അര്‍ദ്ധ നഗ്നനായ ശില്പത്തിന്‍റെ വയറില്‍ പതുക്കെ കൈ ഓടിക്കുമ്പോള്‍ മരിച്ചവരുടെ മാര്‍ബിള്‍ തണുപ്പ് അലീനയുടെ വിരലുകളിലൂടെ പെരുത്ത് കയറി .... ക്രിസ്റ്റിയുടെ ഉളിതഴംബുകള്‍ തന്‍റെ വയറിനു മുകളിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന അതെ തണുപ്പ്. നിന്‍റെ കണ്ണുകളില്‍ രണ്ടു സിംഹങ്ങള്‍ അലറുന്നുവെന്ന അവന്‍റെ കണ്ടെത്തലുകളും, അവനൊരിക്കലും ഒരു കാട്ടുകുതിരയാകാന്‍ കഴിയില്ലെന്ന എന്‍റെ കണ്ടെത്തലുകളും ഉറക്കത്തിലെ അര്‍ദ്ധ സ്വപ്നങ്ങളില്‍ കൂടി അലറിയും, ചിനച്ചും, മത്സരിച്ചു പാഞ്ഞുകൊണ്ടിരുന്നു... പക്ഷെ ഒന്ന് പറയാതെ വയ്യ .... തലയ്ക്കു പിന്നില്‍ കൈ ചേര്‍ത്ത് മലര്‍ന്നു കിടക്കുന്ന മത്സ്യകന്യകയുടെ ഉടലിന്‍റെ ഭംഗി, അവന്‍റെ കയ്യളവുകള്‍ക്ക് ഇതുവരെയും തന്നില്ലേക്ക് എത്തി പിടിക്കാനാവാത്ത എന്തോ ഒന്ന്....... എത്ര മനോഹരമായാണ് അവനവളുടെ ഉടലില്‍ കൊത്തിവച്ചിരിക്കുന്നത് .... അതിന്റെ കണ്ണുകളില്‍ കൂടുകൂട്ടിയ വികാരം ഒരു നിമിഷത്തേക്ക് പോലും തനിക്ക് പകര്‍ന്ന് തരാന്‍ ക്രിസ്റ്റിക്കിതെവരെ കഴിഞ്ഞിരുന്നില്ലെന്നു അലീന അസൂയയോടെ ഓര്‍ത്തു പോയി.
കല്യാണം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷം വീടുപണിയുമ്പോള്‍ ക്രിസ്റ്റി വച്ച നിര്‍ദേശം അവന്‍റെ സ്റ്റുഡിയോയുടെ വലിപ്പത്തെ കുറി ച്ച് മാത്രമായിരുന്നു. സാമാന്യം വലുത്, ധാരാളം കാറ്റും വെളിച്ചവും കടക്കാനുള്ള സൌകര്യം . ഇത് എല്ലാമുണ്ടെങ്കിലും വാതില്‍ തുറന്നു അകത്തു കയറുമ്പോള്‍ ചലനമറ്റ, ഭംഗിയുള്ള കുറെ പരെതത്മാക്കളുടെ മുറിയായിട്ടാണ് അലീനയ്ക്ക് അനുഭവപ്പെട്ടത്. കാറ്റുമാത്രം ചൂളം വിളിച്ച് അലറുന്ന അകത്തളങ്ങളില്‍ നിന്നും രക്ഷപെടാനാണ് അലീന ക്രിസ്റ്റിയുടെ സ്റ്റുഡിയോ തുറന്ന് അകത്തു കയറുന്നത് . അതിനുള്ളില്‍ പുസ്തകവുമായി ഇരിക്കുമ്പോള്‍ വായനയുടെ പാളങ്ങളെ തകര്‍ത്ത് അക്ഷരങ്ങളുടെ തീവണ്ടിവരികള്‍ പാഞ്ഞു പോകുമ്പോള്‍ വെറുതെ തല വെച്ച് കൊടുക്കും, ചിലപ്പോള്‍ പുസ്തകങ്ങളുടെ കൂടെ കണ്ണ്കളുമടഞ്ഞുപോകും . ഫ്രഞ്ച് മാഗസിന്‍റെ കവര്‍ സ്റ്റോറി ആയി വന്ന ചെറുപ്പക്കാരന്റെ മുഖം അലീനയ്ക്കോര്‍മവന്നു.
