ഇപ്പൊ ഹോളിവുഡ് സിനിമ എടുക്കുന്നതും അതില്‍ അഭിനയിക്കുന്നതും ഒക്കെ ഒരു ഫാഷന്‍ ആണല്ലോ. എന്നാല്‍ ഒരു ഹോളിവുഡ് സിനിമ എടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഇവിടത്തെ കണ്ട്രികള്‍ ആയ മലയാള സിനിമാക്കാര്‍ക്ക് അറിയില്ല. മലയാളത്തിലെ ഏറ്റവും പുതിയ സൂപ്പര്‍ സ്റ്റാര്‍ ആയ റോബിന്‍ ഹുഡ് ഇത് കിട്ടുന്ന ഗ്യാപ്പില്‍ ഒക്കെ പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചിട്ടില്ല. എന്നാല്‍ അവറാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. അവറാന്‍ ഇത് തെളിയിച്ചു കൊടുക്കാന്‍ വേണ്ടി ഒരു തിരക്കഥ എഴുതാന്‍ തന്നെ തീരുമാനിച്ചു.
ആ തിരക്കഥ ഇതാ നിങ്ങള്‍ക്കായി...
( പടം തുടങ്ങുന്നതിനു മുമ്പ് PG റേറ്റിംഗ് ഒക്കെ കാണിക്കണം.
എഫ് ബി ഐ വാര്‍ണിംഗ് വേണം. വെറുതെ കാണിച്ചോ. - അവറാന്‍ )
സീന്‍ 1 - തമ്പാനൂര്‍ ബസ് സ്റ്റാന്റ്. മഴ പെയ്തു തോര്‍ന്നിരിക്കുന്നു. മഴ പെയ്തത് കാരണം ആകെ വെള്ളപ്പൊക്കം ആണ്.
ബസ് സ്റ്റാന്റ് ന്‍റെ ഏരിയല്‍ ഷോട്ട്. ഒരു ഹെലികോപ്ടര്‍ വേണം. എന്നിട്ട് ക്യാമറ പറന്നു ബസ് കാത്തു നില്‍ക്കുന്ന ആള്‍ക്കാരുടെ ഇടയിലേക്ക് ( ക്യാമറ മാന്‍ നമ്മുടെ അയല്‍വക്കത്തുള്ള അബ്ധുവാണ്. അവനെയും ക്യാമറയും കൂടി ഒരു കയറു കൊണ്ട് കെട്ടി ഹെലികോപ്ടറില്‍ നിന്നു തള്ളി താഴെ ഇട്ടാല്‍ മതി. ആ ഷോട്ട് കിട്ടും. മെഡിക്കല്‍ കോളേജില്‍ നിന്നു ആംബുലന്‍സ് പറയണം - അവറാന്‍ ) കഥാപാത്രമായ ആല്‍ബര്‍ട്ടോ അലിയാസ് ജാക്കി അവിടെ ബീഡി വലിച്ചു നില്‍പ്പുണ്ട്.
( ക്യാമറ ജാക്കിയുടെ മുഖത്തേക്ക്. ആദ്യം മീശ രോമം, പിന്നെ താടി രോമം, കൃതാവ്, തല മുടി, വാച്ച്, എന്ന് വേണ്ട ശരീരത്തിലുള്ള എല്ലാം ക്ലോസ് അപ്പില്‍ കാണിക്കണം. ഇത്രയും കാണിച്ചിട്ട് ജാക്കീനെ കാണിച്ചില്ലെങ്കിലും സാരമില്ല. - അവറാന്‍ )
ആല്‍ബര്‍ട്ടോ ഏലിയാസ് ജാക്കി : ( ഒരു പുക വിട്ടിട്ടു ) 'ഇന്നും ....'
എന്നിട്ട് തിരിഞ്ഞു നിന്നു ചുറ്റിനും നോക്കുന്നു. ലോങ്ങ് ഷോട്ട്. ഹെലികോപ്ടറില്‍ നിന്നു.
