സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ആത്മാവിന്‍റെ ഭാഷണം !!

December 14, 2010 സുരേഷ് ബാബു

ജീവിതാവസാനം വരെ അയാള്‍ 'ഒരു നല്ല മനുഷ്യന്‍' എന്ന പേര് നിലനിര്‍ത്തി ..
ഒന്നോര്‍ത്താല്‍ ഒരു മനുഷ്യ ജീവിതത്തില്‍ അധികമാര്‍ക്കും സാധിക്കാത്തത് തന്നെ.

അച്ഛനും, അമ്മയ്ക്കും താങ്ങും തണലുമായ മകന്‍ ...

ഭാര്യയ്ക്ക് സ്നേഹനിധിയായ ഭര്‍ത്താവ്...

മക്കളെ നെഞ്ചോടു ചേര്‍ത്ത്‌ ഇരുള്‍ വഴിയില്‍ സ്വയം എരിഞ്ഞു നേര്‍ വഴി നടത്തി ..

തനിക്കു ചുറ്റും നിലവിളിക്കുന്നവന്‍റെ ശബ്ദത്തിലെ മാറ്റൊലി തന്റേതു തന്നെ എന്ന തിരിച്ചറിവില്‍ , മനസ്സ് ജീര്‍ണിച്ച ഒരു സമൂഹത്തിന് അയാള്‍ മുന്‍പേ നടക്കുന്നവനായി .

ഒടുവില്‍ ഭൂമി കറങ്ങുന്നു എന്ന സത്യത്തിനു അടിവരയിട്ടു കൊണ്ട് അയാളും ആറടി മണ്ണിന്‍റെ അടിത്തട്ടിലേക്ക് വിട വാങ്ങി ...
.......................................................................................................................................

മരണാനന്തരം അയാളുടെ ആത്മാവ് സൃഷ്ടികര്‍ത്താവിനെ തേടിയെത്തി ..ദൈവം സ്വപുത്രനെ സ്നേഹത്തോടെ ആശ്ലേഷിച്ചു ....

"മകനെ ഏതൊരു പിതാവിനും തെല്ല് അഹങ്കാരത്തോടെ അഭിമാനിക്കാന്‍ നിന്നെപ്പോലൊരു പുത്രനെ കിട്ടുന്നത് മഹാഭാഗ്യം തന്നെ !!.ഒരു പക്ഷെ പതിനായിരം സൃഷ്ടികളില്‍ ഒന്ന് മാത്രം .. എന്‍റെ കല്‍പ്പനകള്‍ അണുവിട തെറ്റാതെ ഭൂമിയില്‍ ഒരു ജീവചക്രം പൂര്‍ത്തിയാക്കിയ നിനക്ക് അടുത്ത ജന്മം ശാന്തസുന്ദരമായ ഒരു വെള്ളരിപ്രാവിന്‍റെതാകും ...."

"വേണ്ട പിതാവേ !..പൊടുന്നനെ ആത്മാവ് സംസാരിച്ചു തുടങ്ങി ..

എനിക്ക് വെള്ളരി പ്രാവിന്‍റെ ശാന്തത വേണ്ട ..പകരം എതിരാളിയെ കീഴടക്കാന്‍ ,

ഏതു പാറക്കല്ലിലും ആഴ്ന്നിറങ്ങാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ ചുണ്ടുകള് ‍വേണം ..

ഏതു കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കാന്‍ ഉറച്ച ചിറകുകള്‍ വേണം ..

ഒറ്റക്കുതുപ്പില്‍ ഇരയെ റാഞ്ചി പറക്കാന്‍ കൂര്‍ത്തു വളഞ്ഞ നഖങ്ങള് ‍വേണം..

എല്ലാം ഒത്തിണങ്ങിയ ഒരു ശവംതീനി പക്ഷിയായാല്‍ ഏറെ നന്ന്" ...

"എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല കുഞ്ഞേ നിന്‍റെ വാക്കുകള്‍ ! ..ഒരു ജന്മം മുഴുവന്‍ ‍നന്മയുടെ.. ,സ്നേഹത്തിന്‍റെ...,കരുണയുടെ.. പ്രതിരൂപമായിരുന്ന നീ.....പകയുടെയും ,പ്രതികാരത്തിന്റെയും, മാംസ ദാഹത്തിന്റെയും മറു ജന്മം കൊതിക്കുന്നുവെന്നോ "?..