'ഇടിമുഴക്കങ്ങളുടെ ഉടെലെഴുത്ത്‌കാരന്‍' എന്നോ മറ്റോ ആയിരുന്നു അന്നവര്‍ ക്രിസ്റ്റിയെ വിശേഷിപ്പിച്ചത് !. ജേര്‍ണലിസം കഴിഞ്ഞ് അറിയപ്പെടുന്ന ഒരു മാഗസിന്‍റെ അപ്പ്രന്ടിസ് ട്രെയിനീ ആയിരിക്കുമ്പോളാണ് ക്രിസ്റ്റിയെ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം കിട്ടുന്നത്. അന്ന് അവനു റോഡിലെ വാടക കെട്ടിടത്തിലായിരുന്നു അവന്‍റെ സ്റ്റുഡിയോ. മെലിഞ്ഞു വെളുത്ത നീട്ണ്ട വിരലുകളുള്ള, മുടി പിന്നോട്ട് കെട്ടിയ ഒരു ചെറുപ്പക്കാരന്‍. ചോദ്യങ്ങള്‍ക്കൊക്കെ ഒരു സങ്കോചവുമില്ലാതെ മറുപടി പറയുന്ന ചെറുപ്പക്കാരനെ അലീന അമ്പരപ്പോടെ നോക്കിയിരുന്നു. തൊട്ടടുത്ത് അവസാനമായി അവാര്‍ഡു കിട്ടിയ ഈഡപ്പസിന്‍റെ ശില്‍പം. ഈഡപ്പസിന്‍റെ തുരന്നെടുത്ത കണ്ണുകളിലൂടെ ഒഴുകുന്ന രക്തം അമ്മയുടെ മുലഞെട്ടില്‍ പടരുന്ന ശില്‍പം!. എന്‍റെ അര്‍ദ്ധനഗ്നമായ ശില്‍പങ്ങളുടെ കൂടെ ഞാന്‍ അന്തിഉറങ്ങിയിട്ടുടെന്നു പറഞ്ഞു അലീനയെ ഞെട്ടിച്ച ക്രിസ്റ്റി!.
അങ്ങിനെ ഉടെലെടുത്ത സൌഹ്രദം എതോക്കെയോ വഴികളിലൂടെ പ്രണയമായി തീരുകയായിരുന്നു.
ക്രിസ്റ്റിയെ പറ്റി പപ്പയോടു പറഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പായിരുന്നു. പിന്നീട് രാജ്യാന്തര മാര്‍ക്കറ്റിലെ ക്രിസ്റ്റിയുടെ വില മനസിലാക്കിയ പപ്പ കല്യാണത്തിന് സമ്മതിക്കുകയായിരുന്നു.
ക്രിസ്റ്റി ഇപ്പോള്‍ പാരിസില്‍ എന്ത് ചെയ്യുകയാവും? സ്റ്റുഡിയോയില്‍ നിന്നും സ്റ് റുഡിയോയിലേക്ക് പാറി നടക്കുന്നുടാകും... ഉടലുകളെയും, മുഖങ്ങളെയും, തിളങ്ങുന്ന കണ്ണുകളെയും മനസിലേക്ക് ആവാഹിക്കാന്‍ ഒരു നഗര പ്രദിക്ഷണം നടത്തുന്നുടാകും.....മേപ്പിള്‍ മരങ്ങള്‍ വെയിലരിച്ചിടുന്ന സായന്തനങ്ങളില്‍ നടപ്പാതകളിലൂടെ പാര്‍ക്കിലെ അവയവ ഭംഗികള്‍ തിരയുന്നുണ്ടാകും .... അവന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഉടലുകളുടെ കവിതയിലെ അക്ഷരങ്ങളുടെ സംഗീതമാണ് ശില്‍പം. സ്റ്റുഡിയോയില്‍ വന്നു പോകുന്ന സന്ദര്‍ശകര്‍ പറഞ്ഞു കേട്ടിട്ടുണ്ട് ഈ ശില്‍പം ഒരു കവിത പോലെ മനോഹരമെന്ന്... കവിത എഴുതാന്‍ അറിയാമെങ്കില്‍ അവനെ പ്രധിരോധിക്കാന്‍ അക്ഷരങ്ങളുടെ രാസായുധം സ്വരുക്കുട്ടമായിരുന്നു. വരികള്‍ക്കിടയില്‍ കുഴിച്ചിടുന്ന കുഴിബോംബുകളെ പ്രധിരോധിക്കാന്‍ കഴിയാതെ അവന്‍ വട്ടം കറങ്ങുന്നത് നോക്കിനില്‍ക്കാമായിരുന്നു. മി ററിന്റെ പുതിയ ലക്കവുമായി അലീന കസേരയിലേക്ക് ചാഞ്ഞു. മിററിന്‍റെ മൂന്നാമത്തെ പേജില്‍ അലീനയുടെ കണ്ണുകളുടക്കി. ഉറക്കത്തെ മുഴുവന്‍ വലിച്ചെടുക്കുന്ന ബ്ലോട്ടിംഗ് പേപ്പര്‍ പോലെ അതിന്‍റെ തലവാചകം 'ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം' .
