കലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു.
നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി....
ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു.
നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ...
അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി.കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി, അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...
മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു... മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി.
അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....
ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു. കണ്ണല്ലേ, ഉടനെ നിറഞ്ഞും തുടങ്ങി...
അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്‍ നിര്‍ബന്ധിച്ച് ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി...
റോയിച്ചന്‍ കാണാതെ, കൈ ഇട്ട് ഒരുപാട് തിരുമ്മിയിട്ടും, ആ കരട് ഇളകി കയ്യില്‍ പോന്നില്ല...
അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ,അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ.. ആ കരട് കണ്ണില്‍കിടന്നൊന്നിളകി...
‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....
മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് നേഴ്സ് പറഞ്ഞു..
“ആണാ”
ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ് പോലുമില്ലാഞ്ഞിട്ടും ഒന്നിളകിയാടി നിന്നു...
കരട്
August 19, 2010
Anonymous
Labels: ഋതു, കഥ, കരട്, കൊച്ചുതെമ്മാടി
Subscribe to:
Post Comments (Atom)
10 Comments, Post your comment:
ഇതെന്റെ ബ്ലോഗില്‍ മുന്പ് ഒരിക്കല്‍ താങ്ങിയതാ ....
ഋതുവിലെ വായനക്കാര്‍ക്കായി, ഇവിടെ ഒരു വട്ടം കൂടി താങ്ങുന്നു .....
മുന്പ് വായിച്ചവര്‍ സദയം ക്ഷമിക്കുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ...
എന്താ പറയുക, എത്ര മനോഹരമായിട്ടാ ആ 'കരട്' വര്‍ണ്ണിച്ചിരിക്കുന്നത്. ജീവിതത്തില്‍ നിന്നും ഒരിക്കലും എടുത്തു കളയാനാവാത്ത ആ 'കരട്' കണ്ണീരില്‍ എങ്ങിനെ ഒലിച്ചു പോകും ല്ലേ...?
കലക്കി മാഷേ, ചില വരികള്‍ ഉണ്ടല്ലോ ഹോ! ഇത്ര ഒതുക്കത്തിലും കഥ പറയാം അല്ലെ.?
നന്നായിരിക്കുന്നു.
മനോഹരമായിരിയ്ക്കുന്നു ഈ കഥ. അഭിനന്ദനങ്ങള്‍
വളരെ നല്ല ഒരു കഥ . അഭിനന്ദനങ്ങള്‍ .നല്ല ചിട്ടയോടെ പറഞ്ഞിരിക്കുന്നു
കുറച്ച് വരികളിലൂടെ നല്ലൊരു കഥ.
Very good.
ഈ കഥ മുമ്പ് വായിച്ചിട്ടില്ല.കരട് എന്ന പ്രയോഗത്തിലൂടെ ധ്വനിപ്പിച്ചിരിക്കുന്ന പ്രണയഭംഗം ചേതോഹരമായി.അഭിനന്ദനങ്ങള്‍.
Post a Comment