ഒരു യാത്രികന്‍ എന്ന പാഠം ഉള്‍ക്കൊണ്ടാണ് തന്റേതായ പണികള്‍ ഒന്നുമല്ലെങ്കിലും ഈ ശുചീകരണജോലികളില്‍ ഏര്‍പ്പെടുന്നത്.രാവിലെ ഏഴിന് പ്രഭാതഭക്ഷണം കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ പണികള്‍, പലതും മറ്റുള്ളവര്‍ക്ക് പ്രത്യക്ഷത്തില്‍ ചെയ്തുവെന്ന് തോന്നിപ്പിക്കാതതതുമാണ്. പക്ഷെ തന്‍റെ നേതാവ് ലീഡര്‍ ബ്രൂസ് പറയുന്നത് അക്ഷരം പ്രതി കേള്‍ക്കുകയാണ് ഷഫിക് ചെയ്യാറ്.പണ്ടില്ലാതിരുന്ന ഒരു പതിവ്.അതോര്‍ത്തപ്പോള്‍ ചിരിപൊട്ടി.തങ്കശ്ശേരിയില്‍ പള്ളിക്കൂടത്തില്‍ വിട്ടാല്‍ പോകാതെ ,അധ്യാപകരെ കൊഞ്ഞനം കാട്ടി നടന്ന് ഇപ്പോള്‍ സായിപ്പിന്റെ വാക്കുകള്‍ക്ക് മുന്നില്‍ പഞ്ചപുശ്ചമടക്കി ഇങ്ങനെ .....
എന്നാലും ബ്രൂസ് സ്നേഹമുള്ളവനാ ....രമണിയോളം വരില്ലെങ്കിലും.രമണിയും തങ്കശ്ശെരിക്കാരിയാണ്.വീട്ടില്‍ നിന്നു പത്ത് മിനിട്ട് നടന്നാല്‍ അവളുടെ വീട്ടിലെത്താം.പോകേണ്ട വഴിയും അവളുടെ വീട്ടിനകവും ഏത് ഇരുട്ടിലും കൈവെള്ളയില്‍ തെളിയും.അറിയാതെ കൈവെള്ളയിലേക്ക് നോക്കിപ്പോയി .കൈരേഖകളുടെ വികൃതചിത്രങ്ങള്‍ക്കിടയില്‍ രമണി മോഹിപ്പിക്കുന്ന ചിരി തെളിയിച്ചു .
മിയാമിയില്‍ നിന്നു ക്രൂയിസ് കിംഗ് എന്ന ഈ കപ്പലില്‍ അമ്പതാമനായി കയറുമ്പോള്‍ വല്ലാത്തൊരു സന്തോഷത്തിന്റെ വേലിയേറ്റം ഷഫിക്കിന്‍റെ മനസിലുണ്ടായിരുന്നു.അത്ര വ്യക്തമായി യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റി ഉത്കണ്ടാകുലനായിരുന്നില്ല എന്നതാണ് സത്യം .ബോംബയിലെ ട്രാവല്‍ എജെന്‍സിയില്‍ വന്ന മറ്റു നൂറ്റമ്പത് പേരെ പിന്തള്ളി അവസാന പത്താമന്‍ .പിന്നെ ഖത്തറിലേക്ക് .അവിടെ അമേരിക്കന്‍ ആര്‍മി ബെയിസില്‍ പത്ത് നാള്‍.ഒടുക്കം വിമാനയാത്ര യുടെ ഏല്ലാ കൊതിയും തീര്‍ക്കുന്ന പതിനെട്ടു മണിക്കൂറിനുശേഷം മിയാമിയില്‍ പത്ത് ദിവസത്തെ ട്രെയിനിംഗ്.ഒടുവില്‍ ബ്രൂസിന്റെ കീഴിലെ ആറു പേരില്‍ ഒരാളായി കപ്പലിലേക്ക് .
