്ലെങ്കില്‍ വേണ്ടാന്ന് വെക്കാം. അത് താങ്കളുടെ മാത്രം ഇഷ്ടം. പക്ഷെ അവിടെ കിടന്നു എന്തിനാ വല്ലവന്റെയും വാക്കില്‍ കിടന്നു കടിച്ചു തൂങ്ങുന്നെ ?
ഇതില്‍ പറഞ്ഞിരിക്കുന്ന മൂന്നുപേരും ബ്ലോഗിലെ നല്ല സഹപ്രവര്‍ത്തകര്‍ ആണ്, ഒരു വാക്കിന്റെ പേരില്‍ ചുമ്മാ പ്രശ്നങ്ങള്‍ ഉണ്ടാകാതെ വീണ്ടും ഒത്തൊരുമിച്ചു നല്ല രീതിയില്‍ പോസ്റ്റുകള്‍ ഇട്ട് ശക്തിയായി തിരിച്ചു വരിക. പാരവെപ്പും, പടയോരുക്കവും നടത്താന്‍ ഇതെന്താ കേരള രാക്ഷ്ട്രീയമോ ? അതോ മലയാള സിനിമയിലെ അമ്മയുടെ മക്കളോ ?
സുഹൃത്തുക്കളെ ,
ഞാന്‍ നല്ലൊരു ബ്ലോഗറല്ല , എഴുത്തുകാരനല്ല , വലിയൊരാളുമല്ല. ബ്ലോഗില്‍ ഒരു പുതുമുഖം മാത്രം . ഒട്ടുമിക്കവരുടെയും ബ്ലോഗുകള്‍
സന്ദര്‍ശിച്ചപ്പോള്‍ അതിലുള്ള കമന്റുകള്‍ കണ്ടപ്പോള്‍ അതാര്‍ക്കും ഗുണകരമാവില്ലല്ലോ എന്ന തോന്നലുണ്ടായി .നല്ലതിനെ നല്ലതെന്നും , അല്ലാത്തതിനെ നന്നായില്ല എന്ന് പറയുവാനും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുവാനും എന്‍റെ എളിയ അറിവ് വെച്ച് ചിലതൊക്കെ തിരുത്തിക്കൊടുക്കുവാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട് . എനിക്കറിയാത്ത കാര്യം അറിയില്ല എന്ന് തന്നെ പറയാറുമുണ്ട്.
ഈയൊരു നിലപാടിലാണ് ഞാന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ളതും . അന്യോന്യമുള്ള മുഖസ്തുതികളില്‍ പ്രോത്സാഹന മുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല .അതിനൊരു മാറ്റം വരുത്തണം , ആരോഗ്യകരമായ വിമര്‍ശനങ്ങളിലൂടെ മാത്രമേ നല്ലൊരു എഴുത്തുകാരനെയോ എഴുത്തുകാരിയെയോ വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളൂ എന്ന് തന്നെയാണ് എന്‍റെ വിശ്വാസം .
അതുകൊണ്ടാണ് ഹാസ്യ രൂപത്തില്‍ അന്യോന്യമുള്ള സുഖിപ്പിക്കലിനെ സൂചിപ്പിച്ചുകൊണ്ട് നാടന്‍ പാട്ടായി എഴുതിയത് . അതു പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്‍റെ ഒരടുത്ത സുഹൃത്തിന് അയച്ചു കൊടുത്തു . നല്ല അഭിപ്രായവും കിട്ടി ധൈര്യ മായി പോസ്റ്റ് ചെയ്തോളൂ എന്ന് പറഞ്ഞു . അതില്‍ ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല , പരിഹസിച്ചിട്ടില്ല, തരം താഴ്ത്തിയിട്ടില്ല .എന്‍റെ ബ്ലോഗില്‍ വന്നവരുടെ പേരുകള്‍ മാത്രമേ കൊടുത്തിട്ടുള്ളൂ .കാരണം ഞാന്‍ അവരെ അത്രമാത്രം ഇഷ്ടപ്പെടുന്നു . പലരും അതുള്‍ക്കൊണ്ടു. പലരും വാളെടുത്തു. എല്ലാം ഒരു രസം. പക്ഷെ അതു വളരെ ഗുണം ചെയ്തു എന്നിപ്പോള്‍ തോന്നുന്നു . എന്‍റെ വക തേങ്ങ (ഠേ........) എന്നതിനു പകരം അഭിപ്രായങ്ങള്‍ എഴുതുവാന്‍ തുടങ്ങി . അവകാശ വാദമല്ല . ശ്രദ്ധിച്ചാല്‍ അറിയാം .
@...'മിഴിനീര്‍' എന്ന ഒരു ബ്ലോഗ് എനിക്കറിയില്ലായിരുന്നു .എന്‍റെ ബ്ലോഗില്‍ വരുന്ന "മിഴിനീര്‍ത്തുള്ളി"യെയാണ് ഞാനുദ്ദേശിച്ചത്.
"മിഴിനീര്‍ ' എന്‍റെ ബ്ലോഗില്‍ വന്നു അഭിപ്രായം രേഖപ്പെടുത്തിയത്തിനു തമാശ രൂപത്തില്‍ ഞാന്‍ മറുപടിയുമിട്ടു .പറ്റിയ അബദ്ധം പറഞ്ഞാല്‍ അവരെ അവഗണിക്കുന്നതിന് തുല്യമാകില്ലേ എന്ന സദുദ്ദേശം കൊണ്ടു പറഞ്ഞില്ല . എന്‍റെ ബ്ലോഗില്‍ വന്നതിനു നന്ദി എന്നരൂപത്തില്‍ ഞാന്‍ അവരുടെ ബ്ലോഗില്‍ പോയി പോസ്റ്റ് വായിച്ചു നല്ല അഭിപ്രായവും രേഖപ്പെടുത്തി .പത്രത്താളുകളില്‍ എഴുതുന്നയാളില്‍ ഇത്രയും അക്ഷരത്തെറ്റുകളോ ... ഞാന്‍ ചൂണ്ടിക്കാണിച്ചു .ഭാഷ അമ്മയാണ് .അതിനെ ഇങ്ങിനെ ചവിട്ടരുത് എന്നും പറഞ്ഞു . മറുപടി 'നന്ദി ഞാന്‍ തിരുത്താം' എന്നതിനു പകരം പ്രകോപനമായിരുന്നു. അതിനനുസരിച്ച് ഞാന്‍ മറുപടി കൊടുത്തു . അവസാനം അവര്‍ എന്‍റെ നട്ടെല്ലിനെ ചോദ്യം ചെയ്തു വിവാദം അവസാനിപ്പിച്ചു . അപ്പോള്‍ എനിക്കു തോന്നി ഇതൊരു നല്ല പ്രവണതയല്ല . നന്മ പറഞ്ഞു കൊടുത്തതിന്റെ പേരില്‍ നട്ടെല്ലിനെ ചോദ്യം ചെയ്തവര്‍ അവരാരായാലും ബൂലോകത്ത് അവരെ തുറന്നു കാണിക്കണം. എല്ലാവരും അറിയണം . നല്ലത് പറഞ്ഞു തരുന്നവരെ നട്ടെല്ലില്ലാത്തവന്‍ എന്ന് വിളിക്കുന്നത് വൃത്തിഹീനമായ തന്റെ നഗ്നത മറ്റുള്ളവരെ കാണിക്കുന്നതിന് തുല്യമാണ് .
