ഒരു മഴ വന്നു.
1.
നെടുവീർപ്പുകളിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്ന പാടവരമ്പുകളിലിരുന്ന് ആരോ പറഞ്ഞു;
"ഹാവൂ...ഇപ്പഴെങ്കിലും ഒന്നു വരാൻ തോന്നീലോ...!"
2.
ഉണക്കാനിട്ടിരുന്ന സാരിയും വാരിയെടുത്തുകൊണ്ടോടുന്നതിനടയിൽ അമ്മിണിയേടത്തി പിറുപിറുത്തു;
"നശിച്ച മഴക്ക് വരാൻ കണ്ടൊരു സമയം...നാളെ കല്യാണത്തിനു പോവാനിട്ടിരുന്ന സാരിയായിരുന്നു...."
3.
മധുരമായ ഒരാലസ്യത്തിൽ മഴയിലേക്കു നോക്കിയിരുന്ന അവളുടെ കാതിൽ അവൻ പറഞ്ഞു;
"നമ്മുടെ കുഞ്ഞ്, നിന്നിലുയിർക്കേണ്ടത് ഈ മഴയിലൂടെയാവണം...."
4.
മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുൻപിൽ കാത്തുനിൽക്കുകയായിരുന്ന എതോ ഒരമ്മ, പെട്ടെന്ന്, ഒരു ഭ്രാന്തിയെപ്പോലെ മഴയിലേക്കോടിയിറങ്ങി, ഹൃദയം പൊട്ടുമാറ് നിലവിളിച്ചു;
"എന്റെ മോനേ..."
5.
മഴയത്ത് കളിയവസാനിപ്പിക്കേണ്ടിവന്ന അർജന്റീനക്കാരൻ കുഞ്ഞഹമ്മദും ബ്രസീലുകാരൻ രാജേഷും,മെസ്സിയുടെയും കക്കായുടേയും ടിഷർട്ടുകളൂരി, കൈമാറി ,പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു.
അങ്ങനെയങ്ങനെ,പ്രതീക്ഷയുടെ പുൽനാമ്പിൽ തലോടിയും പ്രണയപാരവശ്യങ്ങളിൽ കുളിർത്തും പരിഭവക്കാറ്റിൽ കലമ്പിയും സങ്കടക്കടലിൽ കാലിടറി വീണും പിന്നേയും പേരറിയാത്ത ഏതൊക്കെയോ ഭാവങ്ങളിൽ മിന്നിമറഞ്ഞും മഴ ഈ വഴി കടന്നുപോയി.
© ശ്രീദേവ്
ഭാവസങ്കലനങ്ങളിൽ ഒരു മഴ
June 25, 2010
Sreedev
Labels: കഥ
Subscribe to:
Post Comments (Atom)
10 Comments, Post your comment:
കൊള്ളാം, നന്നായിരിയ്ക്കുന്നു. വേണമെങ്കില്‍ അല്പം കൂടി വികസിപ്പിയ്ക്കാമയിരുന്നു, അല്ലേ. ആശംസകള്‍!!
മനുഷ്യജീവിതം മഴയിലൂടെ.. മനസ്സിലേയ്ക്കെത്തിച്ചു. ഇഷ്ടമായി. എന്തോ ഒരു പ്രത്യേകത തോന്നുന്നു. .
കൊള്ളാം. മഴയുടെ ഭിന്നഭാവങ്ങൾ..!!
ജീവിതത്തിന്റെ ഭിന്നാഭിരുചികളെ മഴയിലൂടെ അവതരിപ്പിച്ചു. ബിജുകുമാർ പറഞ്ഞ പോലെ ഏണമെങ്കിൽ വികസിപ്പിക്കാമായിരുന്നു
ബിജുകുമാർ,വായാടി,ജിഗീഷ്,മനോരാജ്...
നല്ല വാക്കുകൾക്കു നന്ദി.
പിന്നെ, മന:പൂർവ്വം വികസിപ്പിക്കാതിരുന്നതാണ്.ഇത്തിരി വാക്കുകൾക്കാണ് ഒത്തിരി മൂർച്ചയുള്ളത് എന്നു വിശ്വസിക്കുന്നു.
മഴ മനോഹരം ആയി...മഴയുടെ ഈ പോസ്റ്റും വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
http://4logics.info/PostComments.aspx?PostId=42&uid=49
ഇനിയുമെത്രയോ കിടക്കുന്നു
മഴയുടെ നാനാർത്ഥങ്ങൾ
ജീവിതത്തിന്റെ എത്രയെത്ര അവസ്ഥകൾ.
മഴയിൽ മാത്രമല്ല ഓരോ ഋതുവിലുമുണ്ട്
നിലവിളിയും തേങ്ങലും
പൊട്ടിച്ചിരിയും
അലർച്ചയും മൌനവും എല്ലാമെല്ലാം.
അവസ്ഥാന്തരങ്ങളുടെ വ്യാഖ്യാനം നന്നായി.
മഴയുടെ ഈ വിഭിന്നഭാവങ്ങള്‍ നന്നായി.
നനഞ്ഞുകുതിര്ന്നു
Concern Fresh Wind offers a construction investment for different tariff plans. Recently, many, survivors overcame the recent financial crisis, increasingly ponder in which businesses invest money . According to conclusions of many of the leading the best analysts, one of the most investing money in building. It is well known Everyone knows that the construction of less exposed to the risk of falling prices, in addition a given that, property has always enjoyed , and will be in demand. Even the economic crisis did not recaptured removed the desire for people to buy their own property. Therefore, investment in construction will always remain relevant and profitable.
Fwit.Biz: [url=https://fwit.biz]invest money at interest[/url]
Post a Comment