ഉള്ളി അരിയുന്നതിനിടയില്‍ വിരല്‍ മുറിഞ്ഞു, മഞ്ഞത്തുണി കൊണ്ടു അവന്‍ വിരല്‍ കെട്ടി തന്നപ്പോള്‍ എനിക്ക് സങ്കടം വന്നു.എന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ടു അവന്‍ ചോദിച്ചു.
'എന്താ എന്തു പറ്റി ? '
അവന്റെ കുസൃതികണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു.
'എന്നെ ഇതു വരെ ആരും ഇത്ര കെയര്‍ ചെയ്തിട്ടില്ല'
'നിന്റെ ഭര്‍ത്താവും ...?'
അവന്‍ ചോദിച്ചു.അതിന് ഞാന്‍ ഉത്തരം പറഞ്ഞില്ല.അവന്‍ ഉത്തരം പ്രതീക്ഷിച്ചുമില്ല
അടുക്കളയിലെ സ്ലാബിലിരുന്നു ചിരകി വച്ചിരുന്ന തേങ്ങയെടുത്ത് വായിലിട്ടു കൊണ്ടു അവന്‍ ചോദിച്ചു
'നിനക്കു ഏറെ ഇഷ്ടം ആരെയാണ്?'
'നിന്നെയും എന്റെ ഭര്‍ത്താവിനേയും 'ഞാന്‍ ഒട്ടുമാലോചിക്കാതെ ഉത്തരം പറഞ്ഞു.
'രണ്ടു പേരെയും ഒരു പോലെ സ്നേഹിക്കാനാകുമോ?അത് വെറുതെ നിനക്കു നിന്റെ ഭര്‍ത്താവിനെയാ ഇഷ്ടം അല്ലെ?
'എന്തേ നിനക്കു അസൂയ്യ തോന്നുന്നുണ്ടോ? ഞാന്‍ ചിരിയോടെ ചോദിച്ചു.
'ആ...ഇത്തിരി' അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.എന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടി അവന്‍ മാടി ഒതുക്കി.എനിക്കപ്പോള്‍ അവനോടു എന്തെന്നില്ലാത്ത സ്നേഹം തോന്നി.നിറഞ്ഞു തുടങ്ങിയ എന്റെ കണ്ണുകള്‍ തുടച്ചു കൊണ്ടു അവന്‍ പറഞ്ഞു.
'എനിക്ക് കരയുന്ന കുട്ടികളെ ഇഷ്ടമല്ല.'
'ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ ചിരിക്കാന്‍ പഠിച്ചത് നിന്നെ കണ്ടാണ്; പക്ഷെ ചിലപ്പോഴൊക്കെ ഞാന്‍ ഞാനാകാറുണ്ട് ' ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
എന്റെ കവിളില്‍ തിണര്‍ത്തു കിടക്കുന്ന പാടില്‍ വിരലോടിച്ചു അവന്‍ ചോദിച്ചു,'ഇതു എന്ത് പറ്റി?'
'എന്നെ അടിച്ചതാ ...'ഞാന്‍ മറുപടി പറഞ്ഞു എന്തിനാ എന്നവന്‍ ചോദിക്കുന്നതിനു മുമ്പ് ഞാന്‍ പറഞ്ഞു.
'ഭര്‍ത്താവിന്റെ ചേടത്തിയെ അവള്‍ എന്ന് പറഞ്ഞതിനാ ...എനിക്കവളെ ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അതിനു ദേഷ്യം വന്നു.'
സ്വതസിദ്ധമായ ചിരിയോടെ അവന്‍ ചോദിച്ചു.
'അതെന്താ നിനെക്കവളെ ഇഷ്ടമില്ലാതെ?'
'അവള്ക്ക് അച്ഛന്‍ ഉണ്ട് . അവളുടെ അച്ഛനുമായി അവള്‍ നല്ല കൂട്ടാണ് . അതാ...'
