സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഉത്സവക്കാഴ്ചകള്‍

April 20, 2010 Unknown


വെയിലിന് ചൂടേറിവരുന്നു... എന്തൊരു തീഷ്ണതയാണ് ഇന്ന് വെയിലിന്.. ചൂട് സഹിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതല്‍ നില്‍ക്കാന് തുടങ്ങിയതാണ്‌.., കാലുകള്‍ കഴയ്ക്കുന്നു.. ശരീരഭാരം കാലുകളില്‍ ഇടവിട്ട് ക്രമീകരിച്ച് ആശ്വാസം കാണാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. താല്‍ക്കാലികമായി ഒരല്‍പം ആശ്വാസം കിട്ടും, വീണ്ടും പഴയതുപോലെ തന്നെ.

വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?

നേരം ഉച്ചയായി.. കൊടും ചൂടിനാല്‍ പുറവും മേനിയും പൊള്ളുന്നു.. സഹിക്കാന്‍ പറ്റുന്നില്ല. ഉത്സവം കൊഴുക്കുകയാണ്, എന്തുമാത്രം ജനങ്ങളാണ് ഇവിടെ കൂടിയിരിക്കുന്നത്...?! എവിടുന്നാണാവോ ഇത്രയും ആളുകള്‍ എത്തിയത്.. ?!

മൈതാനം നിറഞ്ഞു കവിഞ്ഞിരിക്കുന്നു, ആഹ്ലാദഭരിതരായ ജനങ്ങള്‍ ഉത്സവക്കാഴ്ച്ചയില്‍ മുഴുകിയിരിക്കുന്നു. വിവിധതരം കളിപ്പാട്ടങ്ങളിലും വര്‍ണക്കാഴ്ച്ചകളിലും കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ഉടക്കി. കൊച്ചുകുഞുങളില്‍ വല്ലാത്തൊരു കൌതുകവും ആഹ്ലാദവും കാണാം. ഉത്സവപ്പറമ്പിലെ വളക്കടകളില്‍ പെണ്ണുങ്ങളുടെ തിരക്കാണ്. അവര്‍ സ്നേഹപൂര്‍വ്വം തങ്ങളുടെ പ്രിയപ്പെട്ടവരോട് ഇഷ്ടസാധനങ്ങള്‍ക്കായി കൊഞ്ചുന്നു. കുറച്ച് ഉയര്‍ന്ന പ്രതലത്തില്‍ നില്‍ക്കുന്നതുകൊണ്ട് എല്ലാം കാണാം ഇവിടുന്നു.

കുറുമ്പിയും അങ്ങിനെയായിരുന്നു. ഇഷ്ട സാധ്യത്തിനായി അവള്‍ മുട്ടിയുരുമ്മും, ശിരസ്സ്‌ എന്ടെ മേനിയില്‍ ഉരസ്സി തന്നെ പ്രേമപൂര്‍വ്വം നിര്‍ബന്ധിക്കും. അവളുടെ ഓരോ ആഗ്രഹവും സധിപ്പിച്ചുകൊടുക്കുവാന്‍ തനിക്കെന്നും സന്തോഷമായിരുന്നു. എത്രയോ പട്ടയും കരിമ്പും അങ്ങനെ അവള്‍ക്കായി ഒടിച്ചു കൊടുത്തിട്ടുണ്ട്..

എത്ര സുന്ദരമായിരുന്നു ആ ദിനങ്ങള്‍.. ശാന്തസുന്ദരമായ അന്തരീക്ഷം ..പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങളുടെ ശീതളിമയില്‍ വേനലിന്റെ കാഠിന്യം ഒട്ടും അറിഞിരുന്നില്ല. .. ചുറ്റും പുരുഷാരമില്ല.. കാലില്‍ വിലങ്ങുകളില്ലാതെ സ്വച്ചന്ദ സഞ്ചാരം നടത്താം..ആകുലതകളില്ലാത്ത സ്വൈര വിഹാരം. ചിന്തകള്‍ കണ്ണ് നനയിച്ചു..

