പ്രതീക്ഷിക്കാത്ത നേരത്താണ് ഡല്‍ഹിയിലേക്കു ചെല്ലാന്‍ ബഷീറിക്ക
വിളിച്ചു പറഞ്ഞത് ,നാളെതന്നെവണ്ടികേറണംപോലും .ടിക്കറ്റ്‌ഒക്കെഏര്‍പ്പാടാക്കീട്ടുണ്ട് ,
ഇക്കയോട്പറ്റില്ല എന്ന്പറയാന്‍ വയ്യ ,അത്രയ്ക്കൊരു ആത്മ ബന്ധമുണ്ട് .
ഗോള്‍ഡ് ബിസിനെസ്സില് കാലങ്ങളോളം
ഡാഡിയുടെ കൂടെ നിഴലായി ഉണ്ടായിരുന്ന ആളാണ് ,ഇന്ന് ഡാഡി ഇല്ല ,
എല്ലാ ഉത്തരവാദിത്വങ്ങളും തന്റെ തലയില്‍ വെച്ചിട്ട് യാത്രയായി ,ജോണി നെടുവീര്‍പ്പിട്ടു .
ബഷീറിക്ക കുറച്ചു ദിവസത്തേക്ക് ദുബൈക്ക് പോകുന്നു ,ഡല്‍ഹിയിലുള്ള ഷോപ്പ്
ജോണിയെ ഏല്‍പ്പിച്ചിട്ട് പോകാനാണ് പ്ലാന്‍ .,ജോണിയെ ആകുമ്പോള്‍
വിശ്വസിച്ചു എല്പ്പിക്കാമല്ലോ എന്നോര്‍ത്താവും .ഡല്‍ഹിയിലേക്കു
പലപോഴായി പോയിട്ടുണ്ട് ,മിക്കപ്പോഴും ഷോപ്പിലേക്ക് ഗോള്‍ഡ്
എത്തിക്കാന്‍ ആണ് പോവാറ് ,
ഇതാദ്യമായാണ് മറ്റൊരു ആവശ്യവുമായി യാത്ര.
പ്ലട്ഫോര്മില്‍ മനുഷ്യരെ തട്ടിയിട്ടു നടക്കാന്‍ വയ്യ.
ട്രെയിന്‍ വരുന്നുണ്ട് ,മഴയും പെയ്യാന്‍ തുടങ്ങിയിരിക്കുന്നു ,
ട്രെയിന്‍ വരുന്നുണ്ട് ,മഴയും പെയ്യാന്‍ തുടങ്ങിയിരിക്കുന്നു ,
ചൂളം വിളിച്ചുകൊണ്ടു കേരള എക്സ്പ്രെസ്സ് വന്നു നിന്നു .
ഇറങ്ങുന്നവരെക്കാള്‍ കേറുന്നവരുടെ തിരക്കാണ് ,
ഒരു വിധത്തില്‍ ജോണിയും അകത്തു കേറി ,
സീറ്റ് നമ്പര്‍ തപ്പിപിടിച്ച് പെട്ടി അപ്പര്‍ ബെര്‍ത്തില്‍ വെച്ച് സ്ഥാനമുറപ്പിച്ചു .
സീറ്റുകള്‍ ചിലത് കാലിയാണ് ,ഇനിയും യാത്രക്കാര്‍ കേറുവാന്‍ ഉണ്ട്.
ട്രെയിന്‍ വീണ്ടും ചൂളം വിളിച്ചു ,യാത്രയാക്കാന്‍ വന്നവര്‍ ധൃതിയില്‍
വണ്ടിയില്‍ നിന്നും ഇറങ്ങി ,
മക്കളെ യാത്രയാക്കാന്‍ വന്നു കരയുന്ന അമ്മമാര്‍ ,
ഭര്‍ത്താവിനെ യാത്രയാക്കി വിതുമ്പുന്ന ഭാര്യ ,
അങ്ങനെ പല കാഴ്ചകള്‍ ,ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങി .
'ഹായ് അയാം,ദീപക് ..,ദീപക് ചാറ്റര്‍ജി ..ആന്‍ഡ് യു ..?'