എഴുതിയിരിക്കുന്നത് ഒരു മിഥുന്‍ നാരായണ്‍ - മലയാളി ആണ് . ചിത്രങ്ങള്‍ അനില്‍ ബാനര്‍ജീ. ഇരുട്ടിന്‍റെ പശ്ചാത്തലത്തില്‍ എരിയുന്ന അഗ്നി കുണ്ടങ്ങളില്‍ കൂട്ടത്തോടെ വന്നുവീണ് ആത്മാഹുതി ചെയ്യുന്ന പക്ഷികളുടെ ചിത്രം. അസ്സമിലെ ജന്ടിന്ഗ ഗ്രാമത്തിലാണ് പക്ഷികളുടെ ഈ ആത്മഹത്യ!. ഡിസംബറിലെ തണുത്ത നിലവില്ലാത്ത രാത്രികളില്‍ ഗ്രാമവാസികള്‍ കത്തിക്കുന്ന തീക്കുണ്ടങ്ങളില്‍ പക്ഷികള്‍ കൂട്ടത്തോടെ വന്നു വീഴുന്നു. പക്ഷി ശാസ്ത്രജ്ഞന്‍മാരും മറ്റുള്ളവരും കാര്യമറിയാതെ പകച്ചു നില്‍ക്കുന്നു. അസ്സാം ഗവേര്‍ന്മെന്റ്റ് ആത്മഹത്യകളെ നയനമനോഹരമാക്കാന്‍ ടൂറിസത്തിന്‍റെ വലവിരിച്ച്ചിട്ട് പണിതിട്ടത് ആധുനിക സൌകര്യങ്ങളുടെ കൊട്ടാരങ്ങള്‍. അടിയില്‍ എഴുതിയ ആളിന്‍റെ പേരും, ഇമെയില്‍ അഡ്രസ്സും. അലീനയുടെ ചിന്തകള്‍ അയനങ്ങളില്‍ നിന്നും അയനങ്ങളിലേക്ക് ഒരു ദേശാടന പക്ഷിയെപോലെ പറന്നു നീങ്ങി. ഇരിപ്പുറക്കാത്ത അകത് തളങ്ങളില്‍ ചൂളം വിളിക്കുന്ന കാറ്റിനെ വകഞ്ഞു മാറ്റി മുറിയില്‍ തലങ്ങും വിലങ്ങും അലീന നടന്നു തീര്‍ത്തു. ഒരു പക്ഷെ ക്രിസ്റ്റി ഇത് അറിഞ്ഞിരുന്നെ ങ്കില്‍ കല്ലിലോ മാര്ബിളിലോ കൊത്തി വച്ചേനെ ...
മിഥുന്‍ നാരായണന് മെയില്‍അയച്ച് അലീന ചാരുകസേരയില്‍ മലര്‍ന്നു കിടന്നു. ഋക്കളുടെ കാലചക്രങ്ങളില്‍ കൂടി സഞ്ചരിക്കുന്ന അനേകം പക്ഷികളെ കുറിച്ച് കേട്ടിരിക്കുന്നു . ഒരുപക്ഷെ എല്ലാ ആത്മഹത്യകളുടെയും അടിസ്ഥാന വികാരം പോലെയാകാം ഇതും. വിതക്കാനും , കൊയ്യാനും ഭൂമിയില്ലാതെ അന്നും നരച്ച ആകാശങ്ങള്‍ അവറ്റകളെ ഭ്രാന്തുപിടിപ്പിചിരിക്കാം ഈ അകത്തളങ്ങളില്‍ ചൂളം വിളിച്ച് തന്നെ ഭ്രാന്ത് പിടിപ്പിക്കാറുള്ള കാറ്റിനെ പോലെയാണതെന്ന് അലീനയ്ക്ക് തോന്നി .
പിറ്റേന്ന് ക്രിസ്റ്റി വിളിച്ചപ്പോള്‍ പക്ഷികളുടെ ആത്മഹത്യയെ കുറിച്ച് പറഞ്ഞു .
ഓ അലീന.... ഇത് wonderful ....... ഞാന്‍ ഇതിനെ പറ്റി ഇതേവരെ കെട്ടിട്ടെഇല്ല!. ക്രിസ്റ്റി വളരെ ത്രില്ലിലായിരുന്നു ....
