ആകാശത്തെ താങ്ങി നിര്‍ത്തുന്ന ആ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിലെ ഇടുങ്ങിയ മുറികളില്‍ ഒന്നിലും ചന്ദനമുട്ടികള്‍ അടുക്കി തീ കൊളുത്താന്‍ സാധിക്കില്ല എന്ന് മനസിലായപ്പോലാണ് അയാള്‍ താഴെ ഭൂമിയില്‍ ആറടി മണ്ണ് തേടിയുള്ള യാത്ര ആരംഭിച്ചത്...ജീവിക്കാനുള്ള യാത്രകള്‍ക്കിടയില്‍ ആഗ്രഹമില്ലതിരുന്നിട്ടും കാലം വാര്‍ധക്യത്തിന് വഴിമാറി...മരുഭൂമിയുടെ തീച്ചൂളയില്‍ തിളച്ചു മറിഞ്ഞ പ്രവാസി ജീവിതത്തിനു ശേഷം നാട്ടിലെത്തി ഭൂമിക്കും ആകാശതിനുമിടയില്‍ കുറച്ചു സ്ഥലം വാങ്ങി താമസം തുടങ്ങിയപ്പോള്‍ മനസ്സില്‍ പഴയൊരു സ്വപ്നം കടന്നു വന്നു...
പണ്ടെങ്ങോ വിട്ടുപോന്ന തന്റെ നാട്...അവിടെ ഒരു തരി മണ്ണ്...
.............................
ഇന്ന് അയാള്‍ യാത്രയിലാണ്...ആ സ്വപ്നത്തിലേക്ക്....കാറിന്റെ പിന്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചപ്പോള്‍ ചെരിഞ്ഞു പെയുന്ന മഴയില്‍ കുടയും ബാഗുമായി അമ്മയുടെ കൈ പിടിച്ചു സ്കൂളിന്റെ പടികയറി പോകുന്ന ഒരു കുട്ടിയുടെ രൂപം തെളിഞ്ഞു വന്നു...
കുട്ടി ചോദിച്ചു..."അമ്മേ, ഞാന്‍ എന്തിനാ അമ്മേ സ്കൂളില്‍ പോകുന്നെ??"
"മോന്‍ സ്കൂളില്‍ പോയി പഠിച്ചു വല്യ ആളായി ഒരുപാട് കാശൊക്കെ ഉണ്ടാക്കിയിട്ട് വേണ്ടേ നമുക്ക് പുതിയ വീടും കാറും, കുട്ടന് പുത്തനുടുപ്പുമൊക്കെ വാങ്ങാന്‍ പറ്റൂ..."
അമ്മയുടെ വാക്കുകളില്‍ കുട്ടി ഇങ്ങനെ വായിച്ചെടുത്തു.."ഒരുപാട് കാശുണ്ടാക്കണം.."
കുട്ടി വളര്‍ന്നു..അവന്റെ കണ്മുന്നിലെ കൊച്ചു സ്ക്രീനില്‍ മോഹന്‍ലാലും സുരേഷ്ഗോപിയും തെക്കുവടക്ക് നടന്നു പഠിപ്പിച്ചു..."പണം..പണമാണ് എല്ലാം..". കൂട്ടത്തില്‍ ഒരു ഉപദേശവും.."മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം..."
ജീവിതം ആഘോഷിക്കുവാനുള്ളതാണെന്ന് ഉറപ്പിച്ച കൌമാരത്തിന്റെ വിലകൂടിയ സ്വപ്നങ്ങളെ അച്ഛന്‍ പണമില്ലാത്തതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി തീരുമാനങ്ങള്‍ ശക്തമായി..
ഒരുപാട് പ്രതീക്ഷകളുമായി നടന്നുകയറിയ കോളേജിന്റെ പടവുകളില്‍ എവിടെയോ വച്ച് കണ്ടുമുട്ടി ഒടുവില്‍ പിരിഞ്ഞുപോയ കൂട്ടുകാരിയും ചോദിച്ചു ട്രീറ്റ്...കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ട് കാഴ്ച്ചക്കാരനാകേണ്ടി വന്ന ഒട്ടനവധി അവസരങ്ങള്‍...
