എയ്യിഞ്ച്ല്‍ മേരിയുടെ കണ്ണുകള്‍ കഴിഞ്ഞ മൂന്നുമാസക്കലമായി തലകുത്തി മറയുന്നത് പത്രത്തിലെ പീഡന വാര്‍ത്തകളിലാണ്. മുമ്പൊന്നും അവളിങ്ങനെയയിരുന്നില്ല ....ഒരു ശരാശരി മലയാളിക്ക് പത്രത്തോടുള്ള ഒരടുപ്പം ... അതില്‍കവിഞ്ഞു യതൊന്നുംമുണ്ടയിരുന്നില്ല .. തുടര്‍ന്നിങ്ങോട്ട് മൂന്നു നാലുമാസമായി പത്രവാര്‍ത്തകളില്‍ എയ്യിഞ്ച്ല്‍ മേരി തിരക്കിട്ട് വായിക്കുന്നത് അല്ലെങ്കില്‍ പഠനവിധെയമാക്കുനത് ഇത്തരം വാര്‍ത്തകള്‍ മാത്രമാണ് അതെന്താണെന്ന് ചോദിച്ചാല്‍ എനിക്കുമറിയില്ല ....കാരണം അവളുടെ സ്വഭാവം പ്രവച്ചനതീതമാണ് !.
ഇന്ന് രാവിലെയും കൂടി എയ്യിഞ്ച്ല്‍ മേരിയുടെ ദിനചര്യകള്‍ ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചതാണ് ....
മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഈ ഒളിഞ്ഞു നൂറ്റം നിര്‍ത്ത്തിക്കുടെ എന്ന് ചോദിച്ചാ..... പ്രിയ വായനക്കാരെ ... നിങളെ പോലെ എനിക്കും അവളെ പറ്റി അറിയണമെന്നുണ്ട് ഇല്ലെങ് കില്‍ പരിണാമഗുപ്തി ഇല്ലാത്ത ആദ്യത്തെ കഥയുടെ കഥാകൃത്തിനുള്ള റീത്ത് നിങ്ങളെനിക്കുവെക്കും. അതേതായാ ലും അത്ര സുഖമുള്ള ഒരെര്‍പ്പാടല്ലല്ലോ ?.......
എയ്യിഞ്ച്ല്‍ മേരി ഇന്ന് പല്ല് തേക്കാതെ ചായ കുടിച്ചു! അതാണ് ഞാന്‍ പറഞ്ഞത് എയ്യിഞ്ച്ല്‍ മേരിയുടെ സ്വഭാവം നമുക്ക് ഊഹിക്കാന് പോലും പറ്റില്ല ..ഇന്നലെയും കൂടി അവള്‍ അടുക്കളപ്പുറത്തെ പൈപ്പിന്‍ ചോട്ടിലിരുന്നു പല്ലുതേക്കുന്നത് ഞാന്‍ ജനലിലൂടെ കണ്ടതാണ്
അവളുടെ വീടും പരിസരവും എന്‍റെ ഫ്രെയിമിലാക്കാന്‍ ഇത്തിരിപോന്ന ഈ ജനാല നന്നേ പണിപെടുന്നുണ്ട് .
ഞാന്‍ എയ്യിഞ്ച്ല്‍ മേരിയെ കാണാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ ആറു മാസക്കലമേ ആയിട്ടുള്ളൂ. ഞാനിവിടെ സ്ഥലം മാറ്റം വാങ്ങിവന്ന ഒരു വാടകക്കാരനാണ്.... പക്ഷെ കഴിഞ്ഞ മൂന്നു മാസക്കാലമായി മാത്രമേ അവളെ ഞാന്‍ ഇത്രകണ്ടു നിരീക്ഷിച്ചിരുന്നുള്ളൂ . ആ.... അത് പറഞ്ഞില്ലെങ്കില്‍ നിങ്ങളെന്നെ ഒരു ഞരമ്പ് രോഗിയായി തെറ്റിദ്ധരിക്കും.... മേരി ചേച്ചി, അതായത് എയ്യിഞ്ച്ല്‍മേരിയുടെ അമ്മ, അവരുടെ ഭര്‍ത്താവിനോട് ഈയിടെയായി പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട് ..
മനുഷ്യാ .... നിങ്ങടെ മോള് കാലത്തെ പേപ്പറില്‍ എന്നാ പഠിക്കുവാന്നാ കരുതിയെ?
