ആ കാലൊച്ചകേട്ടാണ് ഞാന്‍ മയങ്ങിയത് . സത്യം.
അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.
അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.
“വിഡ്ഡിയാണ് നീ .എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട് കരുണ കാട്ടിയിട്ടില്ല”.
ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച് ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!
ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്?.
പക്ഷെ മനസ്സ്, ആ പ്രതിഭാസത്തിണ്റ്റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ് ചികഞ്ഞെടുത്തത്.
അധികം വൈകാതെ മനസ്സ് മറുചോദ്യം കണ്ടെത്തി,
“പക്ഷെ എനിക്കുറപ്പാണ് ,തെക്കുനിന്നുതന്നെയാണ് നായ ഓളിയിട്ടത്,ആ കാലന്‍ കോഴി എനിക്ക് വേണ്ടി തന്നെയാണ് കൂവിയത്,പിന്നെന്തേ.... മരണ ദൂതര്‍ക്ക് ഇന്നാദ്യമായി തെറ്റ് പറ്റിയോ? ”.
“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യണ്റ്റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല,ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ് നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.
കാലൊച്ചകള്‍ അകന്ന് പോയി.
നിശബ്ദത!
എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!
കാലന്‍ കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.
©ദീപുപ്രദീപ്
ഋതുവില്‍ പ്രസ്ദ്ധീകരിച്ച മറ്റു കഥകള്‍
കാമുകി അവള്‍
കാലന്‍
July 14, 2010
ദീപുപ്രദീപ്
Subscribe to:
Post Comments (Atom)
4 Comments, Post your comment:
കാലനു പോലും വേണ്ടാതായ ഒരു ജന്മം അല്ലേ? വ്യത്യസ്തമായൊരു കഥ. ഇഷ്ട്മായി.
പ്രമേയം ശക്തം തന്നെ ,എന്നാല്‍ പക്ഷെ അതിനുള്ള സംഗ്രഹം ഒരുമാതിരിപ്പെട്ടവര്‍കു വായിച്ചു രസിക്കാന്‍ പറ്റുമോ എന്നും സംശയം തന്നെ ആണെല്ലോ !
അപ്പൊ കാലന്‍ തോറ്റു പോയോ???!!
അതെ, പക്ഷെ മൂപ്പര്‍ ഒരിക്കല്‍ വരും ട്ടോ , എന്നോടുള്ള പിണക്കമെല്ലാം മറന്ന്‍
@ Aboobacker നന്ദി...
കഥ വിലയിരുത്തെണ്ടത് വായനക്കാരല്ലേ..
Post a Comment