ഗോപുവിന് അത് പരീക്ഷണങ്ങളുടെ നാളുകളായിരുന്നു. തെറിവിളികളും മുഖം തിരിക്കലുകളും തല്ലുകൊള്ളലും തുടർക്കഥയായപ്പോൾ തന്റെ പ്രണയ പ്രയത്നങ്ങൾ ചാറ്റ് റൂമുകളുടെ സ്വകാര്യതയിലേക്ക് തിരിച്ചു വിടാൻ തന്നെ അവൻ തീരുമാനിച്ചു. അതാവുമ്പോൾ പെമ്പിള്ളാരുടെ രൂക്ഷമായ നോട്ടത്തെ പേടിക്കണ്ട. അടിയിൽ ലാടവുമായി പതുങ്ങിയിരിക്കുന്ന അവരുടെ ചെരുപ്പുകളെ ഭയക്കണ്ട. ആങ്ങളമാരും അമ്മാവന്മാരുമില്ല. മഫ്ടി പോലീസ്സിന്റെ അപ്രതീക്ഷിത ഇടി ഇല്ലേയില്ല.
പക്ഷെ ഒരു പ്രശ്നം. ഇത്തിരി ഇംഗ്ലീഷ് അറിയണം. നേരേ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു. “അച്ഛാ.... അമ്മേ.... എനിക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം.”
ഈശ്വരാ ഇവനു വകതിരിവു വന്നോ......” അവർ ആശ്വസിച്ചു. “നല്ലതാ മോനേ നീ നാളെത്തന്നെ ചേർന്നോ മോനേ....!!“ മൂന്നു മാസത്തെ കഠിന പരിശീലനം “ഈസ്സും വാസ്സും“ തിരിച്ചറിയുന്ന പരുവമായപ്പോൾ അവൻ ചാറ്റ് റൂമിൽ കയറി ആദ്യ ഡയലോഗിട്ടു....!!
“ഹായ് ഡൂഡ്.... എ. എസ്. എൽ പ്ലീസ്സ്!!”
പെൺ വേഷം കെട്ടി ആളെ പറ്റിക്കുന്ന കേരളാ ചാറ്റ് റൂം ആയിരുന്നില്ല അവന്റെ ലക്ഷ്യം. “ലെസ്ബിയൻ വിമൻസ്സ് കോർണറും“ “ഗേ മെൻസ്സ് ഏരിയയും“ കടന്ന് അവൻ യൂകെയുടെയും യൂഎസ്സിന്റെയും സായഹ്ന ചാറ്റ്കാരികളെ ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിച്ചു. എമിലിയും ഹെന്നയും മാരയുമൊക്കെ അവനോട് കിന്നാരം പറഞ്ഞു. സെമികോളനും ക്ലോസ്സ് ബ്രാക്കറ്റും കൊണ്ട് അവനെ ഇക്കിളിയാക്കി.
“ഹോ ഈ ‘പ്രിഥ്വിരാജിന്റെ മുഖത്തിന്‘ അമേരിക്കയിൽ ഇത്രയും ഡിമാന്റോ..!!?”
“ഫിലിപ്പിനികൾ തന്നെ ചാറ്റ് റൂം കാമുകിമാരിൽ മുമ്പന്തിയിൽ നീ അവരെ ഒന്നു നോക്കടാ.....!!“ കൂട്ടുകാരന്റെ ആ വിദഗദ്ദോപദേശം തക്കസമയത്തായിരുന്നു. ആദ്യ ദിവസം തന്നെ തരപ്പെട്ടത് 4 കിടിലൻ പീ..........!! ച്ഛീ......പെമ്പിള്ളാരെ; ഒന്നിന്റെ ഫോൺ നമ്പറും കിട്ടി.