തൊട്ടപ്പുറത്തിരിക്കുന്ന ചെറുപ്പകാരന്റെ കൈകള്‍ ജോണിക്ക് നേരെ നീണ്ടു .
.' ജോണി '
എന്തോ അധികം സംസാരിക്കാന്‍ തോന്നിയില്ല .
മൊബൈല്‍ ഫോണ്‍ എടുത്തു കാള്‍ ചെയ്യാനെന്ന വ്യാജേന ജോണി
ഡോറിന്റെ അടുത്തേക്ക് പോയി ..,
അവിടെ നിന്നു യാത്ര ചെയ്യുന്നതിന് ഒരു പ്രത്യേക സുഖം ആണ് ,
മീനാക്ഷിക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു ..,
ഇത് പോലെ മഴയുള്ള ഒരു ദിവസം ഇതേ കേരള എക്സ്പ്രെസ്സില്‍ വെച്ച് ആണ്
മീനാക്ഷിയെ ജോണി കണ്ടുമുട്ടിയത് .നീല കണ്ണുകള്‍ ഉള്ള വെളുത് മെലിഞ്ഞ സുന്ദരി ,
വളരെ സോഷ്യല്‍ ആയി ഇടപെടുന്ന ആ സുന്ദരികുട്ടിയെ ഒറ്റ നോട്ടത്തില്‍ ജോണിക്ക് ഇഷ്ട്ടമായി .
'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് '
ഡല്‍ഹിയില്‍ ഉപരി പഠനത്തിനു പഠിക്കുക ആയിരുന്നു അവള്‍ അന്ന് .
കല പില സംസാരിക്കുന്ന മിടുക്കി പെണ്‍കുട്ടി ജോണിയുടെ ഹൃദയത്തില്‍
പ്രണയത്തിന്റെ വിത്തുകള്‍ പാകി .
"എല്ലാ പ്രാവശ്യവും അച്ഛന്‍ കൂടെ വരും ,ഇപ്രാവശ്യം മാത്രം വന്നില്ല ,
എനിക്ക് അച്ഛനോട് പിണക്കമാ ..,"
അങ്ങനെ എന്തെല്ലാം ആണ് ഒറ്റ ശ്വാസത്തില്‍ അവള്‍ പറഞ്ഞു തീര്‍ത്തത് .
നാട്ടിലെ മുത്തശിയുടെ വിശേഷങ്ങളും ,ഡല്‍ഹിയിലെ പഞ്ചാബി കൂട്ടുകാരുടെ
തമാശകളും പറഞ്ഞാല്‍ തീരാത്ത കഥകള്‍ ഉണ്ടായിരുന്നു മീനാക്ഷിക്ക് പറയാന്‍ .
ഇതിനിടയില്‍ തന്റെ ഇഷ്ടം പറയാന്‍ ജോണിക്ക് പേടി ആയിരുന്നു .
രണ്ടു ദിവസങ്ങള്‍ എങ്ങനെ പോയി എന്നറിഞ്ഞില്ല .
നയി ദില്ലി റെയില്‍വേ സ്ടഷനില്‍ വണ്ടി ചെന്നു നിന്നപ്പോള്‍ ആണ്
അവളോടുള്ള തന്റെ ഇഷ്ട്ടം ജോണി അറിയിച്ചത് .
അതുവരെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് നിശബ്ദയായി .
മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല .
അവളെയും കാത്തു സ്റെഷനില്‍ നിന്നിരുന്ന അങ്കിളിന്റെ കൂടെ അവള്‍ പോയി ,
യാത്ര പോലും പറയാതെ .
പക്ഷെ ആ കണ്ണുകള്‍ ജോണിയോടു സംസാരിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി .
പിറകെ ചെന്നു ഫോണ്‍ നമ്പര്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് ..,
പിന്നെ തോന്നി വേണ്ടാന്നു .
ആ ഇഷ്ട്ടം പറയേണ്ടിയിരുന്നില്ല എന്നും തോന്നി ,എന്നാല്‍ ഒരു പക്ഷെ അവള്‍
യാത്ര എങ്കിലും പറഞ്ഞേനെ .
