നീ എത്തിയല്ലേ മഹേഷ് , എത്ര നേരായെന്നോ ഈ ആള്‍ക്കൂട്ടത്തില്‍ നിന്നെ തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍ പറ്റിയില്ലെങ്കിലോന്ന് പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ ഇന്നെനിക്ക് !! നിനക്കെന്നും തിരക്കല്ലേ ?എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും എന്‍റെയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!
മഹേഷ് , ഇവിടേക്ക് വരാന്‍ നിനക്കെന്തിനാ ഈ ചുരുളന്‍ മുടിക്കാരിയുടെ കൂട്ട്?? അതും ഈ പെരുമഴയത്ത്. നീ എന്തിനാ അവളെ വെറുതേ ബുദ്ധിമുട്ടിച്ചത് , തനിച്ചു വന്നാല്‍ മതിയായിരുന്നില്ലേ , ഇന്നെങ്കിലും? നമ്മുടെ പ്രണയം , എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ ??!! ചുറ്റും ഉള്ളവര്‍ക്ക് എന്തിനു അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും പിടികൊടുക്കാതെ ദൂരെ മാറിനിന്നു നമ്മള്‍ ആസ്വദിച്ച രഹസ്യം - നമ്മുടെ രഹസ്യം ....!!
മഹേഷ് നിനക്ക് പ്രിയപ്പെട്ടതെല്ലാം ഞാനിന്ന് അണിഞ്ഞിട്ടുണ്ട്.. മഞ്ഞിന്‍റെ വെളുപ്പുള്ള സല്‍വാര്‍
, കറുത്ത പൊട്ട്, അലെക്ഷ്യമെന്നു തോന്നുംവിധം ശ്രദ്ധയോടെ അഴിച്ചിട്ട നീളന്‍മുടി , കരിവളകള്‍ , നീയേറെ ഇഷ്ടപെടുന്ന എന്‍റെ "fetching eyes" മഷിയെഴുതിയിട്ടുണ്ട് ഭംഗിയായി .ദേ കാലില്‍ കൊലുസ്സണിഞ്ഞിട്ടില്ല ഇന്നും. മഹേഷ്, നിനക്ക് പ്രിയപ്പെട്ടവയെല്ലാം എന്നും എന്‍റെ ഹൃദയത്തോട് ചേര്‍ന്നുതന്നെയുണ്ടാവും.
നമ്മള്‍ ഒരുമിച്ചുള്ള ഓരോ നിമിഷത്തിനും പ്രണയത്തിന്‍റെ ഭ്രാന്തന്‍ സൗന്ദര്യം എവിടെനിന്നൊക്കെയോ അലിഞ്ഞുചേര്‍ന്നിരിക്കുന്നു അല്ലെ ..??!! ഇപ്പൊ നോക്കു മഹേഷ് , പ്രകൃതിയും നമുക്കൊപ്പം ഈ നിമിഷത്തെ സുന്ദരം ആക്കുന്നില്ലേ ?? അന്തരീക്ഷത്തിലെ സുഖം ഉള്ള ഒരു തണുപ്പ് നീ അറിയുന്നില്ലേ ..നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ ..??!! കാലംതെറ്റിയെത്തിയ ഈ മഴ പോലും ,നീ എന്‍റെ ചേതനയറ്റ ശരീരം കാണാനെത്തിയ ഈ നിമിഷത്തെ - നമ്മുടെ അവസാന കൂടിക്കാഴ്ച്ചയെ ഭംഗിയുള്ളതാക്കുന്നില്ലേ ..??!! നമ്മളാദ്ധ്യം കണ്ടനാളിലും ഇത് പോലെ ഭംഗിയായി മഴ പെയ്തിരുന്നു ...!!!!
നോക്കു മഹേഷ് , പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ തുന്നിച്ചേര്‍ത്ത എന്‍റെയീ ശരീരത്തിനും ഇല്ലേ രാവിനെ പോലെ ഭംഗി , മഴയുടെതുപോലെ തണുപ്പ് ..നിന്‍റെ വലതുകൈ ചേര്‍ന്നു നനഞ്ഞൊട്ടി നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയെക്കാളും സുന്ദരിയായിരിക്കുനില്ലേ ഞാനിന്നു - മഴയുള്ള ഒരു രാത്രി പോലെ ...??!!
നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ മാത്രം അറിയുന്ന എന്‍റെ മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍. എന്‍റെ ഉള്ളറിയാനാവും ആ പോലീസ് സര്‍ജെന്‍ന്‍റെ സര്‍ജിക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും .. ലെറ്റ് ദെം ഗോ അഫ്റെര്‍ സംതിംഗ് ... ദേര്‍ ചെയ്സസ് വില്‍ ഏന്‍ഡ് അപ്പ് ഇന്‍ ഒബ്സ്ക്വയരിറ്റി , ഐ സ്വെയര്‍ ....മാറിനിന്നു നമ്മുക്ക് ചിരിക്കാം മഹേഷ്, പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....
താലിയുടെ അവകാശവുമായി നിന്നെ ചേര്‍ന്നു നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയുടെ കണ്ണുകളിലും ഉണ്ട് ചോദ്യങ്ങള്‍ ...അവളോട് പറയൂ മഹേഷ്, "ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ,എന്‍റെ ജീവന്‍ നിന്നിലാണെന്ന് , നമ്മള്‍ പ്രണയിക്കുകയാണെന്ന്..... "
************************************************************************************
ടെയില്‍ പീസ്:
Everybody has der own ways to love...
മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് ചിലര്‍ക്കെങ്കിലുമൊക്കെ ...
ഇത് ഞാന്‍ കണ്ട ഒരു സ്വപ്നം
പെയ്തൊഴിയാത്തൊരീ മഴക്കാലം
April 01, 2010
ദൃശ്യ- INTIMATE STRANGER
Labels: INTIMATE STRANGER, കഥ
Subscribe to:
Post Comments (Atom)
41 Comments, Post your comment:
വിഡ്ഢി ദിനത്തില്‍ എന്‍റെ "ഹരി ശ്രീ .." ഹോസ്റ്റല്‍ മുറിയിലെ ഉച്ചമയക്കത്തില്‍ ഞാന്‍ കണ്ട ഒരു സ്വപ്നമാ ഈ മഴക്കാലം..
Everybody has der own ways to love...
മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് ചിലര്‍ക്കെങ്കിലുമൊക്കെ ..
ഇങ്ങനെ ഒരു സ്വപ്നം - അതിന്‍റെ കാര്യമോ കാരണങ്ങളോ അര്‍ത്ഥമോ ഒന്നും എനിക്ക് അറിയില്ല.. ഒരു വിഡ്ഢി സ്വപ്നം അത്രതന്നെ അല്ലേ..?
so april fool..:P
ആദ്യം തേങ്ങ ... പിന്നെ വായന. :)
കാലംതെറ്റിയെത്തിയ ഈ മഴ പോലും ,നീ എന്‍റെ ചേതനയറ്റ ശരീരം കാണാനെത്തിയ ഈ നിമിഷത്തെ - നമ്മുടെ അവസാന കൂടിക്കാഴ്ച്ചയെ ഭംഗിയുള്ളതാക്കുന്നില്ലേ ..??
കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....
Everybody has der own ways to love...
മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് ചിലര്‍ക്കെങ്കിലുമൊക്കെ ...
ഇത് ഞാന്‍ കണ്ട ഒരു സ്വപ്നം
വായിച്ചു തീര്‍ന്നപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.
പിന്നെ എത്ര വലിയ പ്രണയമായാലും സ്വയം തെരഞ്ഞെടുക്കുന്ന നിദ്രയോട് എന്തോ എനിക്ക് അനുകൂലിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. പിന്നെ അങ്ങനെയും ഉണ്ട് ആള്‍ക്കാര്‍ നമുക്ക് ചുറ്റും.
മരിച്ചുകിടന്നാലും ചിലര്‍ക്ക് അസൂയയാണ് അല്ലെ....(ഇവിടേക്ക് വരാന്‍ നിനക്കെന്തിനാ ഈ ചുരുളന്‍ മുടിക്കാരിയുടെ കൂട്ട്?? അതും ഈ പെരുമഴയത്ത്. നീ എന്തിനാ അവളെ വെറുതേ ബുദ്ധിമുട്ടിച്ചത് , തനിച്ചു വന്നാല്‍ മതിയായിരുന്നില്ലേ , ഇന്നെങ്കിലും?)