ബട്ട് സോറി ഡൂഡ്. മണിക്കൂറിന് ഇരുപത് രൂപാകൊടുത്ത് ഈ കഫേയിൽ ഇരിക്കുന്ന പാട് എനിക്കുമാത്രം അറിയാം: ഗോപുവിന്റെ പിറുപിറുപ്പ്. അപ്പഴാ ഇനി ഐ.എസ്.ഡി. വിളിക്കുന്നെ !! വെറുതെ ഒരു മിസ്സ്ഡ് കോളടിക്കാം. എന്നിട്ടൊരു ഡയലോഗും. “സോറി ഡിയർ.. കാൾ ഈസ് നോട്ട് കണക്ടിംഗ്.” “ഐ വിൽ കാൾ യൂ ലേറ്റർ....!!“. ഇവിടെ വെറുതെ വായിനോക്കി നടക്കുകയാണെങ്കിലും ചാറ്റ് റൂമിൽ ഞാൻ മാസം മുപ്പതിനായിരത്തിനുമേൽ ശബളം വാങ്ങുന്ന സിവിൽ എഞ്ചിനീയർ അല്ലേ.!! വെയിറ്റ് കളയാനൊക്കുമോ...! ഗോപൂന് അഭിമാന പ്രശ്നം.
ദേ വരുന്നു പിറ്റേന്നൊരുത്തി!! “എലിസബത്ത് @#$^%....(എന്തരൊ ഒരു കുന്ത്രാണ്ടം.)“ വന്ന് കയറിയപ്പഴേ നല്ല ഒലിപ്പീര്. കെട്ടിയോൻ പിണങ്ങി പോയത്രേ. എന്നാലെന്താ ഫോട്ടൊ കാണാൻ തന്നെ നല്ല ചേല്. “ഹോ അടുത്ത ഫ്ലൈറ്റിൽ തന്നെ ഫിലിപ്പീൻസ്സിലേക്ക് പറന്നാലോ എന്ന് അവന് തോന്നി. “ഓ മൈ സ്വീറ്റ് ഡാർലിംഗ്..... യൂ ആർ സോ ക്യൂട്ട് അന്റ് സെക്സി....” ഗോപൂന്റെ ഡയലോഗ് വായിച്ച് അവള് സന്തോഷം കൊണ്ട് നാലിഞ്ചങ്ങ് പൊങ്ങിയെന്ന് തോന്നുന്നു.
“യു ഹാവ് ക്യാം..!“ “ഐ വാണ്ട് ടു സീയൂ....!“ ആ വെള്ള കൊക്കിന് ആഗ്രഹം (അത്യാഗ്രഹം) അടക്കാനാവുന്നില്ല. ഗോപൂന് പക്ഷെ ഒരു വെപ്രാള പനി. ഭഗവാനേ പ്രിഥ്വിരാജിന് പകരം എന്റെ അലൂമിനിയം പാത്രത്തിന് അടികൊണ്ട കണക്കുള്ള മോന്ത കണ്ടാൽ അവള് ഇട്ടേച്ചോടുമല്ലോ!!
മ്മ്.....ആ...... വഴിയുണ്ട്. ഗോപുന്റെ ബുദ്ധി പണ്ട് ആപ്പിള് തലയിൽ വീണ ന്യൂട്ടനെപ്പോലെ ഉണർന്ന് പ്രവർത്തിച്ചു. മനസ്സുകൊണ്ട് ആർക്കമഡീസ്സിന്റെ “യൂറീക്കയും“ രണ്ട് പ്രാവശ്യം ഏറ്റു പറഞ്ഞു. ശേഷം കർച്ചീഫെടുത്ത് രണ്ടായി മടക്കി വെബ്ക്യാമിന്റെ പുറത്തിട്ടു. എന്നിട്ടൊരു അക്സപ്റ്റ് ഇൻവിറ്റേഷനും കൊടുത്തു. കൂടെ ഒതുക്കത്തിൽ ഡയലോഗും “ക്യാൻ ഐ സീ യൂ ടൂ....!!??“
“ഓ ഷുവർ.... വൈ നോട്ട്” അവൾക്ക് എന്താ ഒരു ഉത്സാഹം. ഗോപുവിന് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ.
അല്പം കഴിഞ്ഞില്ല അവളുടെ ദീനരോദനം അങ്ങ് ഫിലിപ്പിൻസ്സിൽ നിന്നും വരികളായി ഒഴുകിവരുന്നു. “ഓ ഡിയർ... ഐ കാണ്ട് സീ യൂ പ്രോപ്പർലീ”
“ക്യാമറയുടെ പുറത്ത് തുണിയിട്ടാൽ പിന്നെ ഇതിൽ കൂടുതൽ ഭംഗിയായി എന്തോന്ന് കാണാനാടീ മണ്ടി പെണ്ണേ......!“ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന് പക്ഷെ അവനതുഭാവിച്ചില്ല.