വീണ്ടും അവന്‍ വായ തുറക്കുന്നു : 'അല്ല ചേട്ടാ.. ഈ കോഴിക്കൊടെക്കുള്ള വണ്ടി ഇന്നും ലേറ്റ് ആണോ ?
അപ്പൊ അവിടെ ബസ് കാത്തു നില്‍ക്കുന്ന അയാള്‍ പതുക്കെ തിരിയുന്നു. അവന്‍റെ മുഖത്ത് നിന്നു സൂം ഔട്ട് ചെയ്തു കേരള പോലീസിന്‍റെ കമ്പ്യൂട്ടര്‍ സെല്ലിലേക്ക്. ഇവന്‍ ഏതോ ഒരു പിടി കിട്ട പുള്ളി ആണ്.
FBI ചെയ്യുന്ന പോലെ ലവന്‍റെ പടം സ്ക്രീനില്‍ കാണിക്കണം. അടുത്ത് ആയി ആര്‍ക്കും മനസ്സിലാവാത്ത കുറച്ചു ഗ്രാഫിക്സ്. ആല്‍ബര്‍ട്ടോ അവനെ കണ്ട പാടെ തിരിച്ചറിയുന്ന ഒരു ഭാവം. അത് ക്ലോസ് അപ്പില്‍.
അയാള്‍ : 'അതെ കുറച്ചു ലേറ്റ് ആണ്. ഇക്കണക്കിനു പോയാല്‍ കോഴിക്കൊടുകാര്‍ എന്തു ചെയ്യുമോ ആവോ ? '
വീണ്ടും ഷോട്ട് ആകാശത്തേക്ക്. ( ഇവിടെ നിര്‍മാതാവ് എന്ത് പറഞ്ഞാലും മൈന്‍ഡ് ചെയ്യണ്ട. നമ്മള്‍ ഒരു ഹോളിവുഡ് സിനിമ ആണ് എടുക്കുന്നതെന്ന് അവനോടു പറഞ്ഞ മതി - അവറാന്‍ )
സീന്‍ 2 - വരിക്കാശ്ശേരി മന. മോന്തായം ആണ് ആദ്യം കാണിക്കേണ്ടത്. ചുമരില്‍ ഒരു പോത്തിന്‍ തല. തറയില്‍ ജമുക്കാളം. അങ്ങനെ ആകെ ഒരു ജഗപൊക. മുറ്റത്ത് രണ്ടു ബെന്‍സ്, രണ്ടു റോള്‍സ് റോയ്സ് , ഒരു മാരുതി സ്വിഫ്റ്റ് ഇത്രയും വേണം.
അവന്‍ വീട്ടിന്‍റെ ഉമ്മറത്ത് ഇരിപ്പുണ്ട്. ആല്‍ബര്‍ട്ടോ അവിടെത്തിയിരിക്കുന്നു.
ആല്‍ബര്‍ട്ടോ : ശശി ഇവിടില്ലേ ?
അപ്പൊ അയാള്‍ ഇറങ്ങി വരുന്നു.
ശശി : അതെ. ഞാന്‍ ആണ് . എന്താ കാര്യം ?
ആല്‍ബര്‍ട്ടോ : ( ഇവിടെ ഇംഗ്ലീഷില്‍ മുട്ടന്‍ ടയലോഗ്സ് വേണം. അത് ഞാന്‍ തന്നെ എഴുതുന്നുണ്ട് - അവറാന്‍ )
You fool.. shashi...Are you the terrorist ? Do you the think that thampanoor is the trivandrum ? will kill u da...
ശശി : "നിങ്ങള്‍ക്ക് തെറ്റ് പറ്റി എന്നാണ് തോന്നുന്നത്" ഇത്രയും പറഞ്ഞിട്ട് ശശി കുനിയുന്നു.
