സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ശ്യൂന്യം നിശബ്ദം

April 04, 2011 ദീപുപ്രദീപ്‌

എന്‍റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്‌, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.

ഇരുട്ടുപ്രാപിച്ച ഒരിടവഴിയില്‍ ഞാനെത്തി.ചുറ്റും ഒരായിരം നിഴലുകള്‍ എന്നെ വലം വെച്ചു.
ഞാന്‍ കണ്ടുനിന്നു, കുറേനേരം.
ഞാന്‍ തേടുന്ന ആ രൂപം അതിലുണ്ട് എന്നെനിക്കറിയാം.
പക്ഷെ എനിക്കിപ്പോഴും തിരിച്ചറിയാനായിട്ടില്ല, അതിലെന്‍റെ നിഴലേതാണെന്ന്.
ഞാനവളെ എന്നിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
നിശബ്ദതയെ വിളിക്കാനാണ്‌ ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്.
പക്ഷെ എന്തു വിളിക്കണം? എന്‍റെ നിഴലിന്‍റെ പേര്‌ എനിക്കറിയില്ല!
അപ്പോഴും ആ നിഴലുകള്‍ നിശബ്ദമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു
ഞാന്‍ തിരിച്ചറിഞ്ഞു, നിശബ്ദതയാണ്‌ ഏറ്റവും ഭയാനകമായ ശബ്ദം.

നിഴലില്ലാതെ എനിക്ക് ജീവിക്കാനാവില്ല.എനിക്കൊരു നിഴലിനെവേണം
ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്.
പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്.
കുതറികൊണ്ടിരിക്കുന്ന ആ നിഴലിനെ എന്നോടടുപ്പിച്ച്, കിതച്ചുകൊണ്ട് ഞാന്‍ വെളിച്ചംകണ്ടു.
പക്ഷെ, അപ്പോഴും നിഴലില്ലാതെ ജീവിക്കുന്ന ഒരുപാടുപേരുടെ നിഴലുകള്‍ ആ ഇടവഴിയില്‍ ബാക്കിയായിരുന്നു.


ദീപുപ്രദീപ്
http://deepupradeep.wordpress.com

7 Comments, Post your comment:

SHANAVAS said...

നല്ല ഒരു കുഞ്ഞി കഥ,ദീപു.ആശംസകള്‍.

mini//മിനി said...

ചെറുതെങ്കിലും നന്നായിരിക്കുന്നു.

Salini Vineeth said...

ഒരുപാടു പ്രതീകങ്ങള്‍ ഉള്ള ഒരു കഥ. ഞാനിത് രണ്ടു മൂന്നു തവണ വായിച്ചു. അപ്പോഴൊക്കെ വ്യത്യസ്തമായ ചിന്തകളാണ് ഉള്ളിലേയ്ക്ക് വന്നത്.
വളരെ നന്നായിരിക്കുന്നു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ആശംസകള്‍! അഭിനന്ദനങ്ങള്‍!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........

priyag said...

നിഴലായ് ഓര്‍മ്മകള്‍

ദീപുപ്രദീപ്‌ said...

ഞാന്‍ ഇപ്പോഴും തിരിഞ്ഞുനോക്കാറുണ്ട്, ആ നിഴല്‍ എന്റെ കൂടെ തന്നെയില്ലേ എന്നുറപ്പിക്കാന്‍.

@shanavas, mini,jayaraj, priyag: നന്ദി
@ ശാലിനി :ഒരു നിഴലിനെതന്നെ നമുക്ക് പല കോണുകളില്‍ നിന്ന് വീക്ഷിക്കാം.
ചിലപ്പോള്‍ നിഴലിനെക്കുറിച്ചുള്ള ഈ കഥയ്ക്കും ഒരു ചിന്തകള്‍ നല്‍കാന്‍ കഴിയുന്നുണ്ടാവാം. അങ്ങനെയൊരു അഭിനന്ദനത്തിനു നന്ദി.

Renjishcs said...

ചിന്തോദ്ദീപകം....