ശരീരത്തില്‍ പതിച്ച തണുത്തവെള്ളം പരസരബോധം ഉണര്‍ത്തി. വേനല്‍ ചൂടില്‍നിന്നും രക്ഷനേടാന്‍ പാപ്പാന്‍ വെള്ളം തളിച്ചതാണ്.. പൊള്ളുന്ന ചൂടില്‍നിന്നും ഒരിടക്കാലാശ്വാസം..പക്ഷേ അവ വളരെ പെട്ടന്ന് മരുഭുമിയില്‍ പതിച്ച മഴത്തുള്ളിപോലെ അപ്രത്യക്ഷമായി.

മുന്‍പില്‍ വാടിയ പട്ടയുണ്ട്. തനിക്ക് കഴിക്കാനായി കൊണ്ടിട്ടതാണ്. കഴിക്കാന്‍ തോന്നുന്നില്ല, അവയുടെ പുതുമ നഷ്ടപെട്ടിരിക്കുന്നു. താനിങ്ങനെയായിരുന്നില്ല, മരത്തില്‍ നിന്നും പൊട്ടിച്ചെടുത്തവ പുതുമയോടെ ഭക്ഷിച്ചിരുന്നപ്പോള്‍ കിട്ടിയിരുന്ന ആ സ്വാദ്‌ പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.

അമ്മയുടെ സ്നേഹശാസനകള്‍ അനുസരിക്കാത്ത ഒരു ദിവസം കുസൃതികാട്ടി കൂട്ടം തെറ്റിയപ്പോള്‍.. പിന്നീട് മനുഷ്യനൊരുക്കിയ ചതിക്കുഴിയില്‍ വീണു സ്വന്തബന്ധങ്ങളില്‍ നിന്നു അകത്തപ്പെട്ടപ്പോള്‍ ...എല്ലാ സൌഭാഗ്യങ്ങളും അവസാനിച്ചു.

മേളം കൊഴുത്തു, തിങ്ങി നിറഞ്ഞ ജനങ്ങള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നു. ആലോസരമുളവാക്കുന്ന വല്ലാത്ത ശബ്ദം. ശക്തമായ കാറ്റില്‍ ഈറ്റകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം പോലെ. അതെ അതുതന്നെ.. കാട് പ്രക്ശുബ്ദമായിരിക്കുന്നു.. വല്ലാത്ത ശബ്ദങ്ങള്‍. ഈറ്റക്കാട്ടിനടുത്ത് അരുവിക്കരയില്‍ നില്‍ക്കുന്നത് കുറുമ്പിയല്ലേ..?! അവള്‍ തന്നെ തലയാട്ടി വിളിക്കുന്നുവോ..?!

ദേഹത്ത് വീണ്ടും തണുത്ത ജലം പതിക്കുന്നു... അത് കുറുമ്പിതന്നെയാണ്, തന്‍റെ മനോഹരമായ തുമ്പിയില്‍ വെള്ളം നിറച്ച് അവള്‍ തന്‍റെ നേരെ ചീറ്റുകയാണ്.

അവളുടെ കുസൃതി ഇന്നോടെ തീര്‍ക്കണം..അടുത്തേക്ക് ചെല്ലുകതന്നെ.. കാലുകള്‍ പതുക്കെ മുന്നോട്ടുവച്ചു നീങ്ങി... കാലില്‍ ചാരിനിര്‍ത്തിയിരുന്ന തോട്ടി താഴെ വീണു.... തന്‍റെ ചുറ്റിലും നിറയെ കുറ്റിച്ചെടികളും പൊന്തയും നിറഞ്ഞിരിക്കുന്നു. അവയെ മുന്‍കാലുകള്കൊണ്ടും തുമ്പിക്കൈ കൊണ്ടും വകഞ്ഞ് മാറ്റി മുന്നോട്ടു നീങ്ങി.. അവ കരയുന്നുവോ..?!