ക്രിസ്ടീ.....എന്തായാലും ഞാന്‍ അവിടെ വരെ പോകാന്‍ തീരുമാനിച്ചു..... ആ ഫീച്ചര്‍ എഴുതിയ ആളിന്‍റെ മെയില് വന്നിട്ടുണ്ട്.... എന്താ നിന്‍റെ പരിപാടി ? .....
അലീന, പാരീസില്‍ നിന്ന് കൊല്‍ക്കത്തയ്ക്കൊരു ഫ്ലൈറ്റ് ഉണ്ട് അവിടുന്ന് നേരെ ഗോഹട്ടി.... വില്‍ ട്രൈ .. ക്യാച്ച് യു ലയ്ട്ടെര്‍......
അലീന ഫോണ്‍ കട്ട് ചെയ്ത്കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഹംഗറിയുടെ പ്രിയപ്പെട്ട ആത്മഹത്യാ ഗാനം 'ഗ്ലൂമി സണ്‍ഡേ 'പ്ലേ ചെയ്തു.പക്ഷികളുടെ ആത്മഹത്യയിലും ഇതുപോലുള്ള വല്ല പ്രേരണകളുമുണ്ടോ എന്നായിരുന്നു അലീനയുടെ ആലോചന. ഹംഗേറിയന്‍ റേഡിയോ ബാന്‍ഡ് ചെയ്ത ആ ഗാനം. അന്ന് ഒരുപാടു പേരെ മരണത്തിലേയ്ക്ക്ആകര്ഷിച്ചിരുന് നു. മരണത്തിന്‍റെ നിഗൂഡമായ മാടിവിളിക്കലിന്‍റെ എന്തോ ഒരു മാസ്മരികത അതിലലിഞ്ഞു ചേര്‍ന്നിരുന്നു. അലീനയിലെ പഴയ ജര്‍ണലിസ്റ്റ് തലപുകഞ്ഞാലോചിച്ചു ...ഒരു പക്ഷെ വായുവിലൂടെ അരിച്ചെത്തുന്ന എന്തെങ്കിലും തരംഗം?.....പക്ഷികളെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ആ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കണം....ശാസ്ത്ര ലോകത്തിനപ്പുറമുള്ള എന്തോ ഒന്ന്.............
ഇരുളില്‍ ചൂളം വിളിച്ചലരുന്ന കാറ്റിനെ അലീന അറിഞ്ഞതെ ഇല്ല... മനസ്സ് മുഴുവന്‍ ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമമായിരുന്നു.......ഒരു ജര്‍ണലിസ്ടിന്‍റെ പഴയ ബാല്യം തന്നിലേയ്ക്കു തിരിച്ചുവരുന്നത് പോലെ അലീനയ്ക്ക് തോന്നി. മിഥുന്‍റെ ഈമെയിലില്‍ കൃത്യമായ വഴിയടയാളങ്ങള്‍ ഉണ്ടായിരുന്നു . എയര്‍പോര്‍ട്ടില്‍ നിന്നും ഗോഹട്ടി റെയില്‍വേ സ്റ്റേഷന്‍,അവിടെ നിന്നും മൂന്നു മണിക്കൂര്‍ യാത്ര...... പിന്നീടു ഇരുപതു മിനുട്ട് ബസ് യാത്ര.പക്ഷെ റെയില്‍വേ സ്റ്റേഷനില്‍ മിഥുന്‍ കാറുമായി കാത്തുനില്‍ക്കാമെന്ന് പറഞ്ഞിരു ന്നതിനാല്‍ യാത്ര എളുപ്പമായി... വഴിനീളെ മിഥുന്‍ സംസാരിച്ചുകൊണ്ടിരുന്നു .. യാത്രയുടെ അവസാനത്തിലാണ് പ്രശസ്ത ശില്പി ക്രിസ്ടഫറിന്‍റെ ഭാര്യയാണ് താനെന്ന കാര്യം ....മിഥുന്‍ വായും പൊളിച്ച് ആരാധനയോടെ അവളെ നോക്കി. ചില നേരങ്ങളില്‍ ക്രിസ്ടിയെ കുത്തികൊല്ലാന്‍ അലീനയ്ക്ക് തോന്നാറുണ്ട്. പലപ്പോഴും അതവനോടുതന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. റോഡിനിരുവശവും പരന്നു കിടക്കുന്ന ആസ്സാമിന്‍റെ സ്വന്തം താഴ്വരകള്‍ ...... ഇത്ര സുന്ദരമായ സ്ഥലത്ത് എങ്ങിനെയാണ് പക്ഷികള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നത് ?
