സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പറയാതെ പോയ പ്രണയം

November 18, 2010 അനിയൻ തച്ചപ്പുള്ളി


കലാലയത്തിലെ ആദ്യ ദിവസങ്ങൾ,പിൻ നിരയിലെ ഇരുപ്പും കൂട്ടുക്കാരോടെത്തുള്ള സൊറ പറച്ചിലുകൾ.അതിനിടയിലാണു എന്റെ ആത്മമിത്രം ചെവിയിൽ മന്ത്രിച്ചത്,അളിയാ ദേ അവൾ സംസഥാന കലാതിലകമാണു.

ആ നല്ലത് പോലെ മുടിയുള്ള പെൺക്കുട്ടിയാണോ?ഞാൻ ചോദിച്ചു.

അവരുടെ പിൻ കാഴ്ച മാത്രമേ ഞങ്ങൾക്ക് ലഭിക്കുമായിരുന്നുള്ളു.

അത് തന്നെ അളിയാ.

കുറച്ച് ദിവസങ്ങൾക്ക് ശേഷമാണു എനിക്ക് ആൾ മാറിപ്പോയത് മനസ്സിലായത്.നാണക്കേട് ഓർത്ത് ഞാൻ തിരുത്തുവാനും പോയില്ല.

അങ്ങിനെ ഇരിക്കുൻപോൾ എന്റെ നായികക്കെതിരെ ഒരു ആരോപണമുയർന്ന് വന്നത്.

"അവൾക്ക് ഭയങ്കര തലക്കനമാണു,അവൾ നമ്മളെയൊന്നും മൈൻഡ് ചെയ്യുന്നില്ല".വിഷയം ഉച്ച ഭക്ഷണ സമയത്തുള്ള വട്ടമേശ് സമ്മേളനത്തിൽ ചർച്ചയക്ക് വന്നു.അവൾക്ക് ഒരുഗ്രൻ പണിക്കൊടുക്കുവാൻ യോഗം തീരുമാനിച്ചു.ഒരു പ്രേമലേഖ്നം,എഴുതുവാൻ നറുക്ക് വീണത് എനിക്കും.അവ്സരം കിട്ടിയപ്പോൾ എന്നിൽ ഒളിഞ്ഞ് കിറ്റന്ന കാമുകൻ തലപ്പൊക്കി,ഒരു രാത്രി മുഴുവാൻ ഉറങ്ങാതിരുന്ന് ഞാൻ എന്റെ മനസ്സ് മുഴുവാൻ കടലാസിലേക്ക് പകർത്തി,അങ്ങിനെ “കാതലൻ” എന്ന് പേരു വെച്ച് എഴുത്ത് അവൾക്ക് നല്കി.കൂട്ടുക്കാരിലൊരാൾ ഹംസമായി വേഷമിട്ടു.അവൾ അതിനു മറുപടിയും എഴുതി.പിന്നിടെല്ല കത്തുകളും എഴുതിയത് കൂട്ടുക്കാരായിരുന്നു.

പെട്ടെന്നാണു ഒരു പ്രശനം ഉയർന്ന് വന്ന്ത്,ആരാണെന്നറിയാതെ ഇനി എഴുതില്ല എന്നവൾ ഹംസം വഴി ഞങ്ങളെ അറിയിച്ചു.ഞങ്ങൾ വട്ടമേശ സമ്മേളനം അടിയന്തിരമായി വിളിച്ച് കൂട്ടി സംഗതി ചർച്ച ചെയ്തു.
നാളെ "കാതലൻ" മുണ്ടുടുത്ത് ചന്ദനക്കുറിയണിഞ്ഞ് വരുമെന്ന് ഹംസം വഴി അറിയിക്കുവാനും,അത് പോലെ തന്നെ നാളെ എല്ലാവരും മുണ്ടുടുത്ത് കുറിയണിഞ്ഞ് വരുവാനും തീരുമാനമായി.
 

പിറ്റേ ദിവസം പതിവ് പോലെ ക്ലാസ് തുടങ്ങിയതിനു ശേഷം നല്ല മുണ്ടും ഷർട്ടും ചന്ദനക്കുറിയുമണിഞ്ഞ് ഞാൻ കോളേജിലെത്തി.വാതില്ക്കൽ എത്തിയതും ക്ലാസ് ഒന്നട്ങ്കം ഒരു കള്ളച്ചിരിയോടെ എന്നെ നോക്കുന്നു.ഒന്നും മനസ്സിലാകാതെ ഞാനും.പീന്നിടാണു ആ സത്യം ഞാൻ മനസ്സിലാക്കിയത്,അന്ന് ഞാൻ മാത്രമേ ആ ക്ലാസിൽ മുണ്ടുടുത്തിട്ടുള്ളു.എന്ത് ചെയണമെന്നറിയാതെ ഒരു നിമിഷം ഞാൻ അന്തം വിട്ട് നിന്ന് പോയി.വരുന്ന്ത് വരട്ടെ എന്ന് കരുതി എറ്റവും പിറകിലുള്ള ഇരിപ്പിടത്തിലേക്ക് നീങ്ങി.ഇന്റർവെൽ സമയത്ത് അവൾ എന്റെ അടുത്ത് വന്നു.“ലഞ്ച് ബ്രേക്കിനു എനിക്ക് കുറച്ച് സംസാരിക്കണം”


എന്റെ സപ്ത്നാഡികളും തളർന്ന് പോയി,എന്ത് പറയണമെന്നറിയാതെ മിഴിച്ച് നില്ക്കുന്ന എന്നെ നോക്കാതെ അത്രയും പറഞ്ഞ് കൊണ്ട് അവൾ കടന്ന് പോയി.