"എന്നോട് പൊറുക്കണം പ്രഭോ..എന്തെന്നാല്‍ ...................................................

അവര്‍ക്കിടയില്‍ തളം കെട്ടിയ മൌനത്തിലേക്ക്‌ കാറ്റ് ചൂളം വിളിക്കുന്നുണ്ടായിരുന്നു....

11 Comments, Post your comment:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സമകാലിക ജീവിതത്തിന്‍റെ യഥാര്‍ത്ഥമുഖം..അയാള്‍ ആദ്യം കണ്ടെത്തുന്നത് താനാരാണെന്നാണ്.മഹാത്മാക്കള്‍ അവസാനമാണതു കണ്ടെത്തുന്നത്.മനുഷ്യമനസ്സിന്‍റെ സ്വാര്‍ത്ഥത മനസ്സിലാക്കുവാന്‍ പറ്റിയ കഥ..അഭിനന്ദനങ്ങള്‍.

നൊസ്റ്റാള്‍ജിയ said...

ചെറുതെങ്കിലും വളരെ മനോഹരം,
പച്ചയായ യാഥാര്‍ത്ഥ്യം ....

http://onlinefmcity.blogspot.com/ said...

goodddddddd

प्रिन्स|പ്രിന്‍സ് said...

മഹത്തരമായ ചിന്ത.
നന്മയുടെയും സ്നേഹത്തിന്റെയും ഒക്കെ പ്രതിരൂപത്തില്‍ നിന്ന്‍ തിന്മയുടെ ഇരുണ്ട മുഖമായുള്ള പരിണാമം! മനുഷ്യ ജീവിതവും ചിലപ്പോഴൊക്കെ ഇങ്ങനെയാണ്

aathmavu said...

എല്ലാ ആത്മാക്കളും ആഗ്രഹിക്കുന്നു ! അതില്‍ ഈ ആത്മാവും പെടും ! അഭിനന്ദനങ്ങള്‍ !

Asok Sadan said...

വളരെ വലിയ സത്യം. അത് ഗംഭീരമായി പറഞ്ഞു ഫലിപ്പിച്ചു. അഭിനന്ദനങ്ങള്‍. സമാധാന പ്രിയനായ ഏതൊരുവനും വാളെടുത്തുപോകും ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

ramanika said...

സത്യം പറയുന്ന അതമാവ്‌ ..........
വളരെ മനോഹരം!

പ്രയാണ്‍ said...

പലപ്പോഴും തോന്നാറുള്ളത്...............

Salini Vineeth said...

കഥ ചെറുതാണെങ്കിലും സന്ദേശം വളരെ വലുതാണ്‌... നമ്മള് മാത്രം നന്നായിട്ട് എന്താ കാര്യം അല്ലെ?
നല്ലവരെക്കാള്‍ ആയാസ രഹിതമായി ജീവിക്കുന്നത് ദുഷ്ടന്‍മാരാണ്.. ചിന്തിച്ചു നോക്കിയാല്‍ ഒരെത്തും പിടിയും കിട്ടില്ല..
കഥ ആസ്വദിച്ചു... നന്നായിരിക്കുന്നു...

K S Sreekumar said...

ഒട്ടും അനുകൂലിക്കാന്‍ വയ്യ. എന്തൊക്കെയോ പ്രതീക്ഷിച്ച് നല്ലവനായി ചമയുന്നവര്‍ ഒടുവില്‍ ചോദിക്കുന്ന ചോദ്യമാണിത് ... നല്ല കഥ.

Roundabout-2021.blogspot said...

വളരെ മനോഹരം......
യഥാര്‍ത്ഥ മനുഷ്യാവസ്ഥ അനാവരണം ചെയ്യുന്നു.
സ്വാത്വികതയുടെ പോതിയിലോളിപിച്ച ക്രൂരതയും വ്യാമോഹവും എത്രമേല്‍ യാധാര്ത്യമാനെന്നു വായനക്കാരനെ അനുഭവിപ്പിക്കുന്നു...നന്ദി........