അതേ ഞാന്‍ പറഞ്ഞുള്ളൂ .
പെണ്ണായത് കൊണ്ട് അവര്‍ക്ക് വേണ്ടി വാളെടുത്തു ഉറഞ്ഞു തുള്ളാന്‍ വെളിച്ചപ്പാടുമാര്‍ വരുമെന്നെനിക്കറിയാം .
ബ്ലോഗു ബ്ലോഗറുടെ മുഖമാണ് . പോസ്റ്റു നന്നായാല്‍ മുഖം സുന്ദരമാകും . അതില്‍ അക്ഷരത്തെറ്റുകളുടെ അതിപ്രസരം വന്നാല്‍
ഭംഗി കുറയും . അതു തുറന്ന് പറയുന്നവരെയാണ് നാം സുഹൃത്തുക്കളായി കാണേണ്ടത് .
@@@..
ഇനിപ്പറയൂ ...... ഞാന്‍ ചെയ്തത് തെറ്റാണോ ...?
എനിക്കെതെരെ ഉറഞ്ഞു തുള്ളിയവരില്‍ നട്ടെല്ലുള്ള ഒരുത്തനെങ്കിലുമുണ്ടെങ്കില്‍, സംസ്കാരവും പൌരുഷവുമുള്ളവരുണ്ടെങ്കില്‍
ആ ബ്ലോഗര്‍ അങ്ങിനെ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയണം . അല്ലാതെ എന്നെ കല്ലെറിയുന്നത് കണ്ണാടിയില്‍ നോക്കി തുപ്പുന്നതിനു തുല്യമാണ് .
@@..
കണ്ണൂരാന് ഞാന്‍ മറുപടി പറയുന്നില്ല .അതു കാലം പറയും . കണ്ണൂരാന്റെ മക്കള്‍ കൌമാരപ്രായത്തില്‍ ബാപ്പയെയും , മൂത്താപ്പയെയും ചാത്തപ്പാ, കൊരപ്പാ , ദുഷ്ടന്‍ എന്നൊക്കെ സംബോധന ചെയ്യുമ്പോള്‍ ......
കണ്ണൂരാന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു മനസ്സുകൊണ്ട്
നല്ലവനുക്ക് നല്ലവന്‍ കേട്ടവനുക്ക് കേട്ടവന്‍
അതു താന്‍ അബ്ദുള്‍ഖാദര്‍
നിങ്ങളുടെ വിനീത വിധേയന്‍ .
പ്രിയ സുസ്മേഷ്..
ഇവിടെ താങ്കള്‍ എഴുതിയ കമന്റ് ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ താങ്കള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. ഒരു പോസ്റ്റിനെ, അല്ലെങ്കില്‍ അതിലെ കണ്ടന്റിനെ നമ്മള്‍ വിമര്‍ശിക്കുമ്പോളും അത് അല്പം വ്യക്തി ഹത്യയുടെ രീതിയിലേക്ക് കടന്നില്ലേ എന്നൊരു തോന്നല്‍. പൊട്ടിച്ചി എന്ന കഥ ഒരു പക്ഷെ വളരെ നിലവാരമുള്ളതായി താങ്കള്‍ക്ക് തോന്നിയിരിക്കില്ല.. പക്ഷെ ബ്ലോഗ് എന്ന മാധ്യമത്തില്‍ വരുന്ന എന്റെതുള്‍പ്പെടെയുള്ള പല കഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത് നിലവാരമുള്ളത് തന്നെ. സുസ്മേഷിന്റെ നല്ല കഥകളുടെയും നോവലുകളുടേയും ഒരു ആരാധകന്‍ എന്ന നിലയില്‍ പറയട്ടെ.. ആ കൃതികള്‍ മലയാള സാഹിത്യവുമായി താരതമ്യപ്പെടുത്തുമ്പോളാണ് മികച്ചത് എന്ന് നമുക്ക് പറയാന്‍ കഴിയുക. അല്ലാതെ വിശ്വസാഹിത്യവുമായി പെട്ടന്ന് താരതമ്യപ്പെടുത്തിയാല്‍ ഒരു പക്ഷെ അത് താങ്കള്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല. പിന്നെ നല്ലതിനായിട്ടുള്ള വിമര്‍ശനമായി എന്തോ അത് തോന്നാതിരുന്നത് കൊണ്ട് ഇത്രയും പറയുന്നു
@അബ്ലുള്‍ഖാദര്‍ : പ്ലീസ്..അവസാനിപ്പിക്കൂ.. ഇത്..
Kadha vayichu.nannayi
ബ്ലോഗിൽ കഥ വായിച്ചിരുന്നു. സാഹിത്യ രംഗത്തെ വൻ ആൽമരമായതുകൊണ്ടല്ല, മറിച്ച് കൊച്ചുകൊച്ചുകഥകളിലൂടെ സ്വന്തം ശൈലിയിൽ ഉദ്ദേശശുദ്ധി വിളിച്ചുപറയേണ്ടാത്ത രീതിയിൽ എഴുതുന്ന റാംജിയുടെ കഥകൾ ഇഷ്ടമാണ്.
സുസ്മേഷിന് മറുപടി കൊടുക്കാൻ മറ്റാരെങ്കിലും വരുമായിരുന്നല്ലോ കാദർക്കാ...