എന്നിട്ട് പ്ലാനില്‍ ഒരു മെഷീന്‍ ഗണ്‍ വലിച്ചെടുക്കുന്നു. എന്നിട്ട് അത് ആല്‍ബര്‍ട്ടോക്കു നേരെ നീട്ടുന്നു. അതോടെ ആല്‍ബര്‍ട്ടോ ആക്റ്റീവ് ആയി.
ആല്‍ബര്‍ട്ടോ : ഫ്രീസ് ... !!!! ( തോക്കെടുത്ത് നീട്ടി അലറുന്നു )
ചുറ്റിനും കേരള പോലീസ് - അവരുടെ മുഖം ക്ലോസ് അപ്പില്‍. ചുറ്റിനും നിരക്കുന്ന പോലീസ് വണ്ടികള്‍. കുറച്ചു നീല ജീപ്പും കുറച്ചു ബസ് ഉം വേണം.
അതില്‍ കുറച്ചു എക്സ്ട്രാ ലൈട്സ് ഒക്കെ വേണം. ( അത് അപ്പുറത്തെ ബാബുക്കയുടെ കടയില്‍ നിന്നെടുത്താല്‍ മതി - അവറാന്‍ )
പോലീസിന്‍റെ ലാത്തി, തൊപ്പി ഇവ ഒക്കെ ക്ലോസ് അപ്പില്‍.
ഒരു പോലീസ് കോണ്‍സ്റ്റബിള്‍ വയര്‍ലെസ്സ് എടുത്തു സംസാരിക്കുന്നതു കാണിക്കണം.
കോണ്‍സ്റ്റബിള്‍ : PC 329 ഹീയര്‍. വീ ഹാവ് എ കോഡ് 34 സിറ്റുവേഷന്‍ ഹിയര്‍. ഓവര്‍
അപ്പൊ വയര്‍ലെസ്സ് ക്ലോസ് അപ്പില്‍ കാണിക്കണം.
അതിലെ ടയലോഗ് : റോജര്‍ ദാറ്റ്. സെണ്ടിംഗ് വണ്ണ്‍ മോര്‍ ടാറ്റാ ബസ് ഫുള്‍ ഓഫ് പോലീസ്. ഓവര്‍
കോണ്‍സ്റ്റബിള്‍ : അത് മതിയായിരിക്കും. കോപ്പി ദാറ്റ്. റോജര്‍.
ശശി മുന്നോട്ടു പതിയെ നടന്നു വരുന്നു. എന്നിട്ട് മനയുടെ മുറ്റത്ത് നില്‍ക്കുന്നു.
ശശിയുടെ തലയുടെ ക്ലോസ് അപ്പ്. ശശിയുടെ മുണ്ടിന്‍റെ ക്ലോസ് അപ്പ്. അങ്ങനെ അങ്ങനെ.
തമ്പാനൂര്‍ പോലീസ് കണ്ട്രോള്‍ റൂം :
പരിഭ്രാന്തരായ പോലീസ് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.
ബാക്ക്ഗ്രൌണ്ടില്‍ വയര്‍ലെസ്സ് സംഭാഷണം.
അപ്പോളോ 11 , ഹര്‍ട്ട് ലോക്കര്‍ , ഹോളോ മാന്‍ ഇതിലൊക്കെ കാണിക്കുന്നത് പോലെ പോലീസ് ഒരു വീഡിയോ സ്ക്രീനിലേക്ക് നോക്കി നില്‍ക്കുന്ന ഒരു സീന്‍ വേണം.
( അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ശശിയെ കീഴടക്കുന്നത് ലൈവ് ആയിട്ട് ഏതെങ്കിലും ചാനല്‍ കാണിക്കുന്നത് പോലീസ് നോക്കി നില്‍ക്കുന്നത് പോലെ കാണിച്ചാലും മതി. )
കട്ട് ടു വരിക്കാശ്ശേരി മന -
ശശി : നിങ്ങള്‍ എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നത് ? ഞാന്‍ എന്ത് തേങ്ങയാ ചെയ്തത് ?
