കൈയില്‍ കിട്ടിയ ചോദ്യ കടലാസിന്റെ അവസാന താളുകളില്‍ ഈ അക്ഷരങ്ങള്‍ കുത്തി കുറിക്കുമ്പോള്‍ ഞാനൊഴികെ മറ്റെല്ലാവരും തിരക്കിലായിരുന്നു,,,ഏതോ മഹാ സംഭവം നടക്കുന്നതിന്റെ ഭീകരത ഏതാണ്ട് എല്ലാ മുഖങ്ങളിലും കാണാമായിരുന്നു...
..................
GATE- graduate aptitude test in engineering- എന്ന പരീക്ഷ എഴുതാന്‍ എത്തിയതാണ് ഞാന്‍..അല്‍പ്പം വിവരം കൂടിപോയതുകൊണ്ടാനെന്നു തോന്നുന്നു വളരെ പെട്ടെന്ന് തന്നെ എല്ലാ ഉത്തരങ്ങളും കണ്ടുപിടിച്ചു കഴിഞ്ഞു..അല്ലെങ്കിലും എഴുതാന്‍ ഒന്നുമില്ല..കുറെ വെളുത്ത വട്ടങ്ങള്‍ കറുപ്പിച്ചു വൃതികേടാക്കണം..അത്രമാത്രം..
രാവിലെ ബസില്‍ കയറിയപ്പോള്‍ മുതല്‍ എനിക്ക് ചുറ്റും പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു...ഓടുന്ന ബസില്‍ ഇരുന്നും നിന്നും പഠിക്കുന്നവര്‍..ഞാന്‍ പുറത്തെ കാഴ്ച്ചകളിലെക്കും...
കുറച്ചു കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ എക്സാം ഹാളില്‍ എത്തിയപ്പോള്‍ നേരത്തെ ബസില്‍ വച്ച് കണ്ട പല മുഖങ്ങളും അവിടെയുണ്ട്...ചിലര്‍ കണ്ണടച്ച് പ്രാര്‍ഥിക്കുന്നു, ചിലര്‍ വലിയൊരു പുസ്തകത്തിന്റെ താളുകള്‍ അതി വേഗത്തില്‍ മറിക്കുന്നു, ചിലര്‍ സീറ്റ് അന്വേഷിച്ചു നടക്കുന്നു..കൂട്ടത്തില്‍ എന്നെ പോലുള്ള ചിലരും...
9.15:
9 മണിക്ക് തന്നെ എല്ലാവരും ഹാളിലെത്തി..താമസിച്ചു എത്തുന്നവരെ 'ഗേറ്റ്' പോലും കടത്തില്ല എന്നാണു ഓര്‍ഡര്‍...എല്ലാ മുഖങ്ങളിലും പിരിമുറുക്കത്തിന്റെ വിവിധ ഭാവങ്ങള്‍ കാണാം...ചോദ്യകടലാസും omr ഷീറ്റുമായി അധ്യാപകര്‍ വന്നുതുടങ്ങി...പലയിടത്തുനിന്നും ദീര്‍ഖ നിശ്വാസങ്ങള്‍ ഉയര്‍ന്നു..omr ഷീറ്റിലെ ഓരോ കോളവും ഒരായിരം വട്ടം വായിച്ച്, പൂരിപ്പിക്കെന്ടവ മനസ്സില്‍ അതിലും കൂടുതല്‍ തവണ എഴുതിനോക്കി എല്ലാവരും പെന്‍സിലും പേനയും കൈയിലെടുത്തു...പരീക്ഷയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരു അദ്ധ്യാപകന്‍ വായിക്കുന്നുണ്ടായിരുന്നു...