ഡല്‍ഹിയിലേക്കുള്ള ഓരോ യാത്രയിലും
മനസിന്റെ ഒരു കോണില്‍ അണയാത്ത പ്രതീക്ഷ ഉണ്ട് ..,
എവിടെ എങ്കിലും വെച്ച് മീനാക്ഷിയെ വീണ്ടും കണ്ടുമുട്ടുമെന്ന് .
ചിലര്‍ പറയും പ്രണയം ഒരു നിമിഷത്തില്‍ തോന്നുന്ന വികാരം മാത്രം ആണെന്ന് ..,
ജോണിയും അങ്ങനെ കരുതി .
എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാളില്‍ നാമ്പെടുത്ത പ്രണയത്തിനു
ഇന്നും മാറ്റങ്ങള്‍ഒന്നും സംഭവിചിട്ടില്ല ,കണ്ടുമുട്ടുന്ന ഓരോ മുഖങ്ങളിലും
അയാള്‍ മീനാക്ഷിയെ പരതി.
വിവാഹത്തിനു നിരബന്ധിക്കുന്ന അമ്മയോടും പറഞ്ഞു 'ഞാന്‍ സ്നേഹിക്കുന്ന
പെന്കുട്ടിക്കായുള്ള തിരച്ചിലില്‍ ആണ് അമ്മെ ഇപ്പോള്‍' എന്ന് .
അപ്പോള്‍ അമ്മ പറയും 'ഈ ചെക്കന് വട്ടായോ ദൈവമേ 'എന്ന് .
ഡല്‍ഹിയില്‍ മീനാക്ഷി പഠിച്ചിരുന്ന കോളേജിലും ജോണി പോയിരുന്നു ,
അവിടുത്തെ പ്രിന്‍സിപ്പല്‍ പറഞ്ഞത് മീനാക്ഷി ഭോപ്പാലിലുള്ള ഒരു സോഫ്റ്റ്‌വെയര്‍
കമ്പനിയിലേക്ക് ജോലി കിട്ടി പോയി എന്നാണു .
ഇത്തവണ തിരിച്ചു വരുമ്പോള്‍ ഭോപ്പാലില്‍ ഇറങ്ങി
പ്രിന്‍സിപ്പാള്‍ തന്ന വിലാസം വെച്ച് അന്വേഷിക്കണം .
ജോണി മനസില്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് ..,കണ്ടാല്‍ എന്താ പറയുക ..?
ഒന്നും അറിയില്ല അയാള്‍ക്ക്.എങ്കിലും കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് ..,
അത് ഒരു വിങ്ങലായി ഉള്ളിന്റെ ഉള്ളില്‍ ..,ചിലപ്പോള്‍ രണ്ടു കണ്ണ് നീര്തുള്ളികളായി ..
തീവണ്ടി കുതിച്ചു പായുകയാണ് ..പട്ടണങ്ങളും ,ഗ്രാമങ്ങളും ,വനങ്ങളും കടന്ന് .
' ഡു യു സ്പീക് ഹിന്ദി..?' ദീപക് വീണ്ടും രംഗത്തെത്തി .
'നോ ..,ഒണ്‍ലി ലിറ്റില്‍ ..' ജോണിയുടെ മറുപടി .
'കാന്‍ യു സ്പീക് മലയാളം ..? ജോണി ഒന്നിരുത്തി ചോദിച്ചു .
'കൊരച്ച് അരിയാം..ഐ നോ മാന്‍ ഇട്സ് വെരി ടഫ് ..'
ദീപക് ചാറ്റര്‍ജി ചിരിച്ചു .
'ബട്ട് ബിലിവ് മി.., ഐ ലൈക് മലയാളീസ് ..,ദേ ആര്‍ വെരി ഹോനെസ്റ്റ്
ആന്‍ഡ് ഹാര്‍ഡ് വര്‍ക്കിംഗ് ..'
ദീപക് പറഞ്ഞത് ശരിയെന്ന അര്‍ത്ഥത്തില്‍ ജോണി തല ആട്ടി .