അപൂര്‍വ്വം ചിലരൊഴിച്ചു ഭൂരിഭാഗം പേരും ഞാന്‍ സുഹൃത്തുക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കമന്റു മനസ്സിരുത്തി വായിച്ചിരുന്നുവെങ്കില്‍ ഇങ്ങിനെ സ്വയം മലര്‍ന്നു കിടന്നു തുപ്പില്ലായിരുന്നു . ഈ ധാര്‍മ്മിക രോഷം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോകുന്നു എന്ന് മനസ്സിലാക്കാന്‍ മലയാറ്റൂര്‍ മലകയറേണ്ടതില്ല. വിവാദം അവസാനിപ്പിക്കുമ്പോള്‍ സദുദ്ദേശത്തോടു കൂടി നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തയാളെ നട്ടെല്ലില്ലാത്തവന്‍ എന്ന് വിളിച്ചപ്പോള്‍ അതു തെറ്റായിപ്പോയി എന്ന് പറയാന്‍ ആരും മുമ്പോട്ട് വരാത്തത്തിന്റെ രഹസ്യം എന്താണാവോ . എന്നെ കൂടുതല്‍ തെറി വിളിച്ച ബ്ലോഗറെ നാളെ നല്ലത് പറഞ്ഞു കൊടുത്തതിനു നട്ടെല്ലില്ലാത്തവന്‍ എന്ന് ഏതങ്കിലും ഒരു ബ്ലോഗര്‍ വിളിച്ചാല്‍ ഞാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും , പോരാടും . അതേതു കൊമ്പത്തെ ബ്ലോഗറായാലും ശരി. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന കാഴ്ചയാണ് രസകരം . ഈ പോരാട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്കായാലും പിന്മാറില്ല . പഞ്ചപാണ്ഡവന്മാര്‍ അഞ്ചു പേരായിരുന്നു ധര്‍മ്മത്തിന്റെ പക്ഷത്ത് . അധര്‍മ്മപക്ഷത്ത് കൌരവര്‍ നോറ്റൊന്നു പേരുണ്ടായിരുന്നു . ബദര്‍ യുദ്ധത്തില്‍ വിശ്വാസികളുടെ എണ്ണം കുറവായിരുന്നു . അവിശ്വാസികളുടെ എണ്ണം എത്രയോ ഇരട്ടിയായിരുന്നു . രണ്ടു സ്ഥലത്തും ധര്‍മ്മം ജയിച്ചില്ലേ
ഇതും ഞാന്‍ കാണുന്നത് ബ്ലോഗിലെ ഒരു ധര്‍മ്മ യുദ്ധമായിട്ടാണ് .
ധര്‍മ്മത്തിന്റെ മുമ്പില്‍ അബ്ദുള്‍ഖാദര്‍ സ്രാഷ്ടാംഗം നമസ്ക്കരിക്കും .അധര്‍മ്മികളെ പുറം കാലുകൊണ്ടു തട്ടിത്തെറിപ്പിക്കും. മറുപുറത്ത് എത്ര കൂലിത്തല്ലുകാര്‍ വന്ന് തെറി വിളിച്ചാലും എനിക്കു പ്രശ്നമില്ല .അതവര്‍ക്കറിയാവുന്നവിദ്യ .
ഞാനൊന്ന് ചോദിക്കട്ടെ ....എനിക്കെതിരെ വാളെടുക്കുന്നവരോട് .. നിങ്ങളെയാണ് ആ ബ്ലോഗര്‍ അങ്ങിനെ വിളിച്ചിരുന്നെങ്കില്‍
നിങ്ങള്‍ അവരുടെ കുടുംബം മൊത്തം നാറ്റിക്കുമായിരുന്നില്ലേ ..അവര്‍ക്ക് ജനിക്കാനിരിക്കുന്ന മക്കളെയും നിങ്ങള്‍ വെറുതെ വിടുമായിരുന്നോ....? ഇപ്പോള്‍ നിങ്ങള്‍ എന്നെ പറയുന്നതിനെക്കാള്‍ മ്ലേച്ഹമായ തെറികള്‍ വിളിക്കുമായിരുന്നില്ലേ ........ ധിക്കാരത്തിന്റെ ഭാഷ എന്നോടു പ്രയോഗിച്ച ബ്ലോഗറെ മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമായി , ധര്‍മ്മമായി ഞാന്‍ വിശ്വസിക്കുന്നു .അതാണ് എല്ലാവര്‍ക്കും മെയില്‍ അയക്കാന്‍ കാരണം .അല്ലാതെ അവരെ തളര്‍ത്താനല്ല . വളര്‍ത്തുവാന്‍ തന്നെയാണ് . ഇനി ഈ ധിക്കാരം ആരുടെയെങ്കിലും മേല്‍ പ്രയോഗിക്കുമ്പോള്‍ അവര്‍ രണ്ടു വട്ടം ആലോചിക്കും .അല്ലാതെ എനിക്കാരോടും വിദ്വേഷമില്ല .വെറുപ്പില്ല. ചീത്ത വിളിക്കുന്നവരോടു സഹതാപമേയുള്ളു . ഒരു ബ്ലോഗറെയും ഞാന്‍ കമന്റിലൂടെ തളര്‍ത്തിയിട്ടില്ല. വളര്‍ത്താന്‍ ശ്രമിച്ചിട്ടേയുള്ളൂ . പല ബ്ലോഗര്‍മാരില്‍ നിന്നും ഒരു പാട് നന്മകള്‍ എനിക്കു കിട്ടിയിട്ടുണ്ട് . അവരോടു എനിക്കു നന്ദിയും കടപ്പാടുമുണ്ട് . ആ യാത്ര ഇനിയും തുടരും . അതുകൊണ്ടു തന്നെ വഴിയില്‍ കേള്‍ക്കുന്ന കുരകള്‍ ഞാന്‍ ഭയക്കുന്നില്ല . അങ്ങിനെ ഏതെങ്കിലും തെരുവു പട്ടികള്‍ കുരച്ചാല്‍ തെറിക്കുന്നതല്ല എന്‍റെ മാനം .
പാവപ്പെട്ട തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന വലിയ ഷേഖുമാരായ അറബികളോട് അവരുടെ നാട്ടില്‍ നിന്നു കൊണ്ട് നിയമത്തിന്റെ വഴിയില്‍ പോരാടുന്ന വ്യക്തിയാണ് ഞാന്‍ .ജീവന് വരെ ഭീഷണിയുണ്ട് . ഒരു ഭയവും തോന്നിയിട്ടില്ല .
പിന്നെയാണോ ഈ ചകിരി നാര്.
അടിക്കുറിപ്പ് :-
1 .ആപ്പ ഊപ്പ നാലായിരം സുഹൃത്തുകളെക്കാള്‍ നല്ലവരായ നാലു സുഹൃത്തുക്കള്‍ മതി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു .
2 പരസ്യമായി ആക്ഷേപിക്കുന്നവര്‍ രഹസ്യമായി മെയിലില്‍ സാന്ത്വനപ്പെടുത്തുന്നത് നല്ല പ്രവണതയല്ല . എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക . അതു വ്യക്തിത്വ വികാസത്തിന് നല്ലതാണ് . ചെയ്തത് തെറ്റായിപ്പോയി എന്ന ഉത്തമ ബോധ്യ മുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നതും നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ് .
