“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”
കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!
അത്ഭുതമായിരുന്നു എനിക്ക്, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.
ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.
പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,
‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’
തെറ്റാണ് ,മറ്റൊരാളുടെ പ്രണയലേഖനം വായിക്കുന്നത്.
പക്ഷെ , ഇന്നേവരെ ഒരു പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട് ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു കൌതുകം, ഞാന്‍ വായിച്ചുതുടങ്ങി.
“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം,സത്യം. നീ എനിക്ക് പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം എന്റെ മനസ്സിലൊളിച്ചുവെച്ചു.
നിണ്റ്റെ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.
ഇന്ന്,കോളേജ് ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട് ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്.
ഈ പ്രണയകാവ്വ്യത്തിലെ കോടാനുകോടി വാക്കുകളെ സാക്ഷിനിര്‍ത്തി, നീ കൊതിച്ച ആ വാക്ക് നിണ്റ്റെ കാമുകിയിതാ പറയുന്നു.
“എനിക്കിഷ്ടമാണ്”, വൈകുന്നേരം കോളേജിലെ ദേവദാരുവിന് കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും” .
എന്ന് നിണ്റ്റെ സ്വന്തം കാമുകി.”
അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണുമായിരുനില്ല.
തിരിച്ചുകിട്ടാത്ത പ്രണയം സൂക്ഷിക്കുന്ന അവണ്റ്റെ ഹൃദയം പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന് ഉത്തരം കിട്ടാതിരിക്കുന്ന അവളുടെ ഹൃദയം പൊലെ ,എണ്റ്റെ ഹൃദയവും വിങ്ങി.
“എന്താ?” ഒരു ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.
“ഒരു കത്ത് ,ഈ പുസ്തകത്തിനുള്ളില്‍”.
“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.
“അതെടുക്കണ്ട,അവിടെയിരുന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്കുകയാണ് .
“അപ്പോ, ഇതുവരെയാരും?”
ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്”. ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂറ്റിയമ്പത്തിയെട്ടു പേരുകള്‍!
എണ്റ്റെ ചൊദ്യത്തിനുള്ള ഉത്തരം അക്കമിട്ട് നിരത്തിയിട്ടുണ്ടായിരുന്നു,358.
“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച് വന്ന ഇവരാരും തന്നെ ഈ പുസ്തകമെടുത്തിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട് വ്യക്തികള്‍! വര്‍ഷങ്ങളായി ആ പ്രണയലേഖനം കാത്തിരിക്കുകയാണ്,അവളുടെ കാമുകനെ”. ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.
ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. എനിക്ക് കേള്‍ക്കാം, ആ പ്രണയലേഖനത്തിലെ ഓരോ വാക്കുകളിലുമുള്ള ആ കാമുകിയുടെ ഹൃദയമിടിപ്പുകള്‍.
“പ്രണയം ,നിശബ്ദയാണ് ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശ്ബ്ദത”
പ്രണയ സാക്ഷാത്കാരം നേര്‍ന്നുകൊണ്ട്,
359. ദീപുപ്രദീപ്
20/09/2009
കാമുകി


Subscribe to:
Post Comments (Atom)
18 Comments, Post your comment:
എഴുത്തില്‍ ചില മിന്നലാട്ടങ്ങള്‍ കാണാനുണ്ട്. എങ്കിലും കല്ലുകടിയായി ധാരാളം അക്ഷരതെറ്റുകള്‍.
നമ്മുടെ യുവ എഴുത്തുകാര്‍ ഇന്നും പ്രണയത്തിനപ്പുറം പോകാന്‍ തയ്യാറില്ലാത്ത പോലെ. നമ്മുടെ ചുറ്റുപാടും എന്തെല്ലാം വിഷയങ്ങളുണ്ട്? അവയിലേയ്ക്കൊക്കെ ഒന്ന് കണ്ണോടിച്ചുകൂടെ? കഥയുടെ ഈ പഴയ ചട്ടക്കൂടില്‍നിന്നും വ്യത്യസ്ഥതയിലേയ്ക്ക മാറാന്‍ അധികം പേരും ശ്രമിച്ചു കാണുന്നില്ല.
നിരുത്സാഹപെടുത്തലായി കാണില്ലെന്നു കരുതുന്നു.
എഴുത്ത് കൊള്ളാം, അക്ഷര തെറ്റ് ഒഴിച്ചു നിര്‍ത്തിയാല്‍....! പിന്നെ മുകളിലത്തെ അദ്ദേഹം പറഞ്ഞപോലെ എനിക്ക് തോന്നാത്തത് താങ്കളുടെ മുന്‍ സൃഷ്ട്ടികള്‍ ഞാന്‍ വായിക്കാത്തതിനാലാകാം.