'ആന വിരണ്ടു' അവ നിലവിളിക്കുന്നതുപോലെ തോന്നി ഒരുനിമിഷം. ഇല്ല മുന്നോട്ടു പോകണം.. കുറുമ്പി അരുവിക്കരയില്‍ നിന്നും തടിച്ച ആഞ്ഞിലിമരത്തിന്റെ മറവുപറ്റി കാട്ടിനകത്തേക്ക് അതിവേഗം നടക്കുന്നു...
അവള്‍ തന്നെ കൊതിപ്പിക്കുകയാണ്, അവളെ പിടിക്കണം.. അവിടെ അമ്മയുടെ മറവില്‍ ഒളിച്ചിരിക്കുന്ന അവളെ വാലില്‍ പിടിച്ചു വലിക്കണം.. തുമ്പിക്കയ്യാല്‍ ചേര്‍ത്ത് മുട്ടിയുരുമ്മി നടക്കണം.

നടത്തം ഒന്നുകൂടി വേഗത്തിലാക്കി... പിന്നെ പതുക്കെ ഓടാന്‍ തുടങ്ങി.. ഉത്സവപ്പറമ്പിലെ ജനം പ്രാണഭയത്തല്‍ ഭയചിതരായി ചിതറിയോടി.


തെച്ചിക്കോടന്‍

34 Comments, Post your comment:

ഭ്രാന്തനച്ചൂസ് said...

“കരി” യുടെ പ്രണയം. ഒരു വേറിട്ട ചിന്ത ..നന്നായിട്ടുണ്ട്.

OAB/ഒഎബി said...

നല്ല കഥ.
മനുഷ്യനോട് പറയേണ്ടതായ കഥ കുറച്ചും കൂടെ ആവാമായിരുന്നു
അതായത് ഒന്ന് രണ്ടാളെയൊക്കെ കുത്തി മലര്‍ത്തി...

എന്നാണാവൊ മനുഷ്യന് അന്തം വക്കുക.

ഹംസ said...

ഉത്സവപ്പറമ്പില്‍ ആന വിരണ്ടു.! പാപ്പാനെ കൊന്നു. ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന വാര്‍ത്തയായതുകൊണ്ട് നമുക്ക് പുതുമ തോനില്ല. കൊലചെയ്യപ്പെട്ട പാപ്പാന്‍റെ വിധിയില്‍ നമ്മള്‍ സഹതപിക്കും. പക്ഷെ ആന എന്തുകൊണ്ടു വിരണ്ടു. ആനയുടെ മനസ്സില്‍ എന്തായിരുന്നു എന്നൊന്നും ചിന്താശക്തിയുള്ള മനുഷ്യന്‍ അന്വോഷിക്കാറില്ല. ഒരു പക്ഷെ തന്‍റെ കളിക്കൂട്ടുകരിയെ കാണാനുള്ള ഈ മോഹം പോലെ ആനയുടെ മനസ്സിലും ഉണ്ടാവില്ലെ ഒരു വേദന.!! നല്ല കഥ .!! പുതുമയും ഉണ്ട് തെച്ചിക്കോടാ ..ആശംസകള്‍. :)

പട്ടേപ്പാടം റാംജി said...

വളരെ നന്നായി പറഞ്ഞ കഥ.
കൂട്ടിലിട്ട് വളര്ത്തപ്പെടുമ്പോള്‍ നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടലും ഒക്കെ ചെറിയ വിരികളിലൂടെ പറഞ്ഞപ്പോഴും മനുഷ്യ ജീവന്റെ സ്പന്ദനങ്ങളിലേക്ക് ഇറങ്ങി വന്നു കഥ.
ഒന്നുകൂടി വിശദീകരിച്ചാല്‍ ഇനിയും കൂടുതല്‍ നന്നായേനെ.
ഇപ്പോള്‍ തന്നെ അസ്സലായിട്ടോ.
ഭാവുകങ്ങള്‍.

Manoraj said...

നന്നായെട്ടോ..ഇനിയും എഴുതുക

കൊലകൊമ്പന്‍ said...