തെറി വിളിച്ചവര്‍ക്കും , വിളിക്കാത്തവര്‍ക്കും നന്ദി . നന്മകള്‍ നേരുന്നു .
@ Abdulkader kodungallur,
കാദറിനെ പോലെ എനിക്ക് വാചക കസര്‍ത്തുകള്‍ അറിയില്ലാ
അറിയുന്ന പോലെ പറയാം
മിഴിനീര്‍ എന്ന ബ്ലോഗര്‍ കാദറിന്റെ നട്ടെല്ലിനെ പരാമര്‍ശിച്ച വരികള്‍ താഴെ,
അഹം മാറ്റാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്, അഹം കാണിച്ചതിന് മാപ്പ്. കൂടെ തെറ്റായി ആളെ മനസ്സില്ലാക്കിയതിനാലാണ് താങ്കളുടെ പോസ്റ്റില്‍ പേര് മാറിയതെന്ന് മനസിലായിട്ടും അതു തിരുത്താതിരിക്കുന്നതിലെ നട്ടെല്ലില്ലായ്മയെ ഞാനും ക്ഷമിച്ചു. (ലിങ്കില്‍ പോയി നോക്കാം)
കാദര്‍ തന്നെ ഇതിനു മുന്നത്തെ കമന്റില്‍ സൂചിപ്പിച്ച മിഴിനീരിനെ തനിക്കറിയില്ലെന്നും തനിക്ക് ആളുമാറിയതാണെന്ന കമന്റിന് മിഴിനീര്‍ നല്‍കിയ മരുപടിയായിരുന്നു നട്ടെല്ല് പരാമര്‍ശം.
ഇപ്പോ ഞാന്‍ ആ പോസ്റ്റില്‍ പോയി നോക്കിയപ്പോളും തനിക്ക് പറ്റിയ അമളിയെ തിരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാ കാദറിന്.
ചെയ്തത് മണ്ടത്തരമായി എന്നറിഞ്ഞിട്ടും അതില്‍കിടന്ന് ഉരുളുന്നത് പിന്നെ നട്ടെല്ലില്ലായ്മയല്ലേ...??
അതോ പറ്റിയ മണ്ടത്തരം അഗീകരിക്കാന്‍ തന്നിലെ അഹങ്കാരി സമ്മതിക്കാനിട്ടോ...??
രണ്ടായാലും ഇനി എനിക്കിതിന് താല്പര്യമില്ലാ....
അരോപണങ്ങളുടെ അകകാമ്പ് മനസ്സിലാക്കാതെ ചുമ്മാ വാചക കസര്‍ത്ത് നടത്തുന്നതിനു മറുപടി പറയന്‍ എനിക്കിനി മനസ്സിലാ..!!!
@ Abdulkader kodungallur,
കാദറിനെ പോലെ എനിക്ക് വാചക കസര്‍ത്തുകള്‍ അറിയില്ലാ
അറിയുന്ന പോലെ പറയാം
മിഴിനീര്‍ എന്ന ബ്ലോഗര്‍ കാദറിന്റെ നട്ടെല്ലിനെ പരാമര്‍ശിച്ച വരികള്‍ താഴെ,
അഹം മാറ്റാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്, അഹം കാണിച്ചതിന് മാപ്പ്. കൂടെ തെറ്റായി ആളെ മനസ്സില്ലാക്കിയതിനാലാണ് താങ്കളുടെ പോസ്റ്റില്‍ പേര് മാറിയതെന്ന് മനസിലായിട്ടും അതു തിരുത്താതിരിക്കുന്നതിലെ നട്ടെല്ലില്ലായ്മയെ ഞാനും ക്ഷമിച്ചു. (ലിങ്കില്‍ പോയി നോക്കാം)
കാദര്‍ തന്നെ ഇതിനു മുന്നത്തെ കമന്റില്‍ സൂചിപ്പിച്ച മിഴിനീരിനെ തനിക്കറിയില്ലെന്നും തനിക്ക് ആളുമാറിയതാണെന്ന കമന്റിന് മിഴിനീര്‍ നല്‍കിയ മരുപടിയായിരുന്നു നട്ടെല്ല് പരാമര്‍ശം.
ഇപ്പോ ഞാന്‍ ആ പോസ്റ്റില്‍ പോയി നോക്കിയപ്പോളും തനിക്ക് പറ്റിയ അമളിയെ തിരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാ കാദറിന്.
ചെയ്തത് മണ്ടത്തരമായി എന്നറിഞ്ഞിട്ടും അതില്‍കിടന്ന് ഉരുളുന്നത് പിന്നെ നട്ടെല്ലില്ലായ്മയല്ലേ...??
അതോ പറ്റിയ മണ്ടത്തരം അഗീകരിക്കാന്‍ തന്നിലെ അഹങ്കാരി സമ്മതിക്കാനിട്ടോ...??
രണ്ടായാലും ഇനി എനിക്കിതിന് താല്പര്യമില്ലാ....
അരോപണങ്ങളുടെ അകകാമ്പ് മനസ്സിലാക്കാതെ ചുമ്മാ വാചക കസര്‍ത്ത് നടത്തുന്നതിനു മറുപടി പറയന്‍ എനിക്കിനി മനസ്സിലാ..!!!
ഈ തിരക്കുകള്‍ക്കിടയിലും ഞാന്‍ ഉള്‍പ്പെടെയുള്ള മിക്ക ബ്ളോഗ് വായനക്കാരും വായിക്കുന്ന ഒരു എഴുത്തുകാരന്‍ ആണ് റാംജി.അദ്ദേഹം നന്നായി എഴുതാറും ഉണ്ട് .പിന്നെ ആസ്വാദനം പലര്‍ക്കും പല രീതിയില്‍ ആയിരിക്കും എന്തെ?.കേരളത്തിലെ മിക്കവാറും എല്ലാ എഴുത്തുകാരും പ്രസിദ്ധരായത് വിവാദങ്ങള്‍ സൃഷ്ട്ടിച്ച്ചാണ് എന്നത് നിഷേദിക്കാന്‍ പറ്റില്ല എന്നിരിക്കെ,ചന്ദ്രോത്ത് കാരണവര്‍ നഞ്ചു കലക്കി എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയാല്‍ എന്തു പറയാനാ അല്ലെ?(വിമര്‍ശനം നല്ലതാണ് ,അത് പക്ഷെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഖിച്ചിട്ടാകരുത്,അത് പക്ഷെ പ്രസിദ്ധി നേടാനും ആകരുത് )ഭാഷയുടെ കാര്യം പറഞ്ഞാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതുന്ന ഭാഷയില്‍ എഴുതാനൊന്നും ആര്‍ക്കും കഴിയില്ല .ഞങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ എന്തെങ്കിലും കുത്തിക്കുറിക്കുന്ന എന്നെപ്പോലെയുള്ള ബ്ലോഗര്‍മാരോട് പറ്റുമെങ്കില്‍ എല്ലാവരും ക്ഷമിക്കുക എന്നല്ലാതെ എന്തു പറയാന്‍ ..