ആല്‍ബര്‍ട്ടോ : ( വയര്‍ലെസ്സില്‍ ) സര്‍. ശശി ആകെ പ്രശ്നത്തിലാണ് . അട്വയിസ് മി . ഓവര്‍
കട്ട് ടു കണ്ട്രോള്‍ റൂം :
ഐ ജി : ആല്‍ബര്‍ട്ടോ. കട്രോള്‍ .. അപ്പ്രോച് . ഓവര്‍
ആല്‍ബര്‍ട്ടോ : സാര്‍. ഇവിടെ ഹെല്‍മറ്റ് ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. എന്‍റെ തല... ഓവര്‍
ഐ ജി : റോജര്‍ ദാറ്റ്. തന്‍റെ ഒരു തല. ആ ചാക്ക് എടുത്തു തലയില്‍ ഇട്ടിട്ടു ചെല്ലടോ .. ഓവര്‍
ആല്‍ബര്‍ട്ടോ : ശശീ . ഫ്രീസ് എന്നെ കൊണ്ട് വേണ്ടാത്ത പണി ചെയ്യിക്കരുത് . ഓവര്‍
ഐ ജി : ആല്‍ബര്‍ട്ടോ. കൊള്ളാം. കലക്കി. റോജര്‍ ദാറ്റ്
ആല്‍ബര്‍ട്ടോ : ശശീ. വെടി വച്ചു തകര്‍ക്കും ഞാന്‍. വേണേല്‍ അവിടെ വീണു കീഴടങ്ങിക്കോ. ഓവര്‍
ശശി മുന്നോട്ടു പതിയെ വരുന്നു. പോക്കറ്റില്‍ കയ്യിടുന്നു.
ആല്‍ബര്‍ട്ടോ : ( വയര്‍ലെസ്സില്‍ ) കണ്ട്രോള്‍ റൂം... കണ്ട്രോള്‍ റൂം. ശശി പോക്കറ്റില്‍ നിന്നു ശംഭുവിന്റെ പാക്കറ്റ് എടുക്കുന്നു. എന്ത് ചെയ്യണം ? ഓവര്‍
കണ്ട്രോള്‍ റൂം : ( ഡെസ്കില്‍ ഇപ്പൊ ഹെഡ് കോണ്‍സ്റ്റബിള്‍ പാക്കര പിള്ള ചേട്ടന്‍ ആണ് ഇരിക്കുന്നത്. അദ്ദേഹം ആല്‍ബര്‍ട്ടോയോട് )
ആല്‍ബര്‍ട്ടോ കണ്ട്രോള്‍. കണ്ട്രോള്‍. ശശിയോടു ഒരു പാക്കറ്റ് കൂടി എടുക്കാനുണ്ടോ എന്ന് ചോദിക്ക്. ഓവര്‍
ഐ ജി : റോജര്‍ ദാറ്റ്. ഏത് കഴുവേറിയാടാ ടെസ്ക്കില്‍ .ഞാന്‍ തരാമെടാ ശംഭു .ഓവര്‍
ആല്‍ബര്‍ട്ടോ : സോറി സാര്‍. അത് പാക്കരന്‍ ചേട്ടനാണ്. ഓവര്‍
പാക്കരന്‍ ചെട്ടനുള്ള സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ഫാക്സില്‍ കൂടി വരുന്നത് ക്ലോസ് അപ്പില്‍.
കട്ട് ടു കണ്ട്രോള്‍ റൂം :
പാക്കരന്‍ ചേട്ടന്‍ ബോധം കേട്ട് വീഴുന്നു. ആകെ പരിഭ്രാന്തി. അങ്ങോട്ടും ഇങ്ങോട്ടും പോലീസ് ഓടുന്നത് ക്ലോസ് അപ്പ്. PC 256 രാജമ്മ ചാര്‍ജ് എടുക്കുന്നു
കട്ട് ടു വരിക്കാശ്ശേരി മന.