എന്റെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രാ.. എനിക്ക് ഒരുപാട് ഇഷ്ടായി .. ആ സാധു മൃഗത്തിന്റെ ഭാഷയില്‍ ഒരു കഥ..

കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയും ചങ്ങലയില്‍ കുരുങ്ങുന്ന ആനയും ഒക്കെ മനസിനെ ഒരുപാട് വേദനിപ്പിക്കാര്‍ണ്ട്..

ഒരു കാര്യം കൂടി പറയാര്‍ന്നു .. രാവിലെ മുതലുള്ള ആ നില്‍പ്പിനു മുന്പ് ഉരുകുന്ന ടാറിലൂടെ കാതങ്ങള്‍ താണ്ടിയ ആ പാവത്തിന്റെ വേദന ...

നന്നായി... ഒരുപാട് എഴുതുക

വീകെ said...

സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മൃഗങ്ങളെക്കുറിച്ച് നാമൊരിക്കലും ചിന്തിക്കാറില്ല.....!!
അവർക്കും ഉണ്ടാവില്ലെ അവരുടെ നല്ല കാലത്തെക്കുറിചുള്ള ഓർമ്മകൾ...!!
പ്രത്യേകിച്ച് ആനകൾക്ക്.....!!

നന്നായിരിക്കുന്നു കഥ...

ആശംസകൾ...

മാണിക്യം said...

പലരും മറന്ന ഒരു വാസ്ഥവം!
നല്ല തീം
വായിച്ചു കൊണ്ടിരുന്നപ്പോൾ കൈൽ നിന്ന് കഥ തട്ടി പറിച്ചപോലെ പെട്ടന്ന് പറഞ്ഞു നിർത്തി എന്നു തോന്നി....

ഒരു നുറുങ്ങ് said...

पिन्चडे कि पन्चीरे...तेरा दरद न गाने कोई...
കവി പ്രദീപിന്‍റെ ആ കൂട്ടിലടക്കപ്പെട്ട പക്ഷീടെ വിലാപം
ഓര്‍ത്തുപോവുന്നു..പാവം കരിവീരന്മാര്‍,അവര്‍ക്കും
കാടും നാടുമില്ലാതാവുന്നല്ലോ...

തെക്കു said...

എന്തിനാ ഈ പാവം ആനകളെ കാട്ടിനില്‍ നിന്നു പിടിച്ചു നാട്ടില്‍ കൊണ്ടു വന്നു ദ്രോഹിക്കുന്നെ ??? ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യന്‍ തന്നെ !!!!

Unknown said...

അചൂസ്‌:
ഓ എ ബി
ഹംസ
റാംജി
മനോരാജ്
കൊലകൊമ്പന്‍
വീ കെ
മാണിക്യം
ഒരു നുറുങ്ങ്
തെക്കു

ഈ നല്ല വാക്കുകള്‍ക്കു എല്ലാവര്ക്കും നന്ദി.

നമ്മള്‍ എല്ലാ ഉത്സവങ്ങളിലും കാണുന്ന, ഇത്തരം ആഘോഷങ്ങള്‍ക്ക് ഒരു അവിഭാജ്യ ഘടകമായി മാറിയ ആനളുടെ മനസ്സിലൂടെ അവയുടെ ലോകത്തേക്ക് ഒരു എത്തിനോട്ട ശ്രമം നടത്തിയതാണ്.
ആശങ്കകളോടെ ആണ് ഇതിവിടെ പോസ്റ്റിയത് നിങ്ങള്‍ക്കിഷ്ടപ്പെടുമോ എന്നോര്‍ത്ത്‌.
നിങ്ങളുടെ വാക്കുകള്‍ സന്തോഷവും പ്രചോതനവും നല്‍കുന്നു.