@@@.... Manoraj....
താങ്കളുടെ വാക്കുകള്‍ ഞാന്‍ മാനിക്കുന്നു . ഉള്‍ക്കൊള്ളുന്നു. ആക്രമിക്കുന്നവര്‍ക്ക് മറുപടിയെങ്കിലും കൊടുക്കണ്ടെ .
അത്രമാത്രം .
@@@.. കൂതറHashim......
ഹാഷിം ,എന്‍റെ മകന്റെ പ്രായമുള്ള താങ്കളെ വേദനിപ്പിക്കാന്‍ എനിക്കു താല്പര്യമില്ല .അതു കൊണ്ടാണ് മറുപടി പറയാതെ ഞാന്‍ ഒഴിഞ്ഞു മാറുന്നത് . വിധിയുടെ വൈപരീത്യം കൊണ്ട് നട്ടെല്ലിന് ക്ഷതം സംഭവിച്ച ഒരു വ്യക്തിയെ വേദനിപ്പിക്കലല്ല എന്‍റെ ദൌത്യം .സാന്ത്വനിപ്പിക്കലാണ് . അതുമെയിലിലൂടെയും, ഫോണിലൂടെയും എന്‍റെ പരിമിതിയില്‍ നിന്നു കൊണ്ട് നല്കിയിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം .
മനസ്സു തുറന്ന് പറയട്ടെ എന്‍റെ നട്ടെല്ലിനെ ചോദ്യം ചെയ്തത് താങ്കളുടെ സഹോദരിയാണെന്ന് പറയുന്നു .എനിക്കറിയില്ല . ഞാന്‍ മാന്യമായി ഒഴിഞ്ഞു മാറിയപ്പോള്‍ നിങ്ങളും എന്‍റെ നട്ടെ ല്ലിനെ ചോദ്യം ചെയ്യുന്നു . എന്താ ഇതിന്റെ അര്‍ത്ഥം ...? നിങ്ങളുടെ കുടുംബത്തില്‍ നട്ടെല്ലുള്ള ഒരുത്തന്‍ പോലും ഇല്ലാ എന്നല്ലേ . ഉണ്ടായിരുന്നെങ്കില്‍ നിങ്ങളോ , നിങ്ങളുടെ സഹോദരിയോ ഇങ്ങിനെ പറയുമായിരുന്നില്ല . എനിക്കു സഹതാപമേയുള്ളു . ഒരിക്കലും വിദ്വേഷമില്ല . ഉള്ള നട്ടെല്ലു വെച്ച് ഹാഷിം സഹോദരിയെ
ഉപദേശിക്കൂ . നല്ല കാര്യങ്ങള്‍ പറഞ്ഞു തരുന്നവരെ അങ്ങിനെ പരിഹസിക്കരുതെന്ന്. അല്ലാതെ അധമമായ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കല്ലേ .
എന്നെ ഒന്നു വിരട്ടാന്‍ വീണ്ടും രംഗപ്രവേശം ചെയ്ത താങ്കള്‍ക്ക് കൂടുതല്‍ ശക്തിയുണ്ടാ കട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു . നന്മകള്‍ നേരുന്നു .
@@@... ഹംസ...
താങ്കളുടെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കാത്തതായത് കൊണ്ട് ഞാന്‍ അവഗണിക്കുകയായിരുന്നു. അതു പോലെ അലമ്പ് അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി കൊടുത്തിട്ടില്ല. നല്ലകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു തരുന്ന വ്യക്തിയെ ആദരിച്ചില്ലെങ്കിലും, അവഹേളിക്കാതിരിക്കുക എന്നതാണ് ഞങ്ങളുടെ കീഴ്വഴക്കം .എന്‍റെ കുടുംബത്തില്‍ പിറന്ന ഒരു പെണ്ണായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നതെങ്കില്‍ അവള്‍ പറഞ്ഞത് മാത്രമേ ഓര്‍മ്മയുണ്ടാകുകയുള്ളൂ . പിന്നെ ജീവിതത്തില്‍ അവള്‍ ആവര്‍ത്തിക്കില്ല . ഇവിടെ താങ്കളും , ആങ്ങളയും, ഉറഞ്ഞു തുള്ളുന്ന മറ്റു പലരും അവരെ പ്രോത്സാഹിപ്പിക്കുകയാണ് . ഇനിയും ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തി മറ്റുള്ളവരുടെ തെറി കേള്‍ക്കുവാന്‍ .അവരുടെ നന്മ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലാ എന്നര്‍ത്ഥം . ഉണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ പരസ്യമായി പറയുമായിരുന്നു ഒരു നല്ല കുടുംബിനിക്ക് ചേര്‍ന്ന പരാമര്‍ശമല്ല നിങ്ങള്‍ നടത്തിയതെന്ന് .
അതിനു മേല്‍ പറഞ്ഞ സാധനം വേണം .
നന്മകള്‍ നേരുന്നു .
@ കാദര്‍ സാഹിബ്
ഈ മറുപടിയിലെ ചില വരികള്‍ എനിക്ക് ഉള്‍കൊള്ളാന്‍ കഴിയില്ലെങ്കിലും പറയാം...
ഞാനും നിര്‍ത്തി..!!
മകന്റെ പ്രയം എന്നൊക്കെ പറഞ്ഞ് എന്നെ തളര്‍ത്തിയതിനാല്‍ എനിക്കിനി വയ്യാ
തെറ്റായി കണ്ടാ മുഖം, പ്രായം എന്നൊന്നും നോക്കാതെ ചാടി ഇറങ്ങും, അതില്‍ നന്മ ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു.
വിവാദം അവസാനിപ്പിക്കാന്‍ താങ്കള്‍ക്കെന്റെ ബിഗ് സൊറി
(ഇതുമായി ബദ്ധപെട്ട പോസ്റ്റുകള്‍ കളയുന്ന കര്യം ആലോചിക്കാം)
@ കാദറിക്കാ.