ശശി പോക്കറ്റില്‍ നിന്നു ഒരു പന്നി പടക്കം പുറത്തെടുക്കുന്നു
പോലീസ് വലയം അമ്പതു മീറ്റര്‍ പുറകിലേക്ക് മാറുന്നു. അത് ഏരിയല്‍ ഷോട്ട്. ( ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഹെലികോപ്ടര്‍ വിട്ടാല്‍ മതി - അവറാന്‍ )
ശശി : ഡോണ്ട് ടെസ്റ്റ് മി ... ഞാന്‍ നിങ്ങള്‍ വിചാരിക്കുന്ന പോലല്ല. ഐ ആം ടൂ അപകടകാരി.
ആല്‍ബര്‍ട്ടോ : ( വയര്‍ലെസ്സില്‍ ) ക്ലാസ്സ് ഫൈവ് എക്സ്പ്ലോസീവ് ഫൌണ്ട്. നീഡ് ബാക്കപ്പ്. ഓവര്‍
കട്ട് ടു കണ്ട്രോള്‍ റൂം : ( രാജമ്മ ചേച്ചി ) ആല്‍ബര്‍ട്ടോ. കാം ഡൌണ്‍. object is identified as panni padakkam. പന്നിയെ ഓടിക്കാന്‍ കണ്ടത്തില്‍ കുഴിച്ചിടുന്നത്. ഓവര്‍
ആല്‍ബര്‍ട്ടോ : ശശീ .. ഡ്രോപ്പ് ദാറ്റ് പടക്കം. എല്‍സ് ഐ വില്‍ ഷൂട്ട് യു ഡൌണ്‍.
ശശി : മുന്നോട്ടു നീങ്ങി. പടക്കത്തിന് തീ കൊടുക്കാന്‍ തീപ്പെട്ടി എടുക്കുന്നു.
കട്ട് ടു കണ്ട്രോള്‍ റൂം : പരിഭ്രാന്തരായ പോലീസ്. രാജമ്മ ആകാശത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നു. മുകളിലേക്ക് ഉയര്‍ത്തിയ രാജമ്മയുടെ കൈകള്‍ ക്ലോസ് അപ്പില്‍. രാജമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍. ചുണ്ടുകള്‍ പതിയെ അനങ്ങുന്നു. 'എന്‍റെ ഗുരുവായൂരപ്പാ.. കാത്തോളണേ.." എന്നാണ് രാജമ്മ പറയുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകണം.
( എക്സ്ട്രീം സ്ലോ മോഷനില്‍ കാണിച്ചാല്‍ മതി . അവര്‍ക്ക് പിടി കിട്ടിക്കോളും - അവറാന്‍ )
ബാക്ക്ഗ്രൌണ്ടില്‍ വന്‍ മ്യൂസിക്. വയലിന്‍ , ഗിറ്റാര്‍ , കീബോര്‍ഡ് അങ്ങനെ ആകെ ബഹളം.
മനയുടെ ഷോട്ട് : ശശി ഒരു തീപ്പെട്ടി കൊള്ളി എടുത്തു കത്തിക്കുന്നു. കത്തുന്ന തിരി ക്ലോസ് അപ്പില്‍. അത് പടക്കത്തില്‍ പിടിപ്പിച്ചിട്ട് താഴെ ഇടുന്നു.
താഴേക്ക് വീണു കൊണ്ടിരിക്കുന്ന തീപ്പെട്ടികൊള്ളിയുടെ ദൃശ്യം സ്ലോ മോഷനില്‍.
കട്ട് ടു ആല്‍ബര്‍ട്ടോ. ഓടി വരുന്ന ആല്‍ബര്‍ട്ടോയുടെ ദൃശ്യം. സ്ലോ ആയി.
പോലീസ് കുറച്ചു കൂടി പുറകിലേക്ക് മാറുന്നു. സ്ലോ ആയി.
കണ്ട്രോള്‍ റൂം : എല്ലാ പോലീസുകാരും വന്‍ പ്രാര്‍ത്ഥന. ഒരു പള്ളിയുടെ ഉള്‍വശം പോലെ തോന്നണം.