ഒരുപാടു നന്ദിയുണ്ട് ഈ വിലപെട്ട ഉപദേശങ്ങള്‍ക്ക് , അക്ഷര തെറ്റുകള്‍ പെട്ടന്ന്‍ തിരുത്താം .
പിന്നെ എന്റെ കഥകളില്‍ എല്ലാം തന്നെ പ്രണയമാണ് വിഷയമായി വരുന്നത്....പലരും സൂചിപ്പിച്ചിട്ടുണ്ട് , ആ ആവര്‍ത്തന വിരസത എനിക്ക് തന്നെ മടുത്തു തുടങ്ങി, ഒരു വ്യത്യസ്തതയ്ക്കായിയാണ് ഞാനും ഇപ്പോള്‍ ശ്രമിക്കുന്നത് .
ഇനിയും വിമര്‍ശനങ്ങളും വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നു .
നന്ദി
"ചിറകുവിരിച്ചുയർന്നു പൊങ്ങും
അനന്ത സാധ്യതയാണി പ്രണയം"
പ്രണയ സാക്ഷാത്കാരം നേര്‍ന്ന് കൊള്ളുന്നു.
360.ഒപ്പ്
വായാടി
“ഞാന്‍ പ്രണയിക്കുന്നതു നിന്നെയാണു
കണ്ണടച്ചാല്‍ കിനാവു കാണുന്നതും
കണ്‍ തുറന്നാല്‍ കാതോരമറിയുന്നതും
നിന്നെയാണു, നിന്നെ മാത്രം.“
ഈ രണ്ടു കവിതകളും ഈ കഥയോട് ചേര്‍ത്ത് വായിക്കൂ.
എഴുത്ത് കൊള്ളാം...
പ്രണയം ഇങ്ങനെയും ആകാം.
KUTIKRISHNA, NINTE MATU STORIESNTE ATHRA NANNAYITTILLA.NINNE ARIYAVUNNATHU KONDU PARANJATHA
ഇഷ്ട്ടപ്പെട്ടു...നല്ല കഥ...പിന്നെ പ്രണയത്തെ ഇഷ്ട്ടപ്പെട്ടു, അതിനെക്കുറിച്ച് എഴുതുന്നവര്‍ അതില്‍ നിന്ന് മാറി മറ്റു വിഷയങ്ങളിലേക്ക് മാറണം എന്ന ബിജുകുമാരിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.കാലഹരണപ്പെട്ട വിഷയങ്ങള്‍ ഒഴിവാക്കണം എന്നല്ലേ ഉള്ളു. പ്രണയം ആണ് വിഷയമെങ്കില്‍ ഒരു വ്യത്യസ്ഥത കൊണ്ടുവന്നാല്‍ പോരെ. ഈ പ്രണയത്തിന് ഒരു സുഖമുണ്ട് വായിക്കാന്‍. അടുത്ത കഥയും പ്രണയം ആണെങ്കില്‍ ഒരു പുതുമ കൊണ്ട് വന്നാല്‍ മതി....
പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലും തീരുമെന്ന് തോന്നുന്നില്ല...പ്രണയം ഇല്ലാതെ ലോകമില്ല കാലമില്ല..ജീവപ്രവാഹമില്ല...ഇനിയും എഴുതണം..
പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലും തീരുമെന്ന് തോന്നുന്നില്ല...പ്രണയം ഇല്ലാതെ ലോകമില്ല കാലമില്ല..ജീവപ്രവാഹമില്ല...ഇനിയും എഴുതണം..
എന്താടോ എഴുത്ത് ,ഇരുന്നു വായിച്ചു പോയി. വളരെ മനോഹരമായ ഒന്ന് .. പ്രത്യേകിച്ചും പ്രണയത്തെക്കുറിച്ച് ആവുമ്പോള്‍ ...
ഇത് ഞാന്‍ മെയില്‍ ആയി എന്റെ കൂടുകാര്ക് അയച്ചു കൊടുക്കാന്‍ പോകുകയാണ് തന്റെ പേരും ലിങ്കും ഞാന്‍ അതില്‍ വയ്ക്കും ..
ഈ കഥയെ പറ്റി നാലാള്‍ അറിയട്ടെ.
ഒരു വ്യക്തമാക്കല്‍ നടത്തിക്കോട്ടെ! പ്രണയത്തെക്കുറിച്ചെഴുതണ്ടാ എന്നു ഞാനുദ്ദേശിച്ചില്ല. ഒപ്പം മറ്റു വിഷയങ്ങള്‍ കൂടി ആയാല്‍ അതു എഴുത്തുകാരന്റെ വ്യാപ്തി വര്‍ദ്ധിപ്പിയ്ക്കും എന്നു മാത്രമേ അര്‍ത്ഥമാക്കിയുള്ളു. ഒരു വശത്ത് ചിരിയും മറുവശത്ത് നിലവിളിയും കാണുമ്പോള്‍ ഏതു തിരഞ്ഞെടുക്കണമെന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം മാത്രം. :-)
സത്യത്തില്‍ എന്താ പറയണ്ടെന്നു അറിയില്ലാ. ശെരിക്കും വല്ലാത്തൊരു അവസ്ഥയിലായിപ്പോയി, ഒരുപാടൊരുപാടിഷ്ടായി ഈ കഥ.