9.30:
ഒരു നീണ്ട ബെല്‍ അടിച്ചു..ഇനി സമയം കളയാതെ ഉത്തരം എഴുതി തുടങ്ങാം...മിക്കവരും പെന്‍സിലുമായി ചോദ്യങ്ങള്‍ക്ക്മേലെ ചാഞ്ഞു...എനിക്ക് കിട്ടിയ ചോദ്യപേപ്പര്‍ ഞാന്‍ ഒന്ന് മറിച്ചു നോക്കി...നല്ല രസമുണ്ട്...ഒരു വട്ടം കൂടി താളുകള്‍ മറിച്ചു...പരീക്ഷയെ കുറിച്ച് ഏതാണ്ടൊരു ബോധം കിട്ടിക്കഴിഞ്ഞു..ഇനി വട്ടം കറുപ്പിച്ചു തുടങ്ങാം.പെന്‍സില്‍ കൈയിലെടുത്തു...
10.00:
പരീക്ഷ ചുമതലയുള്ള ടീച്ചേര്‍സ് ഹാളില്‍ അങ്ങോട്ടും ഇങ്ങോട്ട് നടക്കുന്നുണ്ട് ..ഞാന്‍ 65-ല്‍ 40 ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തിയിരിക്കുന്നു..അടുത്തിരുന്ന ആളിന്റെ ചോദ്യപേപ്പറിലെക്ക് നോക്കി..അവന്‍ 16 എണ്ണമേ ആയിട്ടുള്ളൂ..എന്നെ സമ്മതികണം..
10.30:
എഴുത്ത് നിര്‍ത്തിയിട്ടു സമയം കുറച്ചായി ..പരീക്ഷ ഹാളില്‍ കറങ്ങി നടന്നിരുന്ന അധ്യാപകര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്...ഒരേപോലുള്ള കണ്ണട വച്ച, പ്രായമായ 4,5 അധ്യാപകര്‍ ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയുന്നു...മുഖം കണ്ടാലറിയാം ഏതോ ഗൌരവമേറിയ സംഗതിയാണ്..
11.00:
പരീക്ഷ തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു...വേറെ ജോലിയൊന്നുമില്ലാത്തതുകൊണ്ട് ഞാന്‍ ഹാള്‍ മുഴുവനും ഒന്ന് കണ്ണോടിച്ചു..അടുത്തകാലത്ത് നടന്ന ഏതോ ഒരു പരിപാടിയുടെ ഓര്‍മ്മക്കുറിപ്പുകളായ തോരണങ്ങള്‍ മാറാല കെട്ടിയ ചുവരുകളില്‍ ഫാനിന്റെ കാറ്റിനൊത്തു ആടിക്കളിച്ചുകൊണ്ടിരുന്നു...പൊടി പിടിച്ച കുറെ കസേരകള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു...പുറകില്‍ അടുക്കി വച്ചിരിക്കുന്ന ബാഗുകള്‍..അതില്‍ കുത്തി നിറച്ചിരിക്കുന്ന പുസ്തകങ്ങള്‍..
എന്റെ മുന്‍പിലിരുന്ന പെണ്‍കുട്ടി ഇതിനിടയില്‍ 3 തവണ പെന്‍സിലിനു മൂര്‍ച്ച കൂട്ടി...എന്റെ അടുത്തിരിക്കുന്ന മനുഷ്യന്‍ ഏതോ ഒരു ചോദ്യവും വച്ച് ഗഹനമായ ആലോചനയിലാണ്..കുറച്ചു സമയമായി ആ ഇരിപ്പുതുടങ്ങിയിട്ട്...യാതൊരു അനക്കവുമില്ല...ഒന്ന് സഹായിച്ചാലോ???
11.15:
സൂപ്പര്‍വിഷനുണ്ടായിരുന്ന ടീച്ചര്‍ അടുത്ത് വന്നു ചോദിച്ചു.." കഴിഞ്ഞു അല്ലെ??? " ഞാന്‍ തല കുലുക്കി.. "എഴുത്ത് നിര്‍ത്തിയിട്ടു കാര്യമൊന്നുമില്ല. 12.30 ആവാതെ പുറത്തിറങ്ങാന്‍ പറ്റില്ല.." ഞാന്‍ വീണ്ടും തല കുലുക്കി..ഈ ടീച്ചറിനെ എവിടെയോ കണ്ടു മറന്ന ഒരു ഓര്‍മ്മ..