ഞാനോരുദിവസം പിന്നിലൂടെ പാത്തുനോക്കിയപ്പം എന്നാ പറയാനാ ....പെണ്ണ് വായിക്കുന്നതൊക്കെ പീഡന കഥകളാ!...... പെണ്ണ്ങ്ങുവളര്ന് നു .. ഇതിയാനിതുവല്ലോം അറിയുന്നുണ്ടോ ? എന്തിനാണ് എയ്യിഞ്ച്ല്‍ മേരി പീഡന വാര്‍ത്തകള്‍ തെരഞ്ഞെടുത്ത് വായിക്കുന്നത് ? വായിക്കാന്‍ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ? നോക്കിരസിക്കാനാനെങ്കില്‍ പേജായ പേജു മുഴുവന്‍ സിനിമാ പരസ്യങ്ങളും ....എന്‍റെ ആകാംഷ അതിന്‍റെ പരമോന്നതിയില്‍ എത്തിയിരിക്കുന്നു ....... എന്‍റെ ദൈവമേ ... ഞാനിതരോട് പറയും ?....എയ്യിഞ്ച്ല്‍ മേരിയെ തനിച്ച്ചുകിട്ടനെന്താനൊരു വഴി ? കഴിഞ്ഞ രണ്ടു ദിവസങ്ങളയി എനിക്കുറങ്ങാനെ കഴിയുന്നില്ല .... അങ്ങനെ ഇരിക്കെയാണ് ഞാനക്കാര്യം കണ്ടുപിടിച്ചത് ഞായറാഴ്ച്ച്ച കുര്‍ബാന കഴിഞ്ഞു എയ്യിഞ്ച്ല്‍ മേരി തനിച്ചാണ് വരുന്നതെന്ന കാര്യം, മേരി ചേച്ചിയോടൊപ്പം പള്ളിയില്‍ പോകുന്ന എയ്യിഞ്ച്ല്‍ മേരി അമ്മയില്ലാതെ ഒറ്റയ്ക്കാണ് വരുന്നതെന്ന സത്യം ........ എനിക്കൊന്ന് തുള്ളിച്ചാടാന്‍ തോന്നി. അങ്ങനെ ഉള്ള ഒരു ഞായറാഴ്ചയാണ് പള്ളിയില്‍ നിന്ന് തിരിച്ചു വീട്ടിലേക്കുള്ള റബ്ബര്‍ തോട്ടത്തില്‍ കൂടി ഉള്ള വെട്ടുവഴിയും ഞാന്‍ മനസിലാക്കിയത്. അധികമാരും സഞ്ചരിക്കാത്ത മുക്കാല്‍ കിലോമീറ്ററോളം വരുന്ന വെട്ടു വഴി ...... എനിക്കത് ധാരാളം മതിയായിരുന്നു ....പക്ഷെ എങ്ങിനെ ?.... മനസ്സില്‍ ചില പദ്ധതികളൊക്കെ തയ്യാറാക്കി ഞായറാഴ്ച്യ്ക്ക് വേണ്ടി ഞാന്‍ കാത്തിരുന്നു.
പതിവിലും നേരത്തെ ഞാനുണര്‍ന്നു. ഇന്ന് ഞായറാഴ്ച് യാണ് .....ഉവ്വ് ..ഉമ്മറത്തിന്‍റെ ഒരുകോണില്‍ പത്രം നിലത്ത് നിവര്‍ത്തിയിട്ട് വില്ല് പോലെ വളഞ്ഞു, കൈ മുന്നോട്ടു കുത്തി, കാല്മുട്ടിലിരുന്നു പത്രം ആസ്വദിച്ചു വായിക്കുന്ന എയ്യി ഞ്ച്ല് മേരി ! എന്‍റെ പ്രിയ വായനക്കാരെ .... ഒരു ബൈനോക്കുലറിന്‍റെ വില ഞാന്‍ ആദ്യമായറിഞ്ഞു ...അതുണ് ടായിരുന്നെങ്കില് എയ്യിഞ്ച്ല്‍ മേരി വ്യാപരിക്കുന്ന വാര്‍ത്തകള്‍ അവളുടെ മുഖം മാത്രം ഫോക്കസ് ചെയ്ത് ഞാന്‍ വിളിച്ചു പറഞ്ഞേനേ .... ഓ..