കടലിനോടു പണ്ടേ ഒരു അഭിനിവേശമാണ്.തങ്കശേരിയിലെ മറ്റു ബാല്യങ്ങള്‍ വിളക്കുമരത്തിലെ
വെളിച്ചത്തില്‍ മിഴിച്ചു നടക്കുമ്പോള്‍ ഷഫിക്‍ അടുത്തുള്ള ഏതെങ്കിലും കുളത്തില്‍ മുങ്ങാം കുഴിയിടും.
അടിയോളം ചെന്ന് മുത്തു പവിഴവും തിരയും.പലപ്പോഴും കരയ്ക്കിരുന്നു അനിയത്തി സുഹറ കൈകാലുകളിലെ വിരലുകള്‍ തികയാതെ അടുത്തു നിന്നും ചെറുകല്ലുകള്‍ എണ്ണിത്തീര്‍ക്കും.പകലുകളില്‍ മറ്റു കുട്ടികള്‍ സ്കൂള്‍ ബെഞ്ചില്‍ സമയം എണ്ണിതീര്‍ക്കുമ്പോള്‍ ഷഫിക് എണ്ണമില്ലാത്ത തിരകളില്‍ അമ്മാനമാടി തളരും.
കടലിനോടുള്ള പൂതി വാപ്പയുടെ രക്തത്തില്‍ നിന്നു കിട്ടിയതാനെന്ന ഉമ്മ പറയാറ്. വടക്കുള്ള മാപ്പിളയായിരുന്നു .ഖലാസികളുടെ കൂട്ടത്തില്‍നിന്നു തങ്കശ്ശേരിയില്‍ വന്നു ഉമ്മയുടെ മൊഞ്ച് കണ്ടു ഇവിടെ കൂടി .കണ്ട ഓര്‍മ്മ പോലുമില്ല .സുഹറക്ക് ഒരു വയസുള്ളപ്പോ കടലിലേക്ക് പോയി പിന്നെ വന്നില്ല .ഉമ്മ ഒരുപാട് കാത്തിരുന്നു.ചെറുപ്പത്തില്‍ കടലിലേക്ക് നോക്കിയിരുന്നതും പിന്നെ കടലിന്റെ ഉള്ളിലേക്ക് ഇറങ്ങിയതും സത്യത്തില്‍ ബാപ്പയെ തേടിയാണ്.
ഉള്ള മൂഡുപോയി.വീണ്ടും രമണിയെ കുറിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു. അവളുടെ മണം ഉണ്ട് നടുക്കടലിന് .കടലുപോലെ എന്നും മോഹിപ്പിക്കുന്ന ഒരു ചൂരാണ് രമണി. ഒറ്റക്കാവുമ്പോഴാണ് ചിന്തകള്‍ കാടുകയറുന്നതും കണ്ണിന്‍ ചരിവുകളില്‍ ഈര്‍പ്പം കൂടുകൂട്ടുന്നതും.വെറുതെ കണ്ണുകള്‍ തിരുമി എണീറ്റു.എതിരെ നിന്നും ബ്രൂസ് വരുന്നുണ്ട് ,വല്ലാത്തൊരു രീതിയാണാ നടത്തിന്. ആടിയുലഞ്ഞു കാലുകളില്‍ ഭാരം താങ്ങാന്‍ പറ്റാത്തത് പോലെ.
"വാട്സ് അപ് ?"
"നതിംഗ് " ഷഫിക് പറഞ്ഞൂ..