'സൊ വേര്‍ ആര്‍ യു ഗോയിംഗ് ?ഡല്‍ഹി..?
'യെസ്' വിശദമായ സംഭാഷണത്തില്‍ താല്പര്യം ഇല്ലെന്ന മട്ടില്‍ ജോണി പയ്യെ
അപ്പര്‍ ബെര്‍ത്തിലേക്ക് കയറാന്‍ തുടങ്ങി .
'ജോണി..കീപ് മൈ വിസിറ്റിംഗ് കാര്‍ഡ് ,നെക്സ്റ്റ് സ്ടഷന്‍ ഈസ് ഭോപ്പാല്‍ ,
ഐ വില്‍ ഗെറ്റ് ഡൌണ്‍ ദേര്‍ ,നൈസ് മീറ്റിംഗ് യു ..'
ആള് പാവമാണെന്ന് തോന്നുന്നു, ജോണി മനസ്സില്‍ പറഞ്ഞു .
പേര്‍സില്‍ നിന്നും ജോണി തന്റെയും വിസിറ്റിംഗ് കാര്‍ഡ് അയാള്‍ക്ക് കൊടുത്തു .
'ഇഫ് യു കം ടു ഡല്‍ഹി ഓര്‍ പാലക്കാട് ,ജസ്റ്റ് വിസിറ്റ് അവര്‍ ഷോപ്സ്,
അഡ്രസ് ആന്‍ഡ് ഫോണ്‍ നമ്പര്‍ ഈസ് ദേര്‍ ' ജോണി ചിരിച്ചു കൊണ്ട് പറഞ്ഞു .
'യാ ഷുവര്‍ ..,ഇന്ഫാക്റ്റ് ഐ ഓഫന്‍ വിസിറ്റ് ദീസ് പ്ലസെസ്..താങ്ക്സ് '
ട്രെയിന്‍ ഭോപ്പാല്‍ സ്റ്റേഷന്‍ അടുത്തുകൊണ്ടിരുന്നു ..,
തീവണ്ടിയുടെ ജനാലക്കരികില്‍ ജോണി ഇരുന്നു.
മഞ്ഞ ബോര്‍ഡില്‍ കറുപ്പ് കൊണ്ട് എഴുതിയ അക്ഷരങ്ങള്‍ തെളിഞ്ഞു വരുന്നു ..,
ട്രെയിനിനു വേഗത കുറഞ്ഞു വന്നു ,പിന്നെ ഒരു മൂളലോടെ നിന്നു .
ദീപക് ജോണിയോടു യാത്ര പറഞ്ഞു തിടുക്കത്തില്‍ ഇറങ്ങി പോയി .
ജോണിയുടെ കണ്ണുകള്‍ ഭോപ്പാല്‍ സ്റ്റെഷനിലൂടെ നടന്നു നീങ്ങുന്ന ആള്‍ക്കൂട്ടത്തിലായി..,
അതിനിടയില്‍ അയാള്‍ കണ്ടു ..,താന്‍ തേടുന്ന മുഖം ,അതെ അത് മീനാക്ഷി തന്നെ ..,
ജോണിയുടെ ഹൃദയമിടിപ്പിന് വേഗത കൂടി ..,കൈയും കാലും മരവിച്ചത് പോലെ .
അയാള്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി ..,മീനാക്ഷി നിന്ന പ്ലാറ്റ് ഫോം ലക്ഷ്യമാക്കി നടന്നു ..,
കാലുകള്‍ക്ക് വേഗത പോര എന്ന് തോന്നി .
അടുത്തു എത്തിയപ്പോഴേക്കും അവള്‍ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു ..,
ജനസമുദ്രത്തിനിടയില്‍ എങ്ങോ മറഞ്ഞു ..
മീനാക്ഷീന്നു ഉറക്കെ വിളിച്ചാലോ എന്ന് ജോണിക്ക് തോന്നി ..,
ട്രെയിനിന്റെ ചൂളമടി ശബ്ദം അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു .
ജോണി ഓടി വന്നു ട്രെയിനില്‍ കയറി.