എയ്യിഞ്ച്ല്‍ മേരി അതാ പത്രം വിട്ടെഴുന്നെല്‍ക്കുന്നു....ഇന്‍ നാണ് ആ രഹസ്യത്തിന്‍റെ ചുരുളഴിയാന്‍ പോകുന്നത് ....ഇതു നമ്മുടെ ജിജ്ഞാസയുടെ പൂര്ത്തീകരണമാണ് .എയ്യിഞ്ച്ല്‍ മേരി ഇറങ്ങിക്കഴിഞ്ഞു.... ഇളം റോസ് നിറത്തില്‍ വലിയ പൂക്കളുള്ള ചൂരിദാരാണ് വേഷം... പള്ളിയിലെക്കായതിനാല്‍ ഷാള്‍ തലവഴി മൂടിയിട്ടുണ്ട് .... പിന്നാലെ അമ്മച്ച്ചിയുമുണ്ട് ... പള്ളിയൊരു കുന്നിന്‍ പുറത്താണ് ഞായറാഴ്ച കുര്‍ബാനയ്ക്ക് വേണ്ടി ആളുകള്‍ ഒഴുകിത്തുടങ്ങിയിരുന്നു. പള്ളിമേടയുടെ താഴെ ഒരു മെയ് ഫ്ലവര്‍മരത്തില്‍ ചാരി.. അവളുടെ മടങ്ങി വരവിനു വേണ്ടി ഞാന്‍ കാത്തുനിന്നു. പള്ളിയുടെ ഒതുക്കുകള്‍ അവളിറങ്ങി വരുന്നത് എനിക്ക് കാണാമായിരുന്നു ....ഒറ്റയ്ക്കാണ് ....ധൈര്യപൂര്‍വ്വം മെല്ലെ പിന്‍തുടര്‍ന്ന് പിന്നില്‍ നിന്നും മുരടനക്കി ചോദിച്ചു... കുട്ടി ഒറ്റയ്ക്കാണോ ? അമ്മച്ചിയില്ലേ ?
കുട്ടി എന്നുതന്നെയാണ് വിളിച്ചത് ...ആ വസ്ത്രത്തിലും അപ്പോഴുള്ള മുഖഭാവത്തിലും അവളെ അങ്ങിനെ വിളിക്കാനാണ് തോന്നിയത് ......തിരിച്ചിങ്ങോട്ട് ഒരു മറുചോദ്യമുന്ടകുന്നതിനു മുമ്പേ ഞാന്‍ അങ്ങോട്ട് പരിചയപെടുത്തി എതിര്‍വശം താമസിക്കുന്ന......
ചിലപ്പോഴൊക്കെ ആ ജനലിനടുത്ത് പുറത്ത് നോക്കി നില്‍ക്കറുണ്ടല്ലേ? ......എന്‍ റെ ചങ്കിടിച്ചുപോയി .... ഇത്ര ദൂരെ നിന്ന് ഇവളെങ്ങനെ കണ്ടു ഞാന്‍ നോക്കുന്നത് ?.....പണിപെട്ട് തലയാട്ടി ഞാനൊന്നു മൂളി.
പെണ്‍കുട്ടികളെ ഒളിഞ്ഞു നോക്കുന്നത് അത്ര നല്ല ശീലമല്ല ... എയ്യിഞ്ച്ല്‍ മേരി എന്നെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.
അല്ലാ..... ഞാനങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല ......എന്‍റെ സ്വരം ദുര്‍ബലമായി .....
പുരുഷന്മാരുടെ ഉദ്ദേശ ശുദ്ധിയെ പറ്റിയൊന്നും ഈയാളെന്നോട് പറയേണ്ട ... സ്ത്രീ എന്ന വസ്തുവില്‍ നിങ്ങള്‍ക്കൊറ്റ ഉദ്ദേശമേ ഉള്ളു .... 'കീഴ്പെടുത്തുക' അത്ര മാത്രം ..... ഒരിക്കലും കീഴടങ്ങാത്ത നിങ്ങളീ പുരുഷന്മാരുടെ മനസ്സുണ്ടല്ലോ അതിനെയാണ് ഞാന്‍ വെറുക്കുന്നത് ......
