സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മറക്കാം

June 11, 2010 Aarsha Abhilash

മഴ നനഞ്ഞു വരാന്തയില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു , മിനി ടീച്ചറിന്റെ കയ്യില്‍ തൂങ്ങി കുടയില്‍ നിന്ന് വീഴുന്ന വെള്ളം തട്ടി തെറിപ്പിച്ചു പോയ ആ നാളുകള്‍. ഓലക്കീറിനിടയില്‍ കൂടി വീഴുന്ന മഴത്തുള്ളികളെ കൈവെള്ള കൊണ്ട് തട്ടി തെറിപ്പിച്ചു കളിക്കാന്‍ എന്ത് രസമായിരുന്നു... പക്ഷെ ടീച്ചര്‍ സമ്മതിക്കില്ല, "വേണ്ട അന്നക്കുട്ടീ എന്തിനാ ഫ്രോക്ക് ഒക്കെ നനയ്ക്കുന്നെ ?" സ്നേഹമുള്ള ശാസനയോടെ ടീച്ചര്‍ പിന്നിലേക്ക്‌ വലിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്കായിരുന്നു ദേഷ്യം....ഒന്ന് മഴയില്‍ കളിക്കാന്‍ വിടാത്തതില്‍,പിന്നെ....പിന

്നെ അമ്മച്ചി വിളിക്കുന്നത്‌ പോലെ "അന്നക്കുട്ടീ" എന്ന് നീട്ടി വിളിക്കുന്നതില്‍.,അത് അമ്മച്ചീടെ മാത്രം വിളി ആയിരുന്നു. പക്ഷെ ദേഷ്യം അന്നൊന്നും പ്രകടിപ്പിച്ചില്ല, കാരണം സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോള്‍ ടീച്ചര്‍ ആകും ഒപ്പമുണ്ടാകുക, പട്ടികളെയും ഓന്തിനെയും പേടിക്കാതെ പോകാന്‍ പറ്റിയിരുന്നതും ടീച്ചര്‍ ഉള്ളത് കൊണ്ട് തന്നെ.....

ഒരു പാട് ഇഷ്ടമായിരുന്നു ടീച്ചറിന് തന്നോട്, പക്ഷെ ഒരിക്കലും അത് തിരിച്ചറിയാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ പള്ളിയില്‍ അമ്മച്ചിടെ കുഴിമാടത്തില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അപ്പായിയോടു ഫാദറപ്പാന്‍ ചോദിക്കുന്നത് കേട്ടു " റോയിയെ നീ എന്ത് വേണേലും ചെയ്തോ, പക്ഷെ ആന്‍മോള്‍ വളര്‍ന്നു വരുന്ന ഒരു പെണ്‍കുഞ്ഞാ,നീ അതോര്‍ക്കണം. അവള്‍ക്കൊരു അമ്മ കൂടിയല്ലേ കഴിയൂ.... നീ അതിനെ കുറിച്ച് എന്തെങ്കിലും ഓര്‍ത്തിട്ടുണ്ടോ?" പക്ഷെ അപ്പായി ഒന്നും മറുപടി പറഞ്ഞില്ല, കറുത്ത കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്നത് കണ്ണീരായിരുന്നു എന്ന് മനസിലാക്കാന്‍ തനിക്കു കഴിഞ്ഞുമില്ല. അന്ന് രാത്രി അപ്പായീടെ നെഞ്ചോട്‌ ചേര്‍ന്ന് കിടക്കുമ്പോള്‍, അറിയാതെ പറഞ്ഞു "അപ്പായീ, അന്നമോള്‍ക്ക് വേറാരും വേണ്ട കേട്ടോ.. അപ്പായി മാത്രം മതി, പിന്നെ അമ്മച്ചീം, അപ്പായി പറഞ്ഞില്ലേ അമ്മച്ചി ഇവിടെ ഇല്ലാന്നേ ഉള്ളു, പക്ഷെ സ്വര്‍ഗത്തില്‍ ഉണ്ടെന്നു.. നമുക്ക് അത് മതി കേട്ടോ അപ്പായീ " . പറഞ്ഞ വാക്കുകളുടെ ആഴം അറിഞ്ഞിരുന്നില്ല....ആ വാക്കുകള്‍ ഉളവാക്കിയ അര്‍ത്ഥവും.