ഒരു നിമിഷം തനിക്കു തോന്നിയ ഹാലുസിനെഷന്‍ ആയിരുന്നോ അത് .
അല്ല ഒരിക്കലുമല്ല ,അത് മീനാക്ഷി ആയിരുന്നു..,
ഒന്ന് ഉറപ്പാണ് അവളും എന്നെ കണ്ടിരുന്നു ..,
പിന്നെ ഞാന്‍ ചെന്നപ്പോഴേക്കും എന്തിനു അവള്‍ നടന്നകന്നു..?
എന്നില്‍ നിന്നും ഒളിച്ചോടുകയാണോ ..? ഒരു പക്ഷെ ആയിരിക്കാം .
ജീവിതത്തിന്റെ ഏടുകള്‍ അവളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയുട്ടാണ്ടാവും ..?
പണ്ട് താന്‍ കണ്ട മിടുക്കി പെണ്‍കുട്ടിയുടെ പ്രസരിപ്പൊന്നും ആ മുഖത്തു കണ്ടില്ല ..,
ജോണിയുടെ ചിന്തകള്‍ കാട് കയറി..,എപ്പോഴോ അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു .
കണ്ണ് തുറന്നപ്പോള്‍ എല്ലാവരും ലഗേജു എടുത്തു വെയ്ക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നു .
ജോണിയും എഴുനേറ്റു തന്റെ സ്യൂട്ട് കേസ് എടുത്തു റെഡി ആയിഇരുന്നു ,
നിസ്സാമുദിന്‍ സ്റ്റേഷന്‍ എത്തിയിരിക്കുന്നു .
അടുത്തത് ന്യൂ ഡല്‍ഹി സ്റ്റേഷന്‍ ആണ് ..,തിരക്കായത് കൊണ്ട്,
തന്നെ കൂട്ടികൊണ്ടുപോകാന് ബഷീറിക്ക വരില്ല പകരം
ഇക്കാടെ സുഹൃത്തായ വിനോദ് വരും .
പറഞ്ഞത് പോലെ തന്നെ അവിടെ എത്തിയപ്പോള്‍ വിനോദ് സന്നിഹിതനായിരുന്നു ..,
അയാളുടെ കൂടെ ബഷീരിക്കയുടെ ഫ്ലാറ്റിലേക്ക് പോകുമ്പോഴും
കന്മുന്നില്‍ നിറഞ്ഞു നിന്നത് മീനാക്ഷി ആയിരുന്നു .
സ്യൂട്ട് കേസ് ഫ്ലാറ്റില്‍ വെച്ചു കുളിച്ചു ഫ്രഷ് ആയപ്പോഴേക്കും
ബഷീറിക്കായുടെ ഫോണ്‍ വന്നു
'ഡാ ജോണിയെ ..,ഇയ്യ് ഇങ്ങട് വെക്കം വന്നെ ..,അന്നോട് സീരിയസ് ആയിട്ട്
ഒരു കൂട്ടം പറയനോണ്ട് '
ജോണി വിനോദിന്റെ കൂടെ ഷോപ്പിലേക്ക് എത്തി .
ചെന്നതെ ബഷീറിക്ക ജോണിയെ ജ്വേല്ലറിയുടെ അകത്തെ മുറിയിലേക്ക്
വിളിച്ചു കൊണ്ട് പോയി .
'അന്റെ മൊബൈലില്‍ വിളിചീട്ടു കീട്ടീല്ലാന്നു പറഞ്ഞു ഓള്‍ ഇവിടെ ഷോപ്പിലേക്ക് വിളിചിട്ടുണ്ടായിരുന്നു'
'ആരാ ഇക്ക ,ഒന്ന് തെളിച്ചു പറ..? ജോണിക്ക് ആകാംഷ ആയി .
'എടാ അന്റെ പെണ്ണ് ..ആ മീനാക്ഷി ..ഇയ്യ് എത്യാലുടന്‍ ഓള്‍ക്ക് മിസ്സ് കാള്‍ വിടാനും പറഞ്ഞിരിക്ക്നു'
ജോണി അന്താളിച്ചു പോയി ..,സ്വപ്നമോ സത്യമോ ..?