അലീനാ,........ നമുക്ക് പോകേണ്ടത് ജന്ടിഗ എന്ന സ്ഥലത്തേക്കാണ്....കച്ചഹില്‍ ഡിസ്ട്രിക്കിലെ വടക്കുഭാഗത്താണ് ... മിഥുന്‍ അലീനയെ ചിന്തകളില്‍നിന്നുനര്‍ത്തി.ഡോക് ടര്‍ സാലിം അലി എല്ലാ സീസ്സണിലും ഇവിടെ എത്താറുണ്ട് .കുളിരുവീഴുന്ന നിലാവില്ലാത്ത തണുത്ത രാത്രികളില്‍ ഗ്രാമീനണരൊരുക്കുന്ന തീകുണ്ടത്തിലേക്ക് ഒന്നൊന്നായി വന്നു വീഴുന്ന പക്ഷികള്‍ ......
ഇങ്ങനെ വന്നുവീഴുന്ന പക്ഷികളുടെ ശരീരഭാഗങ്ങള്‍ എന്തുചെയ്യും ? അലീന കൌതുകത്തോടെ ചോദിച്ചു .
എന്ത് ചെയ്യാനാ ? ഗ്രാമീണര്‍ കൊണ്ടുപോയി തിന്നും . ഇതിനെതിരെ ആസ്സാം ഗവണ്‍മെണ്ട് നിയമം പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ കാടിനുള്ളില്‍ നിന്നും കിട്ടുന്നതെന്തും തങ്ങള്‍ക്കാ നെന്ന വാദം .... അവര്‍ക്കിവിടെ എന്ത് ഹിപ്പോക്രസി ?
അലീന മെല്ഗിബ്സിന്‍റെ അപ്പോകളിപ്ടോ അന്ന സിനിമ കണ്ടിട്ടുണ്ടോ?.... മെക്സിക്കന്‍ വനത്തിലെ ഗോത്ര വര്‍ഗക്കാരനായ 'ജാഗുവര്‍ പ്രൊ' മറ്റൊരു ഗോത്ര വര്‍ഗക്കാരില്‍ നിന്നും രക്ഷപ്പെട്ട് കൈ മുകളിലേക്കുയര്‍ത്തി 'എന്‍റെ അച്ഛന്‍ നല്ലൊന്നാന്തരം വേട്ടക്കാരനാണ് ....ഞാനും നല്ലൊരു വേട്ടക്കാരന്‍ തന്നെ ...ഇതെന്‍റെ കാട്...എന്‍റെ കുട്ടികള്‍ അവരുടെ കുഞ്ഞുങ്ങളുടെ കൂടെ ഇവിടെ,.... ഈ കാട്ടില്‍ വേട്ടയാടും ... എന്ന് അലറിവിളിക്കുന്ന ഒരു രംഗമുണ്ട് .
പിറ്റേന്ന് കാലത്ത് മിഥുന്‍ വന്നു പറഞ്ഞു അലീന ആ സിനിമ കണ്ടില്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി .
അലീന തീര്‍ച്ചയായും കാണണം മിഥുന്‍ ഓര്‍മ്മ പെടുത്തും പോലെ പറഞ്ഞു ... ഉവ്വെന്നു തലകുലുക്കുംബോളും അലീനയുടെ മനസ്സില്‍ ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമമായിരുന്നു ...
ജന്ടിഗയിലെ മരപ്പലക പാകിയ വീടിന്‍റെ മട്ടുപ്പാവിലിരുന്നു അലീന ടെറസില്‍ കൂട്ടിയിട്ട തീയിലേക്ക് കൈകള്‍ തിരിച്ചും മറിച്ചും കാണിച്ചു. കുറച്ചുകൂടി കഴിഞ്ഞാല്‍ തണുപ്പ് ശക്തിയാകും മിഥുന്‍ ഓര്‍മ്മിപ്പിച്ചു .അലീനയക്ക് ഈ മട്ടുപ്പാവില്‍ നിന്നും വ്യക്തമായി കാണാനാകും പക്ഷികള്‍ കൂട്ടത്തോടെ വരുന്നത് താഴെ ഗ്രാമീണര്‍ രാത്രിയാകുമ്പോള്‍ തീകുണ്ടങ്ങള്‍ ഒരുക്കിവെക്കും - ദൂരെ കൈ ചൂണ്ടി മിഥുന്‍ പറഞ്ഞു. ഞാന്‍ താഴെ ഫോറെസ്റ്റ് വാര്‍ഡന്‍റെ വീടിലുണ്ടാകും ...എന്നാ ശരി ഗുഡ് നൈറ്റ് അലീനാ.....
ഗുഡ് നൈറ്റ് മിഥുന്‍ ..അലീന ചിരിച്ചു കൊണ്ട് കൈ വീശി ...