തല താഴ്ത്തി തിരിഞ്ഞു നടക്കുമ്പോള്‍ ശരിക്കും ഞാന്‍ അമ്പരന്നുപോയി...എന്റെ ധാരണകളെല്ലാം നിമിഷം കൊണ്ട് തകിടം മറിയുകയായിരുന്നു .... വെറും പീഡനക്കേസില്‍ മലക്കം മറയുന്ന എയ്യിഞ്ച്ല്‍ മേരിയായിരുന്നില്ല അത് .... മരിച്ചു എന്തോ.. ഒന്ന് .ഒരുപക്ഷെ എയ്യിഞ്ച്ല്‍ മേരി എഴുതിത്തുടങ്ങിയെങ്കില്‍ എന്‍റെ പ്രിയപ്പെട്ട വായനക്കാരെ ..... നിങ്ങളും ഞാനുമൊക്കെ അവളുടെ പണ്ടാര ഫാനായിപ്പോകുമായിരുന്നു ....ആദ്യത്തെ കൂടികാഴ്ചയില്‍ തന്നെ അനിക്കൊരുതരം ഭയം കലര്‍ന്ന ബഹുമാനമായിരുന്നു ......
റബ്ബര്‍ കാടിന് നടുവിലൂടെയുള്ള വെട്ടുവഴിയില്‍ എയ്യിഞ്ച്ല്‍ മേരിയെ കാത്ത് റബ്ബര്‍ പാല് മണക്കുന്ന കാറ്റു വട്ടം ചുറ്റി നിന്നു... വരഷങ്ങല്‍ക്കപ്പുരമുള്ള ഒരു ഞായറാഴ്ച ... ബീഡിക്കറയുടെ പൊള്ളിക്കുന്ന നാറ്റം ...... വായ പൊത്തിപിടിച്ച പരുക്കന്‍ കൈകള്‍ .... ഒടുവില്‍ ബോധം തെളിയുമ്പോള്‍ ബാക്കിയായത് ശരീരത്തിലെ നീറ്റലും ഒട്ടുപാലിന്‍റെ പോലെ പറ്റിപ്പി ടിച്ച കറകളും ....
പുരുഷ മേധാവിതത്തിനോട് അവള്‍ക്കുള്ള പ്രതികരണത്തില്‍ നിന്നും ഒരു ഭയപ്പാടകലെ എന്നും അവളെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു ...അവളുടെ വീടിനു നേരെ തുറക്കുന്ന ജനാലകള്‍ ഞാനിപ്പോള്‍ തുറന്നിടാരെ ഇല്ല ...ഇത്തരം ഭയം എന്‍റെ അടഞ്ഞു കിടക്കുന്ന ജനാലക്കൊളുത്തുകളില്‍ തുരുംബ്ബിന്‍റെ കറുത്ത പാടുകാളായി പ്രക്ത്യക്ഷപെട്ടു .ജനല്‍ പാളികളില്‍ കാറ്റുവന്നുമുട്ടുമ്പോള്‍ തുരുംബു കരയുന്ന ശബ്ദം എന്നെ എപ്പോഴും ഭയപ്പെടുത്ത്തികൊന്റെ യിരുന്നു. രാവിലെ മുണ്ടും ഷര്‍ട്ടും ഉണക്കാനിടുമ്പോള്‍ മതിലിനിനപ്പുറം ഒരു ശൂ ...ശൂ ശബ്ദം ...... തിരിഞ്ഞു നോക്കുമ്പോള്‍ മതിലിനപ്പുറം ചിരിച്ചുകൊണ്ട് എയ്യിഞ്ച്ല്‍ മേരി.
വീട്ടിലാരും ഇല്ല... കല്യാണത്തിനു പോയേക്കുവാ.......എനിക്കാണേല്‍ ബോറടിക്കുന്നു നമുക്കെന്തേലും മിണ്ടീം പറഞ്ഞും ഇരിക്കാം ഏന്തേ?....
എനിക്ക് സന്തോഷമായി...... ഇന്ന്.. ഇപ്പോ ആ രഹസ്യം ചോര്‍ന്നു കിട്ടും ...
ഓ... അതിനെന്താ വന്നാട്ടെ .... ഞാനവളെ അകത്തേക്ക് ക്ഷണിച്ചു ....
കൈ മുന്നോക്കം കെട്ടി ഉമ്മറത്തെ ചാരുകസേരയില്‍ അവള്‍ അമര്‍ന്നിരുന്നു....
ഇയാളൊരു പേടി തൂറിയാനല്ലേ? തല ചെരിച്ചു ... ചുണ്ടുകോട്ടി അവള്‍ ചോദിച്ചു .....