ലൈബ്രേറിയന്‍ പറഞ്ഞപോലെ, വിങ്ങുന്ന മനസ്സും,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വക്കുന്നു ഈ കഥ, ഞാനും!
361 ഒപ്പ്,
വഴിപ്പോക്കന്‍
ഈ പ്രണയം വായിച്ചപ്പോള്‍ എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞു.
എത്ര പറഞ്ഞാലും കേട്ടാലും മതിവരാത്ത ഒന്നല്ലേ പ്രണയം?
അവര്‍ക്കായി ഞാനും ഒരു ഒപ്പിട്ടോട്ടെ...
ഈ പ്രണയ കാവ്യത്തിന്, എന്നോടോപ്പം ആശംസ എഴുതിയ എല്ലാവര്‍ക്കും നന്ദി .
@Vayady :ഒരുപാടൂ നന്ദിയുണ്ട് വായാടീ, ഇവിടൂത്തേയും ,എണ്റ്റെ വേര്‍ഡ്പ്രെസ്സ് ബ്ളോഗിലെയും വിലപ്പെട്ട കമണ്റ്റുകള്‍ക്ക്
@യൂസുഫ് : ശരിയാണ് ഇങ്ങനെയും ഒരുപാടു പ്രണയങ്ങള്‍ നമുക്ക് ചുറ്റുo ഉണ്ട്.
@ വിനയന്‍ : നമ്മള്‍ പ്രതികരിക്കേണ്ടതായിട്ടും, കാണാതെ പോകുന്നതുമായ ഒരുപാടൂ കാര്യങ്ങള്‍ ഉണ്ട്, ബിജുകുമാര്‍ സൂചിപ്പിച്ചത് അതാണ്.
താങ്കള്‍ പറഞ്ഞത് ശരിയാണ്, വ്യതസ്തത പുലര്‍ത്തിയാല്‍ , പ്രണയം എന്ന വിഷയം നമുക്കൊരിക്കലും മടുപ്പുളവാക്കുകയില്ല....
@സിദ്ധീക്ക് തൊഴിയൂര്‍:" പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലും തീരുമെന്ന് തോന്നുന്നില്ല...പ്രണയം ഇല്ലാതെ ലോകമില്ല കാലമില്ല..ജീവപ്രവാഹമില്ല"
വളരെ സത്യമാണ്. 'വിന്നെയ് താണ്ടി വരുവായ' എന്ന ഗൌതം മേനോന്‍ ചിത്രം, ഞാന്‍ ഇന്നലെയാണ് കാണ്‍ന്നത്.ഒരുപാടു കേട്ട പ്രണയം എന്ന വിഷയമാണെങ്കില്‍ കൂടി, ഒരു നിമിഷം പോലും വിടാതെ എന്നെ പിടിച്ചിരുത്തി, അവസാനം കരയിപ്പിക്കുകയും ചെയ്തു.
ഇപ്പൊ വീണ്ടും പ്രണയത്തെ കുറിച്ചെഴുതാന്‍ തോന്നുന്നു
@ബിജുകുമാര്‍ ആലക്കോട് :വേര്‍ഡ് പ്രസ്സിലെ എന്റെ ബ്ലോഗ് കമെന്റിന്റെ കാര്യത്തില്‍ ദരിദ്രയാണ് ,താങ്കളുടേത് പോലെയുള്ള ഒരുപാടു വിലപ്പെട്ട ഉപദേശങ്ങള്‍ ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല, പക്ഷെ ഇവിടെ വന്നപ്പോള്‍ ഒരുപാടു സത്യസന്ധമായ വിലയിരുത്തലുകളും , വിമര്‍ശനങ്ങളും , ആശംസകളും കിട്ടുന്നു.....ഒരിക്കല്‍ കൂടി നന്ദി രേഖപെടുത്തുന്നു .
രചയിതാവുമായി വായനക്കാര്‍ക്ക് നിമിഷങ്ങള്‍ക്കകം ആശയവിനിമയം സാധ്യമാവുന്നു എന്നത് തന്നെയാണ് ബ്ലോഗ് എന്നാ മാധ്യമത്തിനെ വേറിട്ട് നിര്‍ത്തുന്നത്
363. സുമോദ് :)
Post a Comment