മിഥുന്‍ പുറത്തെ അരണ്ട വെളിച്ചത്തില്‍ മറയുന്നത് അലീന നോക്കിനിന്നു .രാത്രി എട്ട് മണി കഴിഞ്ഞാല്‍ ലൈറ്റ് അനക്കണമെന്നത് കര്‍ശന നിയമമാണ് ....രാത്രിയായപ്പോള്‍ താഴ്വരയില്‍ നിന്നും കൂക്കുവിളികലുയരുന്നത് കേട്ടു. ഗ്രാമീണര്‍ തീ കൂട്ടുന്ന തിരക്കിലാണ് ....തീകുണ്ടതിന്‍റെ വെളിച്ചത്തില്‍ ഇരുളും വെളിച്ചവുമായി ഗ്രാമീണരുടെ നിഴലുകള്‍ ചിതറിക്കിടക്കുന്നു ..... ആകാശത്തില്‍ പക്ഷികളുടെ കനത്ത ചിറകടിയൊച്ച ....ഓരോ പക്ഷിയായി തീകുണ്ടത്തില്‍ വന്നുവീണെരിയുന്നതു അലീന നോക്കിനിന്നു. ഹരിദ്വാറില്‍ ശ്മശാനത്തില്‍ നിന്ന് കത്തുന്ന ചിതയില്‍ നിന്ന് പാതി വെന്ത ശരീരങ്ങളെ ഓരോന്നായി കുത്തിയെടുത്ത് ഗംഗയിലെറിയുന്ന പോലെ, ഗ്രാമീണര്‍ പാതിവെന്ത പക്ഷികളെ കമ്പ് കൊണ്ട് കുത്തി പുറത്തെടുക്കുന്ന കാഴ്ച വളരെ വ്യക്തമായി കാണാം .... പുറമേ ഇട്ട ചൂടുകുപ്പായത്തിനു തീപ്പിടിക്കുന്നപോലെ...... അലീന തന്‍റെ ചൂട് കുപ്പായം ഊരി ദൂരെ എറിഞ്ഞു ഓടിവന്നു കിടക്കയിലേക്ക് മലര്‍ന്നു വീണു...ശരീരത്തില്‍ നിന്നും ഒരോ തൂവലും നഷ്ടപ്പെട്ട് ഭാരം കുറഞ്ഞു വരുന്നത് പോലെ........ ബാക്കിയുള്ള വസ്ത്രങ്ങളും ഭ്രാന്തമായി പറിച്ചെറിഞ്ഞു ....പൂര്‍ണ നഗ്നയായി മലര്‍ന്നു കിടന്നു ..... മുറിയില്‍ ബാക്കിയുടയിരുന്ന തണുപ്പ് ശരീരത്തില്‍ മേഞ്ഞു നടക്കുന്നത് അലീന അറിഞ്ഞതെ ഇല്ല. പിറ്റേന്ന് റൂം ബോയ് കൊണ്ടുവന്നു കൊടുത്ത ചായയ്ക്ക് പക്ഷിത്തൂവലിന്‍റെ വാട...... അലീനയ്ക്ക് മനം പിരട്ടി. ഹരിദ്വാറിലെ നാനാതരം ശവങ്ങളുടെയും കരിഞ്ഞ മണം തണുത്ത കാറ്റില്‍ മുറിയിലേക്ക് ഇരച്ചു കയറി ....
അലീന .... പകല്‍ മുഴുവന്‍ അസ്സമിലെ മലെന്ചെരിവുകളിലൂടെ നിങ്ങള്‍ക്ക് കറങ്ങി നടക്കാം. ഞാനൊരു ജീപ്പ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.
രാവിലെ തന്നെ ക്രിസ്ടിയെ വിളിച്ചു വരാന്‍ ഇനിയും രണ്ടു മൂന്നു ദിവസം വയ്കുമെന്ന ഒഴുക്കന്‍ മറുപടി. അസ്സമിലെ താഴ്വരകള്‍ ഒറ്റയ്ക്ക് ചുറ്റിക്കാണാന്‍ തീരുമാനിച്ചു .... കനത്ത മഞ്ഞു വെയിലിനു പുതപ്പിടുമ്പോഴെക്കും അലീന മലയിറങ്ങാന്‍ തുടങ്ങിയിരുന്നു...
തിരിച്ചെത്തിയപ്പോള്‍ പഴയ പ്രസരിപ്പൊക്കെ വീണ്ടുകിട്ടിയത് പോലെ.... ചൂടുള്ള റൊട്ടിയും ദാലും..