നന്ദി ഒരിക്കല്‍ക്കൂടി

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ആനക്കുളിസീനും ,ഈ ആനക്കഥയും അടിപൊളി !
ആന പ്രേമം മൂത്ത് ആനയുടെ പ്രേമം കാണാതെ,ആനയുടെ കേമത്വം മാത്രം പറഞ്ഞ് ആനക്കാമത്തെ അടിച്ചമർത്തുന്ന ആനക്കമ്പക്കാർക്കുള്ള ഒരു ആന താക്കീതാണ് ഈ ആനക്കഥ...കേട്ടൊ തെച്ചിക്കോടാ‍... (ഇത് ഞങ്ങടെ നാട്ടിലെ ഒരു ആനപ്പേരാണ്...ട്ടാ‍ാ)

jayanEvoor said...

വലിയ ശരീരവും ചെറിയ കണ്ണും ചെറിയ കുറുമ്പുകളും...

നല്ല ആന!

ബഷീർ said...

തെച്ചിക്കോടൻ,

മിണ്ടാപ്രാണികളുടെ കഥ പറയാൻ മനസിൽ കരുണയുള്ളവർക്കേ കഴിയൂ. ഒരു നല്ല മനസ് ഇതിലൂടെ വായിച്ചെടുക്കുന്നു. പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നിയത് ഇഷ്ടം കൊണ്ടാവാം..

ചാണ്ടിച്ചൻ said...

മൃഗങ്ങള്‍ക്കും ഒരു ഹൃദയം ഉണ്ടെന്നു മനസ്സിലാക്കാന്‍ നമ്മള്‍ മനുഷ്യമൃഗങ്ങള്‍ക്ക് കിട്ടിയ ഒരു അവസരം...നന്നായി തെച്ചിക്കോടാ...

രാജേഷ്‌ ചിത്തിര said...

കഥ (?) നന്നായി.
നമുക്കു ചുറ്റും നടക്കുന്ന ഒന്ന്; നടുക്കുന്നതും...

ഇതൂ പൊലെയൊന്നു ഇവിടെയുണ്ടു....

സമയം പോലെ നോക്കൂ...

http://harithachithrangal.blogspot.com/2009/08/blog-post.html

chaanakyan said...

kollam..........
nannaayi..prameya vayvidhyam......

മീരാജെസ്സി said...

ആരും കാ‍ണാതെ പോവുന്ന ഒരു ഉത്സവക്കാഴ്ചയാണിത്.. നന്നായി അവതരിപ്പിച്ചിരിക്കുന്നു..

Unknown said...

ബിലാത്തിപട്ടണം: ആകെപ്പാടെ ഒരു ആനച്ചന്തം ! (ഇതെന്റെ കുടുംബപ്പേര്!)

ജയന്‍: നന്ദി ഡോക്ടര്‍

ബഷീര്‍ വെള്ളരക്കോട്: നല്ല വാക്കുകള്‍ക്കു നന്ദി

ചാണ്ടിക്കുഞ്ഞ്: നല്ല അഭിപ്രായത്തിനു നന്ദി

മഷിത്തണ്ട്: നന്ദി, വായിച്ചു.

ചാണക്യന്‍: അഭിപ്രായത്തിനു നന്ദി

മീര ജെസ്സി: വായനക്കും അഭിപ്രായത്തിനും നന്ദി

സ്വപ്നസഖി said...

നന്നായിരിക്കുന്നു.....ഇഷ്ട്ടായി

എറക്കാടൻ / Erakkadan said...

ആന..തെച്ചികോടൻ..തെച്ചികോട്ടുകാവു രാമചന്ദ്രൻ ...എല്ലാം ഇന്റർ റിലേറ്റഡ്‌......അതിന്റെ കൂടെ ഈ കഥയും..ഇഷ്ടായി..

Unknown said...

vyathyasthamaaya avatharanam...nannaayitikunnu.

കൂതറHashimܓ said...