അതങ്ങനെ കുഞ്ഞു മനസ്സില്‍ കിടന്നത് കൊണ്ടാകും മിനി ടീച്ചറിന്റെ അന്നക്കുട്ടീ വിളി തീരെ ദഹിക്കാതെ പോയത്..., പിന്നെ ശോശാമ്മ ടീച്ചറും,അമ്പിളി ടീച്ചറും ഒക്കെ ഉച്ചയൂണ് സമയത്ത് മിനി ടീച്ചറിനെ കാണുമ്പോളെ, "ആ ആന്‍ ദാ നിന്റെ ടീച്ചര്‍ വരുന്നുണ്ടല്ലോ,ഇന്നെന്താ സ്പെഷ്യല്‍ ആന്‍ റോയിക്കായി?" എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു അരോചകത്വം തോന്നിയിരുന്നു, നിര്‍വചിക്കാനാകാതെ പോയ എന്തോ ഒന്ന്..... ടീച്ചര്‍ എന്നും രണ്ടു പൊതി കൊണ്ട് വന്നിരുന്നു,ഒന്നില്‍ തനിക്കും കൂടി ഉള്ള മീന്‍ കറിയും,പൊരിച്ചതും അല്ലെങ്കില്‍ കുറച്ചു കപ്പയും തേങ്ങ വറുത്തരച്ച തീയലും ഒക്കെ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ പാര്‍സല്‍ ആയി വീട്ടിലേക്കും എത്തിയിരുന്നു ടീച്ചറിന്റെ മീന്‍ വറുത്തത്. ടീച്ചര്‍ അതും കൊണ്ട് മതിലിനു അപ്പുറം വരുമ്പോള്‍ അപ്പായി പറയും, "എന്തിനാ മിനി ..,വെറുതെ ബുദ്ധിമുട്ടായില്ലെ.... ",ഓ അത് ഞാന്‍ പറഞ്ഞില്ല അല്ലെ, ടീച്ചറും അപ്പായിയും കളി കൂട്ടുകാരാണ്. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍, ഒരേ കോളേജില്‍ പഠിച്ചവര്‍. പക്ഷെ,എന്താന്നറീല മിനി ടീച്ചറിന്റെ കല്യാണംനടന്നിരുന്നില്ല.

മിനി ടീച്ചറിനെ കെട്ടി കൊണ്ട് പോകാന്‍ ഇന്ന് അവിടെ ഒരാള്‍ വരുമെന്ന് കാത്തമായി പറഞ്ഞപ്പോള്‍ ആരാ അതെന്നുള്ള ആകാംക്ഷ ആയിരുന്നു.വന്ന അങ്കിളിനെ കണ്ടപ്പോ പേടിയാണ് തോന്നിയത്. മിനി ടീച്ചറിന്റെ അമ്മ , താന്‍ കല്ലമ്മച്ചി എന്ന് വിളിക്കാറുള്ള കല്യാണി അമ്മ പൂകേക്കും, സ്ക്വാഷും തന്നതായിരുന്നു ആകെ നന്നായി തോന്നിയത്. വന്നവരൊക്കെ തിരികെ പോയപ്പോള്‍ കല്ലമ്മച്ചി കണ്ണ് നിറച്ചു ടീച്ചറിനോട് പറഞ്ഞു "കൊച്ചെ ഇതും ഒന്നുമായില്ലല്ലോ ". അന്ന് വൈകിട്ട് അപ്പായിയും ടീച്ചറും സംസാരിക്കുന്നത് കണ്ടു , മതിലിനു അപ്പുറവും ഇപ്പുറവും നിന്ന്.. എന്തോ ഇഷ്ടമായില്ല ആ കാഴ്ച, കണ്ണീര്‍ തുടക്കുന്ന ടീച്ചറിനോട് ദേഷ്യമാണ് തോന്നിയത്.