നിങ്ങളിങ്ങനെയാ .. വല്യ ധൈര്യമുന്റെന്നൊക്കെ നടിക്കും ...മൂക്കിനു താഴെ മീശയും വച്ചു ആയിരം നപുംസങ്ങളെ മനസ്സിലോളിപ്പിച്ച്ച്ചു നടക്കും .. സ്ത്രീകളുടെ ദുര്‍ബലത .. അത് ശാരീരികമല്ല ...
കേവലം മാനസികം മാത്രമാണ് നിങ്ങള്‍ കീഴ്പെടുത്തുന്നതും അത് മാത്രമാണ് ....
അവളുടെ കണ്ണുകളിലേക്കു നോകിയപ്പോള്‍ ... ഞാന്‍ വിവസ്ത്രനായതുപോലെ .....
ഒരു നിമിഷം അവളെന്‍റെ അഥിതിയാണെന്ന് ഞാന്‍ മറന്നു ..... ദൈവമേ .. എന്‍റെ ആണത്തം ....വേണ്ട എവളൊന്നു ഒച്ച വെച്ച്ചലരിയാല്‍ .... നാളത്തെ പത്രത്തില്‍ എന്‍റെ പേര് പീഡനകേസ്സില്‍ പ്രതി ചേര്‍ത്ത് ഉറക്കെ വായിച്ചു പൊട്ടിച്ചിരിക്കുന്ന എയ്യിഞ്ച്ല്‍ മേരി....
കുര്‍ബാന കഴിഞ്ഞു മഴ ചാരുന്ന ഒരു ഞായരാഴ്ചയായിരുന്നു . ഞാന്‍ എയ്യിഞ്ച്ല്‍ മേരിയോട് ചോദിച്ചത് .. പീഡനകേസ്സില്‍ താല്പര്യം ജനിക്കാനുള്ള കാരണം ..
ഇയാക്കറിയോ ......കഴിഞ്ഞ മൂന്നു മാസക്കാലമായി ഞാന്‍ പത്രത്തിലെ എല്ലാ പേജുകളും അരിച്ച്ച്ചുപെറുക്കുന്നു ...എല്‍ ലാ തലകെട്ടുകളും സൂക്ഷ്മമായി പരിശോധിക്കുന്നു .....ഒരു ചെറിയ രണ്ടു വരി.... രണ്ടേ രണ്ടു വരി....എന്നുവരെ എനക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല .....എന്നും പുരുഷന് മാത്രം ആധിപത്യം ......അന്മ്പതുകാരന്‍ ഒന്‍പതുകാരിയെ...... ഇരുപത്തിമൂന്നുകാരന്‍ പതിമൂന്നുകാരിയെ .......തൂഫൂ ........ഒരിക്കല്‍ പോലും ഒരു ഉശിരുള്ള പെണ്ണിന്നെ ഞാനിതേവരെ കണ്ടിട്ടില്ല .... ഒരുതവണയെങ്കിലും കീഴ്പെടുത്തലിന്‍റെ സുഖം അനുഭവിച്ച ഒരു മുഖം !....അല്ലെങ്കില്‍ ഒരു പേര് ...... എയ്യിഞ്ച്ല്‍ മേരി കിതപ്പോടെ നിര്‍ത്തി വെട്ടിത്തി രിഞ്ഞ് കുന്നിറങ്ങിപ്പോയി . എന്‍റെ നട്ടെല്ലിലൂടെ ഒരു മിന്നല്‍ പാഞ്ഞു പോയി.....
ചുറ്റിലും ചാറുന്ന മഴ... റബ്ബര്‍ പാലെടുക്കാന്‍ കീറിയിടുന്ന ചാലിനെ പുതപ്പിച്ച പോളിത്തീന്‍ ഷീറ്റില്‍ കാറ്റു ഒച്ചയിട്ടു ... പ്രിയ വായനക്കാരെ ...... എന്‍റെ സ്ഥാനത്ത് ഞാന്‍ നിങ്ങളെ ഒന്ന് സങ്കല്പിക്കട്ടെ ....
സത്യം പറയട്ടെ .. പിന്നീട്ഇങ്ങോട്ടുള്ള രാത്രികളില്‍ എനിക്കുറങ്ങാനെ പറ്റിയിട്ടില്ല ..... ഇപ്പോള്‍ ഞാന്‍ ആലോചിക്കാറെ ഇല്ല ....പ്രതെയ്കിച്ച്ചു ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഇവിടെ ....വീടിന്‍റെ ഓരോ മുക്കിലും മൂലയിലും നിന്ന് എയ്യിഞ്ച്ല്‍ മേരി കരുത്താര്‍ജ്ജിച്ചു എന്നെ ഭയപെടുത്തുകയായിരുന്നു.