“ഡിയർ വാട്ട് ഹാപ്പന്റ്.. ഐ ക്യാൻ സീ യൂ വെൽ” “മെ ബി യുവർ നെറ്റ് വർക്ക് പ്രോബ്...” “ട്രൈ എഗെയിൻ..!!“. എന്തു നല്ല തങ്കപെട്ട മനുഷ്യൻ അവൾ വിചാരിച്ചു കാണും. “ഇപ്പോ കിട്ടും ഉണ്ട“ അവൻ പിറുപിറുത്തു. അത്യാവശ്യത്തിനുള്ളതെല്ലാം കാണാവുന്ന തരത്തിൽ ക്യാമറയ്ക്ക് മുന്നിൽ ഒരു 6 പാക്ക് മസിൽ ബോഡി പ്രതീക്ഷിച്ചിരിക്കുന്ന അവളുടെ മേനി കണ്ട് ആസ്വദിക്കുന്നതിനിടയിൽ ഗോപുവിന്റെ റിപ്ലേ.
കുറേ നേരം അവൾ തന്റെ ഇല്ലാത്ത മസിൽ ബോഡി കാണാൻ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ട് അവൻ ആസ്വദിച്ച് അന്തംവിട്ട് അങ്ങനെയിരുന്നു.
ഇതിനിടയിൽ എന്തെല്ലാം തരത്തിലുള്ള അവളുടെ പോസ്സുകൾ. ഗോപു ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തി. പുതിയ പദങ്ങൾ സംഭാവന ചെയ്യ്തു. കഴിയാവുന്നതിന്റെ പരമാവധി പെർഫോമെൻസ്സുമായി അവൾ. “നന്ദിയുണ്ട് പ്രിഥ്വി..... നന്ദിയുണ്ട്.... നിന്റെ പകുതി ഗ്ലാമർ എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ഈ ലോകത്തുള്ള സകലയെണ്ണത്തിനേം വളച്ചേനേ...!! ഗോപുവിന്റെ അത്യാഗ്രഹം.
ആഹാ എന്താ ഒരു സുഖം. ഈ വെബ് ക്യാം കണ്ടു പിടിച്ചവനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇത്തിരി പൊറോട്ടേം കോഴിക്കറീം മേടിച്ച് കൊടുക്കാരുന്നു. അവൻ സന്തോഷം കൊണ്ട് ഞെരിപിരികൊണ്ടു... “ഇവളെന്റെ ശരീരം ഇനിയും മെലിയിപ്പിക്കും!!“ ആത്മഗതം. “ഡാർലിംഗ് യൂ ആർ സോ ലൌലീ.... ഐ കാണ്ട് മിസ്സ് യൂ എനി മോർ...!!“ അർത്ഥമൊന്നും മനസ്സിലാക്കിയിട്ടല്ലെങ്കിലും അങ്ങട് വെച്ച് കാച്ചി.... ചിക്കൻ മസാലയ്ക്ക് അല്പം ചില്ലി പൌഡർ കൂടി.
കൈയ്യിലുള്ള ഡയലോഗിന്റെ സ്റ്റോക്കൊക്കെ തീർന്നു. ഇനി വല്ല ഫീമെയിൽ പ്രൊഫൈലുമുണ്ടാക്കി ആമ്പിള്ളാരോട് ചാറ്റ് ചെയ്യണം എങ്കിലെ പുതിയ ഡയലോഗ്സ്സ് പഠിക്കാൻ പറ്റൂ. നമ്മൾ അപ്ഡേറ്റായില്ലെങ്കിൽ ഇവിടെ പിടിച്ചു നിൽക്കാൻ വലിയ പാടാ....!!“ ഗോപു ഓർത്തു.
മണിക്കൂർ രണ്ട് ഈസ്സിയായിട്ടങ്ങ് പോയി. പ്രിഥ്വിരാജിന്റെ മോന്തായാം കടമെടുത്ത ഗോപുവിനെ ഒരു നോക്ക് കാണാനുള്ള ആക്രാന്തം അവസാനിപ്പിച്ച് അവൾ യാത്ര പറയാനൊരുങ്ങി. “ഡിയർ ഇറ്റ്സ്സ് ഗെറ്റിംഗ് ലേറ്റ്..” ഷാൽ ഐ ലീവ് ഫോർ ടുഡേ...!!“
“ഓഹ്...........നോ......... !!“ ഏരിയൽ ബോൾഡ് ഫോണ്ട്, 31 സൈസ്സിൽ ഗോപുവിന്റെ റിയാക്ഷൻ.