ഈ വിഷയത്തില്‍ ഒരു വിവാദത്തിനും ഇനി ഞാന്‍ ഇല്ല.. പ്രായത്തില്‍ മുതിര്‍ന്ന താങ്കള്‍ക്ക് എന്നില്‍ നിന്നും എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. മാപ്പ് പറയുന്നു. ക്ഷമിക്കണം
--------------------
ദയവായി ഋതു അഡ്മിന്‍ ഇതിന്‍റെ കമന്‍റ് ബോക്സ് അടക്കുക .. വിവാദം ഇവിടെ നില്‍ക്കട്ടെ.
താങ്കളുടെ ഈ മാന്യതയ്ക്കും മഹാ മനസ്ക്കതയ്ക്കും മുമ്പില്‍ ഞാന്‍ നമിക്കുന്നു. മനസ്സ് ഞാന്‍ സംശുദ്ധമായി സൂക്ഷിക്കുന്നു . പറയാനുള്ളത് വെട്ടിത്തുറന്നു പറയുന്നു . താങ്കളെ നല്ല മിത്രമായി കാണുന്നു .
നല്ലത് വരട്ടെ
ഞാന് നാല് കൊല്ലത്തോളമായി ബ്ലോഗില്‍ പല കശപിശകളും കാണുന്നു. അതിന് കാരണമായി എനിക്ക് തോന്നിയിട്ടുള്ളത് , ഏതെങ്കിലും ഒരു ബ്ലോഗറെ ആരെങ്കിലും ഒന്ന് പരാമര്‍ശിച്ച് പോയാല്‍ തന്റെ ഭാഗം ന്യായീകരിക്കാനോ അല്ലെങ്കില്‍ മറുപടി പറയാനോ അവിടെ പാഞ്ഞെത്തുന്നു എന്നതാണ്. എല്ലാറ്റിനും മറുപടി പറയേണ്ടതില്ല. ആരെങ്കിലും പരാമര്‍ശിച്ചാല്‍ ചിലതൊക്കെ അവഗണിക്കാം. അങ്ങനെയാണെങ്കില്‍ അനാവശ്യമായ പല വാഗ്വാദങ്ങളും ഒഴിവാക്കാന്‍ പറ്റും.
വായിച്ചെടുത്തോളം അബ്ദുള്‍കാദര്‍ നല്ല മനസ്സിന്റെ ഉടമയാണ്. പക്ഷെ ഇവിടെ കമന്റ് എഴുതുമ്പോള്‍ മറ്റ് വിഷയങ്ങള്‍ വലിച്ചിഴക്കേണ്ടതില്ലായിരുന്നു. ഓഫ് ടോപ്പിക്കായി കമന്റ് എഴുതുന്നതും ശ്രദ്ധിച്ച് വേണം. കഴിയുന്നതും ആ പോസ്റ്റില്‍ കേന്ദ്രീകരിച്ചാണ് കമന്റ് എഴുതേണ്ടത്. മറ്റ് കമന്റ് എഴുതിയവരെ പരാമര്‍ശിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അബ്ദുള്‍കാദര്‍ കവിതയെഴുതിയതും അവിടെ മിഴിനീര്‍ കമന്റ് എഴുതിയതും ദോഷമൊന്നും ഇല്ലായിരുന്നു. എന്നാല്‍ അതെല്ലാം ഇവിടെ വിസ്തരിച്ചത് അനാവശ്യമായിരുന്നു എന്ന് പറയാതെ വയ്യ. അപ്പോഴും തീരെ അനൌചിത്യമായ ഒരു പ്രയോഗം ഒഴിവാക്കിയിരുന്നുവെങ്കില്‍ കുറെ അപ്രസക്തമായ കമന്റുകള്‍ ഇവിടെ ഒഴിവാക്കാമായിരുന്നു.
ഇത്രയും പറഞ്ഞതിന് ആരും എന്നെയും ആക്ഷേപിക്കുകയില്ല എന്ന് കരുതുന്നു. ഞാന്‍ വളരെ ശ്രദ്ധിച്ചേ കമന്റുകള്‍ എഴുതാറുള്ളൂ. വെറുതെ ടൈപ്പ് ചെയ്തിട്ട് അസ്വസ്ഥത ക്ഷണിച്ചു വരുത്തേണ്ടല്ലൊ :)
ഹാ കഷ്ടം മിസ്റ്റര്‍ ചന്ത്രോത്ത് സുസ്മേഷേ.താനും സാഹിത്യകാരനോ ? സുസ്മേഷിനുള്ള റാംജിയുടെ മറുപടി കണ്ട് സത്യത്തില്‍ കരച്ചില്‍ വന്നു.അദ്ധേഹത്തിന്‍റെ വാക്കുകളിലെ വിനയത്തിന്‍റെ നൂറില്‍ ഒരംശം സുസ്മേഷിനുണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്നു.ആഖ്യാനത്തിലും പ്രമേയത്തിലും ഭാഷയിലും കഥാപാത്രത്തിലും 'വ്യത്യസ്തത' കൊണ്ട് വന്ന് കൊറേ ഒലത്തിയിട്ടൊന്നും കാര്യമില്ലെടോ.തന്‍റെ വാക്കുകളില്‍ മുഴച്ച് നില്‍ക്കുന്ന അഹം എന്നാ ഭാവം ഉള്ളില്‍ ഇച്ചിരി ഉണ്ടെങ്കില്‍ അതോടെ തീര്‍ന്നു.തന്‍റെ സ്ഥാനം പിന്നെ ചവറ്റു കൊട്ടയിലായിരിക്കും.
റാംജി ചേട്ടന്‍സ്, ഇമ്മാതിരി വിമര്‍ശനങ്ങളെയൊക്കെ അത് അര്‍ഹിക്കുന്ന അവഞ്ജതയോടെ തന്നെ തള്ളിക്കളയുക.ഇനിയും എഴുതൂ.അഭിനന്ദനങ്ങള്‍.
നാലഞ്ചു ദിവസമായി തുടരുന്ന ഈ പോര്‍വിളികള്‍ അവസാനിപ്പിച്ചു കൂടെ?
ഇപ്പോള്‍ കാദര്‍ നാറി എന്ന് വിളിച്ചുകൂവുന്നവര്‍ അതിനേക്കാള്‍ നാറിക്കൊണ്ടിരിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കാദറിന്റെയും മിഴിനീരിന്റെയും കൂതറയുടെയും വിവാദ ബ്ലോഗുകള്‍ പലവട്ടം വായിച്ചിട്ടാണ് വരുന്നത്.
എന്തിനു വേണ്ടി ആര്‍ക്കുവേണ്ടി എന്നെനിക്ക് തോന്നി....