ഉച്ചയ്ക്ക് ഞാനും ആത്മമിത്രവുമായി തിർക്കിട്ട ചർച്ച നറ്റക്കുന്നു,അവസാനം അവളെ ചെന്ന് കാണുവാനും എനിക്കിഷടമാണെന്ന് പറയുവാനും തീരുമാനിച്ച് എഴുന്നേല്ക്ക്ൻപോൾ അതാ അവൾ എന്റെ മുൻപിൽ നില്ക്കുന്നു.“ക്ഷമിക്കണം ഞാൻ നിന്നെ തെറ്റിദ്ധരിച്ച് പോയി”എന്താണു നടക്കുന്നതെന്നറിയാതെ അന്തം വിട്ട് നില്ക്കുന്ന എന്റെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞൊപ്പിച്ച് അവൾ തിരിച്ച് പോയി.

പീന്നിട്ടാണു കാര്യങ്ങളെല്ലാം അറിഞ്ഞത്.നമ്മുടെ ഹംസം എന്നെ രക്ഷിക്കുന്നതിനു വേണ്ടി അവളുടെ കൂട്ടുക്കാരിക്ളെല്ലാം നില്ക്കലേ അവളോട് പറഞ്ഞു “നിന്നോടുള്ള പ്രേമം കൊണ്ടൊന്നുമല്ല അവൻ കത്ത് എഴുതിയത്,നിന്നെ കളിയാക്കുവാൻ വേണ്ടി ചെയതതാണു.” ആർക്കും അറിയില്ലായിരുന്നു ഞാൻ ഉള്ളിൽ ഒളിപ്പിച്ച ആ പ്രേമം.ക്ലാസിൽ ആദ്യമായി പ്രേമ ലേഖനം കിട്ടിയ പെൺക്കുട്ടി എന്ന അസൂയാർഹമായ പദവിയിൽ നിന്നാണു അവൾ ഒരു നിമിഷം കൊണ്ട് താഴേക്ക് വീണത്.


പലപ്പോഴും അവളോട് മാപ്പ് ചോദിക്കുവാനും,ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും പറയുവാൻ വേണ്ടി അവളെ തേടി ഞാൻ ചെന്നുവെങ്കിലും അപ്പോഴെല്ലാം ഒന്നും സംസാരിക്കുവാൻ അവസരം തരാതെ അവൾ തിരിഞ്ഞ് നടന്നു.പിന്നീട്ട് എനിക്ക് എഞ്ജിനിയറിയംഗിനു കിട്ടി ഞാൻ ആ കോളേജിൽ നിന്ന് പോയി.പലപ്പോഴും ടൗണിൽ വെച്ച് ഞങ്ങൾ കണ്ട് മുട്ടിയെങ്കിലും അവൾ എന്നെ കാണുൻപോഴെക്കും തിരിഞ്ഞ് നടന്ന് കളയുമായിരുന്നു.

വർഷങ്ങൾ കടന്ന് പോയി. അവളുടെ കല്ല്യാണം കഴിഞ്ഞെന്നും ബോബയിലാണെന്നും ആരോ പറഞ്ഞ് അറിഞ്ഞു.
ഒരു ദിവസം ടൗണിലെ മെഡിക്കൽ ഷോപ്പിൽ നില്ക്കുകയാണു ഞാൻ.“അറിയുമോ?” പിറകിൽ നിന്ന് ഒരു സ്ത്രീ സ്വരം തിരിഞ്ഞ് നോക്കുൻപ്പോൾ ഒരു പെൺക്കുട്ടി നിറഞ്ഞ വയറുമായി എന്റെ അടുത്തേക്ക് വരുന്നു.
അതേ അവൾ തന്നെ.നിർത്താതെ പലതും അവൾ സംസാരിച്ചു.സ്ഥല കാല ബോധം ഞാൻ വീണ്ടെടുക്കുൻപ്പോഴെക്കും അവൾ യാത്ര പറഞ്ഞ് കടന്ന് പോയിരുന്നു.

പറയാൻ കരുതി വർഷങ്ങളോളം ഞാൻ കൊണ്ട് നടന്ന വാചകങ്ങൾ,ഇനി ഒരവസരം എനിക്ക് ലഭിക്കുമോ? ലഭിച്ചാൽ തന്നെ എനിക്ക് പറയുവാൻ കഴിയുമോ ,കളിയായിട്ടല്ല ഞാൻ ആ കത്ത് എഴുതിയതെന്ന്, ഞാൻ എഴുതിയ ആദ്യത്തെയും അവസാനത്തെയും പ്രേമലേഖനം

ആയിരുന്നു അതെന്ന്...........



അനിയൻ തച്ചപ്പുള്ളി

6 Comments, Post your comment:

Liju Kuriakose said...

ഞാനും ഇത്തരം ഒരു പണി കിട്ടിയിട്ടിരിക്കുവാ. ഞാൻ കവിതയെഴുതിയാണ് ദെണ്ണം തീർക്കുന്നത്

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇനി എന്നാത്തിനാ അതൊക്കെ അവളോട്‌ പറയുന്നത്
പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം

Salini Vineeth said...

ഒഴുക്കുണ്ട് .. കഥ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.. ഇനിയും ഒരുപാട് എഴുതുക

Muralee Mukundan , ബിലാത്തിപട്ടണം said...

സഫലീകർക്കാതെപ്പൊയ പ്രണയം പോലെ ഈ കഥയും നന്നായിട്ടില്ല കേട്ടൊ

focuzkeralam said...

പ്രണയം
http://focuzkeralam.blogspot.com

നിരഞ്ജന്‍ തംബുരു said...

ennalum nii athu paranjillalloo chettoyii
aashamsakal....