അതു കണ്ടിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു തോന്നുന്നു എവിടുന്നോ ഒരു ഈച്ച പറന്ന് അവന്റെ മൂക്കിലേക്ക് ഒരൊറ്റ “എന്റർ !!“
“ഹാ....ഹാ....ഛീ.........!!“ മൂക്കീന്ന് എന്തൊക്കെയോ ചാടി തെറിച്ച് പുറത്ത് വന്നു. അവൻ കർച്ചീഫെടുത്തൊന്ന് മുഖം തുടച്ചു. പെട്ടന്നാണ് ആർക്കമെഡീസ്സും ന്യൂട്ടനും ഒരുമിച്ചവനെ തെറിവിളിച്ചത് “മണ്ടാ.......വെളുക്കുന്നവരെ വെള്ളം കോരിയിട്ട്..........ഹോ...”
മോണിറ്ററിൽ എലിസബത്തിന്റെ മുഖം അറബിക്കടലിൽ അപ്രതീക്ഷിതമായി ഇരുണ്ട് കൂടിയ കാർമേഘം പോലെ. ഇടിവെട്ടി മഴ ഒട്ടും വൈകാതെ എത്തി.
“യൂ ചീറ്റ്..........സൺ ഓഫ് എ ബിച്ച്...... ഡേർട്ടി ഡെവിൾ........... ഫക്ക് ഓഫ്...!!“ ഹോ ഇവൾ ആംഗലേയ സാഹിത്യത്തിൽ ഡബിൾ എം. എ. ആരുന്നോ..!!!
സിക്സ്സ് പാക്ക് പോയിട്ട് ഒരു അര പാക്ക് പോലുമില്ലാത്ത തന്റെ ‘ബാഡി‘ കണ്ട് അവൾ ഇത്രയല്ലെ പറഞ്ഞുള്ളൂ. എന്നവൻ ആശ്വസിക്കാൻ ശ്രമിച്ചു. ഒരു വളിച്ച മോന്തയുമായി വീണ്ടും ഒന്നു നൂർന്ന് നോക്കി അവൻ ടൈപ്പ് ചെയ്യാൻ തുടങ്ങി “ഡി....യ....ർ...” മുഴുമിക്കുന്നതിനു മുമ്പേ അവളുടെ അടുത്ത ഡയലോഗെത്തി.
“യൂ ഇന്ത്യൻ മങ്കി... ഗോ റ്റു ഹെൽ.”
ഗോപൂ പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റ ക്ലിക്കിന് സൈൻ ഔട്ടായി (അല്ലാതെ എന്തു ചെയ്യാൻ). പക്ഷെ അന്നു രാത്രി തന്നെ അവൻ വീട്ടിൽ തന്റെ പുതിയ ആവശ്യം അവതരിപ്പിച്ചു.
“അച്ഛാ... അമ്മേ.... എനിക്ക് ജിമ്മിൽ പോണം.!!“
9 Comments, Post your comment:
its realy funy gopu..
please write more and more.
about any eperience.
ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കിയതിന് നന്ദി.......
ഇര്‍ഫാന്‍ ജി ആക്കിയതാണല്ലേ എനിക്ക് മനസ്സിലായി. ഹ ഹ ഹ....!! (മനസ്സില്‍ എങ്കിലും ഇത്തിരി കുസൃതി സൂക്ഷിക്കാത്തവരായി ആരാ ഉള്ളത്.... അപ്പൊ ഇങ്ങനെ ചിലതൊക്കെ വേഗം എഴുതാനൊക്കും!!!)
ന.പി.ജി താങ്ക്സ്ട്ടോ.
കൊള്ളാം, നര്‍മം എല്ക്കുന്നുണ്ട് .....!
Hi
I do not undestand your witin, but I would like tat you went to see my fotoblog Teuvo images and you commented on.
www.ttvehkalahti.blogspot.com
Thank you
Teuvo
FINLAND
ha ha ha!!!!
വായിക്കാന്‍ രസമുള്ള കഥ.ഭാവുകങ്ങള്‍..
Gopu, your imagination is sky rocketing. Keep it up and continue with jim body.
വളരെ രസകരമായിട്ടുണ്ട്...പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ തുടരൂ....ആശംസകള്‍!
Post a Comment