പിറ്റേ ദിവസമാണ് അതുണ്ടായത് , അമ്പിളി ടീച്ചറിന്റെ ഈ കമന്റില്‍ " ആന്‍ ,നമുക്ക് നമ്മുടെ മിനി ടീച്ചറിനെ ആനിന്റെ പപ്പയെ കൊണ്ട് കെട്ടിച്ചാലോ.. അപ്പൊ പിന്നെ ആനിനു സുഖമാകില്ലേ,ആനിനു അമ്മച്ചിയും ആകും പപ്പയ്ക്കും ടീച്ചറിനും സന്തോഷവുമാകും. ടീച്ചര്‍ എത്ര കാലമായി നിനക്ക് ചോറും മീനും തരുന്നു ". സ്റ്റാഫ്‌ റൂമിലെ ബെഞ്ചിലിരുന്നു പൊതി നൂര്‍ത്ത് വറുത്ത മീനിന്റെ കഷ്ണങ്ങള്‍ തന്റെ ബോക്സിലേക്ക് എടുത്തു വെച്ച് തരുകയായിരുന്നു ടീച്ചര്‍..., ഒറ്റ തട്ടില്‍ ചോറ് പാത്രവും മീന്‍ കഷ്ണങ്ങളും ചിതറി തെറിച്ചു ,, ചാടി ഇറങ്ങി ഓടവേ , വാക്കുകളും ആ ചോറിലേക്ക്‌ ചിതറി വീണു "എനിക്ക് നിങ്ങടെ മീന്‍ വേണ്ട...ഒന്നും വേണ്ട... എന്റെ അമ്മച്ചി അലീനാമ്മയാ, അപ്പായിയെ കെട്ടിക്കൊണ്ട് എന്റെ അമ്മച്ചി ആകാന്‍ നോക്കണ്ട , എനിക്കിഷ്ടമല്ല. " എവിടെയോ തട്ടി വീണു, മുട്ടില്‍ ചോര പൊടിച്ചു പക്ഷെ ഓട്ടം മാത്രം നിര്‍ത്തീല്ല. ഒടുവില്‍ അപ്പായീടെ കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ അലറി കരഞ്ഞു "അപ്പായീ മിനി ടീച്ചറിനെ കേട്ടണ്ടായെ, അന്നമോള്‍ക്ക് ഇഷ്ടമല്ലായെ ", ഒന്നും മനസിലാകാതെ പകച്ച അപ്പായീടെ മുഖവും,പണിക്കരമ്മാവന്റെ മുഖവും ഇപ്പോളും ഓര്‍മ്മയുണ്ട്........ രണ്ട് മൂന്നാഴ്ചത്തേക്ക് സ്കൂളിലേക്ക് പോയതേ ഇല്ല... അപ്പായി എത്ര ശ്രമിച്ചിട്ടുംമിനി ടീച്ചറിനെ കാണാന്‍ താന്‍ കൂട്ടാക്കിയില്ല. പിന്നീട് ആ സ്കൂളിലേക്ക് ഇനി ഒരിക്കലും പോകാന്‍ വയ്യ എന്ന് പറഞ്ഞു, അമ്മച്ചീടെ നാട്ടിലേക്ക് അപ്പായിയെയും കൂട്ടി പോകും മുന്‍പാണ് സ്കൂളില്‍ ഒരു പ്രാവശ്യം അവസാനമായി പോയത്. അവിടെ വെച്ചും ടീച്ചറിനെ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു......................

ഇപ്പൊ , എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു.പഴയ ആന്‍ റോയ് ഇന്ന് ആന്‍ ഫിലിപ്പ് ആയി മാറി, അപ്പായി അമ്മച്ചിടെ അടുത്തേക്ക് പോയി.., തന്നെ സുരക്ഷിതയാക്കി എന്ന ആശ്വാസത്തോടെ. ഇപ്പോള്‍ ടീച്ചര്‍ എവിടെയാണെന്ന് അറീല,എങ്ങനെ ആണെന്നും അറീല... പക്ഷെ ഇന്നലെ അപ്പായീടെ ഡയറിയില്‍ നിന്നും കിട്ടിയ പഴകി പൊടിഞ്ഞ ആ ലെറ്ററില്‍ "മറക്കാം " എന്ന ഒറ്റ വാക്കില്‍ ടീച്ചറിനേയും, അപ്പായിയെയും പൂര്‍ണ്ണമായും എനിക്ക് മനസിലായി...................ഇന്നിവിടെ പഴയത് പോലെ , നേര്‍ത്ത്‌ മങ്ങിയ ഈ സായന്തനത്തില്‍, മഴത്തുള്ളികളുടെ കിന്നാരം കേട്ടു നില്‍ക്കുമ്പോള്‍ അറിയാതെ ആഗ്രഹിക്കുന്നു,"വേണ്ട അന്നക്കുട്ടീ" എന്ന ശാസനയോടെ മിനി ടീച്ചര്‍ വന്നിരുന്നെങ്കില്‍, വെള്ളയും മറൂനും കലര്‍ന്ന ആ കോട്ടന്‍സാരിത്തലപ്പു കൊണ്ട് നെറ്റി തുടച്ചിരുന്നെങ്കില്‍..... നഷ്ടമായത് എന്താണെന്നു അറിയാം ,നിങ്ങള്‍ക്ക് ഞാന്‍ നഷ്ടമാക്കിയതും . എന്നെങ്കിലും കണ്ടാല്‍ നല്‍കാന്‍ ഒരേ ഒരു ഗുരു ദക്ഷിണ മാത്രം ടീച്ചര്‍ ,"മാപ്പ് ".