ബഷീറിക്കായുടെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി ഡയല്‍ ചെയ്യുമ്പോള്‍
അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു .
പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല ,ജോണിക്ക് ടെന്‍ഷന്‍ കൂടി .
തന്റെ ഇഷ്ട്ടം നേരില്‍ അറിയിച്ചിട്ട് ഇതുവരെ മീനാക്ഷിയോട് ഒന്ന് സംസാരിച്ചിട്ടില്ല..,
അവള്‍ക്ക് എങ്ങനെ തന്റെ നമ്പര്‍ കിട്ടി ..?
എന്ത് പറയാന്‍ ആയിരിക്കും അവള്‍ വിളിച്ചത്..?
ആലോചിച്ചു കൊണ്ടിരികുന്നതിനിടയില്‍ ജോണിയുടെ മൊബൈല്‍ ശബ്ദിച്ചു .
അതെ മീനാക്ഷി തന്നെ .
'ഹലോ ,ഞാനാണ് ..മീനാക്ഷി ..'
'അന്ന് ഒന്നും പറഞ്ഞില്ല ..'ജോണിയുടെ ശബ്ദം ഇടറി.
'ഒത്തിരി പറയണം എന്നുണ്ടായിരുന്നു ..പക്ഷെ .. 'മീനാക്ഷിയുടെ പതുങ്ങിയ സ്വരം .
'സാരല്ല ..,എന്നെ വിളിച്ചല്ലോ ,അത് മതി ..
മീനാക്ഷിയെ ഞാന്‍ ഭോപ്പാല്‍ റെയില്‍വേ സ്ടഷനില്‍ വെച്ചു ഇന്നലെ
കണ്ടത് പോലെ തോന്നി ..'
'ഞാനും കണ്ടിരുന്നു .ജോണിയെ ..'
'അപ്പോള്‍ ..അത് ..'
'അതെ അത് ഞാന്‍ തന്നെ ആയിരുന്നു ..'
'പിന്നെ എന്നെ കണ്ടപ്പോള്‍ ..എന്തെ പോയ് കളഞ്ഞത് ..?'
ജോണി പരിഭവത്തോടെ ചോദിച്ചു
'ഞാന്‍ എന്റെ ഹസ്ബന്റിനെ വെയിറ്റ് ചെയ്ത് നില്‍ക്കുകയായിരുന്നു ..'
ഒരു നിമിഷം ചലനമറ്റ് നിന്നു പോയി അയാള്‍ .
ലോകം കീഴ്മേല്‍ മറിയുന്നത് പോലെ ..,എന്ത് പറയണം
എന്ന് ജോണിക്ക് അറിയില്ലായിരുന്നു.
'ഒരിക്കല്‍ ജോണി എന്നെ തേടി വരുമെന്ന് ഞാന്‍ കരുതി ..,
ജോണിയോടുള്ള ഇഷ്ട്ടം മനസ്സില്‍ വെച്ചു
ഏറെ നാള്‍ കാത്തിരുന്നു ..എവിടെയെങ്കിലും വെച്ചു കണ്ടു മുട്ടും എന്ന് സ്വപ്നം കണ്ടു ..
ഇപ്പോള്‍ കണ്ടുമുട്ടിയപ്പോള്‍ ഏറെ വൈകി പോയി ..'
താനും ഇത് പോലെ മീനാക്ഷിയെ തേടി യാത്ര ചെയ്തു എന്ന് അവളോടെ പറഞ്ഞാലോ
അയാള്‍ ഒരു നിമിഷം ഓര്‍ത്തു .പിന്നെ തോന്നി വേണ്ട ..,
അതിനു ഇവിടെ യാതൊരു പ്രസക്തിയും ഇല്ല .
കണ്ടു മുട്ടെണ്ടിയിരുന്നില്ല ഇപ്പോള്‍..അയാളുടെ ഹൃദയം തേങ്ങുകയായിരുന്നു .