ഇനി ഷോട്സ് മാറി മാറി കാണിക്കണം.
ആല്‍ബര്‍ട്ടോ : ശശീ ... ( നിലവിളിക്കുന്നു )
ശശി : നോ ( നിലവിളിക്കുന്നു )
കണ്ട്രോള്‍ റൂം : ഒരു അനക്കവും ഇല്ല. ഓരോരുത്തര്‍ ആയി ബോധം കേട്ട് വീണു കൊണ്ടിരിക്കുന്നു.
രാജമ്മ ചേച്ചി പ്രാര്‍ത്ഥനയോടെ സ്ക്രീനിലേക്ക് നോക്കികൊണ്ടിരിക്കുന്നു.
കട്ട് ടു വരിക്കാശ്ശേരി മന :
പടക്കം വായുവിലേക്ക്. മുകളിലേക്ക് പറക്കുന്ന പടക്കത്തിന്റെ ഷോട്ട് സ്ലോ മോഷനില്‍.
ശശി, ആല്‍ബര്‍ട്ടോ, പടക്കം, കണ്ട്രോള്‍ റൂം, രാജമ്മ ചേച്ചി ഇത്രയും മാറി മാറി കാണിക്കണം.
പടക്കം പിടിക്കാന്‍ ഉയര്‍ന്നു പൊന്തുന്ന ആല്‍ബര്‍ട്ടോ.
പടക്കം ആല്‍ബര്‍ട്ടോയുടെ കയ്യില്‍ . പെട്ടെന്ന് മ്യൂസിക് നിന്നു. ഒരു മുസിക്കും ഇല്ല.
പെട്ടെന്ന് അത് പൊട്ടുന്നു.
അടുത്ത സീനുകള്‍ :
1. പൊട്ടുന്ന പടക്കം.
2. പൂമുഖത്തിരിക്കുന്ന കിണ്ടി ഒന്ന് കിലുങ്ങി നിശ്ചലം ആകുന്നു.
3. മരിച്ചു വീഴുന്ന ശശി
4. ഹുറേ എന്ന് വിളിച്ചു ആകാശത്തേക്ക് ചാടുന്ന ആല്‍ബര്‍ട്ടോ..
5. കണ്ട്രോള്‍ റൂം - എല്ലാ പോലീസുകാരും എണീറ്റു നിന്നു കൈ കൊട്ടുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നു. ഐ ജി രാജമ്മ ചേച്ചിയെ കെട്ടി പിടിക്കുന്നു.
രാജമ്മ ചേച്ചി ഐ ജിക്കൊന്നു പൊട്ടിച്ചിട്ട് തള്ളി മാറ്റുന്നു...
6. മരിച്ചു കിടക്കുന്ന ശശി
7. വയര്‍ലെസ്സില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആല്‍ബര്‍ട്ടോ. 'സാര്‍ .. അവന്‍ പടക്കത്തിന് തീ കൊടുത്തിട്ട് തീപ്പെട്ടി ആണ് വലിച്ചെറിഞ്ഞത് സാര്‍. സിടുവേഷന്‍ അണ്ടര്‍ കണ്ട്രോള്‍ സാര്‍... കര്‍ത്താവ് കാത്തു സാറേ"..
ഇവിടെ ടൈറ്റില്‍സ് കയറി വരണം. "എ ഫിലിം ഫ്രം മുടിപ്പുര ഫിലിംസ്" എന്ന്.
( സിനിമ റിലീസ് ആവുമ്പോ എല്ലാരേം അറിയിക്കുന്നതാണ് - അവറാന്‍ )
( ഇംഗ്ലീഷ് ആക്ഷന്‍ സിനിമകള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഈ പോസ്റ്റ് എന്‍ജോയ് ചെയ്യാന്‍ പറ്റും എന്നാണ് എന്‍റെ പ്രതീക്ഷ. അല്ലാത്തവര്‍ ക്ഷമിക്കു - ദുശാസ്സനന്‍ )
(© ) ദുശാസ്സനന്‍
6 Comments, Post your comment:
എന്റമ്മോ
വളരെ നന്നായിട്ടുണ്ട് ....