ഒടുവില്‍ അയാള്‍ പ്രവാസിയായി....
പക്ഷെ കഥ മാറുകയായിരുന്നു....പണതിനായുള്ള യാത്രയില്‍ ഇടയ്ക്കു എവിടെയോവച്ച് അയാളില്‍ പുതിയൊരു ചിന്ത കടന്നു വന്നു... എന്നോ നഷ്ടപ്പെട്ടുപോയ കുറച്ചു നിമിഷങ്ങളുടെ സൌന്ദര്യം ഗൃഹാതുരത്വമെന്ന പേരില്‍ കച്ചവടച്ചരക്കാക്കപ്പെട്ടപ്പോളും ചാനലുകളിലെ സാഹിത്യം വഴിഞ്ഞൊഴുകുന്ന വാക്കുകളും കാഴ്ചകളും അയാളെ പുതിയൊരു സ്വപനത്തിലേക്ക് നയിച്ചു...തിരിച്ചു നാട്ടിലെത്തുക എന്ന സ്വപ്നം...പക്ഷെ ആ സ്വപ്നം യാധാര്‍ത്യമാവാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവന്നു...
...........................
അയാളിലെ ഓര്‍മ്മകള്‍ ഒരു നെടുവീര്‍പ്പായി...അടഞ്ഞിരുന്ന കണ്ണുകളിലെ ഇരുളിന് കട്ടി കൂടി...ഇടതു നെഞ്ചില്‍ എവിടെയൊക്കെയോ ആരോ ഇക്കിളിയിടുന്നതുപോലെ...നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു...എന്തിനോവേണ്ടി ഉയര്‍ന്ന കൈ നിശ്ചലമായി താഴേക്ക് വീണു...
............................
ഒരു ദിവസത്തെ ദുഖാചരണം...എങ്ങുനിന്നോ പൊഴിഞ്ഞ കണ്ണുനീരുകള്‍..ഒടുവില്‍ ഇലക്ട്രിക് ശ്മശാനത്തിലെ തീച്ചൂളയില്‍ എരിഞ്ഞു അടങ്ങാന്‍ ഊഴം കാത്തു കിടക്കുമ്പോള്‍ ആരോ ചൂണ്ടി കാണിച്ചു..."അവിടെ പണം അടച്ചോളൂ.."
http://abithfrancis.blogspot.com/
പണം...
March 02, 2011
abith francis
Labels: 'കഥ'
Subscribe to:
Post Comments (Atom)
8 Comments, Post your comment:
Very good story.I really enjoyed it.
expect more from u.
regards.
ഒരുപാടു ചിന്തിപ്പിക്കുന്ന ഒരു നല്ല കഥ
ഒരുപാടിഷ്ട്ടപ്പെട്ടു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ആറടിമണ്ണുപോലും അന്യമാവും ഒരിക്കല്‍.
ഇത്തരം ചില ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണ്,
നമ്മള്‍ നേടിയതൊന്നും ഒന്നുമല്ല എന്ന സത്യം ഓര്‍മ്മിക്കാന്‍.
എന്തൊക്കെയോ നേടുവാനുള്ള വ്യഗ്രതയില്‍ നാം ജീവിക്കുവാന്‍ മറന്നുപോയിരുന്നു എന്ന് ഓര്‍മപ്പെടുത്തുന്ന സത്യമാണ് മരണം .
നല്ല കഥ ,,ആശംസകള്‍.
@shanavas
@lipi
@deepu
@lee
എല്ലാവര്‍ക്കും നന്ദി...ഇടയ്ക്കു എന്റെ ബ്ലോഗിലേക്കും ഒന്നു പോരണെ...
kadha ishtaayi
കുറചു വാക്കുകള്‍ കൊണ്ട് മനസ്സിനെ പിടിച്ചടക്കുന്ന ഒരു നല്ല കഥ.
കൊള്ളാം... ജീവിക്കാന്‍ മറന്നുപോയവനെ എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്ന ഒരു കഥ... മനോഹരമായിരിക്കുന്നു..........
Post a Comment