'മീനാക്ഷിക്ക് നല്ലത് വരട്ടെ ..സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിഞ്ഞല്ലോ
അത് മതി ,നമ്പര്‍ എങ്ങനെ കിട്ടി..?
'എന്റെ ഹസ്ബന്റിന്റെ കൈയ്യില്‍ നിന്നു ..'
ജോണിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
'അതെങ്ങനെ ..?'
' എന്റെ ഹസ്ബന്റിനെ ജോണി അറിയും ,ദീപക് ..,ദീപക് ചാറ്റര്‍ജി '
താന്‍ ട്രെയിനില്‍ വെച്ചു കണ്ട ദീപക് , ജോണി ഓര്‍ത്തു ..
'അറിയാം,ഹി ഈസ് എ നൈസ് മാന്‍ ' ജോണി പറഞ്ഞു .
'അങ്കിളിന്റെ ഭോപ്പാലില്‍ ഉള്ള കമ്പനിയുടെ പാര്‍ട്ട്‌നെര്‍ കൂടി ആണ് അദ്ദേഹം ,
ഹി ഈസ് ഫ്രം കല്കട്ട .അയാള്‍ക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു ,
പിന്നെ അങ്കിളിനും എല്ലാവര്ക്കും അയാളെയും ഇഷ്ടമായിരുന്നു ..
ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു '
'മീനാക്ഷിക്ക് അയാളെ ഇഷ്ട്ടമായിരുന്നോ ..?ജോണി അറിയാതെ ചോദിച്ചു പോയി.
അവള്‍ ചിരിച്ചു .
'ജീവിതം ചിലപ്പോള്‍ ഒക്കെ ഒരു വിട്ടുവീഴ്ചയാണ് ..,പലര്‍ക്കും വേണ്ടി ..,പിന്നെ അതില്‍ സന്തോഷം കണ്ടെത്താന്‍ നാം ശീലിക്കുന്നു, അല്ലെ..?'
മീനാക്ഷീടെ ചോദ്യത്തിന് ജോണിക്ക് ഉത്തരം കണ്ടെത്താനായില്ല .
പണ്ട് താന്‍ കണ്ട വായാടി പെണ്ണില്‍ നിന്നും മീനാക്ഷി ഒത്തിരി മാറിയിരിക്കുന്നു.
'ദീപകിന്റെ പേര്‍സില്‍ നിന്നും കിട്ടിയതായിരുന്നു ജോണീടെ
വിസിറ്റിംഗ് കാര്‍ഡ് ,റെയില്‍വേ സ്ടഷനില്‍ വെച്ചു ജോണി എന്നെ കണ്ടെന്നു
മനസ്സിലായപ്പോള്‍ ഞാന്‍ വേഗം പുറത്തിറങ്ങി ,
അതിനൊരു പ്രായശ്ചിത്തം എന്നോണം ആണ്
ജോണിയെ വിളിക്കാന്‍ തീരുമാനിച്ചത് '
'താങ്ക്സ് '
'ജോണി കല്യാണം ..?'
'കഴിച്ചില്ല .. ' അയാള്‍ ഇടയില്‍ കേറി പറഞ്ഞു .
പിന്നീടൊന്നും കേള്‍ക്കാനുള്ള കരുത്തു ജോണിക്കില്ലായിരുന്നു.
'അപ്പോള്‍ ശരി മീനാക്ഷി,എനിക്കല്‍പ്പം ധൃതിയുണ്ട് 'അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
മീനാക്ഷിക്ക് ഇനിയും എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവോ എന്തോ ..? അറിയില്ല
'എടാ അനക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ് ഭോപ്പാലിലേക്ക് എടുക്കണോന്നല്ലേ പറഞ്ഞെ..?'
'വേണ്ട ഇക്ക പാലക്കാട്ടേക്ക് തന്നെ എടുത്താല്‍ മതി'
അത് പറയുമ്പോള്‍ ജോണീടെ സ്വരം ഇടറുന്നുണ്ടായിരുന്നു .
തന്റെ മീനാക്ഷി ഇന്ന് ഒത്തിരി അകലെ ആണ് ..,
ഒരിക്കലും എത്തി പിടിക്കാന്‍ കഴിയാത്ത അത്ര ദൂരത്ത് .