ഒരുദിവസം രാത്രിയുടെ ഏതോ യാമത്തില്‍ സ്വപ്നത്തിനും ഉറക്കത്തിനുമിടയിലുള്ള ഒരു ദുര്‍ബല നിമിഷം .......... ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ പൊട്ടിയടരുന്ന ശബ്ദം .....ഞെട്ടി എഴുന്നെല്‍കുംബോഴേക്കും ഏതോ ഒരു ഭാരം ശരീരത്തെ കവച്ചുവച്ചുകീഴടക്കുന്നതറിഞ്ഞു .. ഒച്ച വെക്കാന്‍ പോയിട്ട് ഒന്ന് ശ്വാസം വിടാന്‍ പോലും കഴിയുന്നില്ല .... മുഖത്ത്തിനടുത്തെക്ക് വരുന്ന ചൂടുള്ള നിശ്വാസം .....വന്യ്തയ്ടെ ഏതൊക്കെയോ ശക്തികള്‍ ഒന്നിച്ചു ചേര്‍ന്ന പോലെ ....എനിക്ക് പരിചയമുള്ള ആ പിറുപിറുപ്പ് മത്രം തിരിച്ചറിഞ്ഞു .....
എനിക്ക് ജയിക്കണം ഒറ്റത്തവണ ......പേരറിയാത്ത ആര്‍ക്കൊക്കയോ വേണ്ടി .......
ആ സ്വരം എന്നിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു .............എന്‍റെ പ്രിയപ്പെട്ട വായനക്കാരെ .... ഇത്രമാത്രമേ എന്‍റെ ബോധ മണ്ഡലത്തില്‍ഉള്ളു ......ശേഷം വല്ലതുമുടെന്‍ങ്കില്‍ ... നാളെ പ്രഭാതത്തില്‍ നിങ്ങളറിയും, വലിയ തലകെട്ടോടെതന്നെ !
രഞ്ജിത്ത്
11 Comments, Post your comment:
അയ്യോ..!!
vallaatha thalakkettukal!!!!!
hahaha! enthokkeyo pukayunnapole!
എന്റമ്മേ...അങ്ങനെ സംഭവിക്കുമോ....
എയ്യ്ജല്‍ അത്തരക്കാരിയാ...
പത്രങ്ങളിലൂടെ മലയാളി കടന്നുപോകുന്ന തലകെട്ടുകള്‍ ......
ചിലപ്പോള്‍ കൊടുംകാറ്റു സൃഷ്ട്ടിച്ചെക്കാം.........
ഒരു വ്യത്യസ്തതയുണ്ട്..
Something special:)
nice
:):):)
തിരികെ പീഢിപ്പിക്കുന്നതാണ്, അങ്ങനെയെങ്കില്‍ അതും ആസ്വദിക്കാം എന്ന് കരുതുന്ന വളരെ സാധാരണമായ ഒരു പുരുഷ കാഴ്ച്ചപ്പാട് മാത്രമാണ് ഈ കഥ മുന്‍പോട്ട് വെക്കുന്നത്.
അങ്ങോട്ടായാലും ഇങ്ങോട്ടായാലും പീഢന വാര്‍ത്തകളേ ഇല്ലാത്ത ഒരു പത്രം സ്വപ്നം കാണുന്നവരും ഉണ്ട്.
ഭാഷയിലെ ലാളിത്യം, പിന്നെ കഥനരീതിയിലെ പരീക്ഷണം എന്നിവയെല്ലാം ഇഷ്ടമായി. റ്റൈപ്പിങ്ങ് പിഴവുകള്‍ പലപ്പോഴും വായനയുടെ ഒഴുക്കു കളയുന്നു. ശ്രദ്ധിക്കുമല്ലോ.
ആശംസകള്‍.
പുതുമയുള്ള വിഷയം.
എന്നാൽ ഒരല്പം സാവകശമെടുത്ത് എഡിറ്റ് ചെയ്തിരുന്നെങ്കിൽ കൂടുതൽ മിഴിവുണ്ടായേനെ.
വായനക്കാരനേക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള കഥാപറച്ചില്‍ രീതി ഇഷ്ടപ്പെട്ടു.
Post a Comment