നല്ല കഥ, ആനയുടെ ഈ ചിന്ത എനിക്കും അറിയില്ലായിരുന്നു പാവം ആന!!
എന്തിനാ പാവങ്ങളെ നാട്ടില്‍ കൊണ്ടുവരണെ, പണ്ട് തടിപിടിക്കാന്‍ ആയിരുന്നു പക്ഷേ ഇന്ന് അതിനെല്ലാം മറ്റുമാര്‍ഗങ്ങള്‍ ഉണ്ടാകുമ്പോ... വേണ്ടാ ആന കാട്ടില്‍ ജീവിച്ചാല്‍ മതി.. അതാ രസം. കൂതറ ആന മുതലാളി..!!

Vayady said...

തെച്ചിക്കോടാ, ഞാന്‍ വരാന്‍ കുറച്ച് വൈകി. ക്ഷമിക്കണം. മനോഹരമായ കഥ. ഒരാനയുടെ മനസ്സ് കഥയിലൂടെ കാണാന്‍ കഴിഞ്ഞു. എനിക്ക് മൃഗങ്ങളേയും, പക്ഷികളേയും ഇഷ്ടമാണ്‌‌. അതുകൊണ്ട് എനിക്കീ കഥ ഒരുപാടിഷ്ടമായി. ആശംസകള്‍!

Anees Hassan said...

first time here kollam
aneeshassan.blogspot.com

sm sadique said...

പാവം ആന . അനുസ്സരണയോടെ നില്‍ക്കുന്ന ആനയെ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട് . ചില നേരങ്ങളില്‍ സഹികെടുമ്പോള്‍ കുത്തിമലര്‍ത്തുന്നു. എന്തിനാണ് ഇതൊക്കെ എന്ന് ചോദിച്ചാല്‍ ;അതാണ്‌ മനുഷ്യന്‍,എല്ലാം കാല്‍കീഴിലോതുക്കാന്‍ മത്സരിക്കുന്ന ഒരേഒരു ജീവി;അതാണ്‌ നാം .

നൗഷാദ് അകമ്പാടം said...

കൊള്ളാം..ആനമനസ്സിനെ മനോഹരമാക്കി പകര്‍ത്തിയിരിക്കുന്നു..
ഉല്‍സവങ്ങളുടെ തിരക്കിനിടയില്‍ വെയിലേറ്റുനില്‍ക്കുന്ന ഏതൊരാനയെ കണ്ടാലും
ഇനി ഈ കഥ മനസ്സിലോടിയെത്തും..തീര്‍ച്ച...!

Akbar said...

ആനകള്‍ക്കും ഒരു മനസ്സുണ്ട്. അത് കൊണ്ടാണല്ലോ തന്റെ ജന്മാവകാശങ്ങള്‍ നിഷേധിച്ച മനുഷ്യന്റെ ക്രൂരതയുടെ തോട്ടിക്കു മുമ്പിലും ഈ വലിയ ജീവി വിനയാന്വിതനാകുന്നത്. അത് കാണാന്‍ കഴിവില്ലാത്ത മനുഷ്യര്‍ എത്ര നിസ്സാരര്‍. വ്യത്യസ്തമായ ഈ ചിന്തക്ക് അഭിനന്ദനങ്ങള്‍.

Mohamed Salahudheen said...

മായാത്ത ഉല്സവക്കാഴ്ചകള്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരെ ഹൃദ്യമായ അവതരണം! ആനക്കുമുണ്ട് അതിന്റെതായ വിഷമവും വികാരവും.
ക്ലൈമാക്സ് എവിടെയോ ഒരു ന്യൂനത അനുഭവപ്പെടുന്നു.
നന്ദി..

Anil cheleri kumaran said...

ആനമനസ്സിലൂടെയൊരു വ്യത്യസ്തയാത്ര.

Renjishcs said...

വ്യത്യസ്ഥമായ വീക്ഷണം കൊണ്ട് ശ്രദ്ധേയമായ കഥ.....

അലി said...

നന്നായിട്ടുണ്ട്...
എഴുത്തു തുടരുക.
ആശംസകൾ!

റോസാപ്പൂക്കള്‍ said...

ഈ പാവം മൃഗങ്ങളുടെ മനസ്സറിഞ്ഞല്ലോ.നല്ല കഥ