ചോദിക്കണമെന്നുണ്ട്.ഈ യാത്ര എങ്ങോട്ടാണെന്നും എന്താണ് സത്യത്തില്‍ തന്‍റെ പണിയെന്നും.കുറെ ദിവസങ്ങളായി മനസിലുന്ടീ ചോദ്യം .പിന്നീടാകമെന്നു വച്ചു. വൈകിട്ട് രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും ഒത്തു കൂടാറുണ്ട് താഴത്തെ നിലയില്‍ ടീ.വീ ഹാളില്‍ വല്ല നീല ചിത്രവും കാണാന്‍ .കറുത്തു തടിച്ച പെണ്ണുങ്ങളുടെ അലറിക്കരച്ചിലുകള്‍ക്കൊപ്പം കണ്ടിരിക്കുന്നവരുടെ മൂളലും ഉണ്ടാവും. കള്ളുകുടി ഈ കപ്പലില്‍ പറ്റില്ല .ഏക സന്തോഷം ആ പടം കാണല്‍ തന്നെ.
പതിവ് സമയത്ത് തന്നെ ബ്രൂസ് എത്തി.ഷഫിക് ചിരിച്ചു കൊണ്ട് അഭിവാദനം ചെയ്തു .
ബ്രൂസും തിരിച്ചു പറഞ്ഞു .
"ഗുഡ് ഇവനിംഗ് "
ഇടക്കിടെ ശഫിക് ബ്രൂസിനെ നോക്കി .അയാളും തിരിച്ചു ശ്രദ്ധിക്കുന്നുണ്ട് .ഇടക്കയാല്‍ കണ്ണു കൊണ്ട് വെളിയിലേക്ക് വിളിച്ചു.ഇപ്പോള്‍ രണ്ടു പേരും ഡക്കിന് മുകളിലാണ്. തെളിഞ്ഞ ആകാശത്തിനും ഇരുണ്ട കടലിനുമിടയില്‍ രണ്ടുപേര്‍ മാത്രം .
"എന്താ നിന്‍റെ പ്രോബ്ലം...നിനക്കെന്നോട് എന്തോ ചോദിക്കാനുണ്ട് ...എന്താണത് " അയാള്‍ ശഫികിന്‍റെ തോളില്‍ കൈ വച്ചു .
"അത്...അത് ..." വാക്കുകള്‍ക്കായി ഒരു വിഫലശ്രമം നടത്തി.പിന്നെ പറഞ്ഞു " ഒന്നുമില്ല " അത്യാവശ്യം അറിയാവുന്ന ആംഗലേയം തുണക്കെത്തി.
"നീ പറ ...നിനെക്കെന്നോട് പറയാം ...." ബ്രൂസ് വീണ്ടും നിര്‍ബന്ധിച്ചു ...
" അത് ...ഈ യാത്ര എങ്ങോട്ടാണ് ...എന്താണ് ഈ യാത്രയില്‍ എന്‍റെ സ്ഥാനം ...?" ഷഫീക് ഒരുവിധം ചോദിച്ചോപ്പിച്ചു.
" ഒ...അതോ ..യൂ ഫക്കിംഗ് ഇന്ത്യന്‍സ് " ബ്രൂസ് കുലുങ്ങി ചിരിച്ചു ...
"എത്ര നെര്‍വസ് ആണ് എന്തെങ്കിലും ചോദിക്കുന്നതില്‍ "...ബ്രൂസ് പറഞ്ഞു തുടങ്ങി ...
"നിനക്കറിയാമോ ബര്‍മുഡ ട്രയാങ്കിലിനെ പറ്റി ...? ഷഫിക് ഓര്‍മ്മയില്‍ മുങ്ങാം കുഴിയിട്ടു. ...
എവിടെയോ കേട്ടിട്ടുണ്ട്.കുറച്ചു നാള്‍ മുന്‍പ് ഏതോ പത്രത്തിന്റെ താളില്‍ അതേ പറ്റി വായിച്ചിരുന്നു .അവിടം അമേരിക്കയുടെ യുദ്ധ പരിക്ഷണങ്ങള്‍ക്കാണ് എത്ര പേടിപ്പെടുത്തി ലോകത്തില്‍ നിന്നു മറച്ചു വെച്ചിരിക്കുന്നത് എന്നോ മറ്റോ ...പക്ഷെ ബ്രൂസ് അമേരിക്കന്‍ ആയതു കൊണ്ട് അത് പറഞ്ഞില്ല .വെറുതെ അറിയാമെന്നു മൂളി .