11.30:
എല്ലാവരും ഇപ്പോളും എഴുത്ത്തന്നെ...മുന്‍പിലിരിക്കുന്ന പെണ്‍കുട്ടി ഓരോ ചോദ്യം ചെയ്തു കഴിയുമ്പോളും വെള്ളക്കുപ്പി തുറക്കും.. ഇപ്പോള്‍ തന്നെ 2 കുപ്പി വെള്ളം അവള്‍ തീര്‍ത്തു...ഇനി ഒന്നുകൂടി കൈയിലുണ്ട്..പരീക്ഷകള്‍ വെള്ളം കുടിപ്പിക്കാരുന്ടെന്നു കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയും കുടിപ്പിക്കുമോ??? പക്ഷെ ഇതിനൊരപവാദം തൊട്ടടുത്തുതന്നെ ഇരിപ്പുണ്ട്..വെള്ളം കുടിച്ചുപോലും സമയം കളയാന്‍ ഞാന്‍ തയ്യാറല്ല എന്നാണെന്ന് തോന്നുന്നു ആ നിലപാട്..2 കുപ്പി വെള്ളം തുറക്കാതെ അനക്കാതെ അടുത്തുതന്നെ ഇരിക്കുന്നുണ്ട്...
11.45:
എന്റെ എഴുത്തുകണ്ട് ടീച്ചര്‍ അടുത്ത് വന്നു... " കത്തെഴുതുവാണോ??? ആര്‍ക്കെങ്കിലും കൊടുക്കാം..ഇന്ന് ഫെബ്രുവരി 14 അല്ലേ..."
മണിക്കൂറുകള്‍ക്കു മുന്‍പ് കുനിഞ്ഞ തലകള്‍ ഉയര്‍ന്നു തുടങ്ങി...സന്തോഷമോ സങ്കടമോ..ആ വികാരങ്ങള്‍ വായിച്ചെടുക്കുക പ്രയാസം...
ഇടയ്ക്കു വേറൊരു സര്‍ വന്നു ഇരിക്കുന്നത് ഞാന്‍ തന്നെയാണോ എന്ന് നോക്കിയിട്ടു പോയി ..പുള്ളിക്കാരന് ഒരു സംശയം പോലെ..ഹാള്‍ടിക്കെറ്റിലെ ഫോട്ടോയില്‍ ഞാനും ഒന്ന് സൂക്ഷിച്ചു നോക്കി..മാറ്റമൊന്നുമില്ല...ഞാന്‍തന്നെ..
12.00:
കാല്‍ക്കുലെട്ടര്‍ അടുത്ത് തന്നെ ഇരിക്കുന്നുന്ടെങ്കിലും അതിനെ ഒന്ന് തൊട്ടു പോലും വേദനിപ്പിക്കാന്‍ എനിക്ക് മനസ് വന്നില്ല...
കറക്കി കുത്തിയതൊക്കെ ശരിയാകാനായി ദൈവത്തെ വിളിക്കാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ടത് ഇപ്പോള്‍ തലയില്‍ വീഴും എന്ന മട്ടില്‍ ആടിയാടി കറങ്ങുന്ന ഒരു ഫാനിനെയാണ്...ഇത്തവണ ആത്മാര്‍ഥമായിതന്നെ ദൈവത്തെ വിളിച്ചുപോയി ...എന്റെ വീട്ടിലുള്ളതിന്റെ മുതുമുത്തച്ഛനായിട്ടു വരുമെന്ന് തോന്നുന്നു...
