സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കല്ലറാന്‍

June 19, 2010 Renjishcs


തള്ളക്കോഴിക്കൊപ്പം കുഞ്ഞന്‍ കോഴിക്ക് തീറ്റ കൊടുക്കുമ്പോഴൊക്കെ ബിന്ദുവിനോട് അമ്മ പറയും, “മോളെ, ദേ ഇതുപോലെ കാക്കയ്ക്കും കല്ലറാനും കൊടുക്കാതെയാ ഞാന്‍ നിന്നെ വളര്‍ത്തി ഇത്രയാക്കിയത്.”
ബിന്ദു അപ്പോള്‍ വലിയ മരങ്ങളുടെ ചില്ലകളില്‍ തക്കം പാര്‍ത്തിരിക്കുന്ന കല്ലറാനെ തിരയും. തിരഞ്ഞു മടുക്കുമ്പോള്‍ അവള്‍ അമര്‍ത്തി ചിരിക്കും.
ഒരിക്കലൊരു കല്ലറാന്‍ ആ കോഴിക്കുഞ്ഞിനേം കൊത്തി പറന്നുപോയി. പിറകെ കാറിക്കൊണ്ട് പറന്ന തള്ളക്കോഴി ഒരു പുളി മരത്തില്‍ തലയിടിച്ച് നിലത്ത് വീണു പിടഞ്ഞു.
അതിനെ മഞ്ഞള്‍ പുരട്ടി സമാധാനിപ്പിച്ച് അമ്മ ബിന്ദുവിനെ കാത്തിരുന്നു. പക്ഷെ ആ ദിവസത്തെ അവസാന ബസ്സും ബിന്ദുവിനെക്കൂടാതെയാണ് ഗ്രാമത്തിലേക്ക് വന്നത്.

**കല്ലറാന്‍: എന്റെ ഗ്രാമത്തിൽ കാക്കയേയും പരുന്തിനേയും പോലെ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചികൊണ്ടു പറന്നു പോകാറുണ്ടായിരുന്ന ഒരു പഴയ ഓർമ്മ.

8 Comments, Post your comment:

കുസുമം ആര്‍ പുന്നപ്ര said...

binduvine ethu kalluranchi kondupoyi???????????

LiDi said...

മിനിക്കഥ ,നല്ല കഥ

Manoraj said...

ഏതൊരമ്മയും സ്വന്തം മക്കളെ കാക്കക്കും പരുന്തിനും കൊടുക്കാതെ സംരക്ഷിക്കും. പറക്കാവുന്ന സമയമാവുമ്പോൾ പക്ഷെ അവർ അവരുടെ വഴി നോക്കി പോകും.. ഇത് കാലങ്ങളായി തുടരുന്നത്. നല്ലൊരു പ്രമേയം . ലളിതമായി പറഞ്ഞു

Renjishcs said...

എല്ലാവര്‍ക്കും നന്ദി....

പെനാകത്തി said...

ഒരു കുഞ്ഞു കഥ..... നന്നായിരിക്കുന്നു.... കഥയേക്കാള്‍ തങ്ങളുടെ ചിന്ത രീതിലെ ഞാന്‍ അഭിനന്ദിക്കുന്നു ...

വിനയന്‍ said...

ശക്തമായ പ്രമേയം...നന്നായി പറഞ്ഞു...

ഏറനാടന്‍ said...

കഥ ഇഷ്ടമായി. ഇത് എഴുതിയത് ആരാണ്?

Renjishcs said...

ഈയുള്ളവന്‍ തന്നെയാണെ ഇതിന്റെ തന്ത............!!

സംശയം ഉണ്ടെങ്കില്‍ നമുക്ക് ഡി. എന്‍. എ. ടെസ്റ്റ് നടത്താം.............

:)