"ഓക്കേ ...ദെയര്‍ യൂ ആര്‍ ...നമ്മളിപ്പോള്‍ പോകുന്നത് അങ്ങോട്ടാണ് ....മിയാമി ,പ്യൂട്രോ റികോ ,ബര്‍മുഡ ഇവയുടെ കടല്‍ അതിര്‍ത്തി കള്‍ക്കിടയിലാണ് ആ ചെകുത്താന്റെ ത്രികോണം ... "ബ്രൂസ് ഒന്ന് നിറുത്തി .
ഷഫീക്കിന് വല്ലാത്ത പരവേശം തോന്നി.കടലിനടിത്തട്ടില്‍ തേടിയതെന്തോ കണ്ടത്തെത്താതെ കുഴങ്ങുന്ന മനസ്സ്.കപ്പലുകളും വിമാനങ്ങളും കാണാനാവാതാകുന്ന ആ സ്ഥലത്തേക്ക് ...ഞങ്ങള്‍ ...
"എന്തിനാണ് നമ്മളങ്ങോട്ട്..." ഷഫിക് വീണ്ടും വാക്കുകളെ വിഴുങ്ങി .
" നിനക്കറിയാമോ..., 1940 ല്‍ ആണ് ആദ്യത്തെ വിമാനം ഒരു ഫ്ലൈറ്റ് 19 അവിടെ കാണാതായതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് .."ബ്രൂസ് മൂഡിലെത്തി.ഷഫിക്ന്‍റെ കണ്ണുകള്‍ വിടര്‍ന്നു .മുത്തശ്ശി കഥ കേള്‍ക്കുന്ന കുഞ്ഞിന്റെ തിളക്കം കണ്ണുകളില്‍ .
" അന്നുതോട്ടിങ്ങോട്ടു ഒത്തിരി കഥകളുണ്ട് , തെളിവുള്ളതും ഇല്ലാത്തതും ....ഇപ്പോ അവസാനം പറയുന്നത് ശീത സമരകാലത്ത് ഞങ്ങള്‍ അമേരിക്കകാര്‍ അവിടെ ബോംബിംഗ് പ്രാക്ടീസ് ചെയ്തു അറിയാതെ കപ്പലുകളെ മുക്കീന്നാണ്.അത് പോലെ ഫ്ലൈട്ടുകളെ അറിയാതെ വെടി വെച്ചിട്ടെന്നും മറ്റും,... ബുള്‍ ഷിറ്റ് ..നിങ്ങള്‍ തേര്‍ഡ് വേള്‍ഡിന്റെ അസൂയ ....ഫക്ക്..." വീണ്ടും ബ്രൂസ് ലോകത്തെ അവന്‍റെ വെളുത്ത തൊലിക്ക് താഴേക്കമര്‍ത്തി .കാല്‍ക്കീഴില്‍ ലോകത്തെ അമര്‍ത്തും പോലെ തന്‍റെ ക്യാന്‍വാസ് ഷൂ നിലം ചേര്‍ത്തു ഞെരിച്ചു.
ഷഫീക്കിന് കഥ കേള്‍ക്കാന്‍ ആവേശം കൂടി,കൂടുതല്‍ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ട് സുഹറയെ ഭയപ്പെടുത്തുന്ന സുഖം അനുഭവിച്ചു ..
" അതിനു നമ്മള്‍ ..?"
"അതാണ് പറഞ്ഞു വരുന്നത് ...ഇപ്പോ ഞങ്ങളുടെ കൈയ്യില്‍ ലോകത്തിനാറിയാത്ത ഒരു കഥയുണ്ട് ...
നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഒരു കഥ ...അതിനുള്ള തെളിവുകള്‍ക്കാണ് ഈ യാത്ര ...നിനക്കറിയാമോ പണ്ട് , 323 ബീ സീ ക്കാലത്ത് ശക്തരായിരുന്ന ഗ്രീക്കും റോമനും തമ്മില്‍ സ്ഥിരമായി യുദ്ധം നടന്നിരുന്ന കാലത്തെ ചില തെളിവുകള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട് ,അന്നു ഇടക്ക് ദുര്‍ബലരായി പോയ ഗ്രീസ് റോമില്‍ നിന്നും രക്ഷക്കായി ഒരു അതിര്‍ത്തി കവച്ചത്തെക്കുറിച്ച് ചിന്തിച്ചത്രേ ...
അത് അന്നു ഗ്രീസില്‍ അത്ര സുലഭമല്ലാതിരുന്ന ഒരു തരം കല്ലുകൊണ്ടുള്ള ഒരു മതിലിനെ പറ്റിയാണ്.അവര്‍ അന്നോളം കാണാതിരുന്ന വലിപ്പമുള്ള പായ്ക്കപ്പലില്‍ ഗ്രീസിലേക്ക് കൊണ്ട് വരും വഴി മെക്സിക്കന്‍ കടലിടുക്കിനും അത്ലാന്റിക്കിനുമിടയില്‍ വച്ചു മുങ്ങി പ്പോയി ...അതോ റോമക്കാര്‍ മുക്കിയോ ?" ബ്രൂസ് കൈമലര്‍ത്തി .
ഷഫീക്കിന് ബ്രൂസ് പറഞ്ഞത് ഏറെയൊന്നും മനസിലായില്ല .എന്നാലും ഒന്നു ചിരിച്ചെന്നു വരുത്തി .
"ആ കല്ലുകളും നമ്മുടെ യാത്രയും ? അല്ലെങ്കില്‍ ആ കല്ലുകളും ബുര്‍മുടയും ? ഷഫിക്ക് വീണ്ടും കലങ്ങി മറഞ്ഞ പുഴയിലേക്ക് മുങ്ങി നിവര്‍ന്നു .അവന്‍റെ ഭാവം കണ്ടു ബ്രൂസ് വീണ്ടും ചിരിച്ചു .
"എടാ മണ്ടാ....യൂ ...അതു വെറും കല്ലുകളായിരുന്നില്ല...കാന്തങ്ങള്‍ ആയിരുന്നു ..റീയല്‍ മാഗ്നട്സ് ...."
ഷഫീക് വീണ്ടും ഞെട്ടി ...
ബ്രൂസ് തുടര്‍ന്നു " ഏതോ സഞ്ചാരി ഗ്രീസ്സീലെ ചക്രവര്‍ത്തിക്കു കൊടുത്ത ഐഡിയ ആണത് ... റോമന്‍ പടയുടെ ആയുധങ്ങള്‍ മതിലേക്ക് ആകര്‍ഷിപ്പിച്ചു അവരെ തോല്‍പ്പിക്കാനുള്ള വിദ്യ ...ഹ...ഹ...പക്ഷെ പൊളിഞ്ഞു പോയി ..."
വീണ്ടും വീണ്ടും അറിവില്ലായ്മയില്‍ മുങ്ങിത്തപ്പി ; ഒരു ചിപ്പി പോലും കിട്ടാതെ ഷഫീക് വിഷണ്ണനായി.
" ഇപ്പൊ നമ്മള്‍ പോകുന്നത് ആ സത്യത്തെ തേടിയാണ് ..അങ്ങനെ കാന്തികവസ്തുക്കളുടെ ഒരു കൂട്ടമുണ്ടെങ്കില്‍ കണ്ടെത്താനും അതിന്റെ ശകതി നിര്‍വ്വീര്യമാക്കാനുമുള്ള വഴികളെക്കുറിച്ച് ആലോചിക്കാനും ...അപ്പൊ ശെരി ...ഗുഡ് നയിറ്റ് .." ബ്രൂസ് പോയിക്കഴിഞ്ഞിട്ടും ഏറെ നേരം വരണ്ട കടല്‍ കാറ്റിന്റെ ഉപ്പുകലര്‍ന്ന തലോടലില്‍ ഒറ്റക്കിരുന്നു കുതിര്‍ന്നു.