പുറത്തു കാറുകളുടെ ഡോറുകള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്ന ശബ്ദങ്ങള്‍ കേട്ടാണ് അങ്ങോട്ട് നോക്കിയത്...മാതാപിതാക്കളുടെ ഒരു നിര തന്നെ ഉണ്ടവിടെ..അവരുടെ ചെയ്തികള്‍ കണ്ടാല്‍ തോന്നും പരീക്ഷ എഴുതുന്നത് അവരാണെന്ന്...ബസേലിയോസ് കോളേജിന്റെ മൈതാനം നിറച്ചും കാറുകളാണ്...ഇടയ്ക്കു മനസിലെവിടെയോ ഒരു നിമിഷത്തേക്ക് മിന്നിമറഞ്ഞ അച്ഛന്റെ മുഖം കണ്ടു ഞാന്‍ ഞെട്ടി..
പക്ഷെ ഒരു കാര്യമോര്‍ത്തപ്പോള്‍ സമാധാനം തോന്നി..മാത്രമല്ല ഒന്ന് പൊട്ടി ചിരിക്കാനും..എന്നെപോലുള്ള ഒരു 7 പേര്‍ കൂടി എന്തായാലും കാണും..അനൂപ്, മിഥുന്‍, ജോണ്‍, ജൈബി, തുണ്ടന്‍, കൊണ്ടോട്ടി, പിന്നെ വേറെ ഏതോ ഒരു കോളേജില്‍ നമ്പീശനും..അവന്മാരുടെ മുഖം ആലോചിച്ചപ്പോളെക്കും അറിയാതെ ചിരിച്ചുപോയി... കാരണം ഞങ്ങള്‍ ഒരുമിച്ചാണല്ലോ പഠിച്ചത്...എന്ത് കുരുത്തക്കെടിനും കൂടെ കുറച്ചു പേരുണ്ടെങ്കില്‍ എന്തൊരു സമാധാനം...
രാവിലെ കോളേജില്‍ എത്തിയപ്പോള്‍ മുതല്‍ അനൂപിന്റെയും ജൈബിയുടെയും മുഖത്ത് പേടിയുടെ നിഴലാട്ടങ്ങള്‍ കാണാനുണ്ടായിരുന്നു...അതുവരെയും ഒരു കുഴപ്പവുമില്ലാതെ നടന്ന ഇവന്മാര്‍ക്ക് പെട്ടെന്ന് ഇതെന്തു പറ്റി????
" അളിയാ, എന്ത് പറ്റി??? ഒരു ടെന്‍ഷന്‍??? "
" ഡാ, എക്സാം കഴിയുമ്പോള്‍ 12.30 ആകില്ലേ?? സിനിമ 1 മണിക്ക് തുടങ്ങും...ടിക്കെറ്റ് കിട്ടിയില്ലെങ്കില്‍...?? "
12.15:
ഹാവൂ, എനിക്ക് ഒരു കൂട്ടുകാരനെ കിട്ടിയെന്നുതോന്നുന്നു..കക്ഷി ചോദ്യപേപ്പര്‍ മടക്കി വച്ചിട്ടുണ്ട്..കണ്ണടച്ച് വിരലില്‍ തൊട്ടു ഉത്തരം കണ്ടുപിടിക്കുകയാണ്...10 മിനിട്ടിനുള്ളില്‍ അവന്‍ 65 ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടുപിടിച്ചു കഴിഞ്ഞു..എന്തോ, അത്രയും വലിയൊരു പരീക്ഷണത്തിന് മനസാക്ഷി അനുവദിച്ചില്ല..
ടീച്ചര്‍ ഒരിക്കല്‍ക്കൂടി അടുത്തുവന്നു..പക്ഷെ, ഇത്തവണ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല..ഉപേക്ഷിച്ചു എന്ന് തോന്നുന്നു..ഈ പരീക്ഷ ഹാളില്‍ വച്ച് ആദ്യമായി എനിക്ക് സങ്കടം വന്നു..
