"ഞാന്‍ നക്ഷത്രങ്ങളോട് സംസാരിക്കാറുണ്ട്..."
"നിനക്ക് വട്ടാണ്.." ഞാന്‍ പറഞ്ഞു..
"ആയിരിക്കാം...പക്ഷെ എനിക്ക് നക്ഷത്രങ്ങളെ ഇഷ്ടമാണ്...എനിക്ക് എന്തും പറയാവുന്ന, ഞാന്‍ പറയുന്നതെന്തും കേള്‍ക്കുന്ന, എന്നെ വിഷമിപ്പിക്കുന്ന ഉത്തരങ്ങളൊന്നും തരാത്ത നക്ഷത്രങ്ങളോട് ഞാന്‍ സംസാരിക്കാറുണ്ട്..."
ഇത് മുഴു വട്ടുതന്നെ..ഞാന്‍ വിചാരിച്ചു...ഒരു പിണക്കം കഴിഞ്ഞ് ഇപ്പോള്‍ മിണ്ടിത്തുടങ്ങിയതെ ഉള്ളു...അതുകൊണ്ട് കൂടുതലൊന്നും പറയാന്‍ തോന്നിയില്ല...എങ്കിലും വെറുതെ ഇത്രയും ചോദിച്ചു...
"അപ്പോള്‍ ഒരു ദിവസം ഈ നക്ഷത്രങ്ങളൊക്കെ ഇല്ലാതായാലോ???"
"നക്ഷത്രങ്ങളില്ലാത്ത ആകാശം......." ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് അവള്‍ തുടര്‍ന്നു..."....ഒരു പക്ഷെ, അന്ന് ഞാനും മരിച്ചിരിക്കും..."
ഞാന്‍ അവളെ നോക്കി...അവള്‍ എന്താണ് ഉദ്ദേശിച്ചതെന്നു ആ മുഖത്തുനിന്നും വായിച്ചെടുക്കുക പ്രയാസമായിരുന്നു എന്നത്തേയും പോലെ ഇന്നും..."
9 Comments, Post your comment:
Nannayi...
ഒരു ചെറിയ വട്ടില്ലാത്തവരായി ആരാണ് ഈ ഭൂമിയില്‍ ഉള്ളത്? മനുഷ്യന്മാരായാല്‍ ഒരു ചെറിയ വട്ടൊക്കെ വേണം. അല്ലെങ്കില്‍ ജീവിതത്തിനെന്താണൊരു ത്രില്ല്.
നക്ഷത്രങ്ങള്‍ എന്നന്നേയ്ക്കുമായി ഇല്ലാതാകുമോ? ഇല്ലല്ലോ? അതില്ലാത്ത ഒരു ദിവസം എന്നു പറഞ്ഞാല്‍ നമ്മളാരും ഈ ഭൂമിയില്‍ ഉണ്ടാകില്ലെന്ന് അര്‍ത്ഥം. അതാണ് അവള്‍ പറഞ്ഞത്. ഇപ്പോ മനസ്സിലായോ? ദൈവമേ, പറഞ്ഞ് പറഞ്ഞ് എനിക്ക് വട്ടായോ? :)
നക്ഷത്രങ്ങള്‍ അവളോട് പറഞ്ഞതൊക്കെയും എന്തായിരിക്കും....അവള്‍ നക്ഷത്രത്തോട് ചോദിച്ചതോ?.....അവള്‍ എന്നെ പ്രണയിച്ചിരുന്നോ എന്നാകുമോ?...
കൊള്ളാം സുന്ദരം...
www.undisclosedliesaboutme.blogspot.com
realy nice...... simple nd heart touchin.... gud work...
നക്ഷത്രങ്ങള്‍ ഇല്ലാതാകണമെങ്കില്‍
ഖിയാമത്ത് നാള്‍ വരണം മക്കളേ..
നക്ഷത്രങ്ങള്‍ ഇല്ലാത്ത കാലം! അന്ന് അവള്‍ പറഞ്ഞപോലെ എല്ലാവരും മരിച്ചിരിക്കും.
കഥ നന്നായി.
പ്രിയ സുഹൃത്തിനു ഭാവുകങ്ങള്‍...
എല്ലാവര്‍ക്കും ഒരുപാട് നന്ദി...
നക്ഷത്രങ്ങള്‍ - അവയെ ഞാന്‍ പ്രണയിക്കുന്നു ...നിലാവ്,മഴ,കടല്‍ ,പൂക്കള്‍ എന്നിവയൊന്നും ഇല്ലാത്ത ഒരു ലോകം ചിന്തിക്കാനേ കഴിയുന്നില്ല ....
കാരണം അവരൊക്കെയാണ് ഈ ലോകത്തില്‍ കപടം അല്ലാത്തത്...
വളരെ നന്നായിരിക്കുന്നു....
Post a Comment