കാദറിന്റെ പോസ്റ്റ് പലരും എഴുതുന്നത് പോലെ കുറെ ബ്ലോഗേഴ്സിനെ ചേര്‍ത്ത് നല്ല ഒരു രസികന്‍ വായന നല്‍കിയ പോസ്റ്റ് എന്ന് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അതിനു മിഴിനീര്‍ ഇട്ട കമന്ടോടെ വിവാദത്തിനു കാരണമെന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു.(അതിനു ശേഷം മാത്രം) പിന്നീട് കാദര്‍ കമന്റ് ഇടുന്നു. ആ കമന്റുകളില്‍ ഞാനാണ് വലിയത് എന്ന് വരുത്താന്‍ രണ്ടുപേരും വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുന്നു. അവസാനം അത് സഭ്യമല്ലാത്ത രീതിയിലേക്ക് തിരിയുന്നു. അത് വളരെ കുറച്ച് പേര്‍ മാത്രം അറിയുന്ന ഒന്ന്.
പിന്നെ കാദര്‍ ഋതുവില്‍ കമന്റ് ഇടുന്നു. (അതിലെ സൂചന ഒഴിവാക്കേണ്ടത് തന്നെ) മെയിലായി പലര്‍ക്കും അത് അയക്കുന്നു. അതിന്റെ മറുപടിയില്‍ കൂതറ എല്ലാവര്ക്കും മറുപടി എഴുതുന്നതോടെ മിഴിനീര്‍ എല്ലാവരും അറിയുന്നു. അവിടെ നിന്നാണ് നാറ്റം തുടങ്ങുന്നത്. രണ്ടുപേര്‍ അന്യോന്യം അഭിപ്രായം പറഞ്ഞ് അവസാനിപ്പിക്കുമായിരുന്ന ഒന്ന് അങ്ങിനെ ബൂലോകത്ത് പാട്ടാക്കിയത് കുതറയുടെ മറുപടിയോടെ.
തുടര്‍ന്ന് മിഴിനീരിന്റെ പോസ്റ്റ് വരുന്നു. കാദറിന്റെ പോസ്റ്റിലെ ആദ്യവരികള്‍ തന്നെക്കുറിച്ചാനെന്നു സ്വയം ധരിച്ച് ബൂലോകരോട് വിളിച്ച് പറയുന്നു. പലരും അത് ശരിയാണെന്ന് ധരിച്ച് അഭിപ്രായം പറയുന്നതോടെ പ്രശ്നമാകുന്നു. (കാദറിന്റെ പോസ്ടിനുശേഷമാണ് ആദ്യമായി മിഴിനീര്‍ കമന്റുന്നതും അതിനു മറുപടിയായി ആദ്യമായി കാദര്‍ മിഴിനീരില്‍ വരുന്നതും എന്നത് മിഴിനീരിന്റെ പോസ്റ്റില്‍ ഉണ്ട്) സംഭവത്തിനാധാരമായ കാര്യങ്ങള്‍ ഉണ്ടാകുന്നതും എല്ലാം അതിനു ശേഷം മാത്രം. അപ്പോള്‍ കാദറിന്റെ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ആദ്യവരികള്‍ മിഴിനീരിനെക്കുറിച്ചാകുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. (ഒരു കാര്യം ഓര്‍ക്കുക. നമ്മുടെ കഴിഞ്ഞ ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ അതെക്കുറിച്ച് വന്ന വാര്‍ത്തകള്‍)
കാദര്‍ പറഞ്ഞ അടിയുടുപ്പ് പരാമര്‍ശം ഒരു വ്യക്തിയെക്കുറിച്ച് പരസ്യമായി പ്രകടിപ്പിക്കുന്നത് മോശം തന്നെ.
അതുപോലെ തന്നെയാണ് ഒരു പുരുഷനോട് നാട്ടെല്ലില്ലാത്തവന്‍ എന്ന് പറയുന്നതും.
ബൂലോകത്തിലെ കൂട്ടായ്മയെ നശിപ്പിച്ച് മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നെന്കില്‍ അവരെയാണ് ഒറ്റപ്പെടുത്തേണ്ടത്.
പിന്നെ കൂതറയുടെ പോസ്റ്റില്‍ പറഞ്ഞ മെയിലുകള്‍.
ഒരാളെ വിശ്വസിച്ച് അയക്കുന്ന പേഴ്സണല്‍ മെയിലുകള്‍ പൊതുമാദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചത് എത്ര മാത്രം ശരിയാന്ന്.....?
സാധാരണ ചാറ്റ് പോലെ മെയിലുകള്‍ അയക്കുമ്പോള്‍ എല്ലാവരും പറയുന്ന കാര്യങ്ങള്‍ ആയെ എനിക്കതിനെ കാണാന്‍ ആകുന്നുള്ളൂ. അത്തരം ഭാഷകള്‍ എല്ലാവരും സ്വകാര്യമായി ഉപയോഗിക്കുന്നതാണ്. അല്ലെന്നു പാറയുന്നത് ഇത്തരം വേദികളില്‍ മാത്രം. അത് പരസ്യപ്പെടുത്തിയതാണ് ഏറ്റവും നിന്ദ്യം. ആ പോസ്റ്റില്‍ ശ്രീക്കുട്ടനും വേറെ ഒരു ബ്ലോഗറും പക്വതയോടെ അഭിപ്രായം പറഞ്ഞതായി കണ്ടു. വികാരത്തോടെയുള്ള ഒന്നായിരിക്കരുത് ഒരു കാര്യത്തെക്കുറിച്ച അഭിപ്രായം എന്നാണന്റെറെ അഭിപ്രായം.
ഈ വിഷയം വികാരത്തിന്റെ ഒരു തള്ളിച്ച മാത്രമായി പ്രതികരിക്കാതിരിക്കുന്ന അനേകം ബ്ലോഗേഴ്സ് ഇനിയും ഉണ്ടെന്ന് മനസ്സിലാക്കുന്നത് നല്ലത്.
എന്തായാലും ഇത് ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി എല്ലാവരും നിറുത്തണം എന്ന് ആഗ്രഹിക്കുന്നു.
ശരിക്കും ഈ സുസ്മേഷ് ചന്ദ്രോത്ത് എന്നൊ ചെന്ത്രാപ്പിന്നി എന്നോ പേരിൽ വല്ല എഴുത്തുകാരും ഉണ്ടോ? ആ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്ന പേരിൽ എന്തെങ്കിലും പുസ്തകങ്ങളോ സിനിമകളോ ഉള്ളതായി കേട്ടിട്ടില്ല. അതു കൊണ്ടു ചോദിച്ചുപോയതാ.. സത്യമായും. (അല്ല ലോകത്തിലുള്ളതെല്ലാം ഞാൻ അറിയണമെന്നില്ല... വിട്ടുകള..)