തുറന്നിട്ട ജനലുകളും വാതിലുകളും ഓടു മേഞ്ഞ മേല്‍ക്കൂരയും ഈ കോളേജിനെ എന്റെ ആദ്യകാല സ്കൂളിനോട് സാദൃശ്യം ജനിപ്പിച്ചപോള്‍ കുറച്ചു സമയത്തേക്ക് ഞാന്‍ 2-ആം ക്ലാസിലായിരുന്നു...12.30 ആകാന്‍ ഇനിയും കാത്തിരിക്കണം,,ഈ സമയം ഇങ്ങിനെയാണ്..വേണ്ടുമ്പോള്‍, ആവശ്യമുള്ളപ്പോള്‍ അത് അനങ്ങുകയെയില്ല... ഇഴഞ്ഞു ഇഴഞ്ഞു....
പുറത്തു കാറുകളുടെ എണ്ണം കൂടിതുടങ്ങി..
12.30:
OMR ഷീറ്റ് തിരിച്ചു വാങ്ങാന്‍ വരുമ്പോള്‍ ടീച്ചര്‍ ഓര്‍മിപ്പിച്ചു..." കത്ത് മറക്കണ്ട.."
അങ്ങിനെ നല്ലൊരു ദിവസത്തിന്റെ പകുതിയും അപഹരിച്ച പരീക്ഷയെ ചെറുത്തു തോല്‍പ്പിച്ചു പുറത്തിറങ്ങുമ്പോള്‍ ചിരിച്ചു കൊണ്ട് ജോണും, മിഥുനും കാത്തുനില്‍ക്കുന്നുണ്ട്, പേരറിയാത്ത ഏതോ ഒരു മരത്തിന്റെ ചുവട്ടില്‍..അവരുടെ അടുത്തേക്ക് നടക്കുമ്പോള്‍ രാവിലെ അനൂപിനെയും ജൈബിയെയും കീഴടക്കിയ ഭീതി എന്റെ മനസിനെയും കീഴ്പെടുത്തി തുടങ്ങിയിരുന്നു...
4 Comments, Post your comment:
കഥ വളരെ നന്നായി... ഈ അവസ്ഥ പലപ്പോഴും അനുഭവിച്ചിട്ടുള്ളതാണു. :)
"പുറത്തു കാറുകളുടെ ഡോറുകള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്ന ശബ്ദങ്ങള്‍ കേട്ടാണ് അങ്ങോട്ട് നോക്കിയത്...മാതാപിതാക്കളുടെ ഒരു നിര തന്നെ ഉണ്ടവിടെ.." ഗേറ്റ് പരീക്ഷയ്ക്കൊക്കെ മാതാപിതാക്കൾ കൂട്ടു വരുമോ?
എന്തായലും ഞാനും ഇ സംഭവം അടുത്ത വർഷം എഴുതാൻ പോകുന്നു. :) കഥയിൽ പറഞ്ഞപോലെ ആകില്ല എന്റെ അവസ്ഥ എന്ന പ്രതീക്ഷയോടെ :)
@ശാലിനി
thanks for the wish..thank u very much...
ആ സംഭവമുണ്ടല്ലോ, അത് ശരിക്കും നടന്നതാണ്...ഞങ്ങള്‍ എക്സാം എഴുതാന്‍ പോയപ്പോള്‍ അവിടെ കണ്ട കാഴ്ചയാണ് അത്...എത്ര പെരെന്റ്സാ അവിടെ ഉണ്ടായിരുന്നതെന്ന് അറിയാമോ???
GATE-നു എല്ലാവിധ ആശംസകളും...എന്തായാലും ഞങ്ങള്‍ എഴുതിയതുപോലെ ആകല്ലേ...പഠിച്ചിട്ട് എഴുതുക ...
വായനക്കാരന് അല്പം കൂടി ആകാംക്ഷ നല്‍കിയിരുന്നെങ്കില്‍.............
ആശംസകള്‍.
@ബിജുകുമാര്‍
തീര്‍ച്ചയായും ബിജുവേട്ടാ...ഇത് ഞങ്ങളുടെ ആദ്യത്തെ പരീക്ഷണമായിരുന്നു.... and thank u...
Post a Comment