മരണവും മരണത്തിനു ശേഷമുള്ള അവസ്ഥയും ചിന്തിക്കാന്‍ തന്നെ രസമാണ്. ശരിരം നമ്മെ വിട്ടു പോകുന്നു. പക്ഷെ നമ്മുടെ ചിന്ത, അല്ലെങ്കില്‍ ആത്മാവ് എന്ന് വിളിക്കപ്പെടുന്ന ഒരവസ്ഥ, നമ്മോടൊപ്പം തന്നെ ഉണ്ടാവില്ലേ?
ഞാന്‍ എന്ന് പറയുന്നത്, ഈ കാണുന്ന ശരീരം അല്ല, എന്റെ ചിന്തകളാണ്, അതിന് ഈ ഭൌതിക ശരീരം നഷ്ടപ്പെട്ടാലും അവസാനമില്ല, പ്രായമാവില്ല, എന്നും നിത്യഹരിതം..അല്ലെ?
ഇങ്ങനെയുള്ള ചിന്തകളാണ്, ഈ കഥ വായിച്ചപ്പോള്‍ ഉണ്ടായത്....ചിന്തകളെ provoke, ചെയ്യുന്ന കഥകള്‍ കുറവാണ്, കട്ടിയില്ലാത്ത ഭാഷയില്‍, സാഹിത്യം പറയാന്‍ ആസ്വാധനശേഷിക്കൊപ്പം സര്‍ഗാത്മകത കൂടി വേണം...താങ്കള്ക്കതുണ്ടോ എന്ന് സ്വയമോ മറ്റുള്ളവരോട് ചോദിച്ചോമനസ്സിലാക്കൂ............my vote is for u
കഥ ചെറുതെങ്കിലും മനോഹരമായി എഴുതി.അഭിനന്ദനങ്ങള്‍
വളരെ ലളിതമായ ഭാഷയില്‍ നല്ല രീതിയില്‍ പറഞ്ഞ ഒരു കുഞ്ഞു എഴുത്ത്. വളരെ ഇഷ്ടായിട്ടോ. മഴയെക്കുറിച്ച് ഞാനും സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. ഇതിവിടെ ഒരു മഴക്കാലത്ത്...ഓരോ വരികളും എന്റെ മനസ്സില്‍ വല്ലാതെ തട്ടി.ഒരു പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം മനസ്സില്‍ കണ്ടത് പോലെ. ചില കഥകള്‍ എനിക്കങ്ങനെയാണ്. മനസ്സില്‍ വല്ലാതെ തട്ടും. പ്രണയം മനസ്സിലാണ് ശരീരത്തിലല്ലല്ലോ. അതാവും ആ ചുരുളന്‍ മുടിക്കാരിയോടു അവള്‍ക്കിപ്പോഴും അസൂയ.. :)...നല്ല കഥകള്‍ വീണ്ടും വരട്ടെ;
really touching!
കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....
കൊള്ളാം. നന്നായിരിക്കുന്നു.
suraj: tenga udachathinum pinne vaayanakkum commentinum nanni.. pranayikkan vazhikal orupaadundennu kettitund..maranathilum undaville chilappo pranayam..orumichu jeevikkan kazhinjillel orumichu marikkuka athine pranayam ennu vilikkuka..anganeyum ille chilar..swayam vedanippikunathil aaswasam kandethunnavare patti okke kettitille..okkeyum ororutharude kaazhachapaadukal...
renjith radakrishanan: ha ha assoya aavam..possessiveness aavam..mahesh eppozhum avalude swantham aanennu aval vishwasikunnu..avarkkidayil mattorale aval ishtapedunnundavilla..ethayalum vaayichathinum commentinum nanni
rosappokkal, vinayan,santywille,pattepadam raamji: vaayichathinu nanni
ചിലരുടെ നേട്ടങ്ങള്‍, ചിലര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന നഷ്ട്ടപ്പെടലുകലാണ്.......