രാവിലെ ഏറെ വൈകി ഉണരുമ്പോഴും ഷഫിക് എന്ന ഞാന്‍ മെക്സിക്കന്‍ കടലിടുക്കില്‍ അറിയാത്ത ആഴങ്ങളില്‍ ഏതോ കാന്തലോകത്ത് ഒരു പച്ചിരുമ്പു തുണ്ട് പോലെ സ്വയം കുരുങ്ങിക്കിടപ്പായിരുന്നു.
@രാജേഷ് ചിത്തിര ( മഷിതണ്ട് )
foto courtesy : google pictures.
16 Comments, Post your comment:
കഥയിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വ്യക്തമായി പറയാൻ കഴിഞ്ഞോ എന്നൊരു സംശയം.. അല്ലെങ്കിൽ ഇത് തന്നെയാണോ യഥാർത്ഥ്യത്തിൽ ഉദ്ദേശിച്ചത് എന്നൊരു ചോദ്യം അവസാനിപ്പിക്കുന്നു.. പല കഥാപാത്രങ്ങളേയും വ്യക്തമായി പാത്രീകരിക്കാൻ കഴിഞ്ഞോ എന്നും തോന്നി.. രമണി, സുഹറ അവരൊക്കെ വെറുതെ എത്തിനോക്കിയിട്ട് പോയതുപോലെ.. എന്തായാലും വ്യത്യസ്തതയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ രാജേഷ് ശ്രമിക്കുന്നു എന്നത് തന്നെ മറ്റെല്ലാം മറക്കാൻ പ്രേരിപ്പിക്കുന്നു.. മേല്പറഞ്ഞതൊന്നും വിമർശനമായി കാണരുതെന്നും തോന്നലുകൾ മാത്രമാണെന്നും പറയട്ടെ.. ആശംസകൾ
വ്യത്യസ്ഥമായ അവതരണ ശൈലിയുണ്ട്. അവിടവിടെ ചിലകുറവുകളുണ്ട്.കുറവുമാത്രമാണു പറഞ്ഞത്. മികവുകൾ ഒരുപാടുണ്ട് ....
ആദ്യമായി എത്തിയതാണ് .. ആശംസകൾ.
pls visit.. http://palakkuzhi.blogspot.com/2010/03/blog-post_7737.html
സന്തോഷം മനോരാജ് , പാലക്കുഴി
വായനക്കും അഭിപ്രായത്തിനും ...
@ മനോരാജ് : പാത്രസൃഷ്ടിയല്ല പ്രഥമമായി ഉദ്ദേശിച്ചത് .അതു കൊണ്ട് തന്നെ ചില കഥാപാത്രങ്ങള്‍ അങ്ങനെ വന്നു മറയുന്നു.
മൊത്തത്തില്‍ ഉദ്ദേശിച്ചത് ഒരു സുഹൃത്തുമായി 20 വര്‍ഷം മുന്‍പ് താമശക്കുപറഞ്ഞ ഒരു മിത്ത് നമ്മുടെ സാഹചര്യത്തില്‍
പറയാനാണ് .ഒരേ ഒരു കഥാപാത്രത്തിന് മാത്രമാണ് പ്രാമുഖ്യം .ആരോഗ്യപരമായ വിമര്‍ശനത്തിനു സ്വാഗതം . നേരമ്പോക്ക്
കമന്റുകള്‍ക്കപ്പുറം ഈ കൂട്ടായ്മയോടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസരണമായി നല്ലൊരു കഥാസംസ്കാരത്തിന് സൌഹൃദത്തിന്റെ
മറകള്‍ മാറ്റി നല്ല വായന രീതിയും ചര്‍ച്ചയും വളരട്ടെ എന്നു ആശിക്കാം.