രാത്രി വരാനിരിക്കുന്ന പക്ഷികളെയും കാത്തു അലീന മട്ടുപ്പാവില്‍ ഉലാത്തിക്കൊണ്ടിരുന്നു. രാത്രി പതിവുപോലെ കൂക്കുവിളിയുമായി താഴെ ഗ്രാമീണര്‍... ചുവപ്പും ഓറഞ്ചും മഞ്ഞയും ചാലിച്ച വര്‍ണ്ണങ്ങളില്‍ ആളി പടരുന്ന തീ... അലീനയ്ക്ക് തന്‍റെ ശരീരത്തില്‍ തൂവലുകള്‍ മുളക്കുന്നത് പോലെ തോന്നി.കനക്കുന്ന ഇരുളിലെ തീയിലേക്ക്...പതിയെ പറക്കാന്‍ തോന്നി...ചിറകുവീശി മെല്ലെ മെല്ലെ തീകുണ്ടതിനരികിലേക്ക്...ആരൊക്കെ
രഞ്ജിത്
30 Comments, Post your comment:
ഈ കഥവായിച്ചപ്പോൾ വായനയുടെ പുതിയലോകത്ത് എത്തിയതു പോലെ.നല്ല എഴുത്ത്.
കഥ വളരെ ഇഷ്ടമായി...
കഥാവസാനം മനസ്സില്‍ കണ്ടത് പോലെ തന്നെയായി
thank you all
രഞ്ചി, തകർത്തു കുറേ കാലത്തിന് ശേഷമാണ് ഒരു നല്ല കഥ വായിക്കുന്നത്, ഗുഡ് വർക്ക് മാൻ ആശംസകൾ
കൊള്ളാം. നന്നായിട്ടുണ്ട്. ഒരു സംശയം. ഇത് മുഴുവന്‍ ഫിക്ഷന്‍ ആണോ? ആണെങ്കിലും അല്ലെങ്കിലും ഋതുവില്‍ വന്നിട്ടുള്ള മികച്ച കഥകളുടെ കൂടെ ചേര്‍ത്ത് ഇതും വായിക്കാം. വളരെ ഇഷ്ട്ടമായി.
ആദ്യം വായിച്ചപ്പോ ഒന്നും മനസ്സിലായില്ല ഒന്ന് കൂടി വായിച്ചപ്പോ കൊള്ളാം ...
valare nalla avatharanam
കഥ വളരെ ഇഷ്ടമായി...
രഞ്ജിത് താങ്കളിലെ കവിയും കഥകാരനും ഒരുപോലെ മുന്നോട്ടു പോകുന്ന നിമിഷമാണ് ഇതിലുടെ കാണാന്‍ കഴിഞ്ഞത് എഴുതി മുന്നേറുക
കഥ വളരെ ഇഷ്ടമായി...
ആശംസകള്‍
Renjith, after u said so i googled and got the link to the story, which says the encashment program of assam based on the mystery of suiciding birds. Death is still a mystery to man above all. And people are planning to encash on death. Your story helped me to get to know abt such an incident.Thanks.......
manoharamaayi avatharippichu Renjith!
The best among the stories I read here in Ritu!
Congrats!
(Ente malyalam work cheyyunnilla, sorry..)
hi renjith..
kadha orupadishtamaayi..mikacha kadhakalil onnu thanneyanu..
കഥ വായിച്ച എല്ലാവര്ക്കും നന്ദി........
വളരെ നല്ല കഥ. നല്ല അവതരണം എല്ലാം കൊണ്ടും
യാതൊരു സംശയവുമില്ല..ഈയടുത്തകാലത്ത് ഞാന്‍ വായിച്ച മികച്ച കഥകളിലൊന്ന്..
excellent story Renjith..!!
Congrats.!
അവതരണം കൊണ്ട് മികച്ചുനില്‍ക്കുന്ന നല്ല കഥ.
നല്ല പ്രമേയം. നല്ല അവതരണം. കഥ വളരെ ഇഷ്ടമായി.
അവതരണം നന്നായി രഞ്ജു
ആശംസകള്‍
Romain Gary സംവിധാനം ചെയ്ത ഒരു പഴയ ഫ്രഞ്ചു സിനിമയുണ്ട്..the birds come to die in Peru (1968. പ്രമേയ ത്തിന് സാമ്യമൊന്നുമില്ല.. എങ്കിലും അതാണോര്‍മ്മ വന്നത്, പെട്ടെന്ന്...
ഭാഷയും അവതരണവുമാണ് ഈ കഥയെ പുതുമയുള്ളതാക്കിയത്.! പിന്നെ, പക്ഷികളുടെ
ആത്മഹത്യയും അലീനയിലേക്കുള്ള അതിന്റെ പകര്‍ന്നാട്ടവും..!