എങ്കിലും ആ ദൂരം തന്റെ മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയുമോ ..?
പ്രതീക്ഷയുടെ അവസാന കണികയും അവസാനിച്ചിരിക്കുന്നു ..
ഇനിയും തനിക്കു യാത്രയില്ല മീനാക്ഷിയെ തേടി ..
ജോണിയുടെ കണ്ണുകളില്‍ നിന്നു രണ്ടു കണ്ണുനീര്‍ തുള്ളികള് അടര്‍ന്നു വീണു .
'പല്‍ പല്‍ ദില്‍ കെ പാസ് തും രെഹ്തി ഹോ ..' ബഷീറിക്കായുടെ ഷോപ്പിലെ
മ്യൂസിക് പ്ലയെറില്‍ നിന്നും കിഷോര്‍ കുമാറിന്റെ ശബ്ദമാധുര്യം ഒഴുകികൊണ്ടെയിരുന്നു.
7 Comments, Post your comment:
പ്രണയത്തിന്റെ മധുരവും, കാത്തിരിപ്പിന്റെ കുളിർമ്മയും, നഷ്ടപ്പെട്ടതിന്റെ വേദനയും എല്ലാം ഭംഗിയായി പറഞ്ഞിരിക്കുന്നു.
ആശംസകൾ
Sulthan | സുൽത്താൻ
കഥയുടെ അവസാന ഭാഗം ഇഷ്ടമായി
ആശംസകൾ
LEE യുടെ ഇതിനു മുന്‍പത്തെ കഥ അതിമനോഹരമായിരുന്നു. ഈ കഥയെപറ്റി എനിയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്.
ആശംസകള്‍ .ഇനിയുമെഴുതുക.
'ജീവിതം ചിലപ്പോള്‍ ഒക്കെ ഒരു വിട്ടുവീഴ്ചയാണ് ..,പലര്‍ക്കും വേണ്ടി ..,പിന്നെ അതില്‍ സന്തോഷം കണ്ടെത്താന്‍ നാം ശീലിക്കുന്നു, അല്ലെ..?'
ഈ ആശയം ഇഷ്ടമായി.
പ്രണയം എത്ര പറഞ്ഞാലും പഴകില്ല, പക്ഷെ പറയുന്ന രീതിയില്‍ കുറച്ചു കൂടെ പുതുമ വേണ്ടിയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ബഷീര്‍ക്കയുടെ ഭാഷയില്‍ ഒരു കൃത്രിമത്വം അനുഭവപ്പെട്ടു. എന്റെ മാത്രം തോന്നലായിരിക്കാം.
ഇനിയും എഴുതുക. ആശംസകള്‍!!!
പ്രിയ ലീ,
ആദ്യമായാണ് താങ്കളുടെ കഥ ഞാന്‍ വായിക്കുന്നത്.പതിവുകഥ എന്നതിലപ്പുറം ഒന്നും തോന്നിയില്ല.ഈ കഥയുടെ പ്രമേയത്തിന് ആവശ്യമില്ലാത്തത്ര കഥാപാത്രങ്ങളുണ്ട് ഇതില്‍.സംഭാഷണങ്ങളും.
"പയ്യെ"എന്നെഴുതിയിട്ടുണ്ടല്ലോ ഒരിടത്ത്.അത് ഒന്നുകൂടി വായിച്ചുനോക്കൂ..പതുക്കെ/മെല്ലെ എന്നൊക്കെയല്ലേ നല്ലത്?പയ്യെ എന്നൊന്നും പ്രയോഗിക്കാന്‍ പാടില്ല എന്നല്ല.ആ സന്ദര്‍ഭത്തില്‍-നരേഷനിലെ ഈ കഥയുടെ ശൈലിയില്‍- ആ വാക്ക്‌്‌് ഉചിതമല്ല.
വാക്കുകള്‍ തിരഞ്ഞെടുക്കുന്നതിലെ മിടുക്ക് പരിശീലിക്കണം.
Post a Comment