@ പാലക്കുഴി : നിരീക്ഷണങ്ങള്‍ക്ക് , അഭിപ്രായത്തിന് നന്ദി.തീര്‍ച്ചയായും ലിങ്ക് സന്ദര്‍ശിക്കാം
തികച്ചും പുതുമയുള്ള പശ്ചാത്തലം തെരഞ്ഞെടുത്തതിന് അഭിനന്ദനം!
എന്നാൽ അത് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
അല്പം കൂടി സാവകാശം എടുത്ത് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ പല അർത്ഥതലങ്ങൾ ഉള്ള ഒരു രചനയായി ഇതു മാറുമായിരുന്നു.
പുതുമയുള്ള കഥാ സന്ദര്‍ഭം, അവതരണവും നന്നായി. ഒരുവേള ഇതുതന്നെയോ ബര്‍മുഡ ട്രയാന്കില്‍ എന്ന് തോന്നിപ്പോയി.
എങ്കിലും കഥ അപൂര്‍ണമായിപോയി എന്ന തോന്നല്‍.
നന്നായി ഈ കഥ.പുതുമയുള്ള വിഷയം
എന്തായിരുന്നാലും എനിക്ക് ബോധിച്ചു. ഇത്തിരി കൂടി കടന്ന ചിന്ത ആകാം
സന്തോഷം : jayanEvoor, തെച്ചിക്കോടന്‍, റോസാപ്പൂക്കള്‍, റ്റോംസ് കോനുമഠം,
വായനക്കും അഭിപ്രായത്തിനും ...
കുറച്ചു കൂടെ ആവാമായിരുന്നു ഇതിന്റെ അടുത്ത ഭാഗം എഴുതുമോ?
കഥ വായിച്ചു. നല്ല അവതരണം. പുതുമയുള്ള വിഷയം.
എല്ലാം കറങ്ങിത്തിരിഞ്ഞു അപ്രത്യക്ഷമാകുന്ന കാന്തികവലയം...ബര്‍മുഡ ട്രയാങ്കിള്‍ നന്നായി സന്നിവേശിപ്പിച്ചു.പക്ഷെ കൂടുതല്‍ തീക്ഷ്ണമായ ഒരു മാനസികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ ഈ കാന്തികമണ്ഡലം ഉപയോഗിക്കാമായിരുന്നു എന്നൊരു തോന്നല്‍ എനിക്ക്...
സന്തോഷം : ANOOP, Akbar, മുരളി I Murali Nair,
വായനക്കും അഭിപ്രായത്തിനും ...
@ മുരളി ....മുരളിക്കറിയാമല്ലോ ഈ കഥയുടെ വഴി.ജിഗിയുടെ ഡിസ്ക്....
ഈ തീം ആര്‍ക്കുമെടുക്കാം...ഒരു തുടരന്...
നന്ദി....
ഇഷ്ടപ്പെട്ടു..പുതിയ പ്രമേയപരിസരം തന്നെയാണ് കഥയുടെ ഹൈലൈറ്റ്..! ട്രീറ്റ്മെന്റ് അല്പം കൂടി ഇമോഷണല്‍ ആക്കാമായിരുന്നു എന്നു തോന്നി..!!
കഥ വായിച്ചു , ഇഷ്ടപ്പെട്ടു
പുതുമയുള്ള വിഷയം തന്നെ .
പറയാന്‍ വന്നത് മുഴുവന്‍ ആകാത്ത ഒരു പ്രതീതി
swpnam kanan minimum guarantee vendaththathu bhagyam . nalla katha
kollaam puthumayulla prameyam
avatharanavum
Post a Comment