വളരെ നല്ല ഒരു ത്രെഡ് ഉണ്ട് ഈ കഥയില്‍. അത് വേണ്ട പോലെ ഉപയോഗിച്ചോ എന്നതില്‍ സംശയമുണ്ട്. വളരെ വ്യത്യസ്ഥമായ ഒരു കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്ന കഥാകാരന്‍ തലക്കെട്ടിലൂടെ തന്നെ കഥയുടെ മര്‍മ്മത്തിലേക്ക് എത്തുന്നത്, വ്യത്യസ്ഥമായ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്ന വായനക്കാരെ അവസാനമാകുമ്പോഴെക്കും ഇത്തിരി നിരാശപ്പെടുത്തുന്നു. ഇടയ്ക്കിടെ വരുന്ന അക്ഷരത്തെറ്റുകള്‍ കല്ലുകടിയാവുന്നു.
'അയനങ്ങളില്‍ നിന്നും അയനങ്ങളിലേക്ക്' തുടങ്ങിയ ചില പ്രയോഗങ്ങള്‍, സിനിമാറ്റിക് സ്വഭാവമുള്ള കഥാപാത്രങ്ങളുടെ പേരുകള്‍ തുടങ്ങിയ 'ക്ലീഷേകള്‍' ഇനിയും ഒരുപാട് നന്നാക്കാമായിരുന്ന ഒരു നല്ല കഥയുടെ ഗൗരവസ്വഭാവത്തെ ലഘൂകരിക്കുന്നുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു.
നല്ല കഥ ആയതുകൊണ്ടാണ് ഇങ്ങനെ വിമര്‍ശിക്കുന്നത്, നല്ല രീതിയില്‍ എടുക്കും എന്നു വിശ്വസിക്കുന്നു.
വളരെ നല്ലത് എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാന്‍ തോന്നിയില്ല. അലസത ഒഴിവാക്കിയ ഒരുപാട് നല്ല രചനകള്‍ ഈ കഥാകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ആശംസകള്‍.
ഗ്രേറ്റ്..!! ശക്തമായ ഭാഷയും പ്രത്യേകതയുള്ള പ്രമേയവും.. എനിക്കിഷ്ടപ്പെട്ടു....
സൂര്യ പറഞ്ഞ ചില കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു.. ക്ലൈമാക്സ് നേരത്തേ മനസ്സിലേക്കെത്തിയിരുന്നു.. സസ്പെന്‍സ് നിലനിര്‍ത്താന്‍ കഥ എന്നത് സിനിമ അല്ലെങ്കിലും ഒരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചിരുന്നു..
nannaayirikkunnu renjith.....abhinandanangal eee .... veritta shailikku......
രഞ്ചു, നല്ല കഥ, നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.,.
കമന്റാതെ പോകാന്‍ സാധിക്കുന്നില്ല...അത്രക്കും നന്നായീട്ടുണ്ട്
പ്രിയ രഞ്ജിത്ത്....
കഥ വായിച്ചു
നല്ല വായനാനുഭവം....
നന്ദി...
renjith, kadha kollam, pettennoru avasanam vannathu pole thonni,
നല്ല ഒഴുക്കുള്ള ഭാഷ. ക്ലൈമാക്സില്‍ പുതുമയില്ല എന്ന് 'വേണമെങ്ങില്‍' വിമര്‍ശിക്കാം. പക്ഷെ ആത്മഹത്യയില്‍ അവസാനിപ്പിക്കുന്ന എത്രയോ കഥകള്‍ നാം വായിച്ചിരിക്കുന്നു. മാടിവിളിക്കുന്ന ഒരുതരം മാസ്മരികത മരണത്തിനുണ്ടെന്നു കഥാകാരന്‍ തന്നെ പറഞ്ഞത് മാതിരി ക്ലൈമാക്സില്‍ ആത്മഹത്യ അവതരിപ്പിക്കാന്‍ എഴുത്തുകാര്‍ക്കും ഒരു പ്രവണത ഉണ്ടെന്നു തോന്നിപോവാറുണ്ട്. (എന്റെ മാത്രം തോന്നലാവാം ). അസംതൃപ്തരായ ഒരുപാടു ഭാര്യാകഥാപാത്രങ്ങളെ കണ്ടിട്ടുണ്ടെങ്ങിലും അലീനയുടെ മനോവ്യഥകളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു . ഒറ്റയിരിപ്പിനു വായിച്ചുപോയി.
തങ്ങള്‍ക്കു എല്ലാ ഭാവുകങ്ങളും.
Post a Comment