ഞാന്‍ ലാഘവത്തോടെ പറഞ്ഞപ്പോള്‍ അവന്‍ ഒന്നു ഞെട്ടിയോ?ഞാന്‍ കണ്ടില്ല.
ഇല്ല ഞെട്ടില്ല !അവന് എന്നെ അറിയാമെല്ലോ? അവന് മാത്രമല്ലെ എന്നെ അറിയാവു.അപ്പോള്‍ എന്നെ ചേര്ത്തു പിടിച്ചു അവന്‍ പറഞ്ഞു.'എന്റെ കുട്ടി എന്താ ഇങ്ങനെ ?നിനക്കു ഞാനില്ലേ അച്ഛന്റെ സംരക്ഷണം വേണം എന്ന് തോന്നുമ്പോള്‍ അച്ഛനും കുസൃതിതിയുള്ള സഹോദരനവുമൊക്കെയായി സ്നേഹം വാരിക്കോരി തരുന്ന കൂട്ടുകാരനായി ...ഞാന്‍ പോരെ നിനക്കു?
ശരിയെന്നു ഉണ്ടായിരുന്നു. എപ്പോഴും കരയുമ്പോള്‍ ആശ്വസിപ്പിക്കാനും സമനില തെറ്റുമ്പോള്‍ നെഞ്ചോടു ചേര്ത്തു പിടിച്ചു ധൈര്യം തരാനും വീണു പോയപ്പോഴൊക്കെ താങ്ങാനും അവന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു. 'നിന്റെ ഭരത് വന്നെന്നു തോന്നുന്നു.ഞാന്‍ പോകുന്നു.'
വീട്ടിലേക്ക് കയറി വന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് ഞാന്‍ പോകുമ്പോള്‍ മേശപ്പുറത്തിരുന്ന മഞ്ഞത്തുണി ചുറ്റിയ മയില്‍പ്പീലിയും ഓടക്കുഴലുമുള്ള പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹം എന്നെ നോക്കി ചിരിച്ചു.
അവന് പോകാന്‍ പറ്റുമോ ?എന്നെ ഉപേക്ഷിച്ച്...
7 Comments, Post your comment:
കഥ ആദ്യം വായിച്ചപ്പോൾ തോന്നിയതായിരുന്നില്ല. അവസാനം.. എങ്കിലൂം അതോടൊപ്പമുള്ള ചിത്രം എന്തൊക്കെയോ ഒരു രൂപം തരുന്നുണ്ടായിരുന്നു.. ഇനിയും എഴുതൂ.. നന്നായി എഴുതാൻ കഴിയുമെന്ന് തോന്നുന്നു.. ഭാവുകങ്ങൾ. .
വളരെ മനോഹരമായ ഒരു കഥ!
കഥയിലൊരു വ്യത്യസ്തതയുണ്ട്! ചിത്രം കണ്ടപ്പോള്‍ ആദ്യം തന്നെ ഇത് മനസ്സിലായി !
എല്ലാ സ്ത്രീകളുടെ മനസ്സിലും ഉണ്ട് ഇതുപോലൊരു കൃഷ്ണന്‍.സ്നേഹവും ലാളനയും വാരിക്കോരി തരുമവന്‍.അല്ലാതെ ആര് തരാനാണ് അല്ലേ.
എന്റെ കൃഷ്ണാ........ നിന്നെക്കുറിച്ച് ഇതുപോലൊന്നെഴുതാൻ എനിക്ക് തോന്നിയില്ലല്ലോ.....!!
നല്ല കഥയാണ് അഞ്ജു..... ഒറ്റയ്ക്കിരിക്കുമ്പോൾ എനിക്ക് മാത്രം സ്വന്തമായ ആ പിറുപിറുക്കലിന്റെ സുഖം.......നന്ദി...
കൊള്ളാം. ഒരു കൂട്ട് ആവശ്യമാണ് ആർക്കും. അത് കൃഷ്ണനാകുമ്പോൾ ഉള്ള രസമൊന്നു വേറെ.! അല്ലേ..?
Nice one...but if that pic was not there that could have been nicer...
Post a Comment