 (© ആര്‍ഷ )

10 Comments, Post your comment:

രാജേഷ്‌ ചിത്തിര said...

ഒരു കഥ പോസ്റ്റ് ചെയ്തതിനുശേഷം കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞുവേണം(48Hrs)അടുത്ത രചന പോസ്റ്റ് ചെയ്യുവാന്‍ എന്ന നിബന്ധന നിര്‍ബന്ധമായും പാലിക്കുവാന്‍ എല്ലാ എഴുത്തുകാരോടും അഭ്യര്‍ത്ഥിക്കുന്നു.! തൊട്ടു മുന്‍പത്തെ കഥയ്ക്ക് 48Hrs കഴിഞ്ഞ് താങ്കള്‍ക്കു കഥ ഷെഡ്യൂള്‍ ചെയ്യാം.ഷെഡ്യൂള്‍ ചെയ്യാന്‍ അറിയാത്തവര്‍ ദയവായി കഥ ഡ്രാഫ്റ്റ്‌ ആയി സേവ് ചെയ്യുക..താങ്കളുടെ പേരില്‍ തന്നെ കഥകള്‍ യഥാസമയത്ത് പബ്ലിഷ് ചെയ്യപ്പെടുന്നതായിരിക്കും. യാതൊരു കാരണവശാലും പോസ്റ്റുകളുടെ ഫോർമാറ്റ്‌ വ്യത്യാസപ്പെടുത്തരുത്‌. ഒരേ ഫോണ്ട്‌, ഒരേ വലിപ്പം തുടങ്ങിയ പൊതുഘടകങ്ങളിൽ മാറ്റം വരുത്തരുത്‌. കോപ്പിറൈറ്റ്‌ പ്രശ്നങ്ങളില്ലാത്ത ചിത്രങ്ങൾ ചേർക്കാവുന്നതാണ്‌. ഒപ്പം എഴുത്തുകാരന്റെ ഫോട്ടോയും. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയുടെയും പൂര്‍ണ്ണമായ ഉത്തരവാദിത്തം എഴുത്തുകാരിൽ നിക്ഷിപ്തമായിരിക്കും.തികച്ചും നിഷ്പക്ഷമായി ഓരോ രചനകൾക്കും അഭിപ്രായം രേഖപ്പെടുത്തുക. അംഗങ്ങൾ സ്വന്തം ബ്ലോഗുകളിൽ ‘ഋതു’വിന്റെ കോഡോ ലിങ്കോ ചേർത്ത്‌ കൂടുതൽ ഉഷാറാക്കുക. രചനയുടെ താഴെ (© രചയിതാവ്‌ )എഴുത്തുകാരന്റെ പേര്‌ കൂടി ചേർക്കുക.ലേബല്‍ ആയി 'കഥ' എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ.. എല്ലാവർക്കും നന്ദി.. ശുഭദിനം!
--Please follow admin advice

Aarsha Abhilash said...