അവസാന ഭാഗത്ത് ലേശം പിശകിയില്ലേ എന്ന് ഒന്ന് നോക്കൂ ...
["പടക്കം വായുവിലേക്ക്. മുകളിലേക്ക് പറക്കുന്ന പടക്കത്തിന്റെ ഷോട്ട് സ്ലോ മോഷനില്‍."]
പടക്കം എരിഞ്ഞതിന്റെയും ആല്‍ബെര്ടോ അത് കൈയില്‍ എടുത്തതിന്റെയും വിവരണം ഒഴിവാക്കാവുന്നതല്ലേ ...?
താഴേക്ക് വീഴുന്ന തീപ്പെട്ടി കൊള്ളിയുടെ ക്ലോസെ അപ്പ് മാത്രം പോരെ ...?
അല്ലെങ്ങില്‍ അവസാനം പറഞ്ഞ പോലെ പടക്കം ശശി യുടെ കൈയില്‍ ഇരുന്നു പൊട്ടി എന്ന് പറയുന്നതില്‍ ഒരു അഭംഗി ഉണ്ടെന്നു തോന്നുന്നു ....
ഹോളിവുഡ് അല്ലാതെ നല്ല മലയാളം തീം വച്ച് സീരിയസ് ആയി ഒന്ന് ശ്രമിച്ചു നോക്കവുന്നതല്ലേ ...?
ഹാ ഹാ ... അത് കൊള്ളാം..
മലയാളം തീമിന് ഇത് ശരിയാവില്ല. ഇത് ഹോളിവുഡ് ആക്ഷന്‍ സിനിമകളെ ഉദ്ദേശിച്ചു തന്നെ എഴുതിയതാ.
ഒന്ന് രണ്ടെണ്ണം വെറുതെ കണ്ടു നോക്ക്. അപ്പൊ അറിയാം ഇവന്‍മാരുടെ പരിപാടി. കണ്ടു കണ്ടു മടുത്തു.
ദുശാസ്സനന്‍അവറാന് മലയാളത്തില്‍ തന്നെ ഒന്ന് പയറ്റിനോക്കാം, ചില കസേരകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്.
ഇടക്കിടക്ക് -അവറാന്‍ എന്നെഴുതിയത് ഒരു ചേരായ്ക പോലെ തോന്നുന്നു!
ഷാജി കൈലാസിന്റെ പുതിയ മലയാളം സിനിമകള്‍ കാണുന്നവര്‍ക്ക് എന്ന് തിരുത്തി പറയേണ്ടി വരും. ആവശ്യത്തിനും അനാവശ്യത്തിനും ക്യാമറ മുണ്ടിന്‍ തലപ്പത്തും മീശക്ക് മുകളിലും ഒക്കെ പോകുന്നത് അദ്ദേഹത്തിന്റെ(?) സിനിമാകളിലാണല്ലോ...മുഴുവന്‍ വായിച്ചില്ല...ഇടക്കൊക്കെ ബോറടിച്ചു സ്കിപ് ചെയ്തു വേഗം ക്ലൈമാക്സിലേക്ക് എത്തുകയാണ് ഞാന്‍ ചെയ്തത്. ഇപ്പോഴത്തെ ആക്ഷന്‍ സിനിമകള്‍ കാണുന്ന പോലെ.
ഞാന്‍ ഒരൂ പടം സംവിധാനം ചെയ്യുന്നൂണ്ടെകില്‍ താങ്കളെ തിരക്കതയെഴുതാന്‍ വിളിക്കാം,
താങ്കളേക്കാല്‍ മനോഹരമായി ആര്‍ക്കൂം ഒരൂ സംവിധായകനെയും കൂത്തുപാള എടൂപ്പിക്കാനാവില്ല
നന്നായിട്ടുണ്ട് മാഷെ.
Post a Comment