കാത്തിരിക്കാന്‍ ഇനിയില്ലൊരാളുമെന്നറിഞ്ഞിട്ടുമിനിയും....
കാത്തിരിക്കുന്നു ചിലര്‍ വൃഥാ, കണ്ണ് നനയ്ക്കുന്നു.....!
കൈക്കുടന്നയില്‍ വന്നുചേരും, നേരിന്‍റെ നിറവിനെ
കാണാതെ കൈവിട്ടു കളയുന്നു മറ്റുചിലര്‍.....
കാലത്തിന്‍റെ കളിവള്ളം ഇനിയും ഒഴുകും, ഓരോ തീരങ്ങള്‍ തേടി അലയും...,
നിലാവിന്‍റെകൈക്കുമ്പിളില്‍ വീണു മയങ്ങുമൊരു നീര്‍ക്കുമിള പോലെ....
dear intimate stranger yaani dri....
കഥ എനിക്ക് വളരെ ഇഷ്ട്ടായി...... തുടര്‍ന്നും എഴുതണം.....ഇപ്പോഴും അപ്പോഴും എഴുതണം.....:)
paachu yaani shinu.... :)
good one...
really a touching story..manassil thangi nilkkunu aa penkuttiyude chithram.priyapettavnu ishtamullatellam aninjorungi kidakkunna aval.churulan mudikkariyod avalk thonnunath assoya aavilla.kshanikkapedathe vanna oru adhitiyodunna neerasam maathram aakam athu
മിസ്സ്.ദൃശ്യ സുഭാഷ് [intimate..]കഥ വളരെ ഇഷ്ടം ആയി . കൂടുതല്‍ അഹങ്കരിക്കണ്ട കൊഴപ്പം ഇല്ല .
നല്ല ഒഴുക്കുണ്ട്.. ചെറുതെങ്കിലും മനോഹരം..
അവളോട് പറയൂ മഹേഷ്, "ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ,എന്‍റെ ജീവന്‍ നിന്നിലാണെന്ന് , നമ്മള്‍ പ്രണയിക്കുകയാണെന്ന്..... "
ഇഷ്ടായി ഒരുപാട്...
മനോഹരമായിട്ടെഴുതി ട്ടോ....
shinuve: thankxxx..shinude varikal enikistaayitto..xpecially diz one കാലത്തിന്‍റെ കളിവള്ളം ഇനിയും ഒഴുകും, ഓരോ തീരങ്ങള്‍ തേടി അലയും...,
നിലാവിന്‍റെകൈക്കുമ്പിളില്‍ വീണു മയങ്ങുമൊരു നീര്‍ക്കുമിള പോലെ....
krishna: nanniyund vaayanakkum abhipraayathinum
varna:hmm..thankx ma dear..
manoraj: thank u for reading
kochutemmadi: vaayichathinum abhipraayathinum nanni..
:INTIMATE STRANGER
ചെറിയ കഥ നന്നായി ഇഷ്ടപെട്ടു. ആശംസകള്‍
nanni hamsa
മരണമില്ലാത്ത പ്രണയം.!
ചിരപരിചിതമായ പ്രമേയത്തെ വീക്ഷണത്തിലെ
വ്യതിയാനം കൊണ്ട് പുതുമയുള്ളതാക്കി മാറ്റി..!
നല്ല വായനാനുഭവം..!!
നിഷ്കളങ്കതയുള്ള എഴുത്ത്; പ്രണയവും ....
കൊള്ളാം............
good one kollam
.
Vrithiyulla ezhuth kollam...
Ishtappettu....
bhaavukangal..
jigish.mazhithand,senexshaw,akash:
thank u 4 reading
oru aathmavinte nombaram manoharamaaya reethiyil avatharippichirikkunu.oru kunju kadha,oru aathamavinte chinthakalioode,ore oru kadhapaathrathinte vaakukkalioode avathrippicha shaili puthamayunarthunnu.oru monologue pole.avalude nombaram ippozhum peythozhiyathe manassil thangi nilkkunu.nalla vaayanaa anubhavam,cheruthenkilum ullil thangi nilkkunu aa mazha thanupp.pranayam palavidham,aathmaakkalkkum pranyamundena concept nannayi.vaayichu kazhinjappol ullil endo oru neettal..nalla oru chithram koodi aakamaayirunnu kadhakk.oru chithram kandethi tharan njanum shramikkam.rithu vile kadhakalil ottu mikkavayum thanne nilavaram pulathunnavayaanu adhuthavayicha kadhakalil vethysthatha thonniya oru avatharanam.athu kondu thanne onnu comment ittu pokam ennu karuthi.aashamsakal
kunju kadha....