@rajesh & admin: ആദ്യം കുറച്ചു നാള്‍ കഥ സേവ് ചെയ്തു വെച്ച്(ഡ്രാഫ്റ്റ്‌) പിന്നെ അത് ഷെഡ്യൂള്‍ചെയ്തു വെച്ചു. പ്രസിദ്ധീകരിച്ചു കാണാത്തത് കൊണ്ട് ഇന്ന് പബ്ലിഷ് ബട്ടണില്‍ അമര്‍ത്തുന്നു, ഈ കംമെന്റിനോപ്പം . ദയവായിക്ഷമിക്കുക

ദൃശ്യ- INTIMATE STRANGER said...

ee kadha thangalude blogil nerathe vaayichathaanu...nannayittund...aashamsakal

Manoraj said...

@രാജേഷ്: പലവട്ടം ഈ കാര്യം സൂചിപ്പിച്ചിട്ടുള്ളതാണ്. ദയവ് ചെയ്ത് പുതിയ കഥ പോസ്റ്റ് ചെയ്യുവാനായി നേരെ ന്യൂ പോസ്റ്റ് എന്ന ലിങ്കിൽ പോവാതെ ഒരു നിമിഷം നിങ്ങൾ എഡിറ്റ് പോസ്റ്റ് വഴി ഒന്ന് കയറി നോക്കൂ. ഒരു പക്ഷെ അവിടെ ഡ്രാഫ്റ്റോ അല്ലെങ്കിൽ ഷെഡ്യൂൾഡോ ഉണ്ടാവാം. ഉണ്ടെങ്കിൽ മറ്റൊരു സമയത്തേക്ക് പ്ലാൻ ചെയ്യൂ പ്ലീസ്. പക്ഷെ ഇവിടെ ശ്യാമയുടെ ഈ കഥ നേരത്തെ എപ്പോളോ ഡ്രാഫ്ഹ് ഫോൾഡറിൽ കണ്ടിരുന്നു എന്ന് തോന്നുന്നു.

ശ്യാമ : ഇത്തരം കാര്യങ്ങൽ പലപ്പോഴും കമന്റുകൾ വഴി തിരിച്ച് വിടും. ക്ഷമിക്കുക. കഥ നന്നായി. എഴുത്ത് ഇനിയും നന്നാക്കാൻ താങ്കൾക്ക് കഴിയും. തുടരുക ഭാവുകങ്ങൾ

ganesh malayath said...

മനോഹരമായിരിക്കുന്നു :)

Minesh Ramanunni said...

ശ്യാമ കഥ നന്നായി ..ഇനിയും തുടരുക ..


ശ്യാമയുടെ കഥ കഴിഞ്ഞ മാസം മുതലേ ഡ്രാഫ്റ്റ്‌ല കണ്ടിരുന്നു. ഞാനും രണ്ടു ദിവസം എന്റെ പ്രേമലേഖനം ദ്രഫ്റിലിട്ടു. ആരും പോസ്റ്റു ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ ഗൂഗിലംമാചിയെ തപസ്സു ചെയ്തു എങ്ങനെ കഥ ഷെഡ്യൂള്‍ ചെയ്യാം എന്ന് പഠിച്ചു .


ഋതുവില്‍ ഒരു അഡ്മിന്‍ വെരിഫികേഷന്‍ വേണം എന്ന് എനിക്കും തോന്നുന്നു. കഥ പോസ്റ്റു ചെയ്യുന്നതിന് മുന്‍പ് വിവരമുള്ള രണ്ടോ മൂന്നോ പേര്‍ (ഞാനല്ലേ) അത് വായിച്ചു നോക്കി നല്ലതനെകില്‍ മാത്രം കൊടുക്കുക. നല്ലതല്ലെങ്കില്‍ അത് എങ്ങനെ നല്ലതാക്കാം എന്ന് എഴുത്തുകാരന് പറഞ്ഞു കൊടുക്കുക. അങ്ങനെയാണെങ്കില്‍ എഴുത്തുകാരനും വായനക്കാരനും ഇമ്പ്രൂവ് ചെയും . ഇത് എന്റെ നാക്കിന്റെ ഒരു വിക്രുതിയാനെ .തെറ്റാണെങ്കില്‍ ക്ഷമിക്കണേ .

ശാന്ത കാവുമ്പായി said...

മറക്കാനല്ലേ പറ്റൂ.

Aarsha Abhilash said...

thanks to manuraj,intimate stranger,ganesh,minesh,santha.

Salini Vineeth said...

Very good story. Keep writing. :)

Salini Vineeth said...
This comment has been removed by the author.