എനിക്ക് ഒരു മതില്‍ പണിയണം...
അറിഞ്ഞോ????കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു 70 സെന്റ് സ്ഥലം വാങ്ങി...തരക്കേടില്ലാത്ത സ്ഥലം ചുളു വിലയില്‍ കിട്ടിയതാണ്...
4 വയസുള്ള മോള്‍ പറഞ്ഞു.."അച്ഛാ നമുക്ക് വീട് വെക്കാം...പൂന്തോട്ടം ഉണ്ടാക്കാം"...5 ഇല്‍ പഠിക്കുന്ന മകനും ഭാര്യയും പറഞ്ഞു "ആദ്യം നമുക്ക് മതില്‍ കെട്ടാം..വീടുപണി അത് കഴിഞ്ഞു മതി..".ഭൂരിപക്ഷത്തിന്റെ അഭിപ്രായമായിരുന്നു എന്റെയും...അങ്ങിനെയാണ് ഞാന്‍ തീരുമാനിച്ചത്...
എനിക്ക് ഒരു മതില്‍ പണിയണം..പറമ്പിന്റെ നാല് ചുറ്റും ഉദേശം ഒരു രണ്ടാള്‍ ഉയരത്തില്‍...വഴിയെ പോകുന്നവരോ അയല്പക്കക്കാരോ കണ്ട പട്ടിയും പൂച്ചയും കോഴിയും ഒന്നുമോ എത്തി നോക്കരുത്, വലിഞ്ഞു കയറരുത്...ഞാന്‍ അവരുടെ അടുത്തേക്ക് ഒന്നിനും പോകുന്നില്ല..പിന്നെ അവര്‍ എന്തിനു എന്റെ അടുത്ത് വരണം????എന്റെ ലോകം എന്ന് പറഞ്ഞാല്‍ അത് എന്റെ മാത്രം ലോകമാണ്...ഞാനും ഭാര്യയും രണ്ടു മക്കളും മാത്രമുള്ള എന്റെ ലോകം...
മറ്റുള്ളവര്‍ക്ക് അതില്‍ എന്ത് കാര്യം...
കുട്ടികളെ പുറത്തേക്കൊന്നും കളിക്കാന്‍ വിടാറില്ല..അവര്‍ക്ക് കംപ്യുട്ടര്‍ മതി...അയല്‍ വീടുകളിലെ പരധൂഷണ സഭകളിലേക്കൊന്നും ഭാര്യയും പോകാറില്ല.ഞങ്ങള്‍ ഈ സ്ഥലം വാങ്ങിച്ചു എന്ന് അറിഞ്ഞപ്പോള്‍ ചിലരൊക്കെ വന്നതാണ്..അങ്ങോട്ട് വാ..ഇങ്ങോട്ട് വാ..കുട്ടികളെ വിടണം എന്നൊക്കെ പറഞ്ഞു...കാര്യമായി മൈന്‍ഡ് ചെയ്യാത്തതുകൊണ്ട് അവര്‍ പോയി...ഞങ്ങള്‍ അങ്ങോട്ട് പോയാല്‍ പിന്നെ അവര്‍ ഇങ്ങോട്ട് വരും..ഞങ്ങളുടെ പ്രൈവസി ഒക്കെ പോകും...എന്തായാലും .ഞാന്‍ രക്ഷപെട്ടു...
അങ്ങിനെ ഞാന്‍ ഗംഭീരമായി മതില്‍ പണിതു...വെള്ള നെരോലാക് എക്സെല്‍ പെയിന്റ് അടിച്ചു...കാസ്റ്റ് അയണ്‍ ഗേറ്റും പിടിപ്പിച്ചു..കോഴി ഇല്ല, പൂച്ച ഇല്ല, അയല്പക്കക്കാരില്ല ...സ്വസ്ഥം..സുഖം...
*************************
കുറച്ചു അധികം വര്‍ഷങ്ങള്‍ക്കു ശേഷം പേപ്പറില്‍ വന്ന ഒരു വാര്‍ത്ത...
" വീട്ടിനുള്ളില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍"...പൂട്ടി ഇട്ടിരിക്കുന്ന ഗേറ്റ് ആഴ്ചകളായിട്ടും തുറക്കാത്തത് ശ്രദ്ധിച്ച അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഉദേശം 2 ആഴ്ചത്തെ പഴക്കം തോന്നിക്കുന്ന മൃത ശരീരങ്ങള്‍ വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്ത്...വീടിനു പുറക് വശത്ത് മതിലിന്റെ ഒരു ഭാഗം അടര്‍ന്ന നിലയില്‍ കാണപ്പെട്ടത് കവര്‍ച്ചാ ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയം...എന്തായാലും മരണകാരണം അറിവായിട്ടില്ല...വിദേശത്തുള്ള മക്കള്‍ എത്തിയതിനു ശേഷം സംസ്കാരം...