manoharamaya avatharanam ...
aashamsakal .....
vaykaa,suresh babu:vaayanakkum prolsaahanthinum nanni
വളരേ നന്നായിട്ടുണ്ട് .. ട്ടോ കുട്ട്യേ..
സത്യത്തിൽ പ്രണയസാഫല്യം എന്നു പറഞ്ഞാൽ ഇതൊക്കെത്തന്നെയാണ്, മരണത്തിനുമപ്പുറത്തേക്കുള്ള ഒരു ഒഴുക്ക്.. പ്രതിബന്ധങ്ങളില്ലാത്ത, നിലയ്ക്കാത്ത ഒരു പ്രവാഹം..
നല്ല കഥ.. ഇഷ്ടപ്പെട്ടു.
meera: thanku for reading
innaanu vayichathu.. ishtaayi.. lalitham.. manoharam.. oru sadharana pranayiniyude chinthakal... athepadi...
prolsaahanangalkk nanni shivakaami
വിഡ്ഢി ദിനത്തിലായാലും ഇത്തരം വ്യത്യസ്തമായ സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടല്ലോ .
ഏതായാലും ഹരിശ്രീ നന്നായി.
നന്നായി ഉറങ്ങൂ ഇനിയും സ്വപ്‌നങ്ങള്‍ കാണട്ടെ .
അഭിനന്ദനങള്‍ ......
nanni boban....
yenda yende kuttye ithu.neyyenne angu karechu kalanjallo..kurumbi!!!
2 divassayi nwom ee kadha vaayichitt, de ippalum maarilla manassinu oru sangadam, neyyende 2 divassa kalanje?? arivo...kurumbathikk?? hai, appo nwom angandu karuthi nerittu vannu parathi bhodippichalonnu...vashalathi..!!
kuttye neyyinim ezhuthanam kettuvo??nwom ninte fan aayi...
hey i was just kidding...
really touching dude really really really really touching.hatz off.
enganado ingane okke chindikkan sadhikkunathu
dha ye mukalil kanunna comment adikaran ayachu thannatha e link.thudakam 1-2 sentence vayichu njan avane @#%#$% paranju.pakka panchaara paynkili pokunna pokku kandal ariyam.eduthond podannokke.pakshe pinne vaayichu vannappozha yee swapnam ente kannukalilekkum chekkeri thudangiyathu.1-2 thavana vaayichu kazhinjippol thanne.ithu sherikkum viddi swapnam aano?enda ingane oru swapnathinte artham.nammalude swapnagal okke jeevithavum manassile chinthakalum okke aayi oru bandam undakum ennu kettitund.appo ee swapnathinteyum kadhayude artham?
onnu chodichotte ullil athi kadinamaaya vedanaye thalolikkunna oraalk allathe ingane okke ezhuthan kazhiyumo allenkil swapnam kaanan?manassine vallathe angu ulachu kalayunnu aval. ithrayum snehikunna oru penkuttiye vittukalanja avan nirbhagyavaananu.yee janmam avanu swasthatha undakilla.oru churulan mudikkarikum kazhiyilla avane santhoshipikkan.avanteyum swapnagalum aa paatadayil thanne erinjodungum.
mattu kadhakal onnum post cheytitilla ivide alle.njan nokki.ningalude postinayi njangalum kathirikkunu.
മനസ്സുലച്ചു കളഞ്ഞുവല്ലോ ..... പ്രണയത്തിന്റെ തീവ്രതക്ക് ഇങ്ങനെയും ചില തലങ്ങള്‍ ഉണ്ട് അല്ലെ?
നാം വിചാരിക്കാത്ത പല വഴികളിലൂടെയം സഞ്ചരിക്കും പ്രണയിനികളുടെ മനസ്സ്..
aasamsakal
nanni boban....
Post a Comment