എന്നും ആസ്വദിച്ച് വായിച്ചിട്ടുള്ള കഥകളാണ് ശ്രീ. പട്ടേപ്പാടം റാംജിയുടേത്. നല്ല കഥകള്‍ ആസ്വദിക്കാനുള്ള കഴിവ് ആസ്വാദകര്‍ക്ക് നിലനില്‍ക്കുവോളം റാംജിയുടെ കഥകളും നിലനില്‍ക്കും. ഞാനെഴുതുന്നതേ ഉത്തമ സാഹിത്യമാവൂ എന്ന് ധരിക്കുന്നവര്‍ക്കെ ഇത്തരം വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ സാധ്യമാവൂ.
അതവിടെ നടക്കട്ടെ. എഴുത്ത് തുടരുക റാംജീ. നാട്യങ്ങള്‍ ഇല്ലാത്തവര്‍ വായിക്കും.
@@... കെ.പി.സുകുമാരന്‍.....
ശ്രീ . കെ.പി .സുകുമാരന്റെ അഭിപ്രായത്തില്‍ സാത്വികത്വവും , മാന്യതയും ,വ്യക്തിത്വവും വിളങ്ങി നില്‍ക്കുന്നു . ഒരു മോശമായ പരാമര്‍ശത്തിന്റെ പേരില്‍ താങ്കളെപ്പോലെ ഒരു വ്യക്തിയുടെ മുമ്പില്‍ ചെറുതാകേണ്ടി വന്നതിന്റെ ജാള്യത ഞാന്‍ മറച്ചു വെക്കുന്നില്ല .വായിച്ച അഭിപ്രായങ്ങളില്‍ ഏറ്റവും പക്വമായ താങ്കളുടെ നിര്‍ദ്ദേശത്തിനും , ഉപദേശത്തിനും വില കല്‍പ്പിച്ചുകൊണ്ട് എന്‍റെ ഭാഗത്ത് നിന്നുമുണ്ടായ മോശമായ പരാമര്‍ശം താങ്കള്‍ വായിക്കാനിടയായതില്‍ ഞാന്‍ താങ്കളോട് മാപ്പ് ചോദിക്കുന്നു.
അങ്ങിനെ മ്ലെച്ഹമായ വാക്കുകള്‍ ഉപയോഗിക്കുന്ന ആളല്ല ഞാന്‍ .പ്രകോപനവും സാഹചര്യവും ,ലക്ഷ്യവും താങ്കള്‍ക്കു നന്നായി അറിയാമല്ലോ . വളരേ നന്ദി . ഇത്തരം വിലയേറിയ സഹകരണങ്ങളാണ് ബ്ലോഗിലും ജീവിതത്തിലും നാം പങ്കുവെക്കേണ്ടത് .
നന്മകള്‍ നേരുന്നു .
krooram pakshe sathyam
ഈ കോലാഹലങ്ങള് ഇപ്പോഴാണല്ലോ എന്റെ കണ്ണില് പെട്ടത്.റാംജി ബ്ലോഗു ലോകത്തെ നല്ല എഴുത്തുകാരില് ഒരാളാണ്.എന്നു വച്ചു അദ്ദേഹത്തിന്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടപ്പെട്ടിട്ടുമില്ല. ഞാനത് അദ്ദേഹത്തോട് തുറന്നു പറഞ്ഞിട്ടുമുണ്ട്.പക്ഷെ ഈ “പൊട്ടിച്ചി” റാംജിയുടെ കഥകളില് ഞാന് വായിച്ചതില് ഏറ്റം നല്ലതാണെന്നാണ് എന്റെ അഭിപ്രായം. എനിക്കിഷ്ടപ്പെട്ട നല്ല ചെറുകഥകളില് ഒന്ന് ഇനിയും നല്ല കഥകള് പ്രിയപ്പെട്ട ബ്ലോഗറില് നിന്നു പിറക്കട്ടെ.
വിവാദങ്ങളെ വിട.
നേരത്തെ കണ്ടിരുന്നു. പിന്നെ പ്രശ്നങ്ങളില്‍ നിന്നും വിട്ടു നില്കുന്നതല്ലേ നല്ലത്.
പ്രിയ സുഷ്മെത്,
പറയാനുള്ളത് വെട്ടി തുറന്നു പറയുന്നവരെ എനിക്കിഷ്ടമാണ്. അങ്ങിനെ വേണം താനും.
പക്ഷെ വിമര്‍ശനം അതവരെ ഉണര്‍ത്താനുള്ളതായിരിക്കണം. അല്ലാതെ തല്ലി കൊന്നു കുഴിച്ചു മോടാന്‍ ആയിരിക്കരുത്.
താങ്കളെ പോലെ ബ്ലോഗില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന (എന്ന് കരുതിയിരുന്നു ഇത് വരെ) ആളുകള്‍ ഇത്തരം പ്രവണതകളും കൊണ്ട് വന്നാല്‍ ഞങ്ങളെ പോലെയുള്ള പുതു മുഖങ്ങള്‍ എന്ത് ചെയ്യും. തുടര്‍ന്നും വിമര്‍ശനം തുടരുക, നല്ല രീതിയില്‍, കൂടുതല്‍ നിര്‍ദേശങ്ങളോടെ.
കാദര്‍ സാഹിബ് : ഒരിക്കല്‍ ഞാനടക്കം ഉള്‍പ്പെട്ട കണ്ണൂരാന്റെ ഒരു പോസ്റ്റിലെ വിമര്‍ശനത്തില്‍ താങ്കളെ അറിഞ്ഞവനാണ് ഞാന്‍. എന്തിനു ഇനിയും അത് കുത്തിപ്പൊക്കുന്നു. വിവാദം തുടങ്ങിയാല്‍ അതവിടെ തന്നെ നിര്‍ത്തുക. ഇത് എല്ലായിടത്തും പോയി പറയുന്ന പരിപാടി നല്ലതല്ല എന്ന് തോന്നുന്നു.
റാംജി : മറ്റുള്ളവരുടെ വിമര്‍ശനഗല്‍ കേട്ട് തളരേണ്ട വ്യക്തി അല്ല താങ്കള്‍. അതിനെക്കാലുമൊക്കെ എത്രയോ ഉയരത്തിലാണ് താങ്കളുടെ കഥകളും ചിന്തയും. ധൈര്യത്തോടെ ഇനിയും എഴുതുക. പൊട്ടിച്ചി എന്ന ഈ കഥക് താങ്കളുടെ ബ്ലോഗില്‍ തന്നെ വന്നു അഭിപ്രായം പറഞ്ഞിടുണ്ട് ഞാന്‍.
താങ്കള്ക് പറയാനുള്ളത് ധൈര്യത്തോടെ എവിടെയും പറയുക.
Post a Comment