November 22, 2010
abith francis

25 Comments, Post your comment:
സ്വയം മതിലുകള്‍ തീര്‍ത്തു മനസമാധാനം തേടുന്നവര്‍
മറ്റുള്ളവര്‍ക് മനസ്സമാധാനം കൊടുക്കാതെ കടന്നു പോകുന്നു ..
ലളിതമായ അവതരണം ...
ലളിതവും സുന്ദരവുമായ ആഖ്യാനം. ഒരു ചെറിയ കഥയിലൂടെ സമൂഹത്തിന്റെ അടഞ്ഞുകിടക്കുന്ന ചില മതില്‍ക്കെട്ടുകള്‍ക്കകത്തേക്ക് കൂട്ടികൊണ്ട് പോയി.
ഒരു ഓഫ് : ഞാന്‍ ഇതിനു മുന്‍പും ബ്ലോഗില്‍ കണ്ടിട്ടുണ്ട്. ഇല്ല എന്ന് ഇന്നലെ പറഞ്ഞത് ഓര്‍മ്മകിട്ടാതിരുന്നതിനാലാണ്. ഇതാണ് അനോണി പേരുകളുടെ കുഴപ്പം. മനസ്സിലായാ:)
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയണെന്ന പാഠം ഒന്ന് പഠിപ്പിക്കുന്ന കഥ !
ലളിത സുന്ദരം !
@ ente lokam
@ സലീം ഇ.പി.
@ മനു
ഒരുപാട് നന്ദി...
എനിക്ക് ഇതെഴുതുമ്പോള്‍ ശെരിക്കും പേടി ഉണ്ടായിരുന്നു...ഞാന്‍ അദ്യമായ എന്റെ സ്വന്തം അനുഭവം അല്ലാത്ത ഒരു കാര്യം എഴുതാന്‍ ശ്രമിക്കണേ...പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിരുന്നു വേണ്ടായിരുന്നു എന്ന്...
@ മനു
എന്നാലും എന്നെ ഓര്‍മ്മയില്ലാന്നു പറഞ്ഞല്ലോ..മോശമായി പോയി..ഹി ഹി.. :) :)
അല്ല..ഈ പറഞ്ഞത് എന്താ???? "ഇതാണ് അനോണി പേരുകളുടെ കുഴപ്പം. മനസ്സിലായാ.." എനിക്ക് ശരിക്കും മനസിലായില്ല എന്താ ഉദേശിച്ചേക്കനെന്നു..
വീടിനു ചുറ്റും തീർക്കുന്ന് മതിൽകെട്ടുകളേക്കാൾ മനസ്സിനു ചുറ്റുമുള്ള മ്തിലുകളാണ് അപകടകാരി.
മതിലുകള്‍ കെട്ടുന്നവര്‍
അവരറിയുന്നില്ല
അവരവരെ തന്നെയാണ് കേട്ടുന്നതെന്ന്..
@ClouD's enD : സ്വന്തമായി ഒരു പേരുള്ളപ്പോള്‍ ഇത്തരം പേരൊക്കെ ഇട്ട് ബ്ലോഗെഴുതിയിട്ട് ബ്ലോഗുമീറ്റുകളില്‍ വന്നിട്ട് സ്വന്തം പേരുപറഞ്ഞാല്‍ എന്നെ പോലെയുള്ള മണ്ടന്മാര്‍ക്കൊന്നും പെട്ടന്ന് തലയില്‍ കയറില്ലെന്ന് തന്നെ.:)
ഭാര്യയും മക്കളും ഉള്ള ലോകം ആണ് എന്റെ ലോകം എന്ന് പറഞ്ഞു മതില്‍ കെട്ടി ജീവിച്ചിട്ട് എന്ത് പറ്റി?? ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ സൂക്ഷിക്കുക....
വളരെ നല്ല പോസ്റ്റ്....
കഥയുടെ വിഷയം വളരെ നന്നായിരിക്കുന്നു.. കാലിക പ്രസക്തിയുള്ളത്..
ഭൂമിക്കും സ്വന്തം മനസ്സിനും മതില് കെട്ടുന്നവരാണല്ലോ ഇന്നത്തെ മനുഷ്യര്‍.. ഭാഷയും നന്നായിരിക്കുന്നു..
"എന്റെ ലോകം എന്ന് പറഞ്ഞാല്‍ അത് എന്റെ മാത്രം ലോകമാണ്...ഞാനും ഭാര്യയും രണ്ടു മക്കളും മാത്രമുള്ള എന്റെ ലോകം...
മറ്റുള്ളവര്‍ക്ക് അതില്‍ എന്ത് കാര്യം..." ഈ വാക്യം വേണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്..
കഥയുടെ മുഴുവന്‍ ആശയവും ഒറ്റ വരിയില്‍ പറഞ്ഞ പോലെ ആയി അത്..
പിന്നെ കഥ എഴുതുന്നതിനു മുന്‍പ് കുറച്ചു കൂടി ഗൃഹപാഠം ചെയ്‌താല്‍ നന്നായിരിക്കും..
പാല്‍ കാച്ചി കുറുക്കി എടുക്കുന്നത് പോലെയാണ് കഥയെഴുത്ത് എന്നെനിക്കു തോന്നിയിട്ടുണ്ട് ...
ഇത് എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ....
തുടര്‍ന്നും ഇത് പോലെ കാമ്പുള്ള വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു ... ആശംസകള്‍!!
@ മനു... ദെ ഞാന്‍ പേര് മാറ്റി നല്ല വൃത്തിക്ക് എന്റെ പേര് തന്നെ ആക്കിയിട്ടുണ്ട്...ഇനിയെങ്ങാനും എന്നെ അറിയുകേലാന്നു പറഞ്ഞാലുണ്ടല്ലോ. :):):):):)
പിന്നെ...ഞാന്‍ നമ്മുടെ ബുക്കിലെ കഥ വായിച്ചു...കൃഷ്ണനെ വിറ്റു കിട്ടുന്ന കാശുമായി വൈകുന്നേരം തിരികെ വരുന്ന മകളെ കാത്തിരിക്കുന്ന രോഗിയായ അച്ഛന്റെ ചിത്രം എങ്ങനോ മനസ്സില്‍ കയറിപ്പോയി...അതുപോലെ അവസാനത്തെ ആ വരികളും...അമ്മയുടെ അടുത്തേക്ക് ഊര്‍ന്നിറങ്ങുന്ന കൊച്ചു കൃഷ്ണനും...
@ Srikumar
@ റ്റോംസ് കോനുമഠം
@ Ranipriya
അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി...നമ്മള്‍ എന്നും ഇതുപോലുള്ള ഒരുപാട് ആളുകളെ കാണാറില്ലേ??? ഒരു പരിധിവരെ നമ്മള്‍ ഉള്‍പ്പെടെ????
@ ശാലിനി
ഈ അഭിപ്രായത്തിനു ഒരു ആയിരം നന്ദി...തീര്‍ച്ചയായിട്ടും ഞാന്‍ ഇനി കുറച്ചുകൂടി ശ്രദ്ധിക്കുന്നതായിരിക്കും എഴുതുമ്പോള്‍...ഞാന്‍ ആദ്യം പറഞ്ഞപോലെ ഇതെന്റെ ആദ്യത്തെ പരീക്ഷണമായിരുന്നു...
ഇനിയും ഇതുപോലുള്ള ധാരാളം അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു...
കൊള്ളാം അബിത്...സമൂഹത്തില്‍ നിന്നും പ്രൈവസി തേടിപ്പോണോരുടെ ഗതി ഇത് തന്നെയാണ്...നല്ല കഥ
valare lalithamayi nissaramaayi oru jeevitham paranju aashamsakal
കൊള്ളാം ആശംസകൾ
മനസിനുള്ളിലെ മതില്‍ ആരാണ് പോളിച്ചുനീക്കുക
ലളിതം.സുന്ദരം,കാലികം.
നല്ല കഥ!അഭിനന്ദനങ്ങള്‍
priyag,,സ്വയം തീരുമാനിക്കണം, സ്വയം തീരുമാനിക്കണമെങ്കിൽ സ്വഭാവത്തിൽ മാറ്റമുണ്ടാകണം, സ്വഭാവത്തിൽ മാറ്റമുണ്ടാകാൻ സത്ജനസമ്പർക്കം വേണം.
@ sreedevi
@ നിരഞ്ജന്‍ തംബുരു
@ kARNOr(കാര്‍ന്നോര്)
@ priyag
@ ലിഡിയ
നന്ദി.. നന്ദി.. നന്ദി..
to all
സമയം കിട്ടുമ്പോള്‍ എല്ലാവരും എന്‍റെ ബ്ലോഗില്‍ വരണേ...
നന്നായിട്ടുണ്ട് :)
innu samoohathil nadakkkunnathu onnu pakarthi vechu alle..?
മതിലുകൾ...
നന്നായിരിക്കുന്നു.....
http://focuzkeralam.blogspot.com
ഇതിനുമുന്‍പ് വായിച്ചിരുന്നു. അഭിപ്രായവും പറഞ്ഞിരുന്നു. വളരെ നന്നായിരിക്കുന്നു. ആശംസകള്‍ .
ഏല്ലാവര്‍